കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വേയിലെ നിര്‍ദേശങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ കൃഷിക്കും അടിസ്‌ഥാനസൗകര്യ മേഖലയുടെ വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണ്‌ പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌.

    ഒരു ലക്ഷം കോടി രൂപയാണ്‌ അടിസ്‌ഥാനസൗകര്യ മേഖലയുടെ വികസനത്തിനുവേണ്ടി ബജറ്റില്‍ നീക്കിവച്ചത്‌. കാര്‍ഷിക മേഖലയ്‌ക്കും വന്‍ ഇളവുകളാണ്‌ ബജറ്റിലുള്ളത്‌. കാര്‍ഷിക മേഖലയില്‍ 3.25 ലക്ഷം കോടിയുടെ അധികവായ്‌പ നല്‍കാനും ചെറുകിട വായ്‌പകള്‍ കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക്‌ പലിശയിളവു നല്‍കാനും പ്രഖ്യാപനമുണ്ട്‌.

    ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 39000 കോടി രൂപ അധികമായി വകയിരുത്തിയ ബജറ്റ്‌ പ്രതിവര്‍ഷം 120 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും പ്രഖ്യാപിച്ചു. 2014 ഓടെ ദാരിദ്രം അനുഭവിക്കുന്നവരുടെ എണ്ണം ഇപ്പോഴത്തേതിന്റെ നേര്‍പകുതിയാക്കുമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപിച്ചത്‌. ഒന്‍പത്‌ ശതമാനമാണ്‌ ബജറ്റ്‌ ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക്‌.

    പാവപ്പെട്ടവര്‍ക്ക്‌ മൂന്ന്‌ രൂപയ്‌ക്ക്‌ അരിയും ഗോതമ്പും നല്‍കും എന്നതാണ്‌ ബജറ്റിലെ മറ്റൊരു സുപ്രധാന ജനപ്രിയ പ്രഖ്യാപനം. ഈ നിരക്കനുസരിച്ച്‌ ഓരോ കുടുംബത്തിനും പ്രതിമാസം ഇരുപത്തിയഞ്ച്‌ കിലോ ഭക്ഷ്യധാന്യം ലഭിക്കും.

    സ്‌ത്രീശാക്തീകരണത്തിന്‌ പുതിയ പരിപാടികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. സുരക്ഷ ആരോഗ്യ മേഖലയുടെ നവീകരണം ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. നാലു ശതമാനമാണ്‌ കാര്‍ഷിക മേഖലയില്‍ ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക്‌. എല്ലാ വിദ്യാഭ്യാസ വായ്‌പകള്‍ക്കും പലിശിയിളവും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രതിരോധ വിഹിതത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ്‌ ബജറ്റിലുള്ളത്‌.

    ബജറ്റ്‌ ഒറ്റനോട്ടത്തില്‍

    * ഒന്‍പത്‌ ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യം

    * സാമൂഹ്യ സുരക്ഷയ്‌ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം

    * പാവപ്പെട്ടവര്‍ക്ക്‌ 3 രൂപയ്‌ക്ക അരിയും ഗോതമ്പും;ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക്‌ തുടക്കം

    * ഊര്‍ജ്ജ-സുരക്ഷ-ആരോഗ്യ മേഖലയുടെ നവീകരണം ഉറപ്പാക്കും

    120 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

    പ്രതിരോധത്തിന്‌ 1,41,703 കോടി; 34 ശതമാനം വര്‍ദ്ധന

    കോര്‍പ്പറേറ്റ്‌ നികുതി ഘടനയില്‍ മാറ്റമില്ല

    നേരിട്ടുള്ള നികുതി ഈടാക്കലിന്‌ പുതിയ മാര്‍ഗ്ഗ രേഖ

    കേന്ദ്രീകൃത നികുതി കൈകാര്യ കേന്ദ്രം ബാംഗ്ലൂരില്‍

    മുതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി 2,40,000 ആക്കി ഉയര്‍ത്തി.

    സ്‌ത്രീകളുടെ ആദായനികുതി പരിധി 1,90,000 ആക്കി ഉയര്‍ത്തി

    ആദായ നികുതി ഉള്‍പ്പെടെ നേരിട്ടുള്ള നികുതികളുടെ സര്‍ച്ചാര്‍ജ്‌ ഒഴിവാക്കി

    പുരുഷന്മാരുടെ ആദായ നികുതി പരിധി 1,50,000 രൂപയില്‍ നിന്ന്‌ 1,60,000 ആക്കി ഉയര്‍ത്തി

    2010 ഏപ്രില്‍ മുതല്‍ ചരക്ക്‌ സേവന നികുതി

    ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ മേലുള്ള നികുതി ഒഴിവാക്കി

    സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 40,000 കോടിയുടെ പാക്കേജ്‌
    ്യം മറികടക്കാന്‍ 40,000 കോടിയുടെ പാക്കേജ്‌

    കയറ്റുമതി മേഖലയില്‍ വളര്‍ച്ച ഉറപ്പാക്കും

    കാര്‍ഷിക മേഖലയില്‍ നാല്‌ ശതമാനം വാര്‍ഷികവളര്‍ച്ച ലക്ഷ്യം

    തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 39,100 കോടി കൂടി

    തൊഴിലുറപ്പ്‌ പദ്ധതിയില്‍ കുറഞ്ഞ കൂലി 100 രൂപയാക്കും

    വിദ്യാഭ്യാസവായ്‌പയ്‌ക്ക്‌ മുഴുവന്‍ പലിശയും സബ്‌സിഡിയായി നല്‍കും

    ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ ഒന്നര വര്‍ഷത്തിനകം

    കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതി

    ആരോഗ്യ മേഖലയുടെ നവീകരണം ഉറപ്പാക്കും

    നാഷണല്‍ ഹൈവേ അതോറിറ്റിക്കുള്ള വിഹിതം 23 ശതമാനമായി വര്‍ദ്ധിപ്പിച്ചു; ദേശീയപാത വികസനത്തിന്‌ 15800 കോടി

    റയില്‍വേ വിഹിതം 15,800 കോടിയാക്കി വര്‍ദ്ധിപ്പിച്ചു

    മുംബൈ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്ക്‌ 500 കോടിയുടെ അധിക സഹായം

    ചേരി നിര്‍മാര്‍ജനത്തിന്‌ 3936 കോടി

    ചെറുകിട വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക്‌ പലിശയിളവ്‌

    കാര്‍ഷിക മേഖലയില്‍ 3.25 ലക്ഷം കോടി കൂടി വായ്‌പയായി നല്‍കും

    ജലസേചന പദ്ധതികള്‍ക്ക്‌ 1000 കോടി

    പാചകവാതക വിതരണത്തിന്‌ പ്രത്യേക പദ്ധതി

    അച്ചടി മേഖലയ്‌ക്കുള്ള ഉത്തേജന പാക്കേജ്‌ ആറ്‌ മാസത്തേക്ക്‌ കൂടി നീട്ടി

    സാമ്പത്തിക മാന്ദ്യം ബാധിച്ച ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്‌ പ്രത്യേക സഹായം
    ്യം ബാധിച്ച ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക്‌ പ്രത്യേക സഹായം

    ഗ്രാമീണ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക്‌ പ്രത്യേക പദ്ധതി

    ഇന്ധനവിലയെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്‌ധസമതി

    പാചകവാതക നിര്‍മ്മാണം ഇരട്ടിയാക്കും

    ബാങ്കിംഗ്‌, ഇന്‍ഷുറന്‍സ്‌ മേഖലകള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തും

    വളം സബ്‌സിഡി കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ നല്‍കും

    ഗ്രാമീണ വികസനത്തിന്‌ 3973 കോടിയുടെ രാജീവ്‌ ആവാസ്‌ യോജന

    കയറ്റുമതിക്കാര്‍ക്കുള്ള പലിശയിളവ്‌ 2010 വരെ നീട്ടി

    വാഹനനിര്‍മാണ മേഖയ്‌ക്ക്‌ അധിക സഹായം

    ഭാരത്‌നിര്‍മാണ്‍ പദ്ധതിക്ക്‌ 45 ശതമാനം അധികവിഹിതം

    ഗ്രാമീണ വൈദ്യുതീകരണത്തിന്‌ 43 ശതമാനം അധിക വിഹിതം

    പൊതുമേഖലാ 51 ശതമാനം ഓഹരി പങ്കാളിത്തം

    ഇന്ദിരാ ഭവനപദ്ധതി വിഹിതത്തില്‍ 61 ശതമാനം വര്‍ധന
    ിരാ ഭവനപദ്ധതി വിഹിതത്തില്‍ 61 ശതമാനം വര്‍ധന

    എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചില്‍ ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍

    സ്‌ത്രീ സാക്ഷരതയ്‌ക്കായി ദേശീയ മിഷന്‍; സ്‌ത്രീ ശാക്തീകരണത്തിന്‌ പുതിയ പദ്ധതി

    പോലീസ്‌ സേനകളുടെ നവീകരണത്തിന്‌ 433 കോടി

    ഫോറസ്‌റ്ററി കൗണ്‍സിലിനും ബോട്ടാണിക്കല്‍ കൗണ്‍സിലിനും ജിയോളജി കൗണ്‍സിലിനും പ്രത്യേക പരിഗണന

    * ഐ.ഐ.ടി കള്‍ക്ക്‌ 2113 കോടി, 254 കോടി പുതിയ ഐ.ഐ.ടികള്‍ക്ക്‌

    * മലപ്പുറം അലിഗഢ്‌ സര്‍വ്വകലാശാല ക്യാമ്പസിന്‌ 25 കോടി

    * മൊത്തം ബജറ്റ്‌ ചെലവ്‌ 10,28,032; ചരിത്രത്തിലാദ്യമാണ്‌ ഇത്‌ ഇത്രയും വര്‍ദ്ധിക്കുന്നത്‌

    * ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ പദ്ധതി

    * ജവഹര്‍ലാല്‍ നെഹ്‌റു നഗരവികസന പദ്ധതിക്ക്‌ 12,200 കോടി

    * ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം കൂട്ടി

    * വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ കൂട്ടും

    * അര്‍ദ്ധസൈനിക ജീവനക്കാര്‍ക്ക്‌ 100,000 വീടുകള്‍

    * ശ്രീലങ്കന്‍ തമിഴ്‌ വംശജരുടെ പുനരധിവാസത്തിന്‌ 500 കോടി

    * കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ 3172 കോടി

    * അവികസിത മേഖലകളില്‍ ബാങ്കിംഗ്‌ പ്രോത്സാഹിപ്പിക്കാന്‍ 1000 കോടി

    * ബംഗാളിലെ ഐല കൊടുങ്കാറ്റില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി 1,000 കോടി

    * മൊത്തം ബജറ്റ്‌ ചെലവ്‌ 10,28,032. ചരിത്രത്തിലാദ്യമാണ്‌ ഇത്രയും വര്‍ദ്ധിക്കുന്നത്‌

    * ജവഹര്‍ലാല്‍ നെഹ്‌റു നഗരവികസന പദ്ധതിക്ക്‌ 12,200 കോടി

    * ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിഹിതം കൂട്ടി

    * വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ കൂട്ടും

    കടപ്പാട് – മാതൃഭൂമി


    No Comments
  • No Comments
  • Update

    Railway Minister Mamata Banerjee has ordered a departmental inquiry into the cancellation of stoppage of some trains at a station in Bihar, which sparked violent protests, and said halting of trains there will continue like in the past. “As a Railway Minister I am not in favour of withdrawing any facility and it has been done locally without the consent of my Ministry,” the minister, who also talked to Bihar CM Nitish Kumar on the issue, said. Courtesy : Visionmp

    ഇപ്രകാരം ഒരു പ്രതിഷേധം അരങ്ങേറിയത് ബീഹാറിലാണ്. ഓരോ പ്രതിഷേധ സമരവും ഇപ്രകാരം അരങ്ങേറിയാല്‍ ഭാരതത്തിന്റെ ഭാവി എന്താകും? ബന്ത് നിരോധിച്ചപ്പോള്‍ അത് ഹര്‍ത്താലായി മാറി. കേരളത്തിലും ബ്ലോഗുകളിലും അത് കരിദിനമായി. ബ്ലോഗിലെ കരിദിനം ഒന്നും നശിപ്പിച്ചില്ല. പേപ്പറും പേനയും ബോര്‍ഡും ഇല്ലാതെ വെറും ഒരു ഇന്റെര്‍നെറ്റ് പ്രസിദ്ധീകരണം. എന്നാല്‍ അതാണോ ബന്തായാലും ഹര്‍ത്താലായാലും കരിദിനമായാലും ഭാരതത്തില്‍ അരങ്ങേറുന്നത്. സാധാരണക്കാരെ സമരം ചെയ്ത് ബുദ്ധിമുട്ടിക്കുന്ന, സമരം പൊതുമുതല്‍ നശിപ്പിക്കുന്നിടത്തേയ്ക്ക് നീങ്ങുമ്പോള്‍, പ്രതിഷേധ സമരം നടത്തുന്ന പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയോടുള്ള സാധാരണക്കാരന്റെ അകലം കൂടുകയേ ഉള്ളു. ഇതിന്റെ പ്രതിഫലനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുവരെ പ്രതിഫലിച്ചു എന്ന് വരാം.
    കേരളത്തില്‍ അരങ്ങേറിയത് ഒരു പാര്‍ട്ടി സെക്രട്ടറിയെ നിയമ വ്യവസ്ഥയ്ക്കും, സിബിഐയ്ക്കും മറ്റും അതീതമായി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്നതിന് പകരം തെരുവിലിറങ്ങി കരിദിനത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കലും അക്രമ മാര്‍ഗങ്ങളുമാണോ സ്വീകരിക്കേണ്ടത്? ഇവര്‍ നശിപ്പിച്ചത് പൊതുജനം നല്‍കുന്ന നികുതിപ്പണത്തിന്റെ ഒരംശമാണ്. കോഴിക്കോട് കസ്റ്റംസിന്റെയും തിരുവനന്തപുരത്ത് വിഎസ്എസിയുടെ വാഹനങ്ങളാണ് കത്തിച്ചത്. ഈ വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടാവാം. അങ്ങിനെയെങ്കില്‍ നഷ്ടം സഹിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയും. തീവെച്ചവരില്‍ നിന്ന് നഷ്ടം നികത്താനുള്ള നടപടികളാണ് വേണ്ടത്. നിയമപരമായി നേരിടും എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ രാഷ്ട്രീയമായി നേരിടും എന്ന് പറയുന്നത് അണികളെ ഇറക്കി നേരിടും എന്ന സൂചനയാണല്ലോ നല്‍കുന്നത്.



    (കാറുകളുടെ ചിത്രങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമിയും, മനോരമയും)

    14 Comments
  • 2 Comments
  • Text guide

    ഇവിടെ മലയാളം കീ ബോര്‍ഡ്‌ വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച്‌ ഒരു Malayalam Fontsകൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ്‌ ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു. 1 ഒരു മലയാള അക്ഷരത്തോടൊപ്പം ഞെക്കിയാല്‍ =കൂട്ടക്ഷരങ്ങള്‍ ലഭ്യമാക്കാം 2abc ഞെക്കിയാല്‍ = അ, ആ, ഇ, ഉ, ഊ,ഋ വരെയും 3def ഞെക്കിയാല്‍ = എ, ഏ, ഐ, ഒ, ഓ, ഔ വരെയും 4ghi ഞെക്കിയാല്‍ = ക, ഖ, ഗ, ഘ, ങ വരെയും 5jkl ഞെക്കിയാല്‍ = ച, ഛ, ജ, ത്ധ, ന വരെയും 6mno ഞെക്കിയാല്‍ = ട, ഠ, ഡ, ഢ, ണ വരെയും

    ഇത്രയും എഴുതി വെച്ചത്‌ താഴെക്കാണുന്ന ഈ മെയില്‍ സന്ദേശം കാരണം പൂര്‍ത്തിയാക്കാത്ത പോസ്റ്റായിടുന്നു.

    സുഹൃത്തുക്കളെ
    ഇപ്പോള്‍ നോക്കിയയുടെ ൧൧൧൦i , 6030 എന്നീ ഹാന്‍ഡ് സെറ്റുകളില്‍ മലയാളം
    ഇന്റര്‍ഫെയ്സും
    യുണികോഡില്‍ മലയാളം മെസേജിംഗ് സൌകര്യവുമുണ്ട് .
    യുണികോഡ് സപ്പോര്‍ട്ടുള്ള മോബൈല്‍ ഉള്ളവര്‍ക്ക് എന്റെ മൊബലില്‍ നിന്നും
    മലയാളത്തില്‍ സന്ദേശം അയക്കുവാീന്‍ കഴിയും

    സ്നേഹപൂര്‍‌വ്വം
    ജഗന്നാഥ്.ജി – ഈ പേജില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌ ,ഇത് മറ്റൊരു ലിങ്ക്

    ————————————————————————————————————

    മലയാളത്തില്‍ മെയിലുകള്‍ അയക്കുവാനുള്ള എന്റെ മൊബൈല്‍: 9447183033 (നോക്കിയ 3110c)

    ഫെയിസ്‌ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് മൊബൈലില്‍ നിന്ന് മലയാളത്തില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം.
    Update your Status and receive your notifications via text messaging. ‍‍>>>>>

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍