കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍

    • സൈനാപ്റ്റിക് തുറക്കുക
    • lxrandr തെരയുക
    • റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക
    • അപ്ലൈ ഞെക്കുക
    • സൈനാപ്റ്റിക് അടക്കുക
    • alt+f2 ഞെക്കുക
    • തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക
    • എന്റര്‍ അമര്‍ത്തുക
    • Display Settings വിന്‍ഡോ തുറക്കും
    • LCD കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടാവും
    • പ്രവര്‍ത്തിപ്പിക്കാം

    പ്രത്യേക ശ്രദ്ധയ്ക്ക് – കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത ശേഷം മാത്രമേ LCD ഓണ്‍ ചെയ്യുവാന്‍ പാടുള്ളു.

    കടപ്പാട് – വിമല്‍ ജോസഫ്, സ്പേസ്, തിരുവനന്തപുരം

    LCDProjector

    No Comments
  • wikipedia-ml


    (12:43:09 IST) keralafarmer: http://keralafarmeronline.com/wikibooks/lang/ml/
    (12:43:23 IST) Jotterbot: [[ml:User:Sidharthan]] deleted article [[ml:വടവണ്ണൂര്‍]] “പുതിയ ഉപയോക്താവിന്റെ പരീക്ഷണം: ഉള്ളടക്കം: ‘vadavannur oru sthalamane’ (‘[[Special:Contributions/59.98.42.144|59.98.42.144]]’ മാത്രമേ ഈ താളില്‍ തിരുത്തല്”
    (12:44:37 IST) keralafarmer: നിങ്ങളില്‍ ആരാണ് എക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്?
    (12:46:34 IST) Jotterbot: New user [[ml:User:Sibin]] created. Block: http://ml.wikipedia.org/wiki/Special:Blockip/Sibin
    (12:48:35 IST) keralafarmer: Sadik_khalid അങ്കിളിന്റെ പോസ്റ്റില്‍ (1986 ല്‍ മലയാളം കമ്പ്യൂട്ടറില്‍ എത്തിച്ച വ്യക്തി) കമെന്റിട്ടിരുന്ന നിങ്ങളെപ്പോലെ യോഗ്യതയുള്ളവരെ കണ്ടിരുന്നോ?
    (12:49:33 IST) sidharthan left the room (quit: “http://www.mibbit.com ajax IRC Client”).
    (12:49:39 IST) keralafarmer: ഇത് മലയാളം വിക്കി സംരംഭങ്ങളുടെ പൊതു-സംവാദ വേദിയാകുന്നു. സംശയങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതാണ്, ഔപചാരികതയുടെ ആവശ്യമില്ല


    വിക്കിപ്പീഡിയയില്‍ സഹായത്തിനാളെക്കിട്ടില്ല. വെട്ടിമാറ്റാന്‍ ആളുണ്ട്താനും. പോണോഗ്രാഫിക് അല്ലാത്ത ഉള്ളടക്കം തിരുത്തപ്പെടാനും പ്രസിദ്ധീകരിക്കുവാനും ശരിയായ ഇടം കാട്ടിത്തരാനുമുള്ള സംവിധാനമാണ് വേണ്ടത്. 1986 ല്‍ കമ്പ്യൂട്ടറില്‍ മലയാളം എത്തിച്ച വ്യക്തിക്ക് വിക്കീപ്പീഡിയയില്‍ സ്ഥനമില്ലെങ്കില്‍ ഈ വിക്കീപ്പീഡിയകൊണ്ടെന്തു പ്രയോജനം.

    വിക്കിയില്‍ എനിക്ക് കിട്ടിയ മറുപടി.

    താങ്കള്‍ സൃഷ്ടിച്ച രണ്ടു ലേഖനങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള കാരണം ഏറ്റവും ലളിതമായി പറഞ്ഞാല്‍ അവ രണ്ടും വിക്കി ബുക്സിനു ചേര്‍ന്നതല്ല എന്നുള്ളതാണ്‌. വിക്കിബുക്സ് എന്താണെന്ന് ഇവിടെ കാണാം. മറ്റൊരു കാരണം റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് പകര്‍പ്പവകാശം ഉണ്ടെന്നുള്ളതാണ്‌. വിക്കിമീഡിയ സം‌രഭങ്ങളില്‍ പകര്‍പ്പവകാശമുള്ള ലേഖനങ്ങളോ മറ്റു ലിഖിതരൂപങ്ങളോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. റബ്ബര്‍ സ്ഥിതി വിവരക്കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ക്കും അറിയാം എന്നുള്ളതു കൊണ്ട് അത് GFDL ലൈസന്‍സിനു കീഴിനു വരുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് താങ്കള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നു പകര്‍ത്തിയ പട്ടികകള്‍ പകര്‍പ്പവകാശമുള്ള സൃഷ്ടി തന്നെ. ഇനി ആദ്യമായ കമ്പ്യൂട്ടര്‍ കണ്ടെത്തിയ വ്യക്തിയെ പറ്റി താങ്കള്‍ എഴുതിയ ലേഖനം. അതും വിക്കിബുക്സിനു ചേര്‍ന്ന ഉള്ളടക്കമല്ല. വിക്കിബുക്സില്‍ മലയാളം കമ്പ്യൂട്ടിനെ പറ്റി ഒരു പുസ്തകംഎഴുതി അതില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍(ബ്ലോഗുകള്‍ വിക്കി സം‌രഭങ്ങളില്‍ അവലംബം ആയി സ്വീകരിക്കില്ല എന്നറിയിക്കട്ടെ) ഈ ഭാഗം ചേര്‍ക്കുന്നതില്‍ തെറ്റില്ല. താങ്കളില്‍ നിന്നു മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റി ഒരു വിശദമായ പുസ്തകം പ്രതീക്ഷിച്ചു കൊള്ളുന്നു. സ്നേഹാശംസകളോടെ –അനൂപന്‍(സംവാദം) 17:22, 17 ഡിസംബര്‍ 2008 (UTC)

    സം‌വാദം – അകത്തും പുറത്തും

    ചന്ദ്രേട്ടാ, വിക്കി സം‌രംഭങ്ങളിലെ സം‌വാദങ്ങള്‍ അതാത് സം‌രംഭങ്ങളില്‍ തന്നെ നിര്‍ത്തിയാല്‍ നന്നായിരുന്നു. പുറത്തേക്ക് വലിച്ചിഴക്കുന്നത് നല്ല നടപടിയല്ല. എസ്.എം.സിയോ ബ്ലോഗര്‍മാരോ (സഹായിക്കുന്നവരെ വിസ്മരിക്കുന്നില്ല. ബഹുഭൂരിപക്ഷത്തിന്റെ കാര്യമാണ്‌ പറയുന്നത്) ഇവിടെ ഊര്‍ജ്ജിതമായി പണിയെടുക്കാനോ സഹായിക്കാനോ വരുന്നില്ലെന്നിരിക്കെ അവരോട് പരാതി പറഞ്ഞിട്ടു കാര്യമുണ്ടോ? ഓരോ സം‌രംഭത്തിന്ഉം വ്യവസ്ഥാപിത ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. നമുക്കിഷ്ടമുള്ളതെന്തും നമുക്ക് ചേര്‍ക്കാനുള്ളതല്ല വിക്കിമീഡിയ സം‌രംഭങ്ങള്‍. അതിന്‌ ബ്ലോഗുകള്‍ തന്നെ ആശ്രയം. അതാത് സം‌രംഭങ്ങള്‍ എന്തിനു നിലകൊള്ളുന്നുവെന്നു/ നിലകൊള്ളുന്നില്ല മനസ്സിലാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാവാവുന്നതേ ഉള്ളൂ. ചന്ദ്രേട്ടന്‌ സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങള്‍ ഈ സം‌രംഭങ്ങളിലുണ്ട്. ദയവായി സഹകരിക്കുക. ആനന്ദപരമായ തിരുത്തലുകള്‍ ആശംസിച്ചുകൊണ്ട്. നന്ദി! –Jyothis(സംവാദം) 20:19, 17 ഡിസംബര്‍ 2008 (UTC)

    Jyothis
    താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. “ചന്ദ്രേട്ടന്‌ സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങള്‍ ഈ സം‌രംഭങ്ങളിലുണ്ട്.” അതിനെന്നെ പ്രാപ്തനാക്കേണ്ട നിങ്ങളെപ്പോലുള്ളവര്‍ വിക്കിയിലുള്ളപ്പോള്‍ അഡ്മിന്‍ മാരല്ലാത്ത എന്നെപ്പോലുള്ളവര്‍ തന്നെ എനിക്കെതിരെ പടവാളുമായി വരുന്നു. അതെന്തു കഷ്ടം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഞാനും ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒരു സ്ഥിരം വിക്കി ഉപയോക്താവ് അല്ലാത്ത എനിക്ക് എന്റെ ഒരു ഉള്ളടക്കം വിക്കിയില്‍ എവിടെയാണ് ഇടേണ്ടത് എന്നുപോലും അറിയില്ല. എനിക്കേറ്റവും കൂടുതല്‍ കൃത്യമായി അറിയാവുന്നത് റബ്ബര്‍ കണക്കുകളുടെ വിശകലനം മാത്രമാണ്. എം.ബി.എ യ്ക്കും, എക്കണോമിക്സ് പി.ജി യ്ക്കും, പി.എച്ച്.ഡിക്കും എന്നില്‍ നിന്ന് പലരും എന്റെ പഠനം ഉപയോഗിക്കുന്നതായി അറിയാം. അനൂപന്‍ പറയുന്നു ഞാന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചത് മലയാളത്തില്‍ തര്‍ജമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് എന്ന്. അങ്ങനെയെങ്കില്‍ താഴെക്കാണുന്ന എന്റെ പഠനം റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ഒന്ന് കാട്ടിത്തരുക. കോപ്പി റൈറ്റിന്റെ കാര്യം പറഞ്ഞാല്‍ മലയാളത്തിലെ എത്ര വാക്കുകള്‍ വിക്കിയിലുണ്ടാവും കോപ്പി റൈറ്റോടെ ആരും പ്രസിദ്ധീകരിച്ചിട്ടില്ലാത്തത്. നിങ്ങളെപ്പോലുള്ളവര്‍ ചെയ്യേണ്ടത പലരും അവരവര്‍ക്ക് വിലപിടിപ്പുള്ളതാണ് എന്ന് തോന്നുന്നവ വിക്കിയില്‍ ഏതെങ്കിലും ഒരു തെറ്റായ ഇടത്തിട്ടാല്‍ അതിനെ വെട്ടി മാറ്റുന്നതിന് പകരം ശരിയായ ഇടം കാട്ടിക്കൊടുക്കുകയോ തിരുത്തല്‍ നടത്തി സഹായിക്കുകയോ ചെയ്യാം. അതല്ല എങ്കില്‍ വിക്കി പോളിസിയുടെ പ്രസക്ത ഭാഗം റഫറന്‍സായി കാട്ടിക്കൊടുക്കാം. വിക്കിയുടെ സംരംഭകനായ ജിമ്മി വെയില്‍സിന്റെ അഭിപ്രായം തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് കേള്‍ക്കൂ . (Keralafarmer(സംവാദം) 00:50, 19 ഡിസംബര്‍ 2008 (UTC))

    എന്റെ മറുപടി

    അനൂപന്‍

    വിക്കിയിലെന്നല്ല എവിടെയും എനിക്കെഴുതുവാനുള്ളത് റബ്ബര്‍ കണക്കുകളുടെ വിശകലനങ്ങളാണ്. അതിന് കോപ്പി റൈറ്റിന്റെ നൂലാമാലകള്‍ പറഞ്ഞ് തടയുവാന്‍ മാത്രമേ കഴിയൂ. വിക്കി ബുക്സില്‍ എഴുതുന്ന ലേഖനം തിരുത്തുകയാണ് ഉചിതം. അല്ലാതെ നീക്കം ചെയ്യലല്ല. മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് ബുക്കെഴുതുവാന്‍ കഴിവുള്ളവര്‍ ധാരാളം ഉണ്ടല്ലോ. എനിക്കറിയാവുന്നത് ഞാനെഴുതി. തലക്കെട്ടുമാറ്റിയോ ഉള്ളടക്കം മാറ്റിയോ ശരിയാക്കാവുന്നതല്ലേ ഈ വിഷയം. ആദ്യ ഫോണ്ട് നിര്‍മാതാവ് എന്ന അങ്കിളിനെ വിക്കി ബുക്സില്‍ ഉള്‍പ്പെടുത്താത്ത പരിഭവം ഞാനിവിടെ രേഖപ്പെടുത്തുന്നു.

    ജ്യോതിസ്

    എനിക്ക് മലയാളം വിക്കിക്കകത്ത് സംവാദത്തില്‍ ഇടപെടാന്‍ ഒട്ടും താല്പര്യമില്ല. റബ്ബറിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ആംഗലേയമാവും എനിക്ക് നല്ലത്. കാരണം അവിടെ ഇടപെടാന്‍ ലോകത്തെ ഏറ്റവും വലിയ സമൂഹം ഉണ്ട് എന്നതു തന്നെ. വിക്കിയുടെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ നല്ല പ്രചാരം ലഭിക്കുന്ന ഒന്നാണല്ലോ. അതിന്റെ ദോഷ വശങ്ങള്‍ ഒരു സാധാരണക്കാരന്‍ അനുഭവപ്പെടുന്നത് വിക്കിക്ക് വെളിയില്‍ സ്വതന്ത്രമായ ഒരിടത്താവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അത് ലഭിക്കാത്ത സ്ഥിതിക്ക് എന്റെ ബ്ലോഗുകള്‍ തന്നെയാണ് ഉത്തമം. വിക്കി അഡ്മിനിസ്ട്രേറ്റര്‍ മാര്‍ക്ക് ധൈര്യമായി ഇവിടെ കമെന്റിടാം.ഒരു കാര്യത്തിലും വിക്കി സംരംഭങ്ങളില്‍ സഹായിക്കാനുള്ള കഴിവെനിക്കില്ല. എനിക്ക് കൂടുതല്‍ അറിയാവുന്ന മേഖല സ്ഥിതിവിവര കണക്കുകളുടെ വിശകലനം ആണ്. അത് വിക്കിയില്‍ അനുവദിക്കാത്തിടത്തോളം എന്റെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ല.

    ————————————————————-

    എന്റെ ജിമെയില്‍ ചാറ്റില്‍

    1:24 PM സ്ഥിതി വിവര കണക്കുകളുടെ വിശകലനം ആനുവല്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സ് വിലകൊടുത്ത് വാങ്ങി ക്രോഡീ കരിച്ചതാണ്. അതിലെ പല വിവരങ്ങളും റബ്ബര്‍ ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ഇല്ല
    1:25 PM ആംഗലേയ വിക്കിയില്‍ ഞാന്‍ ഇതേ വിഷയം ഇട്ടിട്ടുണ്ട്. അതെന്തേ നീക്കുന്നില്ല?
    അനൂപിന്റെ മറുപടി
    1:26 PM Anoopan: athu thankalude user pagil alle
    എന്റെ മറുപടി – മലയാളം വിക്കി ബുക്സിലും ഞാന്‍ യൂസര്‍ പേജിലാണ് ഇടാന്‍ നോക്കിയത്. ജെസ്സി പറഞ്ഞ പ്രകാരമാണ് ബുക്സിലിട്ടത്. അതല്ല യൂസര്‍ പേജില്‍ ഇടാമെങ്കില്‍ ഞാനത് ചെയ്ത് തിരുത്തിയേനെ.
    5:15 PM Anoopan: i am not an admin of wikibooks
    i am also a user like you
    Ref.No.2/2008/STT dated 7th November 2008 of Indian Rubber Board
    It is the evidence and reference of the purchase of Indian Rubber Statistics Vol 31 of 2008.

    Speeches of Jimmy Wales on 2nd International Free Software Conference at Thiruvananthapuram available at this page.

    വിക്കിയില്‍ക്കണ്ട പക്വതയില്ലാത്ത ഒരു കമെന്റ്.

    ബ്യൂറോക്രാറ്റ് പദവിക്കായുള്ള അപേക്ഷകള്‍ – Requests for Bureaucrat status

    “എത്രയും പെട്ടെന്ന് വേണം. അല്ലെങ്കില്‍ ഇത് കര്‍ഷകര്‍ മുതല്‍ തീവ്രദികള്‍ വരെ അറിഞ്ഞിരിക്കേണ്ട കാറ്റലോഗുകള്‍ കൊണ്ട് നിറയും. –Sadik Khalid(സംവാദം) 06:23, 17 ഡിസംബര്‍ 2008 (UTC)”

    ഇത് തിരുത്തുവാനോ വിമര്‍ശിക്കുവാനോ ഞാനാരെയും വിക്കിയില്‍ കണ്ടില്ല. തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തി ഒരു തലമുതിര്‍ന്ന മുഴുവന്‍ സമയ കര്‍ഷകനെ അപമാനിക്കലാണിതെന്ന് പറയേണ്ടതില്ലല്ലോ. കര്‍ഷകര്‍ക്കറിയേണ്ട കാറ്റലോഗുകള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നെനിക്കറിയില്ലായിരുന്നു.

    വിക്കിയുടെ നാളിതുവരെയുള്ള പ്രശംസനീയമായ പെര്‍ഫോമന്‍സ് അംഗീകരിക്കുന്ന ഒരു കര്‍ഷകന്‍ തന്നെയാണ് ഞാന്‍. ചോരത്തിളപ്പുള്ള ചില അഡ്മിനിസ്ട്രേറ്റര്‍മാര്‍ വിക്കിക്കുതന്നെ നാണക്കേടാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജ്യോതിസിന്റെ മാന്യമായ ഇടപെടല്‍ വിക്കിയില്‍ എന്റെ സംവാദത്തില്‍ ഉണ്ടായി എന്നത് ആശ്വാസകരം തന്നെയാണ്. ജ്യോതിസിന്റെ സ്ഥാനത്ത് ഈ സാദിക് ഖാലിദ് ആയിരുന്നു എങ്കില്‍ എന്നോട് എത് രീതിയിലാവും പ്രതികരിക്കുക.

    3 Comments
  • No permission for me to write Malayalam content in wiki. I  have to publish  contents in other languages which is not coming under copy right violations, because all contents  are available through RTI Act 2005 .

    first-font

    വിക്കി ബുക്സില്‍ നിന്ന് നീക്കം ചെയ്യുവാനുള്ള പ്രത്യേക കാരണമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലല്ല ടി.വിയിലാണ് കാണിച്ചത് എന്ന് തലക്കെട്ടില്‍ തിരുത്തലിന് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത വിഷയത്തില്‍ സാങ്കേതിക വിദഗ്ധര്‍ മറുപടി പറയട്ടെ എന്ന ഒരഭിപ്രായം ഞാന്‍ രേഖപ്പെടുത്തിയിരുന്നു.

    അങ്കിളിനെക്കുറിച്ചുള്ള വാര്‍ത്ത ഞാന്‍ ഇട്ടതിനാലാകണം വിക്കി ബുക്സില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്. അതിന് അങ്കിളിനോട് ക്ഷമ ചോദിക്കട്ടെ.

    മെക്കാനിക്കല്‍  എഞ്ചിനീയറായിരുന്ന കെ.ജി.നാരായനന്‍ നായരും ഉപഭോക്താവ്‌ എന്ന ബ്ലോഗര്‍  അല്ലെങ്കില്‍  അങ്കിള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എന്‍.പി.ചന്ദ്രകുമാറും ചേര്‍ന്ന്‌ കമ്പ്യൂട്ടറില്‍ മലയാളം പ്രദര്‍ശിപ്പിച്ചതായുള്ള വാര്‍ത്ത 1986 മേയ്‌ മാസം 18 ന് മാതൃഭൂമി ദിനപ്പത്രത്തില്‍ വരുകയുണ്ടായി. മലയാള അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ മോണിട്ടറിനു പകരം ടെലിവിഷന്‍ ഉപയോഗിച്ചു എന്ന ഒരു വ്യത്യാസമെ പ്രസ്തുത വാര്‍ത്തയില്‍ അപൂര്‍ണമായിട്ടുള്ളു.

    അങ്കിളിന്റെ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.
    Spectrum Plus എന്ന കംപ്യൂട്ടറില്‍ കൂടെ കാണിച്ച വിക്രീയകളാണ്‌ നിങ്ങളവിടെകാണുന്നത്‌. ഏകദേശം 21 കൊല്ലം മുമ്പ്‌. അന്ന്‌ ഒരു IBM-PC യെപ്പറ്റി എനിക്കറിവില്ല. തിരുവനന്തപുരത്ത്‌ ഏതെങ്കിലും വ്യക്തികള്‍ക്ക്‌ ആ സാധനം ഉണ്ടായിരുന്നുവോയെന്നും എനിക്കറിവില്ലായിരുന്നു.

    Spectrum Plus എന്നത്‌ CPU ഉള്ളടക്കം ചെയ്ത ഒരു ചെറിയ keyboard ആണ്‌. അതില്‍ ഉപയോഗിച്ചിരുന്നത്‌ Z80 എന്ന മൈക്രോപ്രോസസ്സര്‍.(8 bit). ഒരു ബ്രിട്ടീഷ്‌ ഉല്‍പ്പന്നം. പ്രത്യേക മോണിറ്ററിന്‌ പകരം സാധാരണ ടെലിവിഷനിലോട്ടാണ്‌ ബന്ധിപ്പിക്കേണ്ടത്‌. അതായത്‌ കീബോര്‍ഡിന്റെ output ഒരു composite video in VHS format ലാണ്‌ വരുന്നത്‌. ഈ പ്രത്യേകതയെ മുതലെടുത്താണ്‌ പലകാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തിയിരുന്നത്‌.

    തിരുവനന്തപുരത്തെ കടകളില്‍ വാങ്ങാന്‍ കിട്ടുന്നതല്ല ഈ വിദേശ സാധനം. മദ്രാസ്സിലെ (ചെന്നൈ) വിദേശസാധനങ്ങള്‍ സുലഭമായ Parrys Corner ല്‍ പോയാണ്‌ വാങ്ങുന്നത്‌. ഔദ്ദ്യോഗികാവശ്യങ്ങള്‍ക്ക്‌ മദ്രാസ്സില്‍ പോകുമ്പോള്‍ ഞാന്‍ സമയം ചിലവഴിച്ചിരുന്നത്‌ മുഴുവന്‍ ഈ parrys corner ന്റെ ചുറ്റുപാടും ആയിരുന്നു.

    64K memory ഉള്ള ഇതിലേക്ക്‌ B.A.S.I.C ഭാഷയിലുള്ള പ്രോഗ്രാം ഉപയോഗിക്കാം. കീബോര്‍ഡില്‍ കൂടെയോ, സാധാരണ audio cassette ല്‍ കൂടെയോ പ്രോഗ്രാമുകള്‍ ഫീഡ്‌ ചെയ്യാം. തിരുവനന്തപുരത്തുള്ള British Council Library യില്‍ ഇതിന്‌ വേണ്ടുന്ന, സ്വയം പഠിക്കാനുതകുന്ന, എല്ലാത്തരത്തിലുള്ള പുസ്തകങ്ങളും സുലഭമായിരുന്നു.

    തിരുവനന്തപുരത്തുള്ള Santha Paint House (SPH) ഉടമസ്ഥന്‍ ശ്രീ.വിജയനാണ്‌ ഈ കംപ്യൂട്ടറിന്റെ സാധ്യതകളെ ചൂഷണം ചെയ്യാന്‍ ആദ്യമായി മുന്നോട്ട്‌ വന്നത്‌. കനകക്കുന്നു കൊട്ടാരവളപ്പില്‍ അക്കൊല്ലം നടന്ന ഒരു exhibition ല്‍ Spectrum Plus കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ Berger Paints ന്‌ വേണ്ടിയുള്ള ഒരു advertisement-show ഞാന്‍ നടത്തി. ടെലിവിഷനില്‍ കൂടി വിവിധനിറത്തിലുള്ള വാചകങ്ങള്‍ മിന്നിത്തിളങ്ങി വന്നുമറഞ്ഞു പോകുന്നത്‌ കാണുവാന്‍ നൂറുക്കണക്കിനാളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നത്‌ ആനന്ദപുളകിതനായി ഒരു മൂലയില്‍ നിന്ന്‌ ഞാനും കാണുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള്‌ ഒരു Live Advertisement Display തിരുവനന്തപുരത്താദ്യമായിരുന്നു, 1986 ല്‍.

    പിന്നീടുള്ള താല്‍പര്യം video titling നോടായി. പ്രധാനമായും വിവാഹ കാസ്സറ്റുകള്‍ക്ക്‌. വിവാഹ ക്ഷണക്കത്തിലുള്ള കാര്യങ്ങള്‍ പലവിധത്തില്‍ റ്റൈറ്റിലുകളായി കാസ്സറ്റില്‍ ഉള്‍പെടുത്തുന്നത്‌ ഒരു പ്രസ്റ്റീജും ഫാഷനും ആയി കണക്കാക്കിയിരുന്ന കാലം. അങ്ങനെ video titling ചെയ്യുന്ന അപൂര്‍വം ചിലരില്‍ ഒരാളായി ഞാനും മാറി. നല്ലൊരു ഗവര്‍മെന്റ്‌ ജോലിയുണ്ടായിരുന്നതുകൊണ്ട്‌, video titling മുഖേന ഉണ്ടായ വരുമാനത്തില്‍ എനിക്ക്‌ താല്‍പര്യം കുറഞ്ഞു. പുതിയതെന്തെങ്കിലും കംപ്യൂട്ടര്‍ വഴി ചെയ്യുന്നതിലായിരുന്നു പിന്നത്തെ ശ്രമം. അങ്ങനെയാണ്‌ video title ല്‍ മലയാളം ഉപയോഗിക്കാനുള്ള സാധ്യത ആരായാന്‍ തുടങ്ങിയത്‌.

    ഇതുവരെയുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും എന്നോടൊപ്പം തുല്ല്യപങ്കാളിയായിട്ടുണ്ടായിരുന്നയാളാണ്‌ ശ്രി.കെ.ജി.നാരയണന്‍ നായര്‍. കൊല്ലം TKM Engineering college നിന്നും മെക്കാനിക്കല്‍ എഞ്ജിനീയറിഗ്‌ ബിരുദമെടുത്തശേഷം സ്വന്തമായി ബിസ്സിനസ്സ്‌ ചെയ്തിരുന്നയാള്‍. ഞങ്ങള്‍ രണ്ടുപേരുടേയും പ്രയത്നത്തിന്റെ പരിണിതഫലമാണ്‌ മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ മലയാള അക്ഷരങ്ങള്‍.

    ബ്രിട്ടീഷ്‌ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഞങ്ങളെ കുറച്ചൊന്നുമല്ല സഹായിച്ചത്‌. ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉണ്ടാക്കുന്നവിധം വിവരിക്കുന്ന പുസ്തകം ഞങ്ങള്‍ക്ക്‌ ലഭിക്കാനിടയായി. അതില്‍ നിന്നായിരുന്നു ഞങ്ങളുടെ തുടക്കം.

    ധാരാളം video wedding cassette കള്‍ ടൈറ്റില്‍ ചെയ്യാന്‍ ഞങ്ങളുടെ മലയാള അക്ഷരങ്ങള്‍ ഉപയോഗിച്ചു. അപ്പ്പ്പോഴേക്കും പുതിയതരം കംപ്യൂട്ടറുകള്‍ കിട്ടിത്തുടങ്ങി. ഞങ്ങളുടെ താല്‍പര്യങ്ങളും പുതിയ തലങ്ങളിലോട്ട്‌ മാറി. പിന്നെയും രണ്ടുമൂന്ന്‌ കൊല്ലം കഴിഞ്ഞാണ്‌ IBM-PC കള്‍ സാധാരണജനങ്ങളിലെത്തിത്തുടങ്ങിയത്‌. പിന്നെയങ്ങോട്ട്‌ ഒരു വിപ്ലവം തന്നെയായിരുന്നുവെന്ന്‌ നമുക്കെല്ലാം അറിയാം. പക്ഷെ IBM-PC വഴി video titling തുടങ്ങാന്‍ പിന്നെയും കാലങ്ങളെടുത്തു. ഞങ്ങളുടെ താല്‍പര്യങ്ങള്‍ നേരത്തേതന്നെ മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ Spectrum Plus Computer ട്‌കൂടി തന്നെ ഞങ്ങളുടെ മലയാളവും ഏതാണ്ട്‌ അവസ്സാനിച്ചു.

    കടപ്പാട് – മലയാളം കമ്പ്യൂട്ടിംഗും ഞാനും 1986 ല്‍.


    4 Comments
  • wikibooks
    ഒരു പുസ്തകം ഞാന്‍ വിക്കി പാഠശാലയില്‍ തുടങ്ങി. ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും നിര്‍‌ദ്ദേശം വന്നു.

    “ഈ ലേഖനം വിക്കിപാഠശാലയുടെ നയങ്ങള്‍ക്ക്‌ എതിരായതിനാല്‍ ഒഴിവാക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌. ഒഴിവാക്കാവുന്ന പേജുകള്‍ എന്ന പേജില്‍ നിങ്ങളുടെ അഭിപ്രായവും വോട്ടും രേഖപ്പെടുത്തുക. ദയവായി ചര്‍ച്ച താളിലെ നിരീക്ഷണങ്ങള്‍ കാണുക.”

    ഇതില്‍ വിക്കി പാഠശാലയുടെ എന്ത് നയത്തിന് എതിരാണ് എന്നെനിക്ക് മനസിലാകുന്നില്ല. റബ്ബര്‍ ബോര്‍ഡ് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ഏതൊരിന്ത്യന്‍ പൌരനും ലഭിക്കാവുന്നതാണ്. എം.ബി.എ, പി.എച്ച്.ഡി, പി.ജി എന്നിവയ്ക്ക് റഫറന്‍സായി ഉപയോഗിക്കുവാന്‍ യോഗ്യതയുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനം വിക്കി പാഠശാലയ്ക്ക് അനുയോജ്യമല്ല എന്ന് പറയുന്നതിലെ അര്‍ത്ഥം പിടികിട്ടുന്നില്ല. തിരുവനന്തപുരത്ത് രണ്ടാം അന്തര്‍ദ്ദേശീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തില്‍ അവതാരകനായി വന്ന  വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വെയില്‍സിനെ നേരിട്ട് കാണുകയും പ്രസ്തുത പരാതി ഞാന്‍ നേരിട്ട് അവതരിപ്പിക്കുകയും എന്റെ വിസിറ്റിംഗ് കാര്‍ഡ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. എന്റെ ലേഖനങ്ങള്‍ വിക്കി പീഡിയയില്‍ ചിലര്‍ വിചാരിച്ചാല്‍ വെളിച്ചം കാണിക്കാതിരിക്കാന്‍ കഴിഞ്ഞെന്ന് വരാം. എന്നാല്‍ അതേ വിഷയം ആംഗലേയത്തിലും ഹിന്ദിയിലും എന്റെ ബ്ലോഗുകളിലൂടെ പ്രസിദ്ധീകരിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് താനും. മാത്രവുമല്ല വിക്കിബുക്സില്‍ ഞാനിട്ട വിഷയം എച്.ടി.എം.എല്‍ ആയി എനിക്ക് വെളിച്ചം കാണിക്കുവാനും കഴിയും.

    ഒഴിവാക്കാവുന്ന പേജുകളെക്കുറിച്ച് താഴെ തന്നിരിക്കുന്നു: തിരുത്തുന്ന താളില്‍

    ഇതു മറ്റു വെബ്‌സൈറ്റുകളിലെ പട്ടികകള്‍ അതു പോലെ പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല. റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ ഉള്ളടക്കം മലയാളത്തിലാക്കി അവതരിപ്പിച്ചിരിക്കുകയാണിവിടെ. ആ സൈറ്റാകട്ടെ കോപ്പി റൈറ്റ് ഉള്ളതും. താഴെ � 2003 Rubber Board. All rights reserved. എന്നുള്ളത് കാണുക. പകര്‍പ്പവകാശമുള്ള ലേഖനങ്ങള്‍ വിക്കിപീഡിയയിലോ മറ്റു വിക്കി സംരഭങ്ങളിലോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. ഈ താള്‍ നീക്കം ചെയ്യുന്നതിന്റെ ഔപചാരികതയെ പറ്റി മറ്റൊരു വെബ്‌സൈറ്റില്‍ പ്രതിപാദിച്ചു കണ്ടു. വിക്കിക്കുള്ളിലെ കാര്യങ്ങള്‍ അവിടെ തന്നെ തീര്‍ക്കുന്നതാണ്‌ വിക്കി പ്രവര്‍ത്തകര്‍ക്കിഷ്ടം. ഈ താള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്യണം –അനൂപന്‍(സംവാദം) 17:57, 15 ഡിസംബര്‍ 2008 (UTC)

    പ്രസ്തുത താളില്‍ ഒരു മറുപടി രേഖപ്പെടുത്തി സേവ് ചെയ്ത് കഴിഞ്ഞാല്‍ ആ താള്‍ നീക്കം ചെയ്യപ്പെടും എന്നതിനാലാണ് ഇവിടൊരു മറുപടി. നീക്കം ചെയ്യുന്നതിന് മുമ്പ് ഒരു ചര്‍ച്ച നല്ലതു തന്നെയാണ്. റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ കോപ്പി റൈറ്റ് ഉണ്ട് എങ്കില്‍ അവര്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക സ്ഥിതിവിവര കണക്കിലും പ്രതിമാസ റബ്ബര്‍ സ്ഥിതിവിവര വാര്‍ത്തകളിലും കോപ്പി റൈറ്റ്സ് ഇല്ല. അതേ പോലെ അതില്‍ പ്രസിദ്ധീകരിക്കുന്നതെല്ലാം ആര്‍.ടി.ഐ നിലവില്‍ വന്ന ശേഷം ഏതു വിവരവും ഏത് ഭാരതീയനും ലഭിക്കാവുന്നതും ആണ്. എം.ബി.എ, പി.ജി, പി.എച്ച്.ഡി മുതലായവയ്ക്ക് റഫറന്‍സായി ഈ വിശകലനം ഉപയോഗിക്കാമെങ്കില്‍ വിക്കി ബുക്സിലും പ്രശ്നത്തിന് വഴിയില്ലല്ലോ.   (Keralafarmer(സംവാദം)

    ആ താള്‍ എത്ര മിനിറ്റുകള്‍ മുമ്പ് പോസ്റ്റ് ചെയ്തതാണെന്ന് ഞങ്ങല്‍ക്കറിയുവാന്‍ സാധിക്കും…ഏതായാലും മലയാളം വിക്കിപാഠശാലയില്‍ ഇങ്ങനെ വാന്‍ഡാലിസം തുടര്‍ന്നാല്‍ താങ്കളെ തിരുട്ഠല്‍ നടത്തുന്നതില്‍ നിന്ന് തടയുന്നതായിരിക്കും.–Atjesse(സംവാദം) 12:46, 16 ഡിസംബര്‍ 2008 (UTC)

    ഈ കമെന്റിട്ട വ്യക്തിയുടെ യോഗ്യത എന്താണ് എന്ന് അല്പം തെരച്ചില്‍ നടത്തുന്നത് നല്ലതായിരിക്കും. ഒരു എക്കണോമിക്സ് പ്രൊഫസറില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ് (അത് പ്രസിദ്ധപ്പെടുത്തുകയും വേണം) ഈ ലേഖനം വിക്കിക്ക് അനുയോജ്യമല്ല എന്ന് പറഞ്ഞിട്ട് നീക്കം ചെയ്തിരുന്നു എങ്കില്‍ എനിക്ക് യാതൊരു പരാതിക്കും അര്‍ഹത ഇല്ലായിരുന്നു. വിക്കിബക്സില്‍ എനിക്കെതിരെ പ്രതികരിച്ചവരുടെ യോഗ്യത പരിശോധിക്കൂ. അവര്‍ ഇവരാണ്.

    1.  Atjesse 2.  Anoopan 3.  Sadik_Khalid (കുറുക്കന്‍ രാജാവായ കഥ)

    കമ്പ്യൂട്ടര്‍ പരിജ്ഞാനം മാത്രം ഉള്ള ഇവര്‍ ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിശകലനം എം.ബിഎ, എക്കണോമിക്സ് പി.ജി, പി.എച്ച്.ഡി എന്നിവയ്ക്ക് റഫറന്‍സായി ഉപയോഗിക്കുവാന്‍ യോഗ്യതയുള്ളതും പ്രശംസനീയവും കഠിനാധ്വാനത്തിലൂടെ പ്രസിദ്ധീകരിച്ചതുമായ എന്റെ താള്‍ നീക്കം ചെയ്തത് ചോദ്യം ചെയ്യാതിരിക്കാന്‍ കഴിയില്ല.

    “റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം വിക്കിയില്‍ പാടില്ല എന്നുണ്ടോ? വിക്കി ബുക്ക്സിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് വായിക്കുവാന്‍ എന്റെ അഭിപ്രായം ഞാനിവിടെ ചേര്‍ത്തിട്ടുണ്ട് (Keralafarmer(സംവാദം) 04:48, 17 ഡിസംബര്‍ 2008 (UTC))”

    വിക്കിപീഡിയയിലോ വിക്കിബുക്സിലോ ഇടാന്‍ കഴി‍ഞ്ഞില്ലെങ്കിലും എന്റെ ബ്ലോഗുകളില്‍ ശക്തമായ സാന്നിധ്യം ഉണ്ടാവും.

    wiki-reply
    This is my reply for their query.

    ഒരു എക്കണോമിക്സ് വിദഗ്ധന്റെ അഭിപ്രായം ആരായാതെ നീക്കം ചെയ്യപ്പെട്ടു.

    without proper opinion of experts removed from Wikibooks

    8 Comments
  • ഈ ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്

    4 Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍