കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • 2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍‌ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍
    പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു.

    പ്രവീണിന്  SMC യാത്രാമംഗളങ്ങള്‍ നേരുന്നു.

    വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്‌റ്റ്‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ സോഫ്‌റ്റ്‌വെയറുകള്‍ വികസിപ്പിക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മാര്‍ഗ്ഗദര്‍ശിയെ ഈ
    സംഘടനയില്‍ നിന്ന് തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന സോഫ്‌റ്റ്‌വെയര്‍ സംരംഭ ആശയങ്ങള്‍ക്ക് ഗൂഗിള്‍ 4500 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) വീതം നല്കുന്നു. 4 മാസത്തെ സമയമാണ്
    അനുവദിക്കുക. ഇതിനിടയില്‍ 2 തവണ മൂല്യനിര്‍ണ്ണയം ഉണ്ട്. ഒന്നാം ഘട്ട മൂല്യ നിര്‍ണ്ണയം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 1 ലക്ഷം രൂപ ലഭിക്കും, ബാക്കി അവസാന മൂല്യ നിര്‍ണ്ണയം പൂര്‍ത്തീകരിച്ചാലും. വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറുകള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളാവണമെന്ന നിര്‍ബന്ധമുണ്ട്. സംരംഭ ആശയങ്ങള്‍ സംഘടകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.

    ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മാര്‍ച്ച് മാസത്തിലായിരുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും പങ്കെടുക്കാനായുള്ള താത്പര്യം ഗൂഗിളിനെ അറിയിച്ചു. അവസാനം തെരഞ്ഞെടുക്കപ്പെട്ട സംഘടനകളില്‍ ഏക ഇന്ത്യന്‍ കൂട്ടായ്മ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയിരുന്നു. തുടര്‍ന്ന് സംരംഭ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിച്ചു. ലഭിച്ച 30 ഓളം ആശയങ്ങളില്‍ നിന്ന് 7 എണ്ണം ഗൂഗിളിനു സമര്‍പ്പിച്ചു. 5 സംരംഭങ്ങള്‍ ഗൂഗിള്‍ അംഗീകരിച്ചു.
    അവ ഇവയായിരുന്നു:
    1. ശാരിക മലയാളം സ്വരസംവേദിനി (Malayalam speech recognition system): Shyam
    Karanatt, MES Engg College Kutippuram (Mentor: Santhosh Thottingal)
    2. മലയാളം OCR : Antony FM : MES engg College Kuttippuram (Mentor: Anivar Aravind)
    3. മലയാളം ടൈപ്പിങ്ങ് ട്യൂട്ടര്‍ : Mobin Mohan and friends , Thrissur Govt Engg
    College(Mentor: Praveen A)
    4. മലയാളം നിവേശന രീതികള്‍ : Jinesh K, MES engg College
    kuttippuram(Mentor: Suresh P)
    5. ആര്‍ദ്രം മലയാളം യുണിക്കോഡ് കാലിഗ്രാഫി ഫോണ്ട്: ഹിരണ്‍ വേണുഗോപാല്‍ , VAST, Thrissur (Mentor: Hussain K H)

    ഇതടക്കം മൊത്തം 8 വിദ്യാര്‍ത്ഥികള്‍ ആണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. SMC യുടെ കൂടെ ഈ സംരംഭത്തില്‍ പങ്കെടുത്തത് പ്രശസ്ത സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്മകളായ ഡെബിയന്‍, ഗ്നോം, മീഡിയവിക്കി, അപാഷെ, എക്ലിപ്സ് , സോപ്, തുടങ്ങിയവയാണ്.

    മെയ് മാസത്തില്‍ ഇവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജൂലായില്‍ നടന്ന ഒന്നാം വട്ട മൂല്യ നിര്‍ണ്ണയത്തില്‍ മലയാളം OCR സംരംഭം വേണ്ടത്ര പുരോഗതി കാണിക്കാത്തതുകൊണ്ട്
    പുറത്താക്കപ്പെട്ടു. ആഗസ്റ്റ് അവസാനം നടന്ന അവസാനവട്ട മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ സംരംഭങ്ങളും നേരത്തേ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതു കൊണ്ട് വിജയിച്ചു. ശാരിക, ആര്‍ദ്രം എന്നിവ പൂര്‍ണ്ണ ലക്ഷ്യം നേടുന്നതിനായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു..

    ഈ വര്‍ഷത്തെ GSOC യില്‍ ഏകദേശം 900 ത്തോളം സംരംഭങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെതന്നെ SMC ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചെങ്കിലും വിസയില്ലാത്തതും യാത്രാ ചെലവ് ഭീമമായതിനാലും ആരെങ്കിലും പങ്കെടുക്കുന്ന കാര്യം
    സംശയമായിരുന്നു. 1200 ഡോളര്‍ ഗൂഗിള്‍ യാത്രാ ചെലവിലേക്ക് തരാമെന്ന് ഏറ്റിരുന്നെങ്കിലും അതുകൊണ്ട് വിമാന ടിക്കറ്റ് കിട്ടില്ലായിരുന്നു. ഒരു സംഘടനയില്‍ നിന്ന് 3 പേര്ക്ക് പങ്കെടുക്കാം.
    ഭക്ഷണം, താമസം എന്നീ ചെലവുകള്‍ ഗൂഗിള്‍ വഹിക്കും. അവസാനം ഒരു പ്രതിനിധിയുടെ മുഴുവന്‍ വിമാന ടിക്കറ്റും ഗൂഗിള്‍ തരാമെന്നേറ്റതോടെയാണ് പ്രവീണിന് പോകാനവസരം ലഭിച്ചത്. ഗൂഗിളിന് നന്ദി!!!.

    വിദ്യാര്‍ത്ഥികളോട്,
    മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുരോഗതിക്ക് ഉതകുന്ന ഏതെങ്കിലും ആശയങ്ങള്‍ നിങ്ങളുടെ മനസ്സിലുണ്ടോ?
    പഠനത്തോടൊപ്പം ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ വികസിപ്പിക്കുകയും 2 ലക്ഷത്തോളം രൂപ നേടുകയും ചെയ്യാം.. ഒരു കോളേജ് പ്രൊജക്ടിന് 2 ലക്ഷം രൂപ പ്രതിഫലം കിട്ടിയാല്‍ എങ്ങനെയിരിക്കും..ചിന്തിക്കൂ…

    .പ്രൊജക്ട് ആശയങ്ങള്‍ മെനയൂ… SMC നിങ്ങള്‍‌ക്കൊപ്പം. അടുത്ത
    മാര്‍ച്ചില്‍ GSOC 2008 വരുമ്പോള്‍ പങ്കെടുക്കൂ… ഇത്രയേ ഉള്ളൂ നിര്‍ബന്ധം:

    1. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കണം.(എന്‍‌ജിനീയറിങ്ങ്
    വിദ്യാര്‍ത്ഥിയാവണമെന്ന് നിര്‍ബന്ധമില്ല.)

    2. മലയാളം കമ്പ്യൂട്ടിങ്ങിനെ അടിസ്ഥാനമാക്കിയാവണം ആശയം.

    3. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ആയിരിക്കണം.

    സ്നേഹപൂര്‍‌വ്വം
    സന്തോഷ് തോട്ടിങ്ങല്‍
    സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

    No Comments
  • കൂട്ടുകാരേ…

    സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്‍ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    ഇപ്പോള്‍ 81% പരിഭാഷ പൂര്‍ത്തിയായി കിടക്കുന്ന ഗ്നോം 100% പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം പൂര്‍ത്തീകരിച്ച എല്ലാ പരിഭാഷയും ആദ്യം മുതല്‍ തെറ്റുകള്‍ പരിശോധിക്കുകയും തിരുത്തുകയും വേണം. പരിഭാഷകള്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്തുന്നതോടൊപ്പം പരിഭാഷ ചെയ്യാതെ വിിട്ടുപോയ വാചകങ്ങള്‍ തര്‍ജ്ജമ ചെയ്യുകയും ചെയ്താല്‍ 100% മലയാളം പണിയിടം എന്ന ലക്ഷ്യം നേടുകയും പരിഭാഷയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും
    ചെയ്യാം.

    പ്രാദേശികവത്കരണം (Localization) എന്ന് അറിയപ്പെടുന്ന സോഫ്‌റ്റ്‌വെയര്‍ വിികസനരീതിയുടെ ഈ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില്‍ ഒരു ഫയലില്‍ ഉള്ള ഇംഗ്ലീഷ് വാചകങ്ങള്‍ക്ക് അവയുടെ അര്‍ത്ഥം മനസ്സിലാക്കി അതിനെ മലയാളത്തിലാക്കി ആ ഫയലില്‍ തന്നെ എഴുതിയാല്‍ സംഗതി തീര്‍ന്നു.

    (ഈ മെയിലിങ്ങ് ലിസ്റ്റില്‍ ധാരാളം പുതിയ അംഗങ്ങള്‍ വന്നതു കൊണ്ടാണ് ഇങ്ങനെ വിശദീകരിക്കുന്നത്. ഇതിനെ കുറിച്ചറിയുന്നവര്‍ക്ക് വെറുതേ വായിക്കാം)

    ഓരോ സോഫ്‌റ്റ്‌വെവെയര്‍ പ്രയോഗങ്ങളും അവ ഉപയോക്താക്കളോട് ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ (സ്വതവേ ഇത് ഇംഗ്ലീഷിലാണ്.) ഒരു ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്ടെന്‍ഷനോടു കൂടിയ ഈ ഫയലുകള്‍ ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള്‍ എടുത്ത് തര്‍ജ്ജമ ചെയ്ത് കൊടുക്കുന്നു.

    ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ..
    #: ../nautilus-folder-handler.desktop.in.in.h:1
    msgid “Open Folder”
    msgstr “”

    #: ../nautilus-home.desktop.in.in.h:1
    #: ../src/file-manager/fm-tree-view.c:1394
    msgid “Home Folder”
    msgstr “”

    ഈ ഫയല്‍ നമ്മള്‍ താഴെ കൊടുത്തിരിക്കുന്ന പോലെ തര്‍ജ്ജമ ചെയ്താല്‍ കാര്യം
    തീര്‍ന്നു.

    #: ../nautilus-folder-handler.desktop.in.in.h:1
    msgid “Open Folder”
    msgstr “കൂട തുറക്കുക ”

    #: ../nautilus-home.desktop.in.in.h:1
    #: ../src/file-manager/fm-tree-view.c:1394
    msgid “Home Folder”
    msgstr “ആസ്ഥാനകൂട”

    ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അനുവര്‍ത്തിക്കുന്ന 10 നടപടി ക്രമങ്ങള്‍ പറയാം. നിങ്ങള്‍ക്ക് ഈ സംരംഭത്തില്‍ പങ്കെടുക്കണമെങ്കില്‍ ചെയ്യേണ്ടത് ഇതാണ്.

    1. http://l10n.gnome.org/languages/ml/gnome-2-20എന്ന പേജില്‍ പോയി GNOME desktop എന്ന വിഭാഗത്തില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടത് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണ്. അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം.
    2. പ്രയോഗത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള് വരുന്ന പേജില്‍ UI translations എന്ന വിഭാഗത്തില്‍ നിന്ന് മലയാളത്തിന് വേണ്ടിയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നേരത്തേ പറഞ്ഞ രീതിയിലുള്ള ഒരു .PO ഫയല്‍ കിട്ടും. അത് ഡൗണ്‍ലോഡ് ചെയ്യുക.
    3. ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. “ഞാന് ഇതില്‍ കൈ വച്ചിട്ടുണ്ട് വേറെയാരും തൊട്ടു പോകരുത് ” എന്ന് പറഞ്ഞ്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിത്.
    4. എന്നിട്ട് ഒഴിവു സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും…
    5. പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും.. http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ട്. എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അവ ഏതൊക്കെയാണെന്ന് എഴുതി ഒരു കത്തിടുക.
    6. പരിഭാഷ തുടങ്ങുന്നതിന് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി) എന്ന ലേഖനം, http://http://fci.wikia.comwiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നത് നല്ലതായിരിക്കും.
    7. പരിഭാഷ “ഓകെ” എന്നു തോന്നുകയാണെങ്കില്‍ അത് അറ്റാച്ച് ചെയ്ത് ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്ന് നിങ്ങള്‍ക്ക് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്ക് അനുവദിക്കാം.. ഇത് നമ്മളിലാരെങ്കിലും പരിശോധിക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍‌ദ്ദേശിക്കുകയാണെങ്കില്‍ അവ തിരുത്തണം.
    8. അതിന് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള്‍ ഇത് തിരിച്ച് അത് എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന് നിങ്ങള്‍ക്ക് പറ്റില്ല. തിരിച്ച് വയ്ക്കാന്‍ നമ്മുടെ ടീമിലെ അനി പീറ്റര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. അനി ഇത് നോക്കിക്കോളും.9. ഇത്രയും ചെയ്ത് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനത്തോടെ പറഞ്ഞു നടക്കാം ഞാന്‍ ഒരു ഗ്നോം വികസന പങ്കാളിയാണെന്ന് (Gnome contributer) ഗ്നോം. ഫയലില്‍ തര്‍ജ്ജമ ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന ഇടത്ത് നിങ്ങളുടെ പേര് ഗമയില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതാന്‍ മറക്കല്ലേ.. ആ
    ഫയലിന്റെെ കോപ്പിറൈറ്റും നിങ്ങള്‍ മുന്‍ തര്‍ജ്ജമക്കാരോടൊപ്പം പങ്കിടുന്നു. കൂടാതെ ഒരു പ്രയോഗം പരിഭാഷ ചെയ്യുമ്പോള്‍ ആ പ്രയോഗത്തിന്റെ എല്ലാ സാധ്യതകളെ പറ്റിയും നിങ്ങള്‍ മനസ്സിലാക്കുന്നു.
    10. അടുത്ത പടി വേറൊരു PO ഫയല്‍ എടുത്ത് നടപടിക്രമം 1 മുതല്‍ തുടങ്ങുകയാണ്.

    No Comments
  • “സ്വതന്ത്ര മലയാളം ബ്ലോഗിങ്ങ്‌” സുഹൃത്തുക്കളെ,

    2007 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തുവച്ച് നടന്ന “മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് : അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, സാധ്യതകള്‍” എന്ന സെമിനാറില്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും പങ്കെടുത്തു. അതിന്റെ   വീഡിയോ ദ്ര്ശ്യം  ഇവിടെ ലഭ്യമാണ്. ഇത്‌ മൊബൈലില്‍ പകര്‍ത്തിയതാണ്.

    അരുണ്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ തുടക്കത്തെക്കുറിച്ചും മലയാളം കമ്പ്യുട്ടിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സുരേഷ്, smc യെക്കുറിച്ച് സംസാരിക്കുുകയും സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

    ടെക്നിക്കല്‍ അല്ലാത്ത ആളുകളുടെയിടയിലേക്ക് സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് എത്തിക്കാന്‍ ഈ യോഗം പ്രയോജനപ്പെട്ടു. പ്രത്യേകിച്ചും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിക്കഴിഞ്ഞ എനിക്കും, ഇതിലേയ്ക്ക്‌ മാറുവാന്‍ തയ്യാറെടുക്കുന്ന അങ്കിള്‍ എന്ന ബ്ലോഗര്‍ക്കും പങ്കെടുക്കുവാന്‍ അവസരം ലഭിക്കുകയുണ്ടായി.

    സ്വതന്ത്ര സോഫ്റ്റ് വെയറിനെ പ്രധിനിധീകരിച്ച് സ്പേസും www.space-kerala.org സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും http://fci.wikia.com/wiki/SMC ഉം മാത്രമാണ് പങ്കെടുത്തത്.

    ഇതിന്റെ തുടര്‍ സെമിനാറുകള്‍

    • 9-10-2007 – M.G University കോട്ടയം
    • 18-10-2007 – കോഴിക്കോട് സര്‍വ്വകലാശാല
    • 26-10-2007 – കേരളവര്‍മ്മ കോളേജ്, തൃശ്ശൂര്‍
    • 6-11-2007 – അന്താരാഷ്ട്ര പുസ്തകോത്സവ വേദി, കോഴിക്കോട്
    • 9-11-2007 – കണ്ണൂര്‍ സര്‍വ്വകലാശാല

    എന്നിവിടങ്ങളില്‍ നടക്കും. ഇതിലേക്കും smc ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സെമിനാറുകളില്‍ smc യുടേയും സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോക്താക്കളുടേയും പങ്കാളിത്തം ഉറപ്പാക്കേണ്ടത് ആവശ്യമാണ്.

    കൂടുതല്‍ വിവരങ്ങള്‍ കമെന്റുകളായി പ്രതീക്ഷിക്കുന്നു.

    No Comments
  • ഒന്നാമത്തെ ആശ്വാസം വൈറസുകള്‍ തന്നെ. ഏതെല്ലാം പ്രശ്നങ്ങളാണ് ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്നത്‌. ഒരു ഐ.ടി പ്രൊഫഷണലല്ലാത്ത ഒരു പൗരന് ഈ മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരുക. അങ്കിള്‍ എന്ന ഉപഭോക്താവിന് വൈറസ്‌ കാരണം തന്റെ സിസ്റ്റം റീ ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വന്നു. ആദ്യം വന്നു നോക്കിയ ആള്‍ പറഞ്ഞത്‌ സിസ്റ്റത്തിനകത്ത്‌ എന്തോ അടിച്ച്‌ പോയി എന്നും അത്‌ മാറ്റി വെയ്ക്കണം എന്നുമാണ്. അദ്ദേഹം പുതിയ പാര്‍ട്ടും വാങ്ങി. അതിന്റെ കാശ്‌ പോയത്‌ മെച്ചം. അദ്ദേഹം സേവ്‌ ചെയ്തിട്ടിരുന്ന എല്ലാം നഷ്ടപ്പെട്ടു. പലരും പറയും വേണ്ടതൊക്കെ ബാക്കപ്പ്‌ ചെയ്താല്‍ മതി. അതെല്ലാം റീ സ്റ്റോര്‍ ചെയ്യാം എന്നൊക്കെ. പക്ഷെ സിസ്റ്റം നന്നാക്കുവാന്‍ വരുന്നവര്‍ എല്ലാം നീക്കം ചെയ്തേ ചെയ്യുകയുള്ളു. വര്‍ഷങ്ങളായി എത്രപാവശ്യം എന്റെ സിസ്റ്റം ഫോര്‍മാറ്റ്‌ ചെയ്തു എന്ന്‍ എനിക്കുതന്നെ അറിയില്ല. കാരണം വൈറസ്‌ തന്നെ. വൈറസുകള്‍ സമ്മാനിക്കുന്നവരാണോ ആന്റി വൈറസുകളും വിറ്റ്‌ കാശാക്കുന്നത്‌ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.

    രണ്ടാമത്തെ പ്രശ്നം മൈക്രോസോഫ്‌റ്റിന്റെ ലൈസന്‍സ്‌ തന്നെ. ഓഫീസുകളില്‍ സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക്‌ അവ ലൈസന്‍സ്‌ ഉള്ളവ തന്നെ ആയിരിക്കാം. എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളാണ് ഇവിടെയും കബളിപ്പിക്കപ്പെടുന്നത്‌. മൈക്രോസോഫ്‌റ്റിന്റെ ലൈസന്‍സ്‌ ലഭ്യമാക്കുവാന്‍ കഴിയാത്തവര്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപഭോക്താവ്‌ കബളിപ്പിക്കപ്പെടുുകയും ചെയ്യുന്നു. ആനയെവാങ്ങാമെങ്കില്‍ ഒരു തുറട്ടിയും തീര്‍ച്ചയായും വാങ്ങാന്‍ കഴിയും. സിസ്റ്റം വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്ത്‌ ഇന്റെര്‍നെറ്റ് ‌കണക്‌ഷനുംഎടുത്ത്‌ ബ്ലോഗുകളില്‍ അഡിക്ട്‌ ആയിക്കഴിയുമ്പോഴാണ് അറിയുന്നത്‌ മൈക്രോസോഫ്‌റ്റ് ‌പിടികൂടിയാല്‍ വന്‍ തുകയാണ് ഈടാക്കുക എന്ന്‍. എന്നും മനസിലെ കുറ്റബോധം വേട്ടയാടിക്കൊണ്ടേ ഇരിക്കും. അതിനൊരു പരിഹാരം “സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌”ആണ് എന്ന് പലര്‍ക്കും അറിയാം. സിസ്റ്റം വില്‍ക്കുന്നവരുടെ പേരില്‍ നടപടി എടുക്കുന്നതിനു പകരം ഉപഭോക്താവിനെയാണ് ഇവിടെയും ക്രൂശിക്കുന്നത്‌. വില്‍പനക്കാര്‍ കുറെ സിസ്റ്റം വിറ്റ ശേഷം ആ സ്‌ഥാപനം അടച്ച്‌ പൂട്ടി പുതിയ പേരില്‍ വേറൊരെണ്ണം തുറക്കും. എല്ലാപേരും ഇപ്രകാരം ലൈസന്‍സില്ലാത്ത സിസ്റ്റമാണ് ഉപയോഗിക്കുന്നതെന്ന്‍ നമ്മെ ബോധ്യപ്പെഠുത്തുകയും ചെയ്യും. ലിനക്സിന് ലഭ്യമായ സോഫ്‌റ്റ്‌ വെയറുകള് കുറവാണ്, ഉപയോഗിക്കുവാന്‍ അറിയില്ലല്ലോ, വിപണിയില്‍ കാശ്‌ കൊടുത്ത്‌ കിട്ടുന്ന സേവനങ്ങളല്ലെ മെച്ചം എന്നൊക്കെ പലതും നിങ്ങളുടെ മനസിനെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ അത്‌ അടിസ്‌ഥാനരഹിതമാണ് എന്ന്‍ ഇപ്പോള്‍ ലഭ്യമായ കണക്കുകളില്‍ നിന്നും വ്യക്തമാണ്.

    ഒരു മണ്ണെണ്ണ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകം വായിച്ച്‌ പഠിച്ച്‌ വന്നവര്‍ പോലും ലിനക്സിലേയ്ക്ക്‌ വരുവാന്‍ എന്നെപ്പോലെ ഭയന്നിരിക്കുന്നവരാകാം. നിങ്ങള്‍ക്ക്‌ തെറ്റി ഞാന്‍ ലിനക്സിലേയ്ക്ക്‌ പൂര്‍ണമായും മാറിക്കഴിഞ്ഞു. അതിന്റെ പരിമിതികള്‍ സഹിക്കുവാനും പൊറുക്കുവാനും ഞാന്‍ തയ്യാറാണ്. അതി സമര്‍ത്‌ഥരായ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍മാര്‍ നമുക്കില്ലെ പിന്നെന്തിന് നാം ഭയക്കണം. പല കാരണങ്ങള്‍ കൊണ്ടും പലരും സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങിന് തടസം നില്ക്കുന്നത് ഖേദകരം തന്നെ. ഇപ്പോഴെ നിങ്ങള്‍ ലിനക്സിലേയ്ക്ക് ‌മാറിയില്ലെങ്കില്‍ നാളെ ഈ മേഖലയിലേയ്ക്ക്‌ വരുന്ന പുതു തലമുറ സ്കൂളുകളില്‍ പഠിച്ചത്‌ ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്ന്‍ ഓര്‍ക്കണം. സ്വാര്‍ത്‌ഥ തല്‍പ്പരര്‍ ലിനക്സിനെ താഴ്‌ത്തിക്കെട്ടുുവാന്‍ ശ്രമിച്ചാല്‍ അത്‌ അവരുടെ അറിവില്ലായ്മ മാത്രമായിരിക്കും.

    ഉബുണ്ടു എന്ന വാക്ക്‌ പരതിയാല്‍ ചെന്നെത്തുക നിങ്ങള്‍ക്ക്‌ സൗജന്യമായി സി.ഡി ആഴ്ചകള്‍ക്കുള്ളില്‍ അയച്ചുതരുന്ന പേജിലായിരിക്കും. പ്രതേകിച്ചും അടുത്ത മാസം ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌ ഇറങ്ങുകയാണ്.

    ഞാന്‍ കബ്യൂട്ടര്‍ ലോകത്ത്‌ സ്വതന്ത്രന്‍ നിങ്ങളോ?

    No Comments
  • തലക്കെട്ടിലെ നയം മാറ്റുകതന്നെ വേണം

    ഖജനാവു മാത്രമല്ല പ്രകൃതിയും, വനവും, ജനവും എല്ലാം ഈ ജനാതിപത്യ രാജ്യത്ത്‌ കൊള്ളയടിക്കപ്പെടുന്നു. ലോകമെന്മാടും നല്ല പേരും പെരുമയുമുള്ള ഐ.എസ്.ആര്‍.ഒ യും ശ്രീ മാധവന്‍ നായരും ഇപ്പോള്‍ ചിലര്‍ കാരണം വിവാദങ്ങളുടെ ചുഴിയില്‍ പെട്ടിരിക്കുകയാണ്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ജനത്തെ വഞ്ചിക്കുകമാത്രമല്ല ദാരിദ്ര്യത്തില്‍ നിന്നും പലരും കോടീശ്വരന്മാരാകുമ്പോള്‍ അവരുടെ “സോഴ്‌സ്‌ ഓഫ്‌ ഇന്‍‌കം” കണ്ടെത്തുവാന്‍ ബാധ്യസ്ഥരായവര്‍ തന്നെ അവര്‍ക്ക്‌ കുട പിടിക്കുന്നതാണ് ഇവിടെ സാധാരണ ജനത്തിന് കാണുവാന്‍ കഴിയുക. കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി പലരൂപത്തിലും ഭാവത്തിലും നമുക്ക് പലരെയും കാണാന്‍ കഴിയും.

    പലരെയും സംരക്ഷിക്കുവാനായും പലരും സ്വന്തം നിലനില്‍പ്പിനായും അവരുടേതായ മാധ്യമങ്ങള്‍ നിലനിറുത്തുന്നു. പലരും കര്‍ഷകര്‍ക്കുവേണ്ടി കരയുന്നു. മനുഷ്യന്റെ ആരോഗ്യത്തിന് നിര്‍ണായക ഘടകമായ ഭക്ഷണവും കുടിവെള്ളവും മലിനീമസമാക്കി നിത്യ രോഗികളാക്കി ആയുസ്‌ വര്‍ദ്ധിപ്പിച്ച് അത്‌ മറ്റൊരു ബാധ്യതയാക്കി മാറ്റുന്നു. ജനത്തിന് നീതി ലഭ്യമാക്കേണ്ടവര്‍ നടത്തുന്ന തിന്മകള്‍, തിരിമറികള്‍ വെളിച്ചം കാണിക്കുവാന്‍ ഇവിടെ സ്വതന്ത്ര ബ്ലോഗ്‌ പോസ്റ്റുകള്‍ ജന്മം കൊള്ളുകയാണ്. അവയില്‍ ചിലത്‌ ഇവിടെ ചേര്‍ക്കുന്നു.

    1. മെര്‍ക്കിസ്റ്റണ്‍ വിവാദങ്ങള്‍ ചില സംശയങ്ങള്‍

    2. മെര്‍ക്കിസ്റ്റണ്‍ – ചാഞ്ഞ മരത്തിലേയ്ക്ക്‌ ചാടി കയറ്റം

    3. മെര്‍ക്കിസ്ടണും ടൂറിസം മാഫിയയും തമ്മിലെന്ത്‌?

    4. സേവി മനോമാത്യുവിന് ലഭിച്ച  അത്‌ഭുത വിളക്ക്‌

    5. റീടെയില്‍ വമ്പന്മാരെ നേരിടാന്‍ ഗ്രാമ ചന്തകള്‍‍ക്കാകുമെന്ന പഠനം

    6. കൂടാതെ ദാറ്റ്‌സ്‌ മലയാളം ഈ വിഷയത്തില്‍ കൂടുതല്‍ ലിങ്കുകളോടെ പിഴയും ശിക്ഷയും ഉദ്യോഗസ്ഥര്‍ക്ക്‌

    7. അധിനിവേശ കേരളം

    8. മെര്‍ക്കിസ്റ്റണ്‍ സേവിയുടെ ഹര്‍ജി ഡിവിഷന്‍ ബഞ്ചിന്

    9. കിരണ്‍ തോമസ്‌ മാധ്യമങ്ങള്‍ക്കൊരു വഴികാട്ടി

    10. 22-9-07 മാതൃഭൂമി എഡിറ്റോറിയല്‍

    11. മെക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌: വിവാദ യോഗത്തിന്റെ മിനിറ്റ്‌സ്‌

    12. കെ.ഇ.ഇസ്മയിലിന്റെ ഹിഡണ്‍ അജണ്ട 1

    13.  ആര്‍.വി.ജി.മേനോന്റെ കത്ത്‌ – മാത്രുഭൂമി 26-9-07

    “നമുക്ക്‌ ഒരു രാഷ്ട്രീയ ചായ്‌വും വേണ്ടന്നേ. അഴിമതി എവിടെ കണ്ടാലും നമുക്കൊരുമിച്ച് വിളിച്ച് കൂവാം. രാഷ്ട്രീയം ഏതും ആയിക്കോട്ടെ. എന്തിന് പക്ഷം പിടിക്കണം”.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍