-
No Comments
National Research Programme on Plantation Development
Sponsored by Ministry of Commerce, Government of India
On the occasion of a national seminar on “Building Competitiveness in Globalised Era: Experience of India’s Plantation Sector” during 23-24 January 2012.
On 24 January 3:45 pm: Consultation with Stakeholders: Chaired by Mrs Sheela Thomas IAS and Dr A Jayathilak IAS(tbc). The issues for consultation: a) What does the plantation sector expect from the 12 Five year plan? b) what do we expect from the forthcoming state budget?
Dr.Nagesh Kumar, Chief economist, UNESCAP and Director UNESCAP for South and West Asia on NRPPD at CDS.
Dr.Nageshkumar.ogg (Download it to play)The following major points (PDF) presented by me.
൧. കണ്‍മതി സബ്രദായത്തിലൂടെയുള്ള തരംതിരിവ് മാറണം
റബ്ബര്‍ഷീറ്റുകളുടെ വാങ്ങലും വില്‍ക്കലും സുതാര്യമാകണമെങ്കില്‍ ഒരു കമ്പ്യൂട്ടറൈസ്ഡ് അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ സഹായത്തോടെയുള്ള ഗ്രേഡിംഗ് സിസ്റ്റം നടപ്പില്‍ വരണം. ഇത് ഡീലര്‍ വാങ്ങിയതും നിര്‍മ്മാതാവിന് വിറ്റതും ഒരേ ഗ്രേഡിലായിരുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ആര്‍ക്കും അറിയാത്ത ഗ്രീന്‍ബുക്ക് എന്ന മാനദണ്ഡം ഒരു പരിഹാരമല്ല. കണ്‍മതി സമ്പ്രദായത്തിലുള്ളഗ്രേഡിംഗിന്റെ മറവില്‍ വ്യാപാരികള്‍ അമിതമായ ലാഭം കൊയ്യുന്നു. താണ ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും ഇവര്‍ വില്‍ക്കുന്നു. ഫോം എച്ച്ഉം, എല്‍ഉം ഡീലര്‍മാര്‍ റബ്ബര്‍ബോര്‍ഡിന്റെ സെക്രട്ടറിക്ക് സമര്‍പ്പിക്കുന്നതില്‍ നിന്നും വിപണിയിലെ വിപണനരീതി വെളിച്ചം കാണില്ല.
൨. റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ കണക്കിലെ കൃത്രിമം ഉള്‍ക്കൊണ്ടതാണ്
മുന്നിരിപ്പ് സ്റ്റോക്കിനൊപ്പം ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാല്‍ ആകെ ലഭ്യത കണക്കാക്കാം. എന്നാല്‍ അതില്‍നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ തിരിമറി എന്ന അക്കങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നു. പ്രതിമാസ സ്ഥിതിവിവരക്കണക്ക് വാര്‍ത്ത വിലക്കുറവുള്ളപ്പോള്‍ കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് 30000 ടണ്ണിനടുപ്പിച്ച് പ്രസിദ്ധീകരിക്കുകയും വിലക്കൂടുതലുള്ളപ്പോള്‍ 115000 ടണ്ണിന് മുകളിലാണെന്ന് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അസാധ്യമായ ഒന്നാണ്.
൩. റബ്ബര്‍ മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍
ഒരു മരത്തിന്റെ വളര്‍ച്ചയുടെ രീതി തരുന്ന അറിവ് ഫിസിയോളജിക്കല്‍ ഡിസ് ഓര്‍ഡറിലൂടെ ഉള്ള പട്ടമരപ്പിന് പരിഹാരമാകും. ഉദാ. വേരുകള്‍ മൂലകങ്ങളും ജലവും വലിച്ചെടുത്ത് സൈലം എന്ന ഭാഗത്തുകൂടി ഇലയിലെത്തിച്ച് പ്രകാശസംശ്ലേഷണത്തിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലെ കാര്‍ബണും, ജലത്തിലെ ഓക്സിജനും ഹൈഡ്രജനും പച്ചനിറമുള്ള ഇലയിലെ മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തില്‍ സൂര്യപ്രകാശത്തിന്റെ സഹായച്ചാല്‍ ആഹാരം പാചകം ചെയ്യുകയും ഫ്ലോയത്തിലൂടെ അന്നജത്തെ വേരുകളുടെ വളര്‍ച്ചയ്ക്കായി വേരിലെത്തിക്കുകയും ചെയ്യുന്നു. ഒരു ദ്വിബീജ സസ്യകാണ്ഡത്തിന്റെ സെക്കന്‍ഡറി തിക്കനിംഗ് എന്നത് ലെന്റിസെല്ലുകളില്‍ നടക്കുന്ന ഗ്യാസിയോസിസ് എക്സചേഞ്ചിലൂടെ കോര്‍ക്ക് കേമ്പിയം വിഭജിച്ച് ഉള്ളിലേയ്ക്ക് ജീവനുള്ള കോശങ്ങള്‍ ഉണ്ടാവുകയും അവയില്‍ പ്രകാശസംശ്ലേഷണത്തിലൂടെ ആഹാരം സംഭരിക്കുകയും ചെയ്യുന്നു. അതിനാല്‍ ലാറ്റെക്സിന്റെ ഒഴുക്ക് താഴെനിന്ന് മുകളിവേയ്ക്കാണെന്നും, പുതുപ്പട്ടയില്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്ന ബോറാക്സ് എന്ന മൂലക മിശ്രിതത്തിന്റെ സഹായത്താല്‍ ടാപ്പ് ചെയ്യുന്ന മരങ്ങളുടെ ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ പരിപാലിക്കുന്നതിലൂടെ പട്ടമരപ്പ് ഒഴിവാക്കാന്‍ കഴിയുന്നു എന്നത് ഒരു കര്‍ഷകന്റെ ചില പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടു.
൪. മണ്ണിലൂടെ മരത്തിന് നല്‍കേണ്ടവ
എന്‍.പി.കെ എന്ന രാസവളക്കൂട്ട് മരത്തിന്റെ വളര്‍ച്ചയ്ക്ക് ഒരു പരിഹാരമല്ല. ഒരേ മണ്ണില്‍നിന്ന് ദീര്‍ഘകാലം ദീര്‍ഘകാലവിളയ്ക്ക് വേണ്ടി നടത്തുന്ന ന്യൂട്രിയന്റ് മൈനിംഗിനെപ്പറ്റി മനസിലാകണമെങ്കില്‍ വനത്തിലെയും, റബ്ബര്‍തോട്ടത്തിലെയും, മറ്റ് വിളകൃഷിയിടത്തിലെയും മണ്ണിന്റെ വിവിധ താഴ്ചയില്‍ സാമ്പിളുകള്‍ ശേഖരിച്ച് അനാലിസിസിന് വിധേയമാക്കണം. ഉണങ്ങിയഇലകള്‍, കക്കൂസ് വിസര്‍ജ്യം, സ് ചാണകം, സ്ലറി എന്നിവ എയറോബിക് കമ്പോസ്റ്റ് പ്ലാന്റിലൂടെ ബാലന്‍സ്ഡ് ന്യൂട്രിയന്‍സ് ലഭ്യമാകത്തക്കരീതിയില്‍ കമ്പോസ്റ്റുണ്ടാക്കി ചെലവ് കുറച്ച് മേല്‍മണ്ണിന് നല്‍കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ കോളിഫാം ബാക്ടീരിയയും, മീഥൈന്‍ എമല്‍ഷനും ഒഴിവാക്കാം.
൫. അമിത ചൂഷണം
അമിത ചൂഷണത്തിന്റെ ന്യൂനതകള്‍ വളര്‍ച്ചയിലെ മുടിപ്പ്, കുറഞ്ഞ ആയുസ്സ്, കുറഞ്ഞ സാമ്പത്തിക നേട്ടം എന്നിവയാണ്. സന്തുലിതമായ രീതിയില്‍ ലാറ്റെക്സിന്റെ ഡിആര്‍സി നിലനിറുത്തി ടാപ്പ് ചെയ്താല്‍ മെച്ചപ്പെട്ട വളര്‍ച്ചയും, തായ്തടിക്ക് വണ്ണവും, ദീര്‍ഘായുസ്സും, വിശ്രമമില്ലാതെയും ആവര്‍ത്തനകൃഷിചെയ്യാതെയും കൃഷി കൂടുതല്‍ ലാഭകരമാക്കാം.
൬. താണവിലയ്ക്കുള്ള കയറ്റുമതി
2006 ആഗസ്റ്റ് മാസത്തില്‍ പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തത് 2.11 രൂപ പ്രതി കിലോഗ്രാം എന്ന ശരാശരി വിലയ്ക്കാണ്. തദവസരത്തില്‍ കോട്ടയം വിപണിയില്‍ ആര്‍എസ്എസ് 4 ന് 92 രൂപ പ്രതി കിലോഗ്രാം ആയിരുന്നു. അതിനാല്‍ കയറ്റുമതി വിവരങ്ങളായ കയറ്റി അയച്ച തീയതി, തൂക്കം, ഗ്രേഡ്, വില ഇന്ത്യന്‍ രൂപയില്‍ എന്നിവ റബ്ബര്‍ബോര്‍ഡിന്റെ സൈറ്റില്‍ സ്പ്രെഡ് ഷീറ്റുകളായി പ്രസിദ്ധീകരിച്ച് ക്രമക്കേടുകള്‍ ഒഴിവാക്കണം.
Plantation sector expect from the 12 Five year plan to rectify the above points.
We expect from the forthcoming state budget for the control on evasion of taxes.Attachments:
1. Summary of Export 2006-07
2. Details of Export of Pala Rubber Marketing Society (Two pages)
3. Analysis of Indian Rubber Statistics



Fore more Statistical data Visit >>>>>>
-
No Comments
-
No Comments
- തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍
- പ്രതിദിന വിലകള്‍
- ലഭ്യതയും ആവശ്യകതയും
- കയറ്റുമതി (2006-07 ലെ കയറ്റുമതി വിവരങ്ങള്‍ വിവരാവകാശത്തിലൂടെ ലഭിച്ചത്)
- ഇറക്കുമതികള്‍
- സ്ഥിതിവിവര കണക്ക് വിശകലനം
-
6 Comments
റബ്ബര്‍ ഷീറ്റുകള്‍ കണ്‍മതി സമ്പ്രദായത്തിലാണ് ഇപ്പോഴും തരം തിരിക്കപ്പെട്ടുപോരുന്നത്. ലോകത്തില്‍ ആദ്യമായി സ്വാഭാവിക റബ്ബറിന് തരം തിരിവുകള്‍ നിര്‍ദ്ദേശിച്ചത് ന്യൂയോര്‍ക്കിലെ റബ്ബര്‍ മാനുഫാക്‌ചറേഴ്‌സ് അസ്സോസിയേഷന്‍ (ആര്‍.എം.എ) എന്ന സംഘടനയാണ്. 1960 -ല്‍ സിങ്കപ്പൂരില്‍ ചേര്‍ന്ന അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ് രീതി അംഗീകരിക്കുകയും സ്വാഭാവിക റബ്ബര്‍ തരംതിരിക്കുന്ന വിധം വിശദമായി പ്രദിപാദിക്കുന്ന “ഗ്രീന്‍ ബുക്ക് എന്ന മാനുവല്‍” പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് റബ്ബര്‍ഷീറ്റുകളെ ആറ് ഗ്രേഡുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് 1x, ആര്‍.എസ്.എസ് 1, ആര്‍.എസ്.എസ് 2, ആര്‍.എസ്.എസ് 3, ആര്‍.എസ്.എസ് 4, ആര്‍.എസ്.എസ് 5 എന്നിവയാണ് അവ. റിബ്‌ഡ് സ്മോക്ക്‌ഡ് ഷീറ്റ് എന്നതിന്റെ ചുരുക്കപേരാണ് ആര്‍.എസ്.എസ്. റബ്ബര്‍ ഷീറ്റിന്റെ നിറം, കരട്, മറ്റു മാലിന്യങ്ങള്‍ എന്നിവയുടെ തോതും, ഷീറ്റിന്റെ ബലം, പുകയുടെ അളവ്, ഉണക്ക്, കുമിളകള്‍, ഒട്ടല്‍, സുതാര്യത, ജാരണ ലക്ഷണങ്ങള്‍, റീപ്പര്‍ അടയാളം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് റബ്ബര്‍ ഷീറ്റ് തരം തിരിക്കുന്നതിനുള്ള മാന ദണ്ഡങ്ങള്‍. ഷീറ്റുകള്‍ സാധാരണയായി സൂര്യപ്രകാശത്തിനെതിരെ തിരിച്ചു പിടിച്ചാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.
ആര്‍.എസ്.എസ് 1x
ഈ ഗ്രേഡിലുള്ള ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും യാതൊരുവിധ കരടോ മാലിന്യങ്ങളോ ഇല്ലാത്തതും, ബലമുള്ളതും, ഒരേ അളവില്‍ പുകച്ചതും, സുതാര്യവും ആയിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമുള്ളതോ, ആയ ഷീറ്റുകളാണ് ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മങ്ങിയ നിറത്തിലുള്ള ഷീറ്റുകള്‍, അമിതമായി പുകകൊണ്ട ഭാഗങ്ങള്‍ ഇവ്യൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ ഉണ്ടായിരിക്കരുത്. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവ്, കുമിളകള്‍, തുരുമ്പ്, റീപ്പര്‍ പാടുകള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നുംതന്നെ ഈ ഗ്രേഡ് ഷീറ്റില്‍ കാണാന്‍ പാടില്ല.
ആര്‍.എസ്.എസ് 1
ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേനിന്റെ നിറമുള്ളതോ ആയിരിക്കണം. കരടോ മറ്റു മാലിന്യങ്ങളോ ഒന്നുംതന്നെ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും, പുകച്ചതും സുതാര്യവും ആയിരിക്കണം. മങ്ങിയ നിറത്തിലുള്ളതും അമിതമായി പുകച്ച ഷീറ്റുകളും ഈ ഗ്രേഡില്‍ അനുവദനീയമല്ല. ജാരണം മൂലമുള്ള ഉരുകല്‍, ഒട്ടല്‍, ബലക്കുറവുള്ള ഭാഗങ്ങള്‍, കുമിളകള്‍, തുരുമ്പ്, റീപര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, കത്തിയ ഭാഗങ്ങള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡിലുള്ള ഷീറ്റില്‍ ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഗ്രേഡില്‍പ്പെട്ട റബ്ബര്‍ ഷെറ്റുകളുടെ കെട്ടിന് പുറത്ത് പൂപ്പലോ മണല്‍ത്തരികളോ ഉണ്ടായിരിക്കരുത്. ഭംഗിയായി പായ്ക്ക് ചെയ്തിരിക്കണം.
ആര്‍.എസ്.എസ് 2
വളരെ ചെറിയ കുമിളകള്‍ (pin head bubbles) പട്ടയുടെ ഒന്നോ രണ്ടോ പൊടിക്കരടുകള്‍ എന്നിവ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റില്‍ അനുവദനീയമാണ്. പക്ഷേ ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും തേന്‍ നിറമുള്ളതും ബലമുള്ളതും സുതാര്യവുമായിരിക്കണം. ഒട്ടല്‍, ഉരുകല്‍, ജാരണം മൂലമുള്ള പാടുകള്‍ ഇവയൊന്നും തന്നെ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ കാണാന്‍ പാടില്ല. മണല്‍ത്തരി, വൃത്തിയില്ലാത്ത പായ്‌ക്കിംഗ് മുതലായവയും അനുവദനീയമല്ല. ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റിലോ അതിന്റെ കെട്ടുകളുടെ പുറത്തോ പൂപ്പല്‍ ഉണ്ടായിരിക്കരുത്. എന്നാല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന മൊത്തം കെട്ടുകളില്‍ അഞ്ച് ശതമാനത്തിന്റെ കവര്‍ഷീറ്റില്‍ വളരെ ചുരുങ്ങിയ തോതില്‍ ഉണക്ക പൂപ്പല്‍ പരിശോധന സമയത്ത് കാണുകയാണെങ്കില്‍ തള്ളിക്കളയേണ്ടതില്ല എന്നാണ് ഗ്രീന്‍ ബുക്കിലെ നിബന്ധന.
ആര്‍.എസ്.എസ് 3
പട്ടയുടെ ചെറിയ പൊടിക്കരടുകള്‍, ചെറിയ കുമിളകള്‍ എന്നിവ ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ അനുവദനീയമണ്. അല്‍പ്പ ന്‍ഇറം മങ്ങിയ ഷീറ്റുകള്‍ ഈ ഗ്രേഡില്‍ പെടുത്താം. ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും ബലമുള്ളതും സുതര്യവും പുകച്ചതും ആയിരിക്കണം. ഒട്ടല്‍, ഉരുകല്‍, ജാരണവിധേയമയ ഭാഗങ്ങള്‍, ഉണങ്ങാത്ത ബ്ഹാഗങ്ങള്‍, വലിയകുമിളകള്‍, തുരുമ്പ്, റീപ്പര്‍പാടുകള്‍, മണല്‍ത്തരികള്‍ എന്നിവയില്‍നിന്നും വിമുക്തമായിരിക്കണം. പരിശോധനയ്ക്ക് വിധേയമാക്കുന്ന മൊത്തം കട്ടുകളില്‍ പത്തു ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷീറ്റുകളിലും നേരിയ തോതില്‍ ഉണക്ക പൂപ്പല്‍ തുരുമ്പ് എന്നിവ പരിശോധനസമയത്ത് കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ല എന്ന് ഗ്രീന്‍ ബുക്കില്‍ നിബന്ധനയുണ്ട്.
ആര്‍.എസ്.എസ് 4
ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ നേരിയ തോതില്‍ പട്ടയുടെ പൊടിക്കരടുകള്‍, കുമിളകള്‍, റീപ്പര്‍മാര്‍ക്ക് എന്നിവ അനുവദനീയമാണ്. നേരിയ തോതില്‍ ഒട്ടലുള്ള ഷീറ്റുകളും ഈ ഇനത്തില്‍പ്പെടുത്താം. പുക കൂടുതലുള്ളതാണെങ്കിലും സുതാര്യമായതാണെങ്കില്‍ ഈ ഗ്രേഡില്‍ ഉള്‍പ്പെടുത്താം. ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും ബലമുള്ളതുമായിരിക്കണം. പൊള്ളിയതോ, ഉരുകിയതൊ, ബലക്കുറവുള്ളതോ, കരിഞ്ഞതോ ആയ ഷീറ്റുകള്‍ ഈ വിഭാഗത്തില്‍പ്പെടുത്താന്‍ പാടില്ല. പരിശോധനയ്ക്ക് വിധേയമാക്കുന്ന മൊത്തം ക്എട്ടുകളില്‍ 20 ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷെറ്റുകളിലും നേരിയ തോതില്‍ ഉണക്ക പൂപ്പല്‍, തുരുമൊ് എന്നിവ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ല എന്നാണ് ഗ്രീന്‍ ബുക്കിലെ നിബന്ധന.
ആര്‍.എസ്.എസ് 5
ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ ചെറിയ കരടുകള്‍, കുമിളകള്‍, റീപ്പര്‍മാര്‍ക്ക്, ഒട്ടല്‍ എന്നിവ അനുവദനീയമാണ്. പുകക്കൂടുതലുള്ള ഷീറ്റുകള്‍, ഉരുകിയ ഷീറ്റുകള്‍, സുതാര്യമല്ലാത്ത ഷ്ഈറ്റുകള്‍, കറുത്ത ഷ്ഈറ്റുകള്‍ എന്നിവ ഈ ഇനത്തില്‍പ്പെടുത്താം. ഷീറ്റുകള്‍ നല്ല ബലമുള്ളതും, ഉണങ്ങിയതും ആയിരിക്കണം. ജാരണവിധേയമായ ഷീറ്റുകള്‍, പൊള്ളിയതോ കരിഞ്ഞതോ അയ ഷീറ്റുകള്‍ എന്നിവ ഈ ഗ്രേഡില്‍ അനുവദനീയമല്ല. പരിശോധനയ്ക്ക് വിധേയമക്കുന്ന 30 ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷീറ്റുകളിലും ഉണക്കപ്പൂപ്പല്‍, തുരുമ്പ് എന്നിവ ചുരുങ്ങിയ തോതില്‍ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ല എന്നാണ് ഗ്രീന്‍ ബുക്കിലെ നുബന്ധന.
തരം തിരിക്കാത്തത്
തരം തിരിക്കാത്തത് എന്ന പേരിലും റബ്ബര്‍ ഷീറ്റുകളുടെ വിപണനം നടക്കുന്നുണ്ട്. ആര്‍.എസ്.എസ് 3 എന്ന ഗ്രേഡിന് താഴെ വരുന്ന ഗ്രേഡുകളില്‍പ്പെടുന്നതും വളരെ തരം താണതുമായ റബ്ബര്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ടതാണ് ഈ വിഭാഗം.
മേല്‍ വിവരിച്ചിട്ടുള്ള ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്
വിഷയം: ഗ്രേഡിംഗ്








വ്യാഖ്യാനം