-
No Comments
40,000 ടണ്‍ റബ്ബര്‍ തീരുവ കുറച്ച് ഇറക്കുമതി ചെയ്യുന്നു
20 ശതമാനം തീരുവ ഏഴര ശതമാനമായി കുറയ്ക്കും റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും
ന്യൂഡല്‍ഹി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴര ശതമാനം തീരുവയിലായിരിക്കും ഇറക്കുമതി. 20 ശതമാനമാണ് പ്രാബല്യത്തിലുള്ള നിരക്ക്. തീരുവയിളവ് റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവും.ടയര്‍ നിര്‍മാതാക്കളടക്കമുള്ള വ്യവസായികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനം. രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നാണ് വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നത്. തീരുവയില്ലാതെ ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാനാണ് വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്.
സര്‍ക്കാറിന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ വ്യവസായികള്‍ അസംതൃപ്തരാണ്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റബ്ബര്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38,233 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്. 2010-ല്‍ ഇത് 19,118 ടണ്ണായിരുന്നു. നടപ്പുവര്‍ഷത്തിലെ ആദ്യപാദത്തില്‍ ഉത്പാദനം 1,75,700 ടണ്‍ രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കൂടുതലാണിത്. ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2.44 ലക്ഷം ടണ്‍ റബ്ബറാണ് ആദ്യപാദത്തില്‍ ഉപഭോഗം ചെയ്തത്.
നാല്പതിനായിരം ടണ്‍ ഇറക്കുമതി 15 ദിവസത്തേക്ക് മാത്രമേ തികയൂവെന്നും ജൂണിലെ റബ്ബര്‍ ഉപഭോഗം 80,500 ടണ്ണായിരുന്നെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.
റബ്ബര്‍ ഇറക്കുമതിയെക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പ്രതികരിച്ചു. ”ഇതുസംബന്ധിച്ച വാര്‍ത്ത ശരിയാണെങ്കില്‍ കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഏറെക്കാലം ന്യായവില കിട്ടാതെ കര്‍ഷകര്‍ വലഞ്ഞിരുന്നു. ഇപ്പോള്‍ വില കിട്ടുമ്പോള്‍ ഭീമമായി ഇറക്കുമതി ചെയ്യുന്നത് വിലയിടിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും” -മാണി പറഞ്ഞു.
ചുരുങ്ങിയ നിരക്കില്‍ ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Remarks: കര്‍ഷകര്‍ക്ക് ഒരു രീതിയിലും ഈ ഇറക്കുമതി ഹാനികരമാകില്ല. 40,000 ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്താല്‍ അന്താരാഷ്ട്ര വില മുപ്പത് രൂപയോളം ഉയരും. പിന്നെങ്ങിനെയാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് ദോഷം വരുക. 2009-10 ല്‍ ഇറക്കുമതി ചെയ്ത 177130 ടണ്‍ റബ്ബറില്‍ 80% വും പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതാണ്. പക്ഷെ ഈ ഇറക്കുമതിക്ക് ഒരു പ്രത്യേകതയുണ്ട് കയറ്റുമതി ചെയ്ത ഉല്പന്നങ്ങളുടെ നിശ്ചിത ശതമാനമാണത്. അത് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കില്ല. തീരുവനല്‍കിയുള്ള ഇറക്കുമതി ഇവിടെ കെട്ടിക്കിടക്കാനുള്ളതാണ്. എന്നാല്‍ ഈ ഇറക്കുമതിക്ക് ശേഷം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വിപണിവില താഴ്ത്തി നിറുത്താന്‍ സാധ്യതയുണ്ട്. വരാന്‍ പോകുന്ന മുന്തിയ ഉല്പാദനം ലക്ഷ്യം വെച്ചുകൊണ്ട് വായപാരികളും വ്യവസായികളും റബ്ബര്‍ബോര്‍ഡും ചേര്‍ന്നുള്ള ഒരു ഒത്തുകളിയാണിത്. ആഭ്യന്തര പിപണിവില താഴ്ത്തി നിറുത്തി കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര വില അടുത്ത് വരാന്‍ പാകുന്ന പീക്ക് സീസണില്‍ നടക്കാന്‍ പോകുന്ന കാര്യമാണ്. 2010-11 ല്‍ 177637 ടണ്‍ ഇറക്കുമതി ചെയ്തതില്‍ എത്ര ശതമാനമാണ് പൂജ്യം തീരുവയോടെ ഇറക്കുമതി ചെയ്തതെന്ന് അറിയാനിരിക്കുന്നതേ ഉള്ളു. 38396 ടണ്‍ കണക്കില്‍ കുറച്ചാണ് റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതേപോലെ ഇത്രയും മുന്തിയ വില കിട്ടിയിട്ടും കര്‍ഷകര്‍ പിടിച്ചുവെയ്ക്കുന്നു എന്ന രീതിയില്‍ വര്‍ഷാവസാനം 106455 ടണ്‍ എന്നതാണ് കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക്. എന്നാല്‍ വിപണിയില്‍ റബ്ബര്‍ വാങ്ങാന്‍ കിട്ടുന്നില്ല എന്നതാണ് പ്രധാന വാര്‍ത്ത. കേരളത്തില്‍ പിടിച്ചുവെയ്ക്കാന്‍ കഴിയുന്ന രണ്ട് കര്‍ഷകരേ ഉള്ളു. ഒന്ന് ഹരിസണ്‍ എസ്റ്റേറ്റും മറ്റൊന്ന് മലയാളം പ്ലാന്റേഷന്‍സും. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നര ലക്ഷം ടണ്ണോളം ഇല്ലാത്ത സ്റ്റോക്കാണ് റബ്ബര്‍ ബോര്‍ഡ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ഉത്പന്ന നിര്‍മാണത്തിന് അന്താരാഷ്ട്ര ഉപഭോഗം സ്വാഭാവിക റബ്ബര്‍ 40% അടുപ്പിച്ചാണെങ്കില്‍ അത് 70% ആണ്. 2011 ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ കയറ്റുമതി 22658 ടണ്ണും ഇറക്കുമതി 21951 ടണ്ണും ആയിരുന്നു.ഇന്ത്യയിലെ ഇറക്കുമതി വാര്‍ത്ത അന്താരാഷ്ട്ര വില ഉയരാന്‍ കാരണമായി.
റബര്‍ ഇറക്കുമതി നീക്കം വെറും ഉമ്മാക്കികൊച്ചി: കുറഞ്ഞ തീരുവയില്‍ 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യുമെന്ന വാര്‍ത്ത വില ഇടിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് വ്യക്തമായി.
രാജ്യാന്തര വിപണിയിലെ ഇപ്പോഴത്തെ വില കണക്കിലെടുത്താല്‍ റബര്‍ ഇറക്കുമതി ലാഭകരമാവില്ലെന്നതാണ് വാസ്തവം. എങ്കിലും, ഇറക്കുമതി ചെയ്യാന്‍ പോകുന്നുവെന്ന് കേള്‍ക്കുമ്പോള്‍ കൈവശമുള്ള റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ കൂട്ടത്തോടെ വിപണിയില്‍ ഇറങ്ങും. അതോടെ വില ഇടിയും. ഇതിനുവേണ്ടിയാണ് പുതിയ ഉമ്മാക്കിയെന്നാണ് ഇതുസംബന്ധിച്ച വിവരങ്ങളും കണക്കുകളും വ്യക്തമാക്കുന്നത്.
ഇറക്കുമതി അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം യഥാര്‍ത്ഥത്തില്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ഡിസംബര്‍ 22 നാണ്. കസ്റ്റംസ് വകുപ്പിന്റെ 128/2010 എന്ന വിജ്ഞാപനം അനുസരിച്ച് 7.5 ശതമാനം തീരുവ നല്‍കി ഈ വര്‍ഷം മാര്‍ച്ച് 31 ന് മുമ്പ് 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ രാജ്യാന്തര വില ഉയര്‍ന്നു നിന്നതിനാല്‍ ഇതുവരെ മൂവായിരം ടണ്‍ റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ ദിവസം ഇറക്കുമതി കാലാവധി 2012 മാര്‍ച്ച് വരെ നീട്ടി നല്‍കുക മാത്രമാണുണ്ടായത്. ആഭ്യന്തര വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിലയിടിക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി വാര്‍ത്ത പര്‍വ്വതീകരിച്ചു കാട്ടുകയായിരുന്നു.
നിലവില്‍ രാജ്യാന്തര വിപണിയില്‍ ആര്‍.എസ്.എസ് നാലിന് കിലോയ്ക്ക് ശരാശരി 210 രൂപ വിലയുണ്ട്. ഇതനുസരിച്ച് 7.5 ശതമാനം തീരുവ കൂടി നല്‍കി ചരക്ക് ഇവിടെയെത്തുമ്പോള്‍ വില കിലോയ്ക്ക് കുറഞ്ഞത് 226 രൂപയാകും. ഇവിടെ 216 രൂപയ്ക്ക് റബര്‍ ലഭ്യമാണ്.
ഇന്ത്യയില്‍ റബറിന്റെ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്നത് വില അടുത്ത കാലത്തൊന്നും താഴില്ലെന്നാണ്. അവധി വ്യാപാര രംഗത്തെ ഊഹക്കച്ചവടക്കാരുടെ ഇടപെടലാണ് ഇറക്കുമതി ഭീഷണിയെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് കരുതുന്നു.
ഇറക്കുമതിക്ക് നിയന്ത്രണമില്ല
റബര്‍ ഇറക്കുമതിയിലെ നിയന്ത്രണം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. ഡിസംബര്‍ 22 ലെ കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച് 2011 ഏപ്രില്‍ ഒന്നു മുതല്‍ ഇറക്കുമതി ചെയ്യുന്ന റബറിന്റെ തീരുവ കിലോഗ്രാമിന് ഇരുപതു ശതമാനം അല്ലെങ്കില്‍ ഇരുപതു രൂപയാണ്. ഇതില്‍ ഏതാണോ കുറവ് അതടച്ചാല്‍ മതി. അതായത് കിലോഗ്രാമിന് ഇരുപതു രൂപ തീരുവ നല്‍കി വ്യവസായികള്‍ക്ക് എത്ര ലക്ഷം ടണ്‍ റബര്‍ വേണമെങ്കിലും ഇറക്കുമതി ചെയ്യാം. 7.5 ശതമാനം തീരുവയായാലും വരും 151 രൂപയിലേറെ. തീരുവ കുറച്ചെന്നതും അതിനാല്‍ ഒരു ഉമ്മാക്കിയാണ്.ഇത് കേരളകൌമുദി പ്രസിദ്ധീകരിച്ചത്.
-
1 Comment
Performance of Natural Rubber 2010-11 Stock at the begining of the year 253975 Tonnes Area 712000 hectares –% Growth Production 861950 Tonnes -3.7% Growth Consumption 947715 Tonnes 1.8% Growth Import 177637 Tonnes –% Growth Export 29851 Tonnes – % Growth Average Market Price for RSS 4 grade Rs. 19003/100Kg Rs. 190.03 per Kg Stock at the end of the year 277600 Tonnes Number of small holdings – Million Number of large estates – Average yield per hectare 1807 Kg Customs duty on Natural rubber Solid Form 20.00% Latex 70.00% Value of Natural Rubber Imported Rs. 2733.05 crore Rs. 153.29 per Kg Value of Natural Rubber Exported Rs. 552.20 crore Rs. 184.99 per Kg Value of rubber products imported Rs. — crore (2008-09) Value of rubber products exported Rs. — crore Income from NR to growers Rs. — crore Cess of NR collected Rs. — crore —– Tonnes at cess Rs. 1.50/kg (Import 177637 + Purchase 773692 Tonnes?) Number of licensed dealers – Number of licensed manufacturers – Tyre and Non-tyre consumption ratio – NR and SR consumption ratio 70:30 Per capita consumption of elastomer – Kg Tyre industry turnover Rs. — crores Tyre production – Million Numbers Value of tyre exports Rs. — crores Costoms duty on tyres 10.00% World production – million tonnes World consumption – million tonnes World NR & SR consumption ratio — International price RSS 3 Rs. 19555/100 Kg Rs. 195.55 per Kg Ref: Monthly Rubber Stastical News August 2010 Vol 69 No 3
Summary
Opening Stock 253975 Tonnes Consumption 947715 Tonnes Production 861950 Tonnes Export 29851 Tonnes Import 177637 Tonnes Balace Stock 277600 Tonnes Missing 38396 Tonnes Total 1293562 Tonnes Total 1293562 Tonnes -
No Comments
60% ഉണക്ക റബ്ബര്‍ മാത്രമല്ല 40% റബ്ബറേതര വസ്തുക്കളും റബ്ബറായി കയറ്റുമതി ചെയ്യുകയും കര്‍ഷകര്‍ക്ക് താണ വില നല്‍കി അതുമായി ബന്ധപ്പെട്ട പ്രതിദിന വിലയായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പ്രതിമാസ ശരാശരി വരുമ്പോള്‍ വളരെ ഉയര്‍ന്ന വില പ്രസിദ്ധീകരിക്കുന്നു. എന്നുവെച്ചാല്‍ കര്‍ഷകരില്‍ നിന്ന് 100% ഡ്രൈ റബ്ബര്‍ കണ്ടെന്റിന് താണ വില നല്‍കി സംഭരിക്കുകയും 60% ഡ്രൈ റബ്ബറും 40% റബ്ബറേതര വസ്തുക്കളും കൂട്ടി ടണ്‍ കണക്കിന് 60% drc latex എന്ന ലേബലില്‍ വില്‍ക്കുകയും ചെയ്യുമ്പോള്‍ ആരാണ് കബളിപ്പിക്കപ്പെടുന്നത്?
നവംബര്‍ 2010 ല്‍ കോട്ടയം ശരാശരി വില 60% drc latex ന് 12922 ഉം കോലാലമ്പൂര്‍ വില 12302 ഉം രൂപ പ്രതിക്വിന്റല്‍ ആണെങ്കില്‍ (100% ഉണക്കറബ്ബര്‍) റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന വില നവംബര്‍ മാസത്തേത് അറ്റാച്ച്മെന്റില്‍ കാണുക.‘Make rubber latex export regular’
Kottayam, March 17: Latex producers should make long-term arrangements to export their produce on a regular and steady basis, said Ms Sheela Thomas, Chairman, Rubber Board while speaking at a meeting of the latex producers convened by the Board. The meeting observed that the prevailing market situation is favourable for exports especially with the international latex price ruling above domestic prices. Participants also felt that it would be advantageous for Rubber Producers’ Societies, which market their produce as latex, to divert to sheet making considering the price differential.The President, Latex Producers’ Association, representatives of the Plantation Corporation of Kerala; State Farming Corporation; Rehabilitation Plantations; Harrisons Malayalam Ltd, and Periyar Latex Ltd participated in the meeting. — Aravindan
(This article was published in the Business Line print edition dated March 18, 2011)
Check the average monthly price of 60% drc latex at Kottayam and Kuala Lumpur Markets. And see the daily price of 60% drc latex here for the month of November 2010.
This is an evidence of export including 40% of content which is not rubber is included as rubber in total quantity exported. The Total export in drc only for a show.
The exported quantity was published for the year 2006-07 as 56545 Tonnes.
To verify the daily prices click on the following dates.
November 2010 SUN MON TUE WED THU FRI SAT 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 -
No Comments
Rubber Board Statistics realistic – Chairman
Kottayam
16 February 2011Rubber Board Chairman Smt. Sheela Thomas has asserted that the statistics of the Board is prepared realistically by collecting, compiling and collating data from different sources, but the entire quantity shown as stock will not be available in the market for immediate consumption. She was responding to the doubts raised by certain quarters about the accuracy of the Board’s statistics.
The stock of natural rubber in the country at the end of January 2011 is provisionally estimated at 3,27,115 tonnes. This includes various forms of rubber, that too at various levels such as growers, dealers, processors, manufacturers etc. Of this, the stock with the processors and manufacturers and nearly 50% of the stock available with the growers are not available for trading. The RSS grades (sheet rubber) available in the market is estimated to be only 1,29,500 tonnes (nearly 40% of the total stock), she said.
Branding Would Increase Acceptability of Indian NR –Sheela Thomas
Kottayam
25 February 2011The prevailing market situation, in which the international rubber prices are ruling much above the domestic prices, is conducive to export, which in turn may help Indian growers to realise international price, said Smt. Sheela Thomas, Chairman, Rubber Board. She also observed that using the quality certification logo of the Rubber Board would increase the acceptability of Indian Natural Rubber (NR) in the world market.
Smt. Sheela Thomas was distributing the Indian NR brand certificates to the first batch of exporters, exporting with the logo. The certification will entitle the exporters to use the logo designed by the Board on their consignment. Branding is expected to establish Indian NR as a quality product and help it fetch a premium price, which will benefit not only the exporters, but the producers as well. Such a branding of NR for export is the first of its kind to be implemented in any rubber producing country.
The use of logo is permitted for the export consignments conforming to the quality specifications as defined in the Green Book and by the Bureau of Indian Standards. The branding is for the shipment of R.S.S. (Ribbed Smoked Sheet), I.S.N.R. (Indian Standard Natural Rubber) and concentrated latex grades. The holographic logo stickers for sealing the export consignments are developed by C-DIT (Centre for Development of Imaging Technology).
The certificates were awarded to Pala Marketing Co-operative Society (exporting sheet rubber to Turkey), Hevea Crumb Rubber Factory and Ashok Trade Links (both exporting block rubber to Pakistan). A good response for branding is observed from the NR exporters and more than 500 metric tonnes of branded rubber is expected to be shipped during the next week.REMARKS:-

Dealers price of Manorama Daily to control small Scale Dealers
Date Bangkok RSS 4 Bangkok RSS 5 RB RSS 4 RB RSS 5 Manorama RSS 4 Manorama RSS 5 Dlrs Price Lower Dlrs Price Higher 21/2/2011 29254 29187 24050 23200 24000 23150 22725 22775 22/2/2011 29161 29094 23800 23100 23650 22950 22500 22550 23/2/2011 28886 28820 23100 22700 22975 22575 21950 22000 24/2/2011 28758 28691 22800 22500 22500 22100 21750 21800 25/2/2011 28383 28316 22400 22200 22000 21650 21300 21350 26/2/2011 22100 21900 22000 21650 21300 21350 Sunday 28/2/2011 27994 27928 22100 21900 21800 21600 21350 21400 1/3/2011 27445 27379 22400 22100 22400 22000 21650 21700 2/3/2011 27427 27360 22600 22300 22400 22200 21900 21950 3/3/2011 27390 27323 23000 22700 22800 22500 22250 22300 4/3/2011 26966 26900 23000 22800 22900 22700 22300 22350 5/3/2011 23000 22800 22900 22700 22300 22350 Sunday 7/3/2011 26709 26643 22700 22500 22600 22375 22025 22075 8/3/2011 26295 26228 22200 21800 21975 21650 21300 21350 9/3/2011 24814 24747 21600 21400 21325 21200 21000 21050 10/3/2011 24447 24380 21800 21600 21650 21450 21275 21325 11/3/2011 24082 24014 21200 20900 20750 20500 20250 20300 12/3/2011 20100 19900 19900 19700 19400 19450 Sunday 14/3/2011 22329 22262 18500 18200 18400 18000 17450 17500 15/3/2011 20094 20027 18700 18300 18550 18200 17650 17700 റബ്ബര്‍ ബോര്‍ഡ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതുവരെ അന്താരാഷ്ട വില ഉയര്‍ന്നുതന്നെയാണ് നിന്നത്. അനാവശ്യ ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാവുകയും ചെയ്തു. ഗ്രീന്‍ ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാത്ത, താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ അവസരമൊരുക്കുന്ന, ഏറ്റവും കൂടുതല്‍ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്ന, റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വ്യാപാരി വില പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുള്ള, മറ്റൊരു വിണിയിയിലുമില്ലാത്ത പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി വില ഉറപ്പിച്ചശേഷം വിലയിടിക്കുവാന്‍ അവസരമൊരുക്കുന്ന ഇന്ത്യന്‍ വിപണി അന്താരാഷ്ട്ര വിലയെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് അനവസരത്തിലുള്ള കയറ്റുമതി പ്രോത്സാഹനം. മുന്തിയ ഉല്പാദനം ലഭിച്ച നവംബര്‍ മുതല്‍ ജനുവരി വരെ മിണ്ടിയില്ല. റബ്ബര്‍ മരങ്ങളുടെ ഇല പൊഴിച്ചിലിന് ശേഷം മിക്കവാറും തോട്ടങ്ങളില്‍ വെട്ട് നിറുത്തുകയും വേനല്‍ കാരണം ഉല്പാദനം കുറയുകയും ചെയ്യുന്ന മാര്‍ച്ച് മുതല്‍ ഇല്ലാത്ത ജനുവരിമാസാവസാനത്തെ സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ ചെയ്യുന്ന കയറ്റുമതി കര്‍ഷകര്‍ക്കും പ്രയോജനം ചെയ്യുമെന്നാണ് പറയുന്നത്.
നാളിതുവരെ വാര്‍ഷിക ഉല്പാദനം ഉപഭോഗത്തേക്കാള്‍ പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങള്‍ ഇനി പ്രസിദ്ധീകരിക്കുക റബ്ബര്‍ ഇന്ത്യയില്‍ കെട്ടിക്കിടക്കുന്നു എന്നാവും. വര്‍ഷങ്ങളായി സ്ഥിതിവിവര കണക്കുകളില്‍ തിരിമറി നടത്തിയിട്ട് ഇപ്പോള്‍ ചെയര്‍മാന്‍ പറയുന്നത് സ്ഥിതിവിവര കണക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നാണ്. അന്താരാഷ്ടവിലയേക്കാള്‍ താണ ഇറക്കുമതിയും ആഭ്യന്ത വിലയേക്കാള്‍ താണ കയറ്റുമതിയും ഒപ്പം തിരിമറി എന്ന കോടികളുടെ കണക്കിലെ ക്രമക്കേടും . ടെക്നോളജി വളര്‍ന്നിട്ടും ഒരു കമ്പ്യൂട്ടര്‍ ഗ്രേഡിംഗ് സംവിധാനം നടപ്പിലാക്കാത്ത റബ്ബര്‍ ഗവേഷണ കേന്ദ്രം കോടികള്‍ ചെലവുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ജി.എം റബ്ബറിന് പിന്നാലെയാണ്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ ഉതകുന്ന പ്രസ്തുത കമ്പ്യൂട്ടര്‍ ഗ്രേഡിംഗ് സിസ്റ്റം മെച്ചപ്പെട്ട ഗുണനിലവാരവും വിലയും തിട്ടപ്പെടുത്തുമ്പോള്‍ രക്ഷപ്പെടുന്നത് റബ്ബര്‍ കൃഷിയാണ്. അമിത പോഷക ചൂഷണത്തില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കുവാന്‍ അപ്രകാരം കഴിയും.
കര്‍ഷകര്‍ക്ക് ചെയ്യാവുന്നത് വിവരാവകാശ നിയമപ്രകാരം മാര്‍ച്ച് 2011 ലെ കയറ്റുമതി വിവരങ്ങള്‍ ആവശ്യപ്പെടുക എന്നതാണ്. 2006 ആഗസ്റ്റ് മാസം 2.11 രൂപ പ്രതികിലോ എന്ന നിരക്കില്‍ കയറ്റുമതി ചെയ്ത പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് അടുത്തവര്‍ഷം മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് നല്കുകമാത്രമല്ല ഇപ്പോഷിതാ ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന് ബ്രാന്റിംഗ് നടപ്പിലാക്കി അതേ സൊസൈറ്റിയെ ആദരിക്കുന്നു.
2010 ആഗസ്റ്റ് മാസത്തില്‍ ആവശ്യത്തിന് റബ്ബര്‍ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ഇറക്കുമതിക്ക് അനുമതി നല്കി. സെപ്റ്റംബറില്‍ തായ്‌ലന്റില്‍ നിന്നും തൂത്തുക്കുടിവഴി ഇറക്കുമതി ചെയ്ത റബ്ബര്‍ കോട്ടയത്തേയ്ക്ക് കൊണ്ടുവന്നത് നവംബര്‍ ഡിസംബറില്‍ വില ഇടിക്കാന്‍ വേണ്ടി ആയിരുന്നു. അത് നടക്കാതെ പോയത് കന്നിമാസത്തെ മഴകാരണമാണ്. ഇപ്പോള്‍ പറയുന്നു സര്‍പ്ലസ് ആണ് അതിനാല്‍ കയറ്റുമതിക്ക് പ്രോത്സാഹനം. ആഗസ്റ്റ് മാസം 42665 ടണ്‍ റബ്ബറാണ് തിരിമറിയിലൂടെ കണക്കില്‍ കാട്ടിയിരിക്കുന്നത്.
-
No Comments
ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ പ്രതിഹെക്ടര്‍ ഉദ്പാദനക്ഷമതയുള്ള പ്രദേശം കേരളമാണ്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ കൃഷി ചെയ്യുന്നത് കോട്ടയം ജില്ലയും ഏറ്റവും കുറച്ച് കൃഷി ചെയ്യുന്നത് ആലപ്പുഴയും ആണ്. ഇന്ത്യ ഒട്ടാകെ 1996-97 മുതലുള്ള സ്ഥിതിവിവര കണക്കുകളുടെ വിശകലനം ഒറ്റ നോട്ടത്തില്‍ത്തന്നെ മനസിക്കാനുതകും വിധം ലഭ്യമാണ്. കെ.എം ജോസഫ് എന്ന ഫീല്‍ഡ് ഓഫീസര്‍ ആയിരുന്നു ആര്‍ആര്‍ഐഐ 105 എന്ന മുന്തിയ ഇനം റബ്ബര്‍ തൈകളുടെ ഗവേഷണം നടത്തി കണ്ടെത്തിയത് എന്ന് അദ്ദേഹത്തോടൊപ്പം സര്‍വ്വീസിലുണ്ടായിരുന്ന റിട്ട. ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി. രാജേന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റു മരങ്ങള്‍ക്കുണ്ടാകുന്ന അകാലിക ഇലപൊഴിച്ചില്‍ ഈ ഇനത്തിന് നന്നേ കുറവാണ്. പിങ്ക്, പാച്ച് ക്യാങ്കര്‍, ബാര്‍ക്ക് ഐലന്റ്, പട്ടമരപ്പ് തുടങ്ങിയ രോഗങ്ങള്‍ ഈ ഇനത്തിലുണ്ടാകുന്നതിന്റെ കാരണവും പ്രതിവിധിയും കണ്ടെത്തുന്നതിന് പകരം ഗവേഷണ വിഭാഗം നാനൂറ് പരമ്പര തന്നെ സൃഷ്ടിച്ചു. അതും പോരാഞ്ഞിട്ടാണ് പാരിസ്ഥിതിക മലിനീകരണത്തിനും പക്ഷിമൃഗാദികള്‍ക്കും ഹാനികരമായ ജി.എം റബ്ബര്‍ പരീക്ഷണങ്ങള്‍ റബ്ബര്‍ ബോര്‍ഡ് ആരംഭിച്ചത്. 2009-10 ലെ മുദ്രാവാക്യം ടാപ്പിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാം വിളവൊട്ടും കുറയാതെ എന്നതായിരുന്നു. എന്നിട്ട് വര്‍ഷാവസാനം വില കൂടിയിരുന്നിട്ടും ഉല്പാദനം കുറഞ്ഞു എന്ന കണക്കും പ്രസിദ്ധീകരിച്ചു. ഇതൊന്നും പോരാഞ്ഞിട്ടാണ് ജി.എം റബ്ബര്‍ പരീക്ഷണങ്ങള്‍ക്ക് വീണ്ടും ശ്രമിക്കുന്നത്.
റബ്ബര്‍ ബോര്‍ഡും അതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കോമേഴ്സിന്റെ കീഴിലാണ് വരുന്നത്. അതിനാല്‍ത്തന്നെ മുഖ്യ അജണ്ട വ്യവസായ സംരക്ഷണം തന്നെയാണ്. എന്നാല്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതുതന്നെയാണ് അവിടെയും സംഭവിക്കുന്നത്. സ്വന്തം വ്യവസായ സംരക്ഷണം സുരക്ഷിതമാക്കുവാന്‍ കഴിയുന്ന ഒരു വ്യവസായിക്ക് ആഭ്യന്തര വിപണിയില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ സമയാസമയങ്ങളില്‍ വില ഉയര്‍ത്തുവാനും താഴ്ത്തുവാനും കഴിഞ്ഞാലോ? ഉല്പന്നനിര്‍മ്മാണത്തില്‍ വലിയൊരു നിര്‍മ്മാതാവായി മാറുകയും അത്തരം നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ആധിപത്യമുണ്ടായിരിക്കുകയും കൂട്ടത്തോടെ വിപണിയില്‍ നിന്ന് അകന്നുനിന്നും മറ്റും വിപണിവില നിയന്ത്രിക്കുവാന്‍ ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമവും ഒരു പറ്റം റിപ്പോര്‍ട്ടേഴ്സും ഒപ്പം ഉണ്ടായിരിക്കുകയും അവയിലൂടെ വ്യാപാരിവില പ്രസിദ്ധീകരിച്ചും ആ വില ചെറുകിട കച്ചവടക്കാരെക്കൊണ്ട് അനുസരിപ്പിക്കാനും പ്രാപ്തമാവുകയും ചെയ്താലോ? അന്തര്‍ സംസ്ഥാന റബ്ബര്‍ വിപണനം റബ്ബര്‍ ബോര്‍ഡിന്റെ ഫോം N മുഖേനയുള്ള അനുമതിയോടെ മാത്രമേ സാധ്യമാകൂ. കിലോ ഒന്നിന് റബ്ബര്‍ ബോര്‍ഡ് ഉല്പന്ന നിര്‍മ്മാതാക്കളില്‍ നിന്ന് സെസ് പിരിക്കുന്നുണ്ട്. ഒരു ട്രക്ക് ലോഡ് ഓര്‍ഡര്‍ ഇന്നത്തെ വിലയ്ക്ക് ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം പതിനാറ് ടണോളം വരുന്ന ലോഡുകള്‍ കയറ്റി അയക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള തെറ്റായ കീഴ്‌വഴക്കം പുതിയ കച്ചവടക്കാരെ സുതാര്യമായ നയങ്ങളുമായി കടന്നുവരാന്‍ അനുവദിക്കില്ല. കൂട്ടായി വില ഇടിച്ചും ഉയര്‍ത്തിയും വില നിയന്ത്രിക്കപ്പെടുന്നതാണ് അതിന് കാരണം.
അന്താരാഷ്ട്ര തലത്തില്‍ നിര്‍മ്മാതാക്കളുടെ ഉപഭോഗ അനുപാതം സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും 2009-10 -ല്‍ 44: 56 എന്ന തോതിലാണെങ്കില്‍ ആഭ്യന്തര ഉപഭോഗം 73: 27 എന്ന അനുപാതത്തിലുമാണ്. സിന്തറ്റിക് റബ്ബറിന്റെ ഉപഭോഗം കുറച്ച് സ്വാഭാവിക റബ്ബര്‍ ഉപഭോഗം കൂട്ടി ഭീമമായ ഇറക്കുമതി ചെയ്ത് ലോകത്തിലെ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്‍ഡ്യ എന്ന് പറയുന്നു. ഉല്പന്ന കയറ്റുമതിക്കാനുപാതികമായി ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയെ ബാധിക്കില്ല. എന്നാല്‍ ഇറക്കുമതി ചുങ്കം കുറപ്പിച്ച് അന്താരാഷ്ട്ര വിലയോടൊപ്പം ആഭ്യന്തര വിലയെ എത്തിച്ച് ഇറക്കുമതി ചെയ്താല്‍ വരും നാളുകളില്‍ വിപണിയിലെ റബ്ബര്‍ ശേഖരം വര്‍ദ്ധിപ്പിക്കാം വിലയിടിക്കാം എന്നതാണ് സത്യം. പിന്നീടുണ്ടാകുന്നത് കര്‍ഷകരെ സഹായിക്കുവാനുള്ള വാറ്റില്‍ ഇളവും സബ്സിഡിയോടെയുള്ള കയറ്റുമതിയും ആണ്. അപ്പോഴാണ് അന്താരാഷ്ട്ര വില ഇടിയുന്നത് എന്ന് കയറ്റുമതിയെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ അത് നിയന്ത്രിക്കുന്ന റബ്ബര്‍ ബോര്‍ഡില്‍ നിന്ന് വിവരാവകാശ നിയമത്തിലൂടെ ലഭിക്കുന്ന രേഖകളില്‍ നിന്ന് മനസ്സിലാക്കാം. തട്ടിപ്പുകള്‍ നടത്തുന്നത് കക്ഷി രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിലുള്ള കോപ്പറേറ്റിവ് സൊസൈറ്റികളാണ് എന്നതും മനസിലാക്കാം. അത്തരം സൊസൈറ്റികള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതും റബ്ബര്‍ ബോര്‍ഡ് തന്നെ. ശരിയായ രേഖകള്‍ക്ക് പകരം കയറ്റുമതിക്കാര്‍ നല്കുന്ന കവറിംഗ് ലറ്റര്‍ പോലും പേജൊന്നിന് രണ്ടുരൂപവീതം ഈടാക്കിക്കൊണ്ട് റബ്ബര്‍ ബോര്‍ഡില്‍ നിന്ന് ലഭ്യമാക്കിയാലും ഒന്നും സംഭവിക്കില്ല. ശരിയായ കണക്കുകള്‍ ആര്‍ക്കറിയാം?
പലപ്പോഴും അന്താരാഷ്ട്ര വിപണിയേക്കാള്‍ ആഭ്യന്തരവില ഉയര്‍ത്തിനിറുത്തി കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ തൂക്കത്തിനാനുപാതികമായി പൂജ്യം ശതമാനം ഇറക്കുമതി ചുങ്ങം നല്‍കി സ്വാഭാവിക റബ്ബര്‍ ഇറക്കുമതി ചെയ്തും (2009-10 -ല്‍ 176756 ടണ്‍ ഇറക്കുമതിയുടെ 79% പൂജ്യം ശതമാനം ഇറക്കുമതി തീരുവയോടെ ആയിരുന്ന)ആഭ്യന്തര വിപണിയില്‍ നാലും അഞ്ചും ഗ്രേഡ് റബ്ബര്‍ വിലയിലെ വ്യത്യാസം പരിമിതപ്പെടുത്തിയും സ്വയം വിപണിയില്‍ നിന്ന് വളരെക്കുറച്ചുമാത്രം വാങ്ങല്‍ നടത്തി മറ്റ് നിര്‍മ്മാതാക്കളെ പറ്റിക്കാം. മറ്റൊരവസരത്തില്‍ അതായത് വരാന്‍പോകുന്ന മുന്തിയ ഉല്പാദനം പ്രതീക്ഷിക്കുന്ന സമയത്തിന് മുന്നെ ഇറക്കുമതി ചെയ്ത റബ്ബര്‍ അന്യ സംസ്ഥാനത്തിലൂടെ കേരളത്തിലെത്തിച്ചും ആഭ്യന്തര വിപണിയിലെ നാലും അഞ്ചും ഗ്രേഡുകള്‍ തമ്മിലുള്ള വില വ്യത്യാസം ഇരുപത് രൂപയോളം വര്‍ദ്ധിപ്പിച്ചും റബ്ബര്‍ വാങ്ങിക്കൂട്ടിയാലോ? മറ്റു ഉല്പന്ന നിര്‍മ്മാതാക്കള്‍ക്ക് തോന്നുക വിപണിവില ഇടിക്കാന്‍ സഹായിച്ചല്ലോ എന്നാവും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ആരാലും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ലാത്തതിനാല്‍ തുടര്‍ച്ചയായ മഴ പ്രതീക്ഷിച്ച ഉല്പാദനത്തിന്റെ ഏഴയലത്തുപോലും എത്താന്‍ അനുവദിക്കാതായാല്‍ വില ഇടിയില്ല എന്നതാണനുഭവം. കൊച്ചുകൊച്ചു മത്സ്യങ്ങളെ ഭക്ഷിച്ച് വളരുന്ന വലിയൊരു മത്സ്യമായി മാറുന്നതുപോലെയാവും സംഗതി. മൂന്നുമാസത്തിന് ശേഷം റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ റബ്ബര്‍ സ്ഥതിവിവര കണക്ക് വാര്‍ത്ത ഒരുവശത്തും മറുവശത്ത് മുന്‍മാസാവസാനം വരെയുള്ള സ്ഥിതിവിവരക്കണക്ക് മൂന്നുദിവസത്തിനുള്ളില്‍ റബ്ബര്‍ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്താല്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് വിപണിയില്‍ ഊഹക്കച്ചവടത്തിന് വഴിയൊരുക്കുന്ന രീതികളും വിലസ്ഥിരത എന്നൊന്നില്ലാതെയാക്കുന്നു.ഒരു മാധ്യമം നിയന്ത്രിക്കുന്ന വിപണിയില്‍നിന്ന് ചില കച്ചവടക്കാരില്‍നിന്ന് പ്രതിദിന വിലകള്‍ ശേഖരിച്ചിട്ടെന്തു കാര്യം? അന്താരാഷ്ട്ര വിപണിയില്‍ ആര്‍എസ്എസ് 4-ാം തരവും 5-ാം തരവും തമ്മില്‍ ഒരു രൂപയുടെ മാത്രം വ്യത്യാസം ഉണ്ടായിരിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ അതേ ഗ്രേഡുകള്‍ക്ക് പത്തുരൂപയ്ക്ക് മുകളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതെന്തുകൊണ്ടാണ്? ലൈസന്‍സ് കൊടുക്കുന്ന റബ്ബര്‍ ബോര്‍ഡിന്റെ മൂന്ന് വിഭാഗങ്ങളിലൊന്നായ ലൈസെന്‍സിംഗ് വിഭാഗം നിഷ്കര്‍ഷിക്കുന്ന ഒന്നാണ് ഗ്രീന്‍ബുക്ക് എന്ന ഗ്രേഡിംഗ് മനദണ്ഡം. കണ്‍മതി സമ്പ്രദായത്തിലൂടെ തരം തിരിവിനുള്ള മാനദണ്ഡങ്ങള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതുപോലും ഡീലര്‍മാര്‍ പ്രദര്‍ശിപ്പിക്കാറില്ല. തോന്നുന്ന ഗ്രേഡില്‍ വാങ്ങി തോന്നുന്ന ഗ്രേഡില്‍ വില്‍ക്കുമ്പോള്‍ വില വര്‍ദ്ധനവിന് ആനുപാതികമായി കേരള സര്‍ക്കാരിന് വാറ്റ് നികുതി (വാല്യൂ ആഡഡ് ടാക്സ്) ലഭിക്കും എന്നതിനാല്‍ താഴ്ന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുന്ന ഗ്രേഡിംഗ് രീതിയുടെ കാര്യത്തില്‍ ഒരു നടപടിക്കും മുതിരുകയില്ല. ടാക്സസ് ഡിപ്പര്‍ട്ട്മെന്റില്‍ പരാതിപ്പെട്ടാല്‍ മറുപടി ലഭിക്കുക ഗ്രേഡിംഗ് ഗ്രിവെന്‍സസ് കൈകാര്യം ചെയ്യുന്നത് റബ്ബര്‍ ബോര്‍ഡാണ് ഞങ്ങള്‍ക്കതില്‍ ഇടപെടാന്‍ കഴിയില്ല എന്നുതന്നെയാണ്.
വര്‍ഷങ്ങളായി റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളിലെ തിരിമറികള്‍ വിപണിവിലയെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. വിപണിയില്‍ ധാരാളം റബ്ബര്‍ ലഭ്യമായിരിക്കുകയും കണക്കില്‍ കുറച്ചുകാട്ടുകയും ചെയ്യുന്നു. അപ്രകാരം വിലയിടിഞ്ഞതാണ് കിലോഗ്രാമിന് 20 രൂപ വിലയായത്. കര്‍ഷകരെ സഹായിക്കാനെന്ന വ്യാജേന പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ട് എന്നൊരെണ്ണം ഉണ്ടാക്കി കുറെ കര്‍ഷകരെ കബളിപ്പിച്ചു. 2002-03 മുതല്‍ നാളിതുവരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി വില ഉയരാതിരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ മാസാവസാന സ്റ്റോക്കും ഏറ്റവും ഉയര്‍ന്ന വിലയും വിപണിയിലെ ലഭ്യതക്കുറവാണ് തുറന്നുകാട്ടുന്നത്.
പ്രതിദിന ലാറ്റെക്സ് വിലകള്‍ വളരെ താണതാണെങ്കില്‍ പ്രതിമാസ ശരാശരി 60% ഡി.ആര്‍സി ഉള്ള ലാറ്റെക്സിന് വില വളരെ ഉയര്‍ന്നിരിക്കുന്നതായും കാണാം. 60% ഡിആര്‍സിയുള്ള ലാറ്റെക്സിലടങ്ങിയിരിക്കുന്ന റബ്ബറേതര വസ്തുക്കളും തൂക്കത്തിലും വിലയിലും റബ്ബറായിത്തന്നെയാണ് കയറ്റുമതി ചെയ്യുന്നതും ആഭ്യന്തര വിപണിയില്‍ വില്ക്കുന്നതും. ഫീല്‍ഡ് ലാറ്റെക്സ് സെന്‍ട്രിഫൂജ്ഡ് ലാറ്റെക്സായി മാറ്റുവാനുള്ള ചെലവിനെപ്പറ്റിയും റബ്ബര്‍ ബോര്‍ഡ് പഠനം നടത്തുകയുണ്ടായി.








വ്യാഖ്യാനം