കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ജനിതക കൃഷിയോടുള്ള എതിര്‍പ്പ് ഇരട്ടത്താപ്പ് – പ്രൊഫ. ഹെറിങ്

    തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യുന്നതിനോട് ചിലര്‍ പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫ. റൊണാള്‍ഡ് ജെ. ഹെറിങ് പറഞ്ഞു. ‘ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ആധുനിക ജൈവസാങ്കേതികവിദ്യയുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചു നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ ക്രോപ്പ് ബയോടെക്‌നോളജി അസോസിയേഷന്‍ (എ.ഐ.സി.ബി.എ.), ഫൗണ്ടേഷന്‍ ഫോര്‍ ബയോടെക്‌നോളജി അവേര്‍നെസ് ആന്‍ഡ് എജ്യൂക്കേഷന്‍ (എഫ്.ബി.എ.ഇ.), എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സസ് റിസര്‍ച്ച് സെന്റര്‍ (ഇ.ആര്‍.ആര്‍.സി.) എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

    ഔഷധങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ജനിതക ഗവേഷണം സ്വീകാര്യമാണെങ്കിലും കൃഷിയുടെ കാര്യത്തില്‍ മാത്രം ഇത് ശക്തമായി എതിര്‍ക്കപ്പെടുന്നുവെന്ന് പ്രൊഫ. ഹെറിങ് പറഞ്ഞു. ജൈവ സുരക്ഷയ്ക്കും ജൈവ പുരോഗതിക്കും ജനിതക കൃഷി ഹാനികരമാണെന്ന ആസൂത്രിത പ്രചാരണം നടക്കുന്നു.

    മരുന്നുകളുടെ നിര്‍മ്മാണത്തിലെ ജനിതക ഗവേഷണം വളരെയധികം അപകടസാദ്ധ്യതയുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം കാര്‍ഷിക മേഖലയിലെ ജനിതകമാറ്റത്തിന്റെ അപകടസാദ്ധ്യത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    ജനിതക കൃഷിയിലൂടെ ലഭിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ അനുവദിക്കുന്നില്ലെന്നതാണ് ഇവിടത്തെ എതിര്‍പ്പിനു പ്രധാന കാരണമെന്ന് എഫ്.ബി.എ.ഇ.യിലെ പ്രൊഫ. സി. കാമേശ്വര റാവു പറഞ്ഞു. യൂറോപ്യന്‍ യൂണിയന്റെ താല്പര്യത്തെക്കാള്‍ പ്രാധാന്യം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്കു തന്നെ നല്‍കണം. കാരണം കയറ്റുമതിയില്‍ കൃഷിയുടെ പങ്ക് തീരെ ചെറുതാണെന്ന് അദ്ദേഹം പറഞ്ഞു.

    ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ .എം.പി. നായര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഇ.ആര്‍.ആര്‍.സിയിലെ ഡോ. പി.കെ.കെ. നായര്‍, ഡോ. പി.കെ. ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

    കടപ്പാട് – മാതൃഭൂമി

    2 Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍