-
റബ്ബര്‍ കൃഷിയെ തകര്‍ക്കാന്‍ ജി-ഫ്ലെക്സ്: സാങ്കേതികത മന്ത്രി വിപണിയിലിറക്കുന്നു
3 Commentsറബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ജി-ഫ്ലെക്സ് സാങ്കേതികതയുമായി ബീറ്റാ എമ്പയര്‍
തിരുവനന്തപുരം: എഥിലീന്‍ വാതകം ഉപയോഗിച്ച് റബര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികതയായ ജി ഫ്ലെക്സ്, ബീറ്റ എമ്പയര്‍ വിപണിയിലിറക്കുന്നു. ഹെവിയ-ടെക് എസ്.ഡി.എന്നുമായി സഹകരിച്ചാണ് ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്. നിലവില്‍ 1879 കിലോഗ്രാം റബര്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിന് ജി-ഫ്ലെക്സ് സാങ്കേതികതയുടെ സഹായത്തോടെ ഉല്‍പാദനം 3,758 കിലോഗ്രാമായി വര്‍ധിപ്പിക്കാനാകുമെന്ന് ഹെവിയ-ടെക് എസ്.ഡി.എന്‍., പി.എച്ച്.ഡി., മലേഷ്യയുടെ ഡയറക്ടര്‍ ഡോ. ജയ്‌നമ്പ്യാര്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.മലേഷ്യയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടാണ് ഈ സാങ്കേതികത വികസിപ്പിച്ചെടുത്തിരിക്കുന്നത്. എഥിലീന്‍ ഗ്യാസ് കിറ്റ് റബര്‍ മരത്തില്‍ ഘടിപ്പിച്ചാണ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഇന്‍ഡിക്കേറ്ററും റബര്‍മരത്തില്‍ പ്രത്യേകമായി ഘടിപ്പിക്കണം.23ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എളമരം കരീം ജി-ഫ്ലെക്സ് മലേഷ്യന്‍ സാങ്കേതികത വിപണിയിലിറക്കും. മലേഷ്യയിലെ ഹാടെക് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ. ഇസ്മയില്‍ ഹാഷിം, കോ-ഡയറക്ടര്‍ മുഹമ്മദ് നൂര്‍, ബീറ്റാഗ്രൂപ്പ് ബിസ്സിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ സന്ദീപ് ആചാര്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.കടപ്പാട്: മാതൃഭൂമി 23-8-07
ഇത്തരം ഒരു തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതിന് മുമ്പ് ബഹുമാനപ്പെട്ട മന്ത്രിക്ക് റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ ഇതിനെപ്പറ്റി അന്വേഷിക്കാമായിരുന്നു. ഇന്ത്യയേക്കാള്‍ വളരെ ഉദ്‌പാദനം കുറഞ്ഞതും കൃഷിയുടെ വിസ്തൃതിയില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന തായ്‌ലന്റ്, ഇന്‍ഡോനേഷ്യ, മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്നതിനു പകരം ലോകത്തിലെ ഏറ്റവും മികച്ച ഉദ്‌പാദനം ലഭിക്കുന്ന കേരളത്തില്‍ ഒരു മന്ത്രിയെക്കൊണ്ട് വിപണനോദ്‌ഘാടനം നടത്തി കബളിപ്പിക്കുകയാണ്. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധത്തിന്റെ പ്രവര്‍ത്തനം ഇത് മറ്റൊരു രീതിയില്‍ നടപ്പിലാക്കുകയാണ്. കറമുഴുവന്‍ ഊറ്റിയെടുത്ത് മരങ്ങളെ നശിപ്പിക്കുവാനും റബ്ബര്‍ മരങ്ങള്‍ക്ക് പട്ടമരപ്പ് വരുത്തിക്കുവാനും മാത്രാമേ ഇതുകൊണ്ട് പ്രയോജനപ്പെടുകയുള്ളു.
വീടെക്സ്‌സിന് പിന്നാലെ ജി-ഫ്ലെക്സ് റബ്ബര്‍ മേഖലയെ തകര്‍ക്കാന്‍ കൊണ്ടുവന്നത് കര്‍ഷകരും റബ്ബര്‍ ഗവേഷണകേന്ദ്രവും തിരിച്ചറിയണമെന്ന് അപേക്ഷിക്കുന്നു.
23 August 2007 · Filed under सामान्य
3 Responses to “റബ്ബര്‍ കൃഷിയെ തകര്‍ക്കാന്‍ ജി-ഫ്ലെക്സ്: സാങ്കേതികത മന്ത്രി വിപണിയിലിറക്കുന്നു”
-
saljojoseph said on 23 August 2007 at 9:32 AM
ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നു വിശദീകരിക്കുമോ? ഇതെങ്ങനെ സയന്റിഫിക്കായി വര്‍ക്ക് ചെയ്യുന്നു എന്ന്. ആര്‍ട്ടിഫിഷലി ഡെവലപ്പ് ചെയ്തതായതുകൊണ്ട് മരങ്ങള്‍ക്ക് ദൂഷ്യഫലമേ ചെയ്യൂ എന്നത് ഉറപ്പാണ്.
-
എത്തിലിന്‍ എന്ന ഘടകം റബ്ബര്‍ കറ ക്രമാതീതമായി ഒഴുകുന്നത് തടയുന്ന കൊയാഗുലേറ്റിംഗ് ഏജന്റുകളെ നിര്‍വീര്യമാക്കുന്നു. കട്ടികുറഞ്ഞ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയിരിക്കുന്ന കറ ഒഴിക്കി ഉദ്‌പാദനം വര്‍ദ്ധിപ്പിക്കുമ്പോള്‍ മരങ്ങളുടെ വളര്‍ച്ചയെ മാത്രമല്ല ബാധീക്കുന്നത് മണ്ണില്‍ നിന്ന് ലഭിക്കുന്ന മൂലകങ്ങളെ മരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ കഴിയാതെ വരുകയും ചെയ്താലെന്താകും എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഒരു കാര്യം ഉറപ്പ് കുറച്ചു നാളത്തേയ്ക്ക് മാത്രം ഉത്തേജക ഔഷധമായതുകാരണം മണിക്കൂറുകളോളം കറ ഒഴുകും.
-
സാരംഗി said on 23 August 2007 at 6:44 PM
കേരളത്തിന്റെ പരിസ്ഥിതിയ്ക്കുതന്നെ മാറ്റം വരുത്തിയേക്കാവുന്ന ഇത്തരം വിഡ്ഢിത്തങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ഒരു ബോധവത്കരണം അത്യാവശ്യമാണ്.








टिप्पणी