-
No Comments24-09-2011 ല്‍ മലയിന്‍കീഴ് കൃഷിഭവന്റെ നേതൃത്വത്തില്‍ ഒരു ടീം എന്റെ ബയോഗ്യാസ് പ്ലാന്റ് സന്ദശിക്കുകയുണ്ടായി. ബയോടെക് 2005 ല്‍ നിര്‍മ്മിച്ച പ്ലാന്റില്‍ 2010 ലാണ് കക്കൂസ് വിസര്‍ജ്യം ഉള്ളിലേയ്ക്ക് കടത്തിവിടുന്നത്. ഒരു ക്ലാസ്സെന്ന രീതിയില്‍ കൈകാര്യം ചെയ്യാത്തതിന്റെ പാളിച്ച എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. പ്ലാന്റിനടുത്തെത്തിയപ്പോള്‍തന്നെ സ്വയം പരിചയപ്പെടുത്താതെ നീല ടോപ്പ് ധരിച്ചിരിക്കുന്ന ഉദ്യോഗസ്ഥ (അഗ്രിക്കള്‍ച്ചറല്‍ കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്വാളിഫൈഡ് ആണെന്ന് പിന്നീടാണ് എനിക്ക് ആളെ മനസിലായത്) ഞങ്ങള്‍ ദീനബന്ധു മോഡല്‍ മാത്രമേ അംഗീകരിക്കാറുള്ളു. ഇത്തരം പ്ലാന്റുകള്‍ ഞങ്ങള്‍ അംഗീകരിക്കാറില്ല എന്നും കയ്യിലിരിക്കുന്ന ബുക്ക്ലെറ്റിലെ കുറെ വിവരങ്ങള്‍ അവതരിപ്പിക്കുകയും ഉണ്ടായി. എനിക്ക് തോന്നിയത് ഇവര്‍ ദീനബന്ധു പ്ലാന്റിന്റെ ഏജന്റാണ് എന്നാണ്. അവരെ എതിര്‍ക്കാനാണ് എനിക്ക് മാനസികമായി തോന്നിയത്. 24000 രൂപയ്ക്ക് മുകളില്‍ ചിലവുവരുന്ന രണ്ട് ക്യുബിക് മീറ്റര്‍ ദീനബന്ധു പ്ലാന്റ് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഭാരിച്ചതായാണ് എനിക്ക് തോന്നിയത്. ക്ലാസ്സെടുക്കുവാന്‍ എനിക്കും അവസരം ലഭിച്ചു. അതിനെപ്പറ്റി പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇവിടെ ഒരിക്കല്‍ക്കൂടി വിശദീകരിക്കുന്നില്ല.അതിന് ശേഷം കമ്പ്യൂട്ടറില്‍ പ്രൊഫ. (ഡോ) ഫ്രാന്‍സിസ് സേവ്യര്‍ അവതരിപ്പിച്ച എയറോബിക് കമ്പോസ്റ്റ് നിര്‍മ്മാണ രീതിയെക്കുറിച്ച് അവര്‍ക്ക് നല്ലൊരു വിശദീകരണം നല്കി. ബയോഗ്യാസ് പ്ലാന്റിലൂടെയല്ലാതെയും നമുക്ക് വേസ്റ്റ് മാനേജ്മെന്റ് നാറ്റമില്ലാതെയും പരിസ്ഥിതി സൌഹൃദമായും ചെയ്യാം എന്ന് വിശദീകരിച്ചു. ജിമെയില്‍ ചാറ്റിലൂടെ ഡോക്ടറെ നേരിട്ട് അവതരിപ്പിക്കാം എന്നത് വെറ്ററിനറി കോളേജിലെ വൈദ്യുതി തകരാറുകാരണം നടക്കാതെപോയി. എന്റെ അവതരണവും വൈദ്യുതി മുടങ്ങിയതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.ആഹാരം കഴിച്ചശേഷം പലരും പല സംശയങ്ങളും ചോദിച്ചു. അതിനെല്ലാം എന്നാലറിയുന്ന മറുപടിയും നല്കി. കൂട്ടത്തില്‍ ഒരു സ്ത്രീ തനിക്ക് ഒന്‍പത് പശുക്കള്‍ ഉണ്ട് എന്നും ബയോഗ്യാസ് പ്ലാന്റിലൂടെ ലഭിക്കുന്ന സ്ലറിയിലെ ജലസാന്നിധ്യം വലിയൊരു പ്രശ്നമാണെന്നും അതിന് ഒരു പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. കട്ടിയുള്ള പാര് മണ്ണാകയാല്‍ വെള്ളം വറ്റിക്കാന്‍ കഴിയുന്നില്ല എന്നും, ചെരിവായ ഭൂമിയും താഴെയറ്റത്താണ് വീട് എന്നും, ഭൂമിയുടെ വിസ്തൃതി കുറവാണ് എന്നും അവര്‍ എന്നോട് വിശദീകരിച്ചു. ഫ്രാന്‍സിസ് സാറുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ട് സാധിക്കാതായപ്പോള്‍ അവര്‍ക്ക് എന്റെ ഫോണ്‍ നമ്പര്‍ നല്കി. പിന്നീട് ബന്ധപ്പെട്ടാല്‍ ഒരു പരിഹാരം കണ്ടെത്തിത്തരാം എന്ന ഉറപ്പും ഞാനവര്‍ക്ക് നല്കി. ഇന്റെര്‍ നെറ്റിലൂടെ ഉള്ള എന്റെ അറിവ് എനിക്ക് പ്രയോജനപ്പെടുത്താം എന്ന ആത്മവിശ്വാസവും എനിക്കുണ്ട്. അഥവാ നെറ്റിലില്ലെങ്കില്‍ ഞാന്‍തന്നെ പ്രതിവിധി കണ്ടെത്തണമല്ലോ.ഫ്രാന്‍സിസ് സാറുമായി ഉച്ചയ്ക്ക് ശേഷം ശബ്ദമില്ലാത്ത വീഡിയോ ചാറ്റ് വഴി നടന്ന ചര്‍ച്ചയാണ് ചുവടെ.3:48 വൈകുന്നേരം Francis: meeting engane yundayirunnu?3:49 വൈകുന്നേരം ഞാന്‍: veRumshow (എനിക്ക് അപ്രകാരം ഫീല്‍ ചെയ്തു)oraaLinoru samSayam undaayirunnuFrancis: entha3:50 വൈകുന്നേരം ഞാന്‍: കട്ടിയുള്ള മണ്ണില്‍ സ്ലറി എങ്ങിനെ ഡ്രൈ ആയി കിട്ടും?3:52 വൈകുന്നേരം Francis: manasilayilla3:53 വൈകുന്നേരം ഞാന്‍:
ഒരു സ്ത്രീയ്ക്ക് ഒന്‍പത് പശുക്കളുണ്ട്. ബയോഗ്യാസ് പ്ലാന്റിലൂടെ
ലഭിക്കുന്ന സ്ലറി പുരയിടത്തില്‍ എങ്ങിനെ ഡൈ ആയി കിട്ടും. സ്ഥല പരിമിതിയാണ്
കാരണം3:54 വൈകുന്നേരം Francis: drying is difficult have a tank and slurry pump3:55 വൈകുന്നേരം ഞാന്‍: ഏതെങ്കിലും രീതിയില്‍ കുഴിയില്‍ കെട്ടി നിറുത്തി വെള്ളം വാര്‍ത്തെടുക്കാന്‍ കഴിയുമോ?3:56 വൈകുന്നേരം Francis: difficultഞാന്‍: ഓകെ പിന്നെ കാണാംഅതിനുശേഷം എന്റെ മനസിലൂടെ പല ആശയങ്ങളും കടന്നുപോയി. ഒടുവില്‍ ലഭിച്ച ആശയവുമായി ഞായറാഴ്ച രാവിലെ ഡോ. ഫ്രാന്‍സിസ് സാറുമായി ബന്ധപ്പെടാന്‍ നോക്കിയിട്ടും കഴിയാതായപ്പോള്‍ ശ്രീ ആര്.വി.ജി മേനോനുമായി ബന്ധപ്പെട്ട് ടെലഫോണിലൂടെ ഒരു ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ ആശയം കൂടെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള ഉറച്ച തീരുമാനത്തിലെത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. അത്തരം ഒരു സംവിധാനത്തിന്റെ പരീക്ഷണാര്‍ത്ഥമുള്ള സാമ്പിള്‍ നിര്‍മ്മിച്ച് എനിക്ക് സ്വയം ബോധ്യപ്പെട്ടതിന് ശേഷം പാറ്റെന്റില്ലാതെ പൊതുജനങ്ങള്‍ക്ക് സ്വയം തങ്ങള്‍ക്ക് ആവശ്യമില്ലാത്ത സ്ലറിയെ ഉണക്കിപ്പൊടിച്ച് ചാക്കുകളില്‍ നിറയ്ക്കുവാന്‍ കഴിയുമാറ് ഒരു സംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ ഞാനവതരിപ്പിക്കുന്നതാണ്. അതുവരെ ക്ഷമിക്കുക. ഇക്കാര്യത്തില്‍ എന്നെ സഹായിക്കുവാന്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്ത വിദഗ്ധര്‍ക്ക് കഴിയുമായിരുന്നു. അവരായിട്ട് അത് പാഴാക്കി.
ഇത്തരം ഒരു ക്ലാസ്സിന് അവസരമൊരുക്കിയ മലയിന്‍കീഴ് കൃഷി ഓഫീസര്‍ ശ്രീമതി നിര്‍മ്മല സി ജോര്‍ജിന് നന്ദി.
ബയോഗ്യാസ് സ്ലറി ഉണക്കല്‍
എന്റെ ആശയത്തില്‍ തോന്നിയത് ഒരു ചെറു വിശദീകരണം നല്‍കാം.
വാര്ത്തെടുക്കുന്നതോ വാങ്ങാന്‍ കിട്ടുന്നതോ ആയ കോണ്‍ക്രീറ്റ് ഉറകള്‍ ഇതിനായി ഉപയോഗിക്കാം. ഉറയുടെ ചുറ്റളവില്‍ തറഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ആദ്യ ഉറ അതിന്മേല് ഉറപ്പിക്കാം. താഴെനിന്നും നാലിഞ്ച് മുകളിലായി ഒരു വാട്ടര്‍ ടാപ്പ് ഉറപ്പിയ്ക്കാം. ഉറയുടെ മുകളില്‍ നിന്ന് രണ്ടിഞ്ച് താഴെ ഒരു വായു പുറം തള്ളുവാനുള്ള പൈപ്പ് ഉറപ്പിക്കാം. ഫില്‍റ്റ് ചെയ്ത ജലം നിറയുമ്പോള്‍ ഉള്ളിലുള്ള വായു പുറംതള്ളപ്പെടും. ജലം നിറഞ്ഞാല്‍ ഇതിലേകൂടി പുറത്തേയ്ക്ക് ഒഴുകും. ഈ ഉറയുടെ മുകളില്‍ കോണ്‍ക്രീറ്റിലെ ദ്വാരങ്ങളോട് കൂടിയ ഒരു സ്ലാബ് ഉറപ്പിയ്ക്കാം. സ്ലറിയില്‍ നിന്ന് ഒഴുകിവരുന്ന ജലം ഇതിലൂടെ ടാങ്കില്‍ നിറയും. അതിന് മുകളില്‍ മറ്റൊരു ഉറ ഉറപ്പിക്കാം. അതിന്റെ ഒരു വശത്ത് ഒരടി ചതുരത്തില്‍ കട്ടിയുള്ളതും ടൈറ്റായി അടയ്ക്കുവാന്‍ കഴിയുന്നതുമായ ജാലകം നിര്‍മ്മിക്കാം. ഒരു കൊണിച്ചത്തിന്റെ സഹായത്താല്‍ ഇറുകി ഇരിക്കത്തക്ക രീതിയില്‍ ഈ ജാലകം അടയ്ക്കാന്‍ കഴിയണം. അതിനുള്ളില്‍ സുഷിരങ്ങളേക്കാള്‍ വലിപ്പമുള്ള ചല്ലി നാലിഞ്ച് ഖനത്തില്‍ നിറക്കുക. ചല്ലിയുടെ മുകളില്‍ രണ്ടിഞ്ച് ഖനത്തില്‍ ചപ്പ് ചവറോ ചണകൊണ്ടുള്ള ചാക്കോ നിരത്താം. പ്രതിദിനം ലഭിക്കുന്ന സ്ലറിയുടെ അളവിന് ആനുപാതികമായി ഉറകളുടെ ഉയരത്തില്‍ എണ്ണം കൂട്ടാം. ഉറയുടെ ഉള്‍വ്യാസത്തില്‍ ഫ്രീ ആയി കടത്തിവിടാന്‍ കഴിയുന്ന രണ്ടിഞ്ച് ഖനമുള്ള വൃത്താകൃതിയിലുള്ള സ്ലാബ് മൂന്ന് ദിക്കില്‍ കെട്ടി നിറുത്താന്‍ കഴിയുന്ന ഹൂക്കുകളോടെയും ചുറ്റിനും റബ്ബര്‍ ബീഡിംഗോടുകൂടി മുകളറ്റത്ത് ഒരു കപ്പിയുടെ സഹായത്താല്‍ ഉയര്‍ത്തി നിറുത്താന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിക്കാം. (ഭാരം കൊടുത്ത് ജലം ഊറ്റിയെടുക്കുവാനുള്ള ആശയം ശ്രീ ആര്.വി.ജിയുടേതാണ്) ഉറയുടെ ഏറ്റവും മുകളില്‍ നിന്ന് നാലിഞ്ച് താഴെ സ്ലറി കടത്തിവിടാനുള്ള ഫണലിന്റെ ആകൃതിയില്‍ പി.വി.സി കൊണ്ട് നിര്‍മ്മിക്കാം. ശ്രദ്ധിക്കേണ്ടത് അതിന്റെ അഗ്രം ഉറയുടെ ഉള് നിരപ്പിന് വെളിയിലായി വേണം ഉറപ്പിക്കാന്‍.
കപ്പിയിലൂടെ സ്ലാബ് ഇന്‍ലറ്റിന് മുകളിലെത്തിയാല്‍ ഒഴിക്കുന്ന സ്ലറിക്ക് ആനുപാതികമായി ഉള്ളിലെ വായു അതേ ഭാഗത്തുകൂടി വെളിയിലേയ്ക്ക് പോകും. സ്ലറി നിറച്ചശേഷം കപ്പിയില്‍ നിന്ന് മുകളിലെ സ്ലാബ് സ്വതന്ത്രമാക്കുന്നതോടെ സ്ലറിയിലെ ജലാംശം ചപ്പുചവറുകള്‍ക്കുള്ളിലൂടെയും ചല്ലികള്‍ക്കിടയിലൂടെയും സുഷിരങ്ങളുള്ള സ്ലാബിലെ സുഷിരങ്ങളിലൂടെ താഴെയുള്ള ടാങ്കില്‍ സംഭരിക്കാം. ഈ ജലം മൂലകങ്ങളുടെ സാന്നിധ്യ മുള്ളതിനാല്‍ ചാണകം കലക്കുവാനായി വീണ്ടും ഉപയോഗിക്കാവുന്നതാണ്. അടുത്ത ദിവസം സ്ലറി നിറയ്ക്കുന്നതിന് മുമ്പായി ജലാംശം കുറഞ്ഞ് കിട്ടിയ കട്ടിയുള്ള സ്ലറി മഴനനയാത്ത ഷെഡുകളില്‍ സംഭരിക്കാം. എക്സാസ്റ്റ് ഡോര്‍ തുറന്നാല്‍ സ്ലാബിന്റെ പ്രഷര്‍ ഉള്ളതുകാരണം വളരെവേഗം കട്ടികൂടിയ സ്ലറി സംഭരിക്കാം. ഡോ. ഫ്രാന്‍സിസ് സേവ്യര്‍ പ്രചരിപ്പിക്കുന്ന എയറോബി കമ്പോസ്റ്റ് പ്രാന്റിലൂടെ ഇത് പൂര്‍ണമായും ഡ്രൈ ആക്കി ചാക്കുകളില്‍ സംഭരിക്കാം.
ആശയങ്ങള്‍ ലഭിക്കുന്നതിന് അനുകൂലമായി ഈ ലേഖനത്തില്‍ മാറ്റം വരുത്താം. ഈ മേഖലയിലെ വിദഗ്ധരില്‍ നിന്ന് അഭിപ്രായങ്ങള്‍ അറിയുവാന്‍ താല്പര്യമുണ്ട്.

This is a model of Bio Gas Slurry Drier. Now I can prove how to remove water content from slurry.
-
No Comments
The link related with Natural Rubber will be available (at Page number 64 in printed Edition with a headline “Elastic Future” is available now) after 5th September 2011 which covers my picture and the analysis on rubber Statistics. Thanks to Sudipto Dey for contacting me on a search result “Rubber Production” and for collecting details from me via phone/Emails.
-
No Comments
-
No Comments
-
No Comments
40,000 ടണ്‍ റബ്ബര്‍ തീരുവ കുറച്ച് ഇറക്കുമതി ചെയ്യുന്നു
20 ശതമാനം തീരുവ ഏഴര ശതമാനമായി കുറയ്ക്കും റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും
ന്യൂഡല്‍ഹി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴര ശതമാനം തീരുവയിലായിരിക്കും ഇറക്കുമതി. 20 ശതമാനമാണ് പ്രാബല്യത്തിലുള്ള നിരക്ക്. തീരുവയിളവ് റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവും.ടയര്‍ നിര്‍മാതാക്കളടക്കമുള്ള വ്യവസായികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനം. രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നാണ് വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നത്. തീരുവയില്ലാതെ ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാനാണ് വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്.
സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ വ്യവസായികള്‍ അസംതൃപ്തരാണ്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റബ്ബര്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38,233 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്. 2010-ല്‍ ഇത് 19,118 ടണ്ണായിരുന്നു. നടപ്പുവര്‍ഷത്തിലെ ആദ്യപാദത്തില്‍ ഉത്പാദനം 1,75,700 ടണ്‍ രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കൂടുതലാണിത്. ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2.44 ലക്ഷം ടണ്‍ റബ്ബറാണ് ആദ്യപാദത്തില്‍ ഉപഭോഗം ചെയ്തത്.
നാല്പതിനായിരം ടണ്‍ ഇറക്കുമതി 15 ദിവസത്തേക്ക് മാത്രമേ തികയൂവെന്നും ജൂണിലെ റബ്ബര്‍ ഉപഭോഗം 80,500 ടണ്ണായിരുന്നെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.
റബ്ബര്‍ ഇറക്കുമതിയെക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പ്രതികരിച്ചു. ”ഇതുസംബന്ധിച്ച വാര്‍ത്ത ശരിയാണെങ്കില്‍ കേരള സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഏറെക്കാലം ന്യായവില കിട്ടാതെ കര്‍ഷകര്‍ വലഞ്ഞിരുന്നു. ഇപ്പോള്‍ വില കിട്ടുമ്പോള്‍ ഭീമമായി ഇറക്കുമതി ചെയ്യുന്നത് വിലയിടിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും” -മാണി പറഞ്ഞു.
ചുരുങ്ങിയ നിരക്കില്‍ ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന് ഓഫ് സതേണ്‍ ഇന്ത്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Remarks: കര്‍ഷകര്‍ക്ക് ഒരു രീതിയിലും ഈ ഇറക്കുമതി ഹാനികരമാകില്ല. 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്താല്‍ അന്താരാഷ്ട്ര വില മുപ്പത് രൂപയോളം ഉയരും. പിന്നെങ്ങിനെയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് ദോഷം വരുക. 2009-10 ല്‍ ഇറക്കുമതി ചെയ്ത 177130 ടണ്‍ റബ്ബറില്‍ 80% വും പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതാണ്. പക്ഷെ ഈ ഇറക്കുമതിക്ക് ഒരു പ്രത്യേകതയുണ്ട് കയറ്റുമതി ചെയ്ത ഉല്പന്നങ്ങളുടെ നിശ്ചിത ശതമാനമാണത്. അത് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കില്ല. തീരുവനല്‍കിയുള്ള ഇറക്കുമതി ഇവിടെ കെട്ടിക്കിടക്കാനുള്ളതാണ്. എന്നാല്‍ ഈ ഇറക്കുമതിക്ക് ശേഷം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വിപണിവില താഴ്ത്തി നിറുത്താന്‍ സാധ്യതയുണ്ട്. വരാന്‍ പോകുന്ന മുന്തിയ ഉല്പാദനം ലക്ഷ്യം വെച്ചുകൊണ്ട് വായപാരികളും വ്യവസായികളും റബ്ബര്‍ബോര്‍ഡും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണിത്. ആഭ്യന്തര പിപണിവില താഴ്ത്തി നിറുത്തി കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വില അടുത്ത് വരാന്‍ പാകുന്ന പീക്ക് സീസണില്‍ നടക്കാന്‍ പോകുന്ന കാര്യമാണ്. 2010-11 ല്‍ 177637 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനമാണ് പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതെന്ന് അറിയാനിരിക്കുന്നതേ ഉള്ളു. 38396 ടണ്‍ കണക്കില്‍ കുറച്ചാണ് റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതേപോലെ ഇത്രയും മുന്തിയ വില കിട്ടിയിട്ടും കര്‍ഷകര്‍ പിടിച്ചുവെയ്ക്കുന്നു എന്ന രീതിയില്‍ വര്‍ഷാവസാനം 106455 ടണ്‍ എന്നതാണ് കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്. എന്നാല്‍ വിപണിയില്‍ റബ്ബര്‍ വാങ്ങാന്‍ കിട്ടുന്നില്ല എന്നതാണ് പ്രധാന വാര്‍ത്ത. കേരളത്തില്‍ പിടിച്ചുവെയ്ക്കാന്‍ കഴിയുന്ന രണ്ട് കര്‍ഷകരേ ഉള്ളു. ഒന്ന് ഹരിസണ്‍ എസ്റ്റേറ്റും മറ്റൊന്ന് മലയാളം പ്ലാന്റേഷന്‍സും. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നര ലക്ഷം ടണ്ണോളം ഇല്ലാത്ത സ്റ്റോക്കാണ് റബ്ബര്‍ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഉത്പന്ന നിര്‍മാണത്തിന് അന്താരാഷ്ട്ര ഉപഭോഗം സ്വാഭാവിക റബ്ബര്‍ 40% അടുപ്പിച്ചാണെങ്കില്‍ അത് 70% ആണ്. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി 22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.
റബര്‍ ഇറക്കുമതി നീക്കം വെറും ഉമ്മാക്കികൊച്ചി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത വില ഇടിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് വ്യക്തമായി.
രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ വില കണക്കിലെടുത്താല്‍ റബര്‍ ഇറക്കുമതി ലാഭകരമാവില്ലെന്നതാണ് വാസ്തവം. എങ്കിലും, ഇറക്കുമതി ചെയ്യാന്‍ പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൈവശമുള്ള റബര്‍ വില്ക്കാന് കര്‍ഷകര്‍ കൂട്ടത്തോടെ വിപണിയില്‍ ഇറങ്ങും. അതോടെ വില ഇടിയും. ഇതിനുവേണ്ടിയാണ് പുതിയ ഉമ്മാക്കിയെന്നാണ് ഇതുസംബന്ധിച്ച വിവരങ്ങളും കണക്കുകളും വ്യക്തമാക്കുന്നത്.
ഇറക്കുമതി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം യഥാര്‍ത്ഥത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 22 നാണ്. കസ്റ്റംസ് വകുപ്പിന്റെ 128/2010 എന്ന വിജ്ഞാപനം അനുസരിച്ച് 7.5 ശതമാനം തീരുവ നല്കി ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ രാജ്യാന്തര വില ഉയര്‍ന്നു നിന്നതിനാല്‍ ഇതുവരെ മൂവായിരം ടണ്‍ റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ ദിവസം ഇറക്കുമതി കാലാവധി 2012 മാര്‍ച്ച് വരെ നീട്ടി നല്‍കുക മാത്രമാണുണ്ടായത്. ആഭ്യന്തര വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിലയിടിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി വാര്‍ത്ത പര്‍വ്വതീകരിച്ചു കാട്ടുകയായിരുന്നു.
നിലവില്‍ രാജ്യാന്തര വിപണിയില്‍ ആര്.എസ്.എസ് നാലിന് കിലോയ്ക്ക് ശരാശരി 210 രൂപ വിലയുണ്ട്. ഇതനുസരിച്ച് 7.5 ശതമാനം തീരുവ കൂടി നല്കി ചരക്ക് ഇവിടെയെത്തുമ്പോള്‍ വില കിലോയ്ക്ക് കുറഞ്ഞത് 226 രൂപയാകും. ഇവിടെ 216 രൂപയ്ക്ക് റബര്‍ ലഭ്യമാണ്.
ഇന്ത്യയില്‍ റബറിന്റെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്നത് വില അടുത്ത കാലത്തൊന്നും താഴില്ലെന്നാണ്. അവധി വ്യാപാര രംഗത്തെ ഊഹക്കച്ചവടക്കാരുടെ ഇടപെടലാണ് ഇറക്കുമതി ഭീഷണിയെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് കരുതുന്നു.
ഇറക്കുമതിക്ക് നിയന്ത്രണമില്ല
റബര്‍ ഇറക്കുമതിയിലെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഡിസംബര്‍ 22 ലെ കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച് 2011 ഏപ്രില്‍ ഒന്നു മുതല്‍ ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ കിലോഗ്രാമിന് ഇരുപതു ശതമാനം അല്ലെങ്കില്‍ ഇരുപതു രൂപയാണ്. ഇതില്‍ ഏതാണോ കുറവ് അതടച്ചാല്‍ മതി. അതായത് കിലോഗ്രാമിന് ഇരുപതു രൂപ തീരുവ നല്കി വ്യവസായികള്‍ക്ക് എത്ര ലക്ഷം ടണ്‍ റബര്‍ വേണമെങ്കിലും ഇറക്കുമതി ചെയ്യാം. 7.5 ശതമാനം തീരുവയായാലും വരും 151 രൂപയിലേറെ. തീരുവ കുറച്ചെന്നതും അതിനാല്‍ ഒരു ഉമ്മാക്കിയാണ്.ഇത് കേരളകൌമുദി പ്രസിദ്ധീകരിച്ചത്.









വ്യാഖ്യാനം