-
एक और जानकारी मलयालम में विक्कीबुक्स से निकाला
4 CommentsNo permission for me to write Malayalam content in wiki. I have to publish contents in other languages which is not coming under copy right violations, because all contents are available through RTI Act 2005 .

धोडी देर बाद प्रसारित करूँगा। समय की कमी के कारण मलयालम में प्रसारित हैं।
4 Responses to “एक और जानकारी मलयालम में विक्कीबुक्स से निकाला”
-
അങ്കിള്‍ said on 17 December 2008 at 11:05 AM
കേരളാ ഫാര്‍മറേ,
വിക്കി ബുക്സില്‍ എന്നെപറ്റിയുള്ള ഒരു ലേഖനത്തിന്മേല്‍ ചര്‍ച്ച നടക്കുന്നത് ഞാനും കണ്ടിരുന്നു. എന്റെ അറിവോടെയല്ല ആ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് ആദ്യമേ വ്യക്തമാക്കികൊള്ളട്ടെ. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ആ ചര്‍ച്ചയില്‍ പങ്കെടുക്കാത്തത്:-
ഒന്നാമത് എന്നെപറ്റിയുള്ള ചര്‍ച്ചയില്‍ ഞാന്‍ തന്നെ പങ്കെടുക്കുന്നത് ശരിയോ എന്നൊരു തോന്നല്‍.
രണ്ടാമത്, അത്തരത്തിലുള്ള യാതൊരു പ്രസിദ്ധിയും ആഗ്രഹിക്കുന്ന ആളല്ല ഞാന്‍ . ഏതാണ്ട് 30 കൊല്ലം മുമ്പുള്ള മാതൃഭൂമി വാര്‍ത്ത എന്റെ അറിവോടെയല്ലല്ലോ ഇന്റര്‍നെറ്റില്‍ ഇടം കണ്ടത്.മൂന്നാമത്, ആ ലേഖനം അവിടെ രേഖപ്പെടുത്തുന്നത് ശരിയല്ലെന്നതിനു ന്യായികരണം വിക്കി ഭരണാധികാരികളിലൊരാള്‍ എഴിതിയിട്ടിരിക്കുന്നത് കണ്ടു. ഒരു ലിപി വികസിപ്പിച്ചടുക്കുന്നതിന്റെ സാങ്കേതികതകളെ പറ്റി യാതൊരു വിവരവും ഇല്ലാത്ത ആരോ എഴുതി പിടിപ്പിച്ചതായിരുന്നു അത്. വിക്കിയുടെ ഭരണാധികാരികള്‍ക്ക് ഒരു സോഫ്റ്റ്വെയരില്‍ കൂടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനല്ലാതെ, സോഫ്റ്റ്വെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെ വികസിപ്പിച്ചെടുക്കുന്നു എന്നുള്ളതിനെപറ്റി യാതൊരു വിവരവും ഇല്ലെന്നുള്ള ധാരണയാണ് എനിക്ക് കിട്ടിയത്. ഈ ബ്ലോഗ് വായിക്കുന്നവര്‍ക്ക് വേണ്ടി വിക്കി ഭരണാധികാരികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇവിടെ പകര്‍ത്തുന്നു:
“ടെലിവിഷനില്‍ ആദ്യമായി മലയാളം എത്തിച്ച വ്യക്തി എന്ന തലക്കെട്ടായിരിക്കും കൂടുതല്‍ അനുയോജ്യം. കമ്പ്യൂട്ടറില്‍ മലയാളം എത്തിയതായി ലേഖനത്തിലോ പത്രത്താളിലോ കാണുന്നില്ല.
Z80യില്‍ ബേസിക്ക് വഴി പിക്സലുകള്‍ മലയാളത്തില്‍ ആക്കിയെന്നെല്ലാതെ (ചെറുതാക്കി കാണുകയല്ല) തലക്കെട്ട് വായിച്ചാല്‍ തോന്നുന്ന രീതിയില്‍ കമ്പ്യൂട്ടറിനെ മലയാളം പഠിച്ച പോലെയുന്നും തോന്നുന്നില്ല.”
മേല്‍ കാണിച്ച ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി പറയുമെന്ന് സത്യത്തില്‍ എനിക്കറിയില്ല. ഒരു കാര്യം എനിക്കറിയാം. ഒരു ലിപി വികസിപ്പിച്ചെടുക്കാനുള്ള എല്ലാ ടൂളുകളും 2008 ല്‍ സുലഭമാണ്. ഞങ്ങളുടെ സംരഭം 1986 ലാണ്. ഒരു നല്ല കമ്പ്യൂട്ടറുപോലും നേരാം വണ്ണം കണ്ടിട്ടില്ല. സാധാരണക്കാര്‍ക്ക ആകെപാടെ ലഭ്യമായിരുന്നത് കുറച്ച് ഹോം കമ്പ്യൂട്ടറുകളാണ്. ബ്രിട്ടീഷ് ലൈബ്രറി ഉണ്ടായിരുന്നതു കൊണ്ട് അതിന്റെ (ഹോം കമ്പ്യൂട്ടറിന്റെ) ഉള്ളറകഥകള്‍ അറിയാന്‍ കഴിഞ്ഞു. അതനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിച്ചു.
ഈ അടുത്തകാലത്ത് ഒരു സാങ്കേതിക വിദഗ്ദനോട് ചോദിച്ച്പ്പോഴാണ് മനസ്സിലായത്, ലിപി വികസിപ്പിച്ചെടുക്കാനുള്ള ഞങ്ങളുടെ നീക്കം ശരിയായ ദിശയില്‍ തന്നെയായിരുന്നുവെന്നു. ഒരു ഉപദേശം തരാന്‍ പോലും അറിവുള്ളവര്‍ ഇല്ലായിരുന്ന കാലമായിരുന്നു 1986.
അല്ലെങ്കില്‍ തന്നെ 1986 ല്‍ ഞങ്ങള്‍ രണ്ടുപേര്‍ മലയാള അക്ഷരങ്ങള്‍ വികസിപ്പിച്ചെടുത്തുവെന്നറിയാന്‍ ആര്‍ക്കാണിത്ര താല്പര്യം.?
-
മലയാള വിക്കി പണ്ഠിതന്മാരെ,
അങ്കിളിന്റെ ഫോണ്ടിനെപ്പറ്റി കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ ടി.വി സ്ക്രീനും കീബോര്‍ഡും കാണാം. അക്കങ്ങള്‍ മാത്രമറിയാവുന്ന ഒരു സ്ക്രീനില്‍ ബൈനറി എന്നറിയപ്പെടുന്ന ഫോണ്ടുകളായി കീബോര്‍ഡിലൂടെ കാണിക്കുവാന്‍ 1986 എങ്ങിനെ കഴിഞ്ഞു എന്ന് അല്പമൊന്ന് ചിന്തിച്ചുകൂടെ? വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനു പകരം അപമാനിക്കുന്നത് കഷ്ടമാണ്. ഉദാ. വിമാനം കണ്ടുപിടിച്ച റൈറ്റ് ബ്രദേഴ്സ് ഇന്നത്തെ ലേറ്റസ്റ്റ് വിമാനത്തിന്റെ നിര്‍മ്മാണത്തിന് വഴിയൊരുക്കിയവരല്ലെ?
ഫോണ്ട് നിര്‍മ്മാണത്തെപ്പറ്റി കെവിന്‍ ഒരു പോസ്റ്റിട്ടിരുന്നു. ആ രീതിയും അങ്കിള്‍ ചെയ്തതും സാമ്യമുള്ളതാണ് എന്നാണ് എന്റെ അറിവ്. അങ്കിളാണ് ആദ്യ മലയാളം ഫോണ്ട് നിര്‍മ്മാതാവ് എന്നവകാശപ്പെടുമ്പോള്‍ (അദ്ദേഹമല്ല ഞാനാണ് വിക്കിയില്‍ രേഖപ്പെടുത്തിയത്) അതിന്റെ വിശദവിവരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെവിനോടോ ഹുസൈന്‍ മാഷിനോടോ കൈപ്പള്ളിയോടോ ഒരഭിപ്രായം തേടുന്നതിന് (അവരുടെ അഭിപ്രായം വിക്കിയില്‍ പ്രസിദ്ധീകരിക്കാം) പകരം. അറിയാന്‍ പാടില്ലാത്തത് വെട്ടി മാറ്റിയ സംഭവം അങ്ങേയറ്റം പ്രതിഷേധം അര്‍ഹിക്കുന്നതു തന്നെയാണ്. -
അങ്കിള്‍ said on 18 December 2008 at 9:57 AM
എന്നെപറ്റി കേരളാഫാര്‍മര്‍ വിക്കി ബുക്സില്‍ എഴുതിയ ലേഖനം വെട്ടിമാറ്റിയതില്‍ എനിക്ക് പരിഭവമില്ല. 1986-ല്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയതും, ആ സംഗതിയെ ഇപ്പോള്‍ വിക്കിബുക്സില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചതും ഞാനോ , ശ്രി. നാരായണന്‍ നായരോ അല്ല.
എന്നാല്‍, കീബോര്‍ഡിലുള്ള A എന്ന ഇംഗ്ലിഷ് അക്ഷരത്തില്‍ അമര്‍ത്തിയാല്‍ ‘അ’ എന്ന് (അതുപോലെ മറ്റക്ഷരങ്ങളും) ഒരു മോണിറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ 1986 -ല്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു എന്നത് സത്യമാണ്. അത് മാതൃഭൂമി ലേഖകന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ച് കാണിച്ച് കൊടുത്തതുകൊണ്ടാണ് ആ വിവരം ഒരു വാര്‍ത്തയായി പത്രക്കാര്‍ അവരുടെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. വിക്കിപീഡിയയുടെ ആധുനിക ഭരണാധികാരികളുടെ പുതിയ സംശയങ്ങള്‍ വായിച്ചപ്പോള്‍ ഞങ്ങളുടെ വിശ്വാസം തെറ്റായിരുന്നുവോയെന്നുപോലും തോന്നിപ്പോകുന്നു.
അന്നത്തെ എന്റെ പ്രവര്‍ത്തനത്തെപറ്റിയുള്ള ഒരു ഓര്‍മ്മകുറിപ്പ് ഞാനൊരു പോസ്റ്റാക്കിയിരുന്നു. ബ്ലോഗ് വായനക്കാര്‍ 40 ഓളം കമന്റും രേഖപ്പെടുത്തിയിരുന്നു. അന്നു എന്നെ അനുമോദിച്ച ഐ.ടി. വിദഗ്ദരാരും ഇന്നത്തെ വിക്കി വിദഗ്ദരുടെ സംശയങ്ങള്‍ പ്രകടിപ്പിച്ചു കണ്ടില്ല. അതില്‍ കൈപ്പള്ളിയുടെ പേര് എടുത്ത് പറയാതിരിക്കാന്‍ പറ്റില്ല. 1992-ല്‍ ലിപി സമുച്ചയം വികസിപ്പിച്ചെടുത്തയാളെന്നതു കൊണ്ടല്ല, എന്നെപ്പോലെ ഒരു ഹോം കമ്പ്യൂട്ടറിലാണ് അദ്ദേഹവും തന്റെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നണ് എന്റെ അറിവ്. ആ സ്ഥിതിക്ക് സ്പെക്ട്രം പ്ലസ്സ് പോലൊരു ഹോം കമ്പ്യൂട്ടറില്‍ അന്ന് ഞങ്ങള്‍ രണ്ടുപേര്‍ നടത്തിയ സാഹസങ്ങളെ കൂടുതല്‍ വിലയിരുത്തുവാന്‍ സര്‍വദാ യോഗ്യനായതു കൊണ്ട്. അതൊന്നും ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല.
ഒരഭ്യര്‍ത്ഥനയേ ഉള്ളൂ. വിക്കി വിദഗ്ദര്‍ ചോദ്യം ചോദിച്ച് ചെറുതാകരുത്, ആ ചോദ്യങ്ങള്‍ മറ്റുള്ളവരെ അപമാനിക്കും വിധത്തിലും ആകരുത്. നിങ്ങളുടെ സ്വന്തം വിക്കി. നിങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ അതില്‍ ചേര്‍ത്തോളൂ.
-
അങ്കിളെ,
വിക്കി ആരുടെയും സ്വന്തമല്ല അതൊരു പൊതു സ്വത്താണ് എന്നൊക്കെയാണ് എന്നോട് പലരും പറഞ്ഞിട്ടുള്ളത്. അതിനാലാണ് അംഗത്വവും രചനകള്‍ പ്രസിദ്ധീകരിക്കുവാനുള്ള സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരാള്‍ എഴുതുന്ന തെറ്റുകള്‍ ശരിയായ രീതിയില്‍ തിരുത്തുവാന്‍ മറ്റൊരാള്‍ക്ക് കഴിയും. ഒരാള്‍ എഴുതുന്ന വെട്ടിമാറ്റപ്പെടുവാന്‍ സാധ്യതയുള്ള (പോണോഗ്രാഫിക് കണ്ടെന്റുപോലുള്ള) ഒരു ലേഖനം എഴുതിയാല്‍ ഇവിടെ ഇടാന്‍ കഴിയില്ല എന്ന് പറയുന്നതിന് പകരം ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ടാണ് നീക്കം ചെയ്യുന്നത് എന്ന റഫറന്‍സായി കാണിക്കത്തക്ക രീതിയില്‍ ഒരു വിക്കി പോളിസി ഉണ്ടോ? ഞാന്‍ അധികം വിക്കി ഉപയോഗിക്കാറില്ല എന്നതാണ് സത്യം. അതിനാലാണ് സംശയങ്ങള്‍ ബാക്കിയാകുന്നത്. ഉണ്ടെങ്കില്‍ അത്തരം റഫറന്‍സുകള്‍ കാട്ടിവേണം ഉള്ളടക്കം നീക്കം ചെയ്യുവാന്‍.








टिप्पणी