കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • റബ്ബര്‍ വില 0.55% -Ve വളര്‍ച്ച

    2009 ജൂലൈ 28 ലെ ഹിന്ദു ബിസിനസ് ലൈനില്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന റബ്ബറിന്റെ വല 1980-81 ഉം 2007-08 ഉം ആയി താരതമ്യം ചെയ്യുമ്പോള്‍ 0.55 % -Ve വളര്‍ച്ചയാണെന്നാണ്. ഇതുമായി മറ്റ് കാര്‍ഷിക വിളകളായ ജഞ്ചി, പാക്ക്, നാളികേരം തുടങ്ങിയവ താരതമ്യം ചെയ്താല്‍ അപകടകരമായ വിലത്തകര്‍ച്ചയും കാര്‍ഷിക നഷ്ടവും ആണ് കാണുവാന്‍ കഴിയുന്നത്. ഡോ. യാഗീന്‍ തോമസിന്റെ പഠനം മാതൃകയാക്കിയാല്‍ 1983 ബെയിസ് ഈയര്‍ ആയി കണക്കാക്കിയാല്‍ 2008 ല്‍ നാളികേരത്തിന് തൊണ്ടില്ലാതെ വില 3.38 ഇരട്ടിയായും കൊപ്രക്ക് 3.07 ഇരട്ടിയായും വെളിച്ചെണ്ണക്ക് 2.98 ഇരട്ടിയായും റബ്ബറിന് 6.47 ഇരട്ടിയായും ഉയര്‍ന്നപ്പോള്‍ ഒരു രണ്ടാം ഗ്രേഡ് യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 13.8 ഇരട്ടിയായും കാര്‍ഷക തൊഴിലാളികളുടെ വേതനം 12.5 % ആയിട്ടും ആണ് വര്‍ദ്ധിച്ചത്. ഇതിലൂടെ കര്‍ഷകര്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധിയുടെ തീവ്രത മനസിലാക്കാവുന്നതേയുള്ളു. കാര്‍ഷക തൊഴിലാളികളില്‍ മുന്തിയ വേതനം ലഭിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാനില്ല എന്നത് മറ്റൊരു സൂചന കൂടിയാണ്.

    1 August 2009 · Filed under കൃഷി , റബ്ബര്‍
    No Comments

Comments are closed.

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍