-
കാലാവസ്ഥാ വ്യതിയാനവും റബ്ബര്‍ ഉല്പാദനവും
2 Commentsറബ്ബര്‍ മരങ്ങളെ സംബന്ധിച്ചിടത്തോളം മഴയുടെ കുറവ് അല്ലെങ്കില്‍ ഇടവിട്ടുള്ള മഴ റബ്ബര്‍ ഉല്പാദനം വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ രണ്ടാംഘട്ട വളര്‍ച്ച ടാപ്പ് ചെയ്യുന്ന മരങ്ങളെ സംബന്ധിച്ചിടത്തോളം ഡി.ആര്‍.സി വര്‍ദ്ധനവിന് അനുകൂലമാകുന്നത് സൂര്യപ്രകാശവും, കാറ്റും (വായുവിലെ കാര്‍ബണ്‍), സൈലത്തിലൂടെയുള്ള ജലത്തിന്റെയും മൂലകങ്ങളുടെയും സംഭരണവും പ്രവാഹവും, ഇലപ്പടര്‍പ്പ്, മഗ്നീഷ്യത്തിന്റെ ലഭ്യത മുതലായവയാണ്. പ്രകാശ സംശ്ലേഷണം കുറയുന്ന അവസരത്തില്‍ ലഭിക്കുന്ന അധിക ഉല്പാദനം ഫ്ലോയത്തിലെ ന്യൂട്രിയന്റ് മൈനിംഗിന് കാരണമാകും. അത്തരം മരങ്ങളിലും, ഉത്തേജക ഔഷധമായ എഥിഫോണ്‍ പ്രയോഗത്തിലും സംഭവിക്കുന്ന മൈനിംഗിന്റെ ഫലമായാണ് പട്ടമരപ്പ് ഉണ്ടാകുന്നത്.
റബ്ബര്‍ ഉല്പാദന വര്‍ദ്ധനവിന് അനുകൂല ഘടകമായ കാലാവസ്ഥാ വ്യതിയാനം മരങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കണമെങ്കില്‍ ലാറ്റെക്സിന്റെ ഡി.ആര്‍.സി 30 ന് താഴെ പോകാതെയും 35 ന് മുകളില്‍ പേകാതെയും ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും. ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ടാപ്പിംഗ് ചെലവ് വര്‍ദ്ധിക്കുമെങ്കിലും ഉയര്‍ന്ന വില അനുകൂല ഘടകമായി മാറുന്നു. രാസവളങ്ങളുടെയും കള, കുമിള്‍, കീടനാശിനികളുടെയും പ്രയോഗം മണ്ണിനും ജൈവസമ്പത്തിനും ഹാനികരമാണ്. പകരം ജൈവവളങ്ങളും നല്‍കിയും മൈക്രോ മാക്രോ ന്യൂട്രിയന്‍സിന്റെ കുറവ് പരിഹരിച്ചും റബ്ബര്‍ മരങ്ങളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ല ഉല്പാദന വര്‍ദ്ധനവിനും വഴിയൊരുക്കാം. വിലവര്‍ദ്ധനവ് ഉത്പാദന വര്‍ദ്ധനവിന് കാരണമാകുന്നു. മറ്റ് വിളകളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ റബ്ബര്‍ കറയായി ശേഖരിക്കപ്പെടുന്നതിനാല്‍ വിളവെടുപ്പ് ടാപ്പിംഗിനെ ആശ്രയിച്ചിരിക്കുന്നു. 2009-10 ല്‍ 150 ടാപ്പിംഗ് ദിനങ്ങളും 1,80,000 രൂപയുടെ ഉണക്കറബ്ബറിന്റെ വിറ്റുവരവും 360 റബ്ബര്‍ മരങ്ങളില്‍ നിന്ന് ലഭിക്കുകയും ഇന്‍ഡ്യന്‍ ഉല്പാദനമായ 979623 ടണ്ണുകള്‍ക്കൊപ്പം എത്തിച്ചേരുവാന്‍ കഴിയുകയും ചെയ്തു.
2 Responses to “കാലാവസ്ഥാ വ്യതിയാനവും റബ്ബര്‍ ഉല്പാദനവും”
-
arvind mishra said on 10 April 2010 at 4:55 PM
हिन्दी के प्रति समर्पण देखकर अच्छा लगा
-
Tweets that mention കാലാവസ്ഥാ വ്യതിയാനവും റബ്ബര്‍ ഉല്പാദനവും -- Topsy.com said on 10 April 2010 at 5:29 PM
[...] This post was mentioned on Twitter by keralafarmer. keralafarmer said: Climate change and rubber output http://keralafarmeronline.com/climate-change-and-rubber-production [...]








വ്യാഖ്യാനം