കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്

    In this audio in Malayalam  Jt. Rubber Production Commissioner Venugopal announces in front of the Scientists of RRII at Kottarakara 0n 4-12-09 that brown bast is not a disease.

    കൊട്ടാരക്കര നടന്ന “റബ്ബര്‍ കര്‍ഷക – ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം ” പരിപാടിയില്‍ പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ വേണുഗോപാല്‍ ആര്‍ആര്‍ഐഐ യിലെ ശാസ്ത്രജ്ഞരെ സാക്ഷിയാക്കിക്കൊണ്ട് പട്ടമരപ്പ് ഒരു രോഗമല്ല എന്ന് പലവട്ടം ആവര്‍ത്തിക്കുന്നത് മുകളില്‍ കൊടുത്തിരിക്കുന്ന ആഡിയോയില്‍ കേള്‍ക്കുവാന്‍ കഴിയും. എന്നാല്‍ ഗൂഗിളില്‍ തെരഞ്ഞാല്‍ വിദേശത്തള്ള പല ശാസ്ത്രജ്ഞരും ഇതൊരു രോഗമാണ് എന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കാണുവാന്‍ കഴിയും.
    അപ്പോള്‍ ഒരു രോഗം എന്നാല്‍ എന്താണ്?
    കര്‍ഷകര്‍ക്ക് മനസിലാക്കുവാന്‍ കഴിയുന്നത് ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയുന്ന ഒരസുഖത്തെ രോഗമെന്ന് പറയാം എന്നാണ്. അതിനാല്‍ M.E.J Chandler, Late harkness Scholar, Newnham College, Cambridge ന്റെ ആമുഖത്തോടുകൂടി പ്രസിദ്ധീകരിച്ച പി.ഡി.എഫ് ഒന്നാം പേജ് ഇപ്രകാരം പറയുന്നു. അതും 1921 ലെ ഇന്‍ഡ്യന്‍ റബ്ബര്‍ ജര്‍ണലില്‍ നിന്നെടുത്തിട്ടുള്ളതാണ്. പരിഹാരം കണ്ടെത്താന്‍ കഴിയാതെ പോയതുകാരണം അതൊരു രോഗമേ അല്ലാതായി റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്. എന്നാല്‍ പരിഹാരം ഇവിടെ കാണാം.

    PHLOEM NECROSIS (BROWN BAST DISEASE) IN HEVEA BRASILIENSIS – The disease known as brown bast is prevalent in all tropical Countries whre hevea brasiliensis is grown on a large scale for commercial purposes, especially in plantations where tapping is in progress and it is regarded at the present time at the most serious malady to which the para rubber tree is liable………… See the image of first page

    By a search on Google we can get more informations on brown bast.

    I will update  more about brown bast OR Phloem Necrosis OR Bark Necrosis to prove that this is a disease  on this post.

    No Comments
  • റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പിന് ശാശ്വത പരിഹാരം കാണുവാന്‍ എന്നെ സഹായിച്ച മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗീസിനോടുള്ള കടപ്പാട് ഏവരെയും അറിയിക്കുന്നു. കാര്‍ഷികമേഖലയിലെ പരീക്ഷണങ്ങളില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കും പ്രസ്തുത ഗവേഷണഫലം വിരല്‍ ചൂണ്ടുകയാണ്.

    താഴെ ചിത്രത്തില്‍ പട്ടമരപ്പില്‍ നിന്ന് മോചനം നേടിയ റബ്ബര്‍ മരത്തെ കാണാം. ഈ മരത്തിന് ഏകദേശം പത്ത് വര്‍ഷം മുമ്പ് പട്ടമരപ്പ് ബാധിച്ചതാണ്. നിയന്ത്രിത കമഴ്ത്തിവെട്ട് (cut ) രീതി അവലമ്പിക്കുകയും, കറ ഒഴുകുന്നത് മുകളില്‍ നിന്ന് താഴേക്കാണ് എന്ന അറിവില്‍ നേര്‍പ്പിച്ച എഥിഫോണ്‍ ഉപയോഗിച്ച് ഒഴുക്കിലെ തടസ്സം മാറ്റിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. അത് പൂര്‍ണമായും പട്ടമരപ്പിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. പിന്നീടുള്ള പരീക്ഷണ നിരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് മനസിലായത് ഇലയില്‍ നിന്ന് അന്നജം തടിയെയും തൊലിയെയും സഹായിക്കുന്ന കേമ്പിയത്തിന് മുകളിലുള്ള ഫ്ലോയത്തിലൂടെ വേരിലെത്തി വേരുകളെ വളരുവാന്‍ സഹായിക്കുന്നു എന്നും ഫ്ലോയത്തിന് പുറമേകൂടെ മുകളിലേക്കാണ് ലാറ്റെക്സിന്റെ ഒഴുക്ക് എന്നും. ഒരു കോണിയുടെ സഹായത്താല്‍ പത്തടി മുകളില്‍ നിന്ന് താഴേക്ക് ടാപ്പ് ചെയ്ത് കുറച്ചുനാള്‍ കറ എടുത്തു. സമയനഷ്ടവും അധ്വാന ഭാരവും കാരണം അത് വേണ്ട എന്ന് വെച്ചു. പട്ടമരപ്പ് വന്ന മരങ്ങളില്‍ തൊലിപ്പച്ച നഷ്ടമായതിനാല്‍ ഡോ. തോമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശാനുസരണം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയപ്പോള്‍ തൊലിപ്പച്ച ദൃശ്യമായെങ്കിലും പാല്‍ക്കുഴലുകള്‍ കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല നൈട്രജന്‍ എന്ന അമ്ലസ്വഭാവമുള്ള ‘N’ എന്ന രാസ വളത്തോടൊപ്പം മഗ്നീഷ്യം നല്‍കാന്‍ പാടില്ല എന്നും മനസ്സിലാക്കി. പട്ടമരപ്പ് വന്ന മരങ്ങളില്‍ പിന്‍ കാനയുടെ ആഴം കൂട്ടി വരച്ചപ്പോള്‍ മുകളില്‍ നിന്ന് ഒഴുകിവരുന്ന അന്നജം അഞ്ചടി ഉയരത്തില്‍ അവസാനിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ബയോഗ്യാസ് സ്ലറിയോടൊപ്പം പത്ത് ഗ്രാം ബോറാക്സ് കൂട്ടിക്കലര്‍ത്തി പട്ടമരപ്പ് വന്ന ഭാഗത്തിന് പുറമേ തേച്ച് പിടിപ്പിച്ചിട്ട് ദൃശ്യമായ ഫലങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ മുപ്പത് ലിറ്റര്‍ സ്ലറിയില്‍ പത്ത് ഗ്രാം ബോറാക്സ് കൂട്ടിക്കലര്‍ത്തി മരത്തിന് ചുറ്റും തറയില്‍ നല്‍കിയപ്പോള്‍ മൂന്ന് മാസത്തിന് ശേഷം അന്നജം താഴേക്ക് ഫ്ലോയത്തിലൂടെ ഒഴുകി വരുന്നതായി കാണാന്‍ കഴിഞ്ഞു. ഈ വര്‍ഷം വീണ്ടും അതേപ്രകാരം മണ്ണില്‍ നല്‍കി. ഒരാഴ്ച മുമ്പ് ടാപ്പിംഗ് ആരംഭിച്ചപ്പോള്‍ കറ ലഭിക്കുകയും ചെയ്തു. മാത്രവുമല്ല കത്തിമുനകൊണ്ട് കുത്തിനോക്കിയപ്പോള്‍ താഴെ അറ്റം വരെ സജീവമായ അന്നജവും ഫ്ലോയവും കാണുവാന്‍ കഴിഞ്ഞു. അപ്രകാരം പരീക്ഷിച്ചപ്പോള്‍ അന്നജം ഒഴുകുന്നത് താഴെ ചിത്രത്തില്‍ കാണാം.

    കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് ടാപ്പിംഗ് തുടരുകയും വെളിച്ചണ്ണയില്‍ നേര്‍പ്പിച്ച ബോറാക്സ് പുതുപ്പട്ടയില്‍ പുരട്ടുകയും ചെയ്തപ്പോള്‍ പ്രസ്തുത മരങ്ങളില്‍ പട്ടമരപ്പിന്റെ ലക്ഷണങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല പുതുപ്പട്ടയുടെ വളര്‍ച്ചയും അവിടെ ലഭ്യമായ പൂര്‍ണ വളര്‍ച്ചയെത്തിയ ലാറ്റെക്സും കാണുവാന്‍ കഴിഞ്ഞു. എന്നുവെച്ചാല്‍ ബാര്‍ക്ക് ഐലന്റ് ഉണ്ടാകുന്നതില്‍ നിന്ന് റബ്ബര്‍ മരങ്ങളെ പ്രാപ്തമാക്കുവാനുള്ള കഴിവ് ബോറാക്സിന് ഉണ്ട് എന്നതു തന്നെ. വേരിലെ അന്നജത്തിന്റെ സംഭരണശേഷി വര്‍ദ്ധിക്കുന്നത് ഉല്പാദന വര്‍ദ്ധനവിനും കാരണമാകുന്നതായി മനസ്സിലാക്കാം.

    ബോറാക്സിന്റെ സാമ്പിള്‍ പരീക്ഷണത്തിനായി സൌജന്യമായി എന്റെ കൈവശം എത്തിക്കുകയും അത് പായ്ക്കറ്റായി ലഭിക്കുന്ന സ്ഥലം പറഞ്ഞു തരുകയും ചെയ്ത ഡോ. തോമസ് വര്‍ഗീസ് നാളിതുവരെ ഗവേഷണവിഭാഗത്തിനോ ശാസ്ത്രജ്ഞര്‍ക്കോ കണ്ടെത്തുവാന്‍ കഴിയാതെപോയ പട്ടമരപ്പിനുള്ള പ്രതിവിധി കണ്ടെത്തുവാന്‍ ഒരു കര്‍ഷകനെ സഹായിക്കുകയാണ് ചെയ്തത്.
    പട്ടമരപ്പെന്ന രോഗം മണ്ണിലെ ട്രയിസ് എലിമെന്റുകളുടെ ശരിയായ പരിപാലനത്തിലൂടെ മാറ്റിയെടുക്കാം.

    2 Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍