-
കേരള്‍സ് ഡോട് കോമിനെ കടത്തിവെട്ടി
2 Comments7-09-08 ല്‍ കേരളകൌമുദിവാര്‍ത്ത ഞാനിന്നലെ ഇട്ട പോസ്റ്റ് വിഷയം പ്രസിദ്ധീകരിച്ചിരിക്കുന്നു.
കേരളകൌമുദിയില്‍ വന്ന “ലഫഴദവദദഭഴയനന്‍വര്‍ന്‍ഴഫ.ഭസല്‍.യഷ” എന്ന ലിങ്ക് http://www.keralaagriculture.gov.in/ ആംഗലേയ അക്ഷരങ്ങള്‍ യൂണികോഡായി മാറുമ്പോള്‍ സംഭവിക്കുന്ന തെറ്റാണ്.
സംശയമുള്ളവര്‍ കാര്‍ഷിക കേരളം എന്ന മുകളിലത്തെ ചിത്രത്തില്‍ ഞെക്കി തുറക്കുന്ന പേജില്‍ ഇടത്തെ അറ്റം ഗവ. ഓഫ് കേരളയുടെ താഴെ കാണുന്ന Malayalam ഞെക്കൂ.
കാര്‍ഷികകേരളം.ഓര്‍ഗ് എന്ന ലിങ്കില്‍ നിന്ന് ചാടി അശ്ലീല സൈറ്റിലെത്തുന്നത് സര്‍ക്കാര്‍ സൈറ്റില്‍ ലഭ്യമാക്കിക്കൊണ്ട് കേരള്‍സ്.കോമിനെ കടത്തിവെട്ടിയിരിക്കുന്നു. സര്‍ക്കാര്‍ വക വെബ് സൈറ്റുകള്‍ പ്രൈവറ്റ് ഏജന്‍സികള്‍ ചെയ്യുമ്പോള്‍ അവര്‍ കാട്ടിക്കൂട്ടുന്ന കോമാളിത്തരത്തിന് ഏറ്റവും വലിയ ഒരുദാഹരണം. സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് കിട്ടുന്ന ഹിറ്റുകളെ കാശാക്കിമാറ്റുന്ന കുതന്ത്രം.
2 Responses to “കേരള്‍സ് ഡോട് കോമിനെ കടത്തിവെട്ടി”
-
കാർഷീകകേരളം.ഓർഗ് എന്ന സൈറ്റ് എടുത്ത് അതിന്റെ അഡ്രസ്സ് ബാർ നോക്കൂ. വേറെ ഏതോ സൈറ്റ് യു.ആർ.എൽ അല്ലേ അവിടെ കാണുന്നത്?
കാർഷീകകേരളത്തിന്റെ യഥാർത്ഥ വിലാസം http://www.karshikakeralam.gov.in/ എന്നാണ്. അതാകട്ടെ ഇപ്പൊ നിലവിലില്ലതാനും
കാള പെറ്റെന്ന് കേട്ടപ്പോഴെക്കും കയറെടുത്തത് നന്നായില്ല കേട്ടോ!
സസ്നേഹം,
–ചന്ദൂട്ടൻ– -
ചന്ദൂട്ടന്‍ ആദ്യം ഈ പോസ്റ്റൊന്ന് കാണൂ എന്നിട്ട് പറയൂ കാളയാണോ പെറ്റതെന്ന്.










വ്യാഖ്യാനം