-
ഇന്നത്തെ ചൂടുള്ള വാര്‍ത്ത
No Commentsഇന്നു മുതല്‍ സ്വാഭാവിക റബ്ബറിന്റെ വിലകള്‍ പ്രമുഖ ശ്രോതസ്സുകളില്‍ നിന്ന് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നു. ഒരു കാലത്ത് മലേഷ്യയായിരുന്നു ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദിപ്പിച്ചിരുന്നത്. അന്ന് കോലാലമ്പൂര്‍ വിലയാണ് അന്താരാഷ്ട്ര വിലയായി അംഗീകരിക്കപ്പെട്ടിരുന്നത്. അതിന് ശേഷം തായ്‌ലന്റ് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യമാവുകയും അവരുടെ ആര്‍എസ്എസ് ഷീറ്റുകളുടെ വില അന്താരാഷ്ട്ര വിലയായി അംഗികരിക്കുകയും ചെയ്തു പോന്നു. ഈ അടുത്ത കാലം മുതല്‍ സിങ്കപ്പൂര്‍ വിലയാണ് അന്താരാഷ്ട്ര വിലയായി അംഗീകരിക്കപ്പെടുന്നത്. ഐ.ആര്‍.എസ്.ജിയുടെ ആസ്ഥാനവും ഇപ്പോള്‍ സിങ്കപ്പൂര്‍ ആണെന്ന് തോന്നുന്നു. ബാങ്കോക്ക് വിലയേക്കാള്‍ താണ വിലയായതിനാലാവാം അങ്ങിനെ ഒരു മാറ്റം സംഭവിക്കാന്‍ കാരണം. മുന്‍കാലങ്ങളില്‍ റബ്ബര്‍ ബോര്‍ഡ് ഒന്നു മുതല്‍ അഞ്ചാംതരം വരെയുള്ള പ്രതിദിന വിലകള്‍ പ്രസിദ്ധീകരച്ചിരുന്നത് അവസാനിപ്പിച്ച് നാലാംതരവും അഞ്ചാംതരമായി ചുരുക്കി. എന്നാല്‍ കേരളത്തിലെ ഡീലര്‍മാരെ വാങ്ങല്‍ വിലയായി അംഗീകരിപ്പിക്കുന്ന വ്യാപാരിവില ഒരു സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ അത് സൈറ്റിലെത്തിക്കുക എന്ന ദൌത്യം ഈ സൈറ്റ് അല്ലെങ്കില്‍ ബ്ലോഗ് ഏറ്റെടുക്കുകയാണ്. ഇന്നത്തെ വിലയേക്കാളും നാളെ വില താണാലും കൂടിയാലും അതേ വിലയ്ക്ക് ചെറുകിട ഡീലര്‍മാരില്‍ നിന്നും സംഭരിക്കുവാനുള്ള സംവിധാനത്തിലൂടെ ചെറുകിട ഡീലര്‍മാരെ സംരക്ഷിക്കുകമാത്രമല്ല ചെറുകിട ഡിലര്‍മാര്‍ സംഭരിച്ച് വെയ്ക്കുന്ന രീതിയും അതോടെ അവസാനിച്ചു എന്ന് പറയുന്നതാവും ശരി. വിപണിയിലെത്തിയ റബ്ബര്‍ ഷീറ്റുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍കിട ഡീലര്‍മാരുടെ പക്കലെത്തിച്ചേരുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിലയേക്കാള്‍ ഇപ്പോള്‍ ഇരുപത് രൂപയില്‍ക്കൂടുതല്‍ ആഭ്യന്തര വില ഉയരുവാനുള്ള സാഹചര്യം വിലയിരുത്തിയാല്‍ ഇത്തരം വന്‍കിട ഡീലര്‍മാരും ഉല്പന്ന നിര്‍മാതാക്കലും സഹകരിക്കുന്നതിലൂടെ മുന്‍മാസങ്ങളില്‍ താണവിലയ്ക്ക സംഭരിച്ച ഷീറ്റുകള്‍ കൂടിയ വിലക്ക് വിറ്റ് വന്‍ലാഭം ഉണ്ടാക്കുവാന്‍ അവസരമുണ്ടാക്കുകയാണ് ചെയ്യുന്നത്. വരും നാളുകളില്‍ ഇറക്കുമതി വര്‍ദ്ധിക്കുകയും ആവശ്യത്തിലധികം സ്റ്റോക്ക് കേരളത്തില്‍ കെട്ടിക്കിടക്കുകയും സര്‍ക്കാര്‍, റബ്ബര്‍ബോര്‍ഡ് സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കയറ്റുമതി ചെയ്ത് അന്താരാഷ്ട്രവില ഇടിക്കുവാനും കഴിഞ്ഞെന്ന് വരാം.








വ്യാഖ്യാനം