കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • If you are using Twitter and Firefox then you can follow Dr. Shashi Tharoor with quick time updates which a MP can do for transparency of his service.

    ഭാരതത്തില്‍ എത്ര എം.പിമാരുണ്ട് വിജയം കരസ്ഥമാക്കിയശേഷം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്? ചിലപ്പോള്‍ ഉത്തരം ഡോ. തരൂര്‍ എന്നു മാത്രമാകും. എഐസിസിയും കെപിസിസിയും പ്രാദേശിക മറ്റ് സംവിധാനങ്ങളും എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും സുതാര്യമായ ഭരണ പ്രവര്‍ത്തനങ്ങള്‍ ജനത്തിന് പ്രയോജനപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സഹായകമാകുന്നവയാവണം. അല്ലാതെ സംസ്ഥാനഭരണം നിയന്ത്രിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പോളിറ്റ് ബ്യൂറോയുമായി അധപ്പതിച്ചതിന്റെ പരിണിത ഫലമാണ്  2009 ലെ പാര്‍ലമെന്റ് ഇലക്ഷന്‍ റിസല്‍റ്റ്. അഞ്ചുപേര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ജനവിരുദ്ധമാണെന്നതിന്  തെളിവാണല്ലോ ഇടത് പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ജനതാ ദള്‍ പോലൊരു പാര്‍ട്ടിയെ പുറത്താക്കുന്നതിനും മതേതര സ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ട് പിഡിപി പോലൊരു തീവ്രവാദ പാര്‍ട്ടിയെ വേദിയിലെത്തിച്ചതിനും ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ രക്ഷിക്കാന്‍ എ.ജി തന്നെ രംഗത്തെത്തിയതിനും കാരണമായത്.  ജനത്തിന്റെ അല്ലെങ്കില്‍ ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വോട്ടര്‍മാരെ എതിര്‍ ദിശയിലേയ്ക്ക് സ്വാധീനിച്ചത് ഇടത് പാര്‍ട്ടികളുടെ പിണറായി എന്ന ഒറ്റയാള്‍ നേതൃത്വം തന്നെയാണ്.

    തിരുവനന്തപുരത്തിന് ലഭിച്ച ഡോ. തരൂര്‍ എന്ന സ്ഥാനാര്‍ത്ഥിയും അതിനുവേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വം കൈക്കൊണ്ട ശക്തമായ തീരുമാനവും ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്  ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുവനവസരമൊരുക്കി. അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ ചില വാഗ്ദാനങ്ങളായിരുന്നു. വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു. നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍‌പ്പെടുത്തുന്നതോടൊപ്പം തന്റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു.  അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്. ഭാരതത്തില്‍ ഇപ്രകാരം എത്രപേരെ ഭരണസിരാകേന്ദ്രങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും?

    നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയൂ. അതേപോലെ അഴിമതി ഇഷ്ടപ്പെടാത്ത രാഹുല്‍ ഗാന്ധിയെപ്പോലൊരു കേന്ദ്ര മന്ത്രി ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതും ആശ്വാസം പകരുന്നതു തന്നെയാണ്. ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്റെ സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു. ഡോ തരൂരിന്റെ ബ്ലോഗുകള്‍ വായിക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കുന്നു. ഇന്‍ഡ്യയുടെ ഒരു സമ്പൂര്‍ണ ചിത്രം ഇന്‍ഡി പെപ്പലില്‍ ലഭ്യമാണ്.

    വിജയം കൈവരിച്ചാല്‍ പ്രസ്തുത എം.പി ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി ആ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രതിനിധിയാണ്. അത് പ്രാവര്‍ത്തികമാവണമെങ്കില്‍ ജനങ്ങളുമായി ബന്ധപ്പെടുവാനുള്ള കണ്ണി രാഷ്ട്രീയത്തിനതീതനായ വ്യക്തിയിലൂടെയാവണം. ശശി തരൂര്‍ തരുന്ന ഒരുറപ്പും അതുതന്നെയാണ്. ഇലക്ഷന് മുന്നെ ശശിതരൂരിനെ അദ്ദേഹത്തിന്റെ എന്‍ആര്‍ഐ സുഹൃത്ത് മുഖാന്തിരം ഇന്റെര്‍വ്യൂവിന് ചെന്ന തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് മറ്റൊരു രീതിയാണ്. അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യേണ്ടത് തമ്പാനൂര്‍ രവിയിലൂടെ മാത്രം. ഞങ്ങളെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമായിരുന്നു അതെന്ന് പറയുന്നതാവും ശരി. എന്നാല്‍ ശശി തരൂരിന് പോലും തന്റെ കാര്യങ്ങളില്‍ നിയന്ത്രണമില്ലാത്ത ചുറ്റുപാടിലും ഞങ്ങള്‍ പറയുവാന്‍ ആഗ്രഹിച്ചതില്‍ വളരെ കുറച്ചുമാത്രം അവതരിപ്പിക്കുവാന്‍ അവസരം ലഭ്യമാക്കി. അവിടെയുണ്ടായിരുന്ന ഖദര്‍ധാരിക്കറിയില്ലല്ലോ തരൂരിന് കിട്ടാന്‍ പോകുന്നത് സ്വതന്ത്ര വോട്ടുകളാണെന്നത്.

    വ്യക്തി പരമല്ലാത്ത പൊതുവായ കാര്യങ്ങളില്‍ ഒരു എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഇടംകോലിടലുകള്‍ അവസാനിപ്പിക്കേണ്ട ഒന്നു തന്നെയാണ്.

    Popular tweeters of the day

    7 Comments
  •  വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ്‌ എഴുതുക.

    indic  വരമൊഴിക്കും  കീമാനും  പകരം  ഗൂഗിളിന്റെ  അതിനൂതന എഡിറ്റര്‍  ഇതാ ചരിത്രം  തിരുത്തിക്കുറിക്കുന്നു.

    ഇത്   പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വിന്‍ഡോസ്‌ 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത്‌ അമേരിക്കയിലെ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്‌. അവിടെ നിന്നും യു.ടി.എഫ്‌ 8 ലേക്ക്‌ കയറ്റി അയക്കുമ്പോള്‍ കെവിന്‍ സിജി രൂപം കൊടുത്ത അഞ്ചലി‌ഓള്‍ഡ്‌ ലിപിയായി ഇന്റെര്‍നെറ്റ്‌ എക്സ്‌‌പ്ലോറര്‍ പേജില്‍ മാറുകയും അതിനെ കോപ്പിചെയ്ത്‌ ബ്ലോഗുകളിലോ സൈറ്റുകളിലോ ഒട്ടിക്കുവാനും പ്രസിദ്ധീകരിക്കുവാനും വഴിയൊരുക്കിയിരുന്നു. സൗജന്യമായി ബ്ലോഗര്‍ പേജുകളിലൂടെ രൂപം കൊണ്ട വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ വലിയൊരു ഇന്റെര്‍നെറ്റ്‌ വിപ്ലവം തന്നെ കൈവരിച്ചു. പെരിങ്ങോടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജ്‌ നായര്‍ കീമാന്‍ എന്ന സംവിധാനത്തിലൂടെ ലിനക്സിലായാലും മൈക്രോസോഫ്റ്റിലായലും മലയാള അക്ഷരങ്ങള്‍ നേരിട്ട്‌ ടൈപ്പ്‌ ചെയ്യുവാനുള്ള സംവിിധാനം ഒരുക്കി. അതിലൂടെ മലയാളികള്‍ക്ക്‌ – ഇംഗ്ലീഷ്‌ അറിഞ്ഞുകൂടാത്ത ഒരു വ്യക്തിിക്കുപോലും മലയാളത്തില്‍ ചാറ്റ്‌ ചെയ്യുവാന്‍ അവസരം ലഭിച്ചു.

    ആഡ്‌ഓണ്‍സ്‌ എന്ന സംവിധാനത്തിലൂടെ വരമൊഴി എഡിറ്ററുുടെ സഹായത്താല്‍ പല ഭാഷാ പത്രങ്ങളേതടക്കം നിരവധി ഫോണ്ടുകളിലേയ്ക്ക്‌ മാറ്റം വരുത്തുവാനും അവസരമൊരുക്കി. വരമൊഴി എഫ്.എ.ക്യു എന്ന ബ്ലോഗിലൂടെ വരമൊഴിയുടെ വലിയൊരു സഹായ ഹസ്തം തന്നെ നിലവിലുണ്ട്‌. വരമൊഴിയെപ്പറ്റിയുള്ള ചരിത്രം തന്നെ വിക്കിപീഡിയയില്‍ ലഭ്യമാണ്. മാത്രുഭൂമി ദിനപത്രത്തിന്റെ വെബ്‌സൈറ്റില്‍ ചര്‍ച്ച വേദിയില്‍ വരമൊഴി എഡിറ്ററില്‍ നിന്ന്‍ ലഭിക്കുന്ന മാറ്റ്‌വെബ് ‌ഫോണ്ടിലുള്ള ഉള്ളടക്കം അവതരിപ്പിക്കുവാന്‍ ഒരു സുവര്‍ണാവസരവും ലഭിക്കുകയുണ്ടായി. ഇന്നിപ്പോള്‍ പല ഫോണ്ടുകളെയും പദ്‌മയുടെ സഹായത്താല്‍ യൂണികോഡിലേയ്ക്ക്‌ മാറ്റുവാന്‍ കഴിയുന്നു. യൂണികോഡിലെ മലയാള വാക്കുകള്‍ സെര്‍ച്ച്‌ എഞ്ചിനുകളുടെ സഹായത്താല്‍ ഇഷട വിഷയം ഉള്‍‌ക്കൊള്ളുന്ന ബ്ലോഗ്‌ പോസ്റ്റുകളിലെത്തിക്കുന്നു. ദാറ്റ്‌സ്‌മലയാളം എന്ന പ്രസിദ്ധമായ വെബ്‌ സൈറ്റിലുമ് അഞ്ചലിഓള്‍ഡ്‌ ലിപിയാാണ് ഉപയോഗിക്കുന്നത്‌.

    ലോകമെമ്പാടുമുള്ള ഒരു കൂട്ടം മലയാളികള്‍ ബ്ലോഗുകളിലൂടെ പരിചയക്കാരോ അല്ലെങ്കില്‍ ഒരു ബന്ധുത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനമോ നേടിയെടുത്തു. അതിന് ശേഷമാണ് ലോകമെമ്പാടും പല സ്ഥലങ്ങളില്‍ ബ്ലോഗേഴ്‌സ്‌ മീറ്റുകള്‍ നടത്തി പരസ്പരം നേരില്‍ കാണാതിരുന്ന പലരും നെറ്റിലൂടെയുള്ള പരിചയം പുതുക്കുന്നതും. അപ്പോഴാണ് അപരനാമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന പലരെയും പരിചയപ്പെടുവാന്‍ അവസരം ലഭിച്ചതും.

    കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് തോട്ടിങ്ങലിന്റെ താഴെക്കാണുന്ന ലിങ്ക് കാണുക.

    വരമൊഴിയിലും മൊഴി കീമാനിലും എന്‍കോഡിങ്ങ് ബഗ്ഗുകള്‍

    No Comments
  • AnswerLinksവേര്‍ഡ്‌പ്രസ്സില്‍ ആന്‍‌സര്‍ലിങ്ക്‌സ്‌‌ എന്ന പുതിയ ഒരു എഡിറ്റ്‌ ഓപ്‌ഷന്‍ നിലവില്‍ വന്നിരിക്കുന്നു. തല്‍ക്കാലം ഇത്‌ ഇംഗ്ലീഷ്‌ ബ്ലോഗ്‌ പോസ്റ്റുകളില്‍ പ്രവര്ത്തന ക്ഷമമാണ്. മലയാളം പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷിലുള്ള പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ അവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്‌വാന്‍‌സ്‌ഡ്‌ ടൂള്‍ ബാറിലെ ആന്‍സര്‍ലിങ്ക്‌സ്‌ ക്ലിക്ക്‌ ചെയ്താല്‍ ആ പോസ്റ്റിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വാക്കുകള്‍ ആന്‍സേഴ്‌സ്‌ഡോട്‌കോമില്‍ ബന്ധിപ്പിക്കുന്നു.

    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക AnswerLinks

    കൂടാതെ Category to Tag Converter എന്ന ഒരു പുതിയ സംവിധാനവും ലഭ്യമാണ്.

    Now under Manage > Import there’s a Category to Tag converter, which shows you how many times you’ve used each category and allows you to convert it to a tag so it no longer shows up as a category checkbox on your write page.

    No Comments
  • Blogging

    വരൂ നമുക്കും ബ്ലോഗിംഗ്‌ തുടങ്ങാം

    വി.കെ.ആദര്‍ശ്‌

    ബ്ലോഗിംഗ്‌: മാധ്യമലോകത്തെ വിപ്ലവ വഴികള്‍ (സ്കാന്‍ ചെയ്തത്‌)

    mathrubhumi weekly 7-10-07

    പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ഇമേജിന്‍ മുകളില്‍ ക്ലിക്ക്‌ ചെയ്യുക. 2007 ഒക്ടോബര് 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 26 മുതല്‍ 29 വരെ പേജുകളില്‍ ബ്ലോഗുകളെ കുറിച്ച്‌ വന്ന ലേഖനങ്ങള്‍ എനിക്ക്‌ ഒരു ബ്ലോഗിലും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വായനക്കാരുടെ സൗകര്യാര്‍ത്ഥം നാലു പേജുകള്‍ ഒറ്റ ഇമേജായി പ്രസിദ്ധീകരിക്കുന്നു.

    വിശാലനുമായുള്ള അഭിമുഖം ഇവിടുണ്ട്‌ || ഇത്‌ കണ്ണുരാന്റെ പേജ്‌

    No Comments
  • 2007 ഒക്ടോബര്‍ ലക്കം മാവേലിനാട്‌ മാസികയിലെ ചില പേജുകള്‍

    ഒറിജിനല്‍ ലേഖനം  ചെറിയ മാറ്റം  വരുത്തിയിട്ടുണ്ട്‌.  കാരണം  ഉല്പന്ന  നിര്‍മാതാക്കള്‍  വിപണിയില്‍ നിന്ന്  വാങ്ങിയത്‌ കണക്കാക്കുവാന്‍  ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ.  വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട്‌ മറ്റേത്‌ മാധ്യമത്തേക്കാളും ഒരു ചുവട്‌ മുന്നില്‍ തന്നെയാണ്.

     

    ആഗസ്റ്റ്‌ 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)





     

    വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്‌) വെളിച്ചം കാണിക്കാതിരുന്നത്‌ “മാവേലിനാട്‌ എന്ന മാസികയിലൂടെ” വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍‌ടിവി യോടും മാവേലിനാട്‌ മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍