-
ജൈവ പച്ചക്കറി ബസാര്‍ – തണല്‍
No Comments
ഓണം പിറന്നാലും ഇല്ലെങ്കിലും തണലിലെ ഓര്‍ഗാനിക് ബസാറില്‍ പച്ചക്കറികള്‍ക്ക് ഒരേവില. എന്നുവെച്ചാല്‍ ഓണമൊഴികെയുള്ള സമയത്ത് തണലിലെ ജൈവ പച്ചക്കറികള്‍ക്ക് കീടനാശിനികളും രാസവളങ്ങളും കൊണ്ട് ഊട്ടിയെടുത്ത പച്ചക്കറികളെക്കാള്‍ കൂടിയവില കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നു. ഓണത്തിന്റെ പേരില്‍ ഉപഭോക്താവിനെ ചൂഷണവും ചെയ്യുന്നില്ല. ഉദ്പാദകരെയും ഉപഭോക്താവിനെയും ലാഭേഛ കൂടാതെ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന തണലിന്റെ പ്രവര്‍ത്തനം പ്രശംസനീയം തന്നെ. കോവളത്ത് പ്രവര്‍ത്തിക്കുന്ന സീറോ വേസ്റ്റ് എന്ന തൊഴില്‍ സംരംഭം ചിരട്ട മുതലായ പാഴ് വസ്തുക്കള്‍കൊണ്ട് അതി മനോഹരങ്ങളായ പുട്ടുകുറ്റി, നിറപറ, തവി, സ്പൂണ്‍, കീചെയിന്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ നിര്‍മിക്കുന്നു. അന്‍പതില്‍ത്താഴെ മാത്രം പച്ചക്കറി ഉദ്പാദകര്‍ തണലിലെ ഓര്‍ഗാനിക് ബസാറില്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ നഷ്ടകൃഷിയല്ലാതെ വിറ്റ് നിത്യച്ചെലവുകള്‍ക്ക് വക കണ്ടെത്തുന്നു.








വ്യാഖ്യാനം