-
7 Comments
If you are using Twitter and Firefox then you can follow Dr. Shashi Tharoor with quick time updates which a MP can do for transparency of his service.

Popular tweeters of the day

-
No Comments
വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ് എഴുതുക.
വരമൊഴിക്കും കീമാനും പകരം ഗൂഗിളിന്റെ അതിനൂതന എഡിറ്റര്‍ ഇതാ ചരിത്രം തിരുത്തിക്കുറിക്കുന്നു.ഇത് പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിന്‍ഡോസ് 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത് അമേരിക്കയിലെ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്. അവിടെ നിന്നും യു.ടി.എഫ് 8 ലേക്ക് കയറ്റി അയക്കുമ്പോള്‍ കെവിന്‍ സിജി രൂപം കൊടുത്ത അഞ്ചലിഓള്‍ഡ് ലിപിയായി ഇന്റെര്‍നെറ്റ് എക്സ്‌പ്ലോറര്‍ പേജില്‍ മാറുകയും അതിനെ കോപ്പിചെയ്ത് ബ്ലോഗുകളിലോ സൈറ്റുകളിലോ ഒട്ടിക്കുവാനും പ്രസിദ്ധീകരിക്കുവാനും വഴിയൊരുക്കിയിരുന്നു. സൗജന്യമായി ബ്ലോഗര്‍ പേജുകളിലൂടെ രൂപം കൊണ്ട വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ വലിയൊരു ഇന്റെര്‍നെറ്റ് വിപ്ലവം തന്നെ കൈവരിച്ചു. പെരിങ്ങോടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജ് നായര്‍ കീമാന്‍ എന്ന സംവിധാനത്തിലൂടെ ലിനക്സിലായാലും മൈക്രോസോഫ്റ്റിലായലും മലയാള അക്ഷരങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുവാനുള്ള സംവിിധാനം ഒരുക്കി. അതിലൂടെ മലയാളികള്‍ക്ക് – ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത ഒരു വ്യക്തിിക്കുപോലും മലയാളത്തില്‍ ചാറ്റ് ചെയ്യുവാന്‍ അവസരം ലഭിച്ചു.
ആഡ്‌ഓണ്‍സ് എന്ന സംവിധാനത്തിലൂടെ വരമൊഴി എഡിറ്ററുുടെ സഹായത്താല്‍ പല ഭാഷാ പത്രങ്ങളേതടക്കം നിരവധി ഫോണ്ടുകളിലേയ്ക്ക് മാറ്റം വരുത്തുവാനും അവസരമൊരുക്കി. വരമൊഴി എഫ്.എ.ക്യു എന്ന ബ്ലോഗിലൂടെ വരമൊഴിയുടെ വലിയൊരു സഹായ ഹസ്തം തന്നെ നിലവിലുണ്ട്. വരമൊഴിയെപ്പറ്റിയുള്ള ചരിത്രം തന്നെ വിക്കിപീഡിയയില്‍ ലഭ്യമാണ്. മാത്രുഭൂമി ദിനപത്രത്തിന്റെ വെബ്‌സൈറ്റില്‍ ചര്‍ച്ച വേദിയില്‍ വരമൊഴി എഡിറ്ററില്‍ നിന്ന്‍ ലഭിക്കുന്ന മാറ്റ്‌വെബ് ഫോണ്ടിലുള്ള ഉള്ളടക്കം അവതരിപ്പിക്കുവാന്‍ ഒരു സുവര്‍ണാവസരവും ലഭിക്കുകയുണ്ടായി. ഇന്നിപ്പോള്‍ പല ഫോണ്ടുകളെയും പദ്‌മയുടെ സഹായത്താല്‍ യൂണികോഡിലേയ്ക്ക് മാറ്റുവാന്‍ കഴിയുന്നു. യൂണികോഡിലെ മലയാള വാക്കുകള്‍ സെര്‍ച്ച് എഞ്ചിനുകളുടെ സഹായത്താല്‍ ഇഷട വിഷയം ഉള്‍ക്കൊള്ളുന്ന ബ്ലോഗ് പോസ്റ്റുകളിലെത്തിക്കുന്നു. ദാറ്റ്‌സ്‌മലയാളം എന്ന പ്രസിദ്ധമായ വെബ് സൈറ്റിലുമ് അഞ്ചലിഓള്‍ഡ് ലിപിയാാണ് ഉപയോഗിക്കുന്നത്.
ലോകമെമ്പാടുമുള്ള ഒരു കൂട്ടം മലയാളികള്‍ ബ്ലോഗുകളിലൂടെ പരിചയക്കാരോ അല്ലെങ്കില്‍ ഒരു ബന്ധുത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനമോ നേടിയെടുത്തു. അതിന് ശേഷമാണ് ലോകമെമ്പാടും പല സ്ഥലങ്ങളില്‍ ബ്ലോഗേഴ്‌സ് മീറ്റുകള്‍ നടത്തി പരസ്പരം നേരില്‍ കാണാതിരുന്ന പലരും നെറ്റിലൂടെയുള്ള പരിചയം പുതുക്കുന്നതും. അപ്പോഴാണ് അപരനാമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന പലരെയും പരിചയപ്പെടുവാന്‍ അവസരം ലഭിച്ചതും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് തോട്ടിങ്ങലിന്റെ താഴെക്കാണുന്ന ലിങ്ക് കാണുക.
വരമൊഴിയിലും മൊഴി കീമാനിലും എന്‍കോഡിങ്ങ് ബഗ്ഗുകള്‍
-
No Comments
വേര്‍ഡ്‌പ്രസ്സില്‍ ആന്‍സര്‍ലിങ്ക്‌സ് എന്ന പുതിയ ഒരു എഡിറ്റ് ഓപ്‌ഷന്‍ നിലവില്‍ വന്നിരിക്കുന്നു. തല്‍ക്കാലം ഇത് ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റുകളില്‍ പ്രവര്ത്തന ക്ഷമമാണ്. മലയാളം പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ അവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്‌വാന്‍സ്‌ഡ് ടൂള്‍ ബാറിലെ ആന്‍സര്‍ലിങ്ക്‌സ് ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വാക്കുകള്‍ ആന്‍സേഴ്‌സ്‌ഡോട്‌കോമില്‍ ബന്ധിപ്പിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക AnswerLinks
കൂടാതെ Category to Tag Converter എന്ന ഒരു പുതിയ സംവിധാനവും ലഭ്യമാണ്.
Now under Manage > Import there’s a Category to Tag converter, which shows you how many times you’ve used each category and allows you to convert it to a tag so it no longer shows up as a category checkbox on your write page.
-
No Comments
വരൂ നമുക്കും ബ്ലോഗിംഗ് തുടങ്ങാം
വി.കെ.ആദര്‍ശ്
ബ്ലോഗിംഗ്: മാധ്യമലോകത്തെ വിപ്ലവ വഴികള്‍ (സ്കാന്‍ ചെയ്തത്)
പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ഇമേജിന്‍ മുകളില്‍ ക്ലിക്ക് ചെയ്യുക. 2007 ഒക്ടോബര് 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 26 മുതല്‍ 29 വരെ പേജുകളില്‍ ബ്ലോഗുകളെ കുറിച്ച് വന്ന ലേഖനങ്ങള്‍ എനിക്ക് ഒരു ബ്ലോഗിലും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വായനക്കാരുടെ സൗകര്യാര്‍ത്ഥം നാലു പേജുകള്‍ ഒറ്റ ഇമേജായി പ്രസിദ്ധീകരിക്കുന്നു.
വിശാലനുമായുള്ള അഭിമുഖം ഇവിടുണ്ട് || ഇത് കണ്ണുരാന്റെ പേജ്
-
No Comments
2007 ഒക്ടോബര്‍ ലക്കം മാവേലിനാട് മാസികയിലെ ചില പേജുകള്‍
ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത് കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക് ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍ദാര്‍) ക്ക് നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട് മറ്റേത് മാധ്യമത്തേക്കാളും ഒരു ചുവട് മുന്നില്‍ തന്നെയാണ്.
ആഗസ്റ്റ് 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)
വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്) വെളിച്ചം കാണിക്കാതിരുന്നത് “മാവേലിനാട് എന്ന മാസികയിലൂടെ” വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍ടിവി യോടും മാവേലിനാട് മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.














Comments