കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • റബ്ബര്‍ ശേഖരം – സ്ഥിതിവിവര കണക്കുകള്‍ 2008-09

    ഇല്ലാത്ത ഉല്പാദനം കര്‍ഷകരുടെ പക്കല്‍ ഉയര്‍ത്തിക്കാട്ടിയും, ഡീലര്‍മാരുടെയും പ്രൊസസ്സര്‍മാരുടെയും കണക്കുകളില്‍ തിരിമറി എന്ന കണക്കുകൂടി ഉള്‍‌പ്പെടുത്തിയും സ്ഥിതിവിവര കണക്കുകളില്‍ റബ്ബര്‍ ബോര്‍ഡ് തന്നെ വെള്ളം ചേര്‍ക്കുന്നു. മുന്‍ മാസങ്ങളില്‍ ഡീലര്‍മാരും പ്രൊസസ്സര്‍മാരും മാസാവസാന സ്റ്റോക്കില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2008 ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വില ഉയര്‍ത്തി സെപ്റ്റംബര്‍ മാസം 12717 ടണ്‍ ഒക്ടോബറില്‍ 15948 ടണ്‍ എന്നിങ്ങനെ ഇറക്കുമതി വര്‍ദ്ധിപ്പിച്ച് മുന്തിയ ഉല്പാദനം ലഭിക്കുന്ന നവംബര്‍ ഡിസംബറില്‍ വലിയൊരു വിലയിടിവിന് അവസരമുണ്ടാക്കിയതുപോലെ ഏപ്രില്‍ അവസാനം ഡീലര്‍മാരുടെയും പ്രോസസ്സര്‍മാരുടെയും പക്കല്‍ ഉള്ള സ്റ്റോക്ക് മുന്‍ മാസങ്ങളില്‍ താണവിലയ്ക്ക വാങ്ങി സംഭരിച്ച മിച്ചമാണെന്നിരിക്കെ അന്താരാഷ്ട്ര വിലയേക്കാള്‍ ഇരുപത് രൂപയോളം ഉയര്‍ത്തി വാറ്റ്, പാക്കിംഗ്, സ്റ്റോറേജ് എന്നിവകൂടി ഈടാക്കി വിപണിയില്‍ വില്‍ക്കുമ്പോള്‍ വിപണനം കുറയുക മാത്രമല്ല താണവിലയ്ക്ക് വാങ്ങി സംഭരിക്കാത്ത ഉല്പന്ന നിര്‍മ്മാതാക്കളെ നഷ്ടത്തിലേയ്ക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. ചില വന്‍കിട ഉല്പന്ന നിര്‍മ്മാതാക്കളുടെയും വന്‍കിട ഡീലര്‍മാരുടെയും സഹകരണത്തില്‍ നടക്കുന്ന ഇത്തരം കളികള്‍ അനാവശ്യമായ ഇറക്കുമതിക്ക് വഴിയൊരുക്കി വരും നാളുകളില്‍ വീണ്ടും വിലയിടിക്കുവാനുള്ള മറ്റൊരു ശ്രമം തന്നെയാണിത്. ഇപ്രകാരം വിലയിടിക്കുവാന്‍ കൂട്ടുനില്‍ക്കുന്ന വന്‍കിട ഡീലര്‍മാരില്‍ പലതും കോപ്പറേറ്റീവ് സൊസൈറ്റികള്‍ ആണെന്നിരിക്കെ ലാഭം കുറച്ച് സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ട ലാഭ വിഹിതം പരിമിതപ്പെടുത്തി പിന്നാംപുറത്തുകൂടി അടിച്ച് മാറ്റുവാനുള്ള പുറപ്പാടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കരിഞ്ചന്തയുടെയും പൂഴ്ത്തിവെയ്പിന്റെയും ചുക്കാന്‍ പിടിക്കുന്ന ഡീലര്‍മാര്‍ ചെറുകിട ഡീലര്‍മാരുടെ പക്കല്‍ സ്റ്റോക്കില്ലാത്ത രീതിയില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി അവര്‍ക്ക് നഷ്ടം വരാത്ത രീതിയിലുള്ള സംഭരണവും സാധ്യമാക്കുകയാണ് ചെയ്യുന്നത്. ഉദാ. ഇന്നത്തെ വിലയേക്കാള്‍ നാളെ താണാലും ഉയര്‍ന്നാലും ഉയര്‍ന്ന വിലക്കുതന്നെ സംഭരിക്കും.

    No Comments

Comments are closed.

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍