-
No Comments
കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി എത്തിക്കുന്നു. അവിടെ താമസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്ക് എന്തല്ലാം രോഗങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന നിഗമനത്തിലെത്തുക അസാധ്യമാണ്. രാസവളങ്ങളും കീടനാശിനികളും നിശ്ചിത അനുപാതത്തില്‍ പ്രയോഗിക്കുന്നതില്‍ കുഴപ്പമില്ല എന്ന് പ്രചരിപ്പിച്ച് കര്‍ഷകരെ വഞ്ചിച്ചു. ഇന്ന് പല കീടനാശിനികളും നിരോധിക്കപ്പെട്ടു. മലേറിയ ഇറാഡിക്കേഷനിലൂടെ വാരി വിതറിയ ഡി.ഡി.റ്റി, തെങ്ങിന്റെ മണ്ഡരിക്ക് സ്പ്രേ ചെയ്ത ഡൈക്കോഫോള്‍ എല്ലാം ഒരു ജനതയെത്തന്നെ വഞ്ചിച്ചു. അജ്ഞതയും, പ്രതികരണശേഷിക്കുറവും കാരണം കര്‍ഷകര്‍ കൃഷി ശാസ്ത്രജ്ഞരെ അനുസരിച്ചതാണ് ഏറ്റവും വലിയ തെറ്റ്. ഇന്ന് പല കര്‍ഷകരും പലതും തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് ശബ്ദിക്കുവാന്‍ ഇന്റെര്‍നെറ്റിന്റെ വിശാലമായ ലോകവും, തെരഞ്ഞാല്‍ക്കിട്ടുന്ന അറിവുകളും വളരെ വിശാലമാണ്. നാളിതുവരെ കാര്‍ഷിക ഗവേഷണങ്ങള്‍ക്കായി വിനിയോഗിച്ച കോടാനുകോടി ധനം എത്രത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തു എന്നത് പഠനവിഷയമാക്കേണ്ട ഒന്നാണ്. അല്പമെങ്കിലും കാര്‍ഷികമേഖലയില്‍ പ്രയോജനം ലഭിച്ചത് റബ്ബര്‍കൃഷിയില്‍ മാത്രമാണ്. കാര്‍ഷിക ഗവേഷണങ്ങളുടെ പരാജയം എക്‌സ്ടെന്‍ഷനില്‍ വന്ന പാളിച്ചകളാണ് എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പതിവ്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന ഈ ഡിപ്ലൊമ കോഴ്സുകൊണ്ടെന്തു പ്രയോജനം?
വെറ്ററനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളും നിരാശാ ജനകമാണ്. മാലിന്യ സംസ്കരണത്തിന് ഉത്തമ മാതൃകയായി അനുസരിക്കാന്‍ കഴിയുന്ന തുമ്പൂര്‍മൂഴി കമ്പോസ്റ്റിഗ് എന്ന എയറോബിക് കമ്പോസ്റ്റിംഗ് രീതിയെക്കുറിച്ച് ഒരു വിവരവും വെറ്ററനറി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമല്ല. ഒരാഴ്ചയ്ക്കകം വെറ്ററനറി യൂണിവേഴ്സിറ്റിയുടെ സൈറ്റില്‍ എയറോബിക് കമ്പോസ്റ്റിംഗിനെപ്പറ്റി പ്രസിദ്ധീകരിക്കാമെന്ന് ഡോ. രാംകുമാര്‍ ഉറപ്പ് തന്നു. ഡോ. വേണുഗോപാലിനെയും കൂട്ടി എന്റെ കൃഷിയിടം സന്ദര്‍ശിക്കാമെന്നും പറയുകയുണ്ടായി. ഒരു കര്‍ഷകനായ എനിക്ക് അയല്‍പക്കത്തെ പുരയിടത്തില്‍ ചത്ത് കിടന്ന് നാറ്റം വിതച്ച പുഴുത്ത പട്ടിയെ മൂന്നു ബക്കറ്റ് സ്ലറി ഒഴിച്ച് അതിന് മുകളില്‍ അല്പം മണ്ണും നിക്ഷേപിച്ചപ്പോള്‍ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവായിക്കിട്ടി. എന്റെ കുടുംബം സാക്ഷിയാണതിന്. ഇതില്‍ നിന്നുതന്നെ എയറോബിക് കമ്പോസ്റ്റിംഗിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. പാല്‍ ക്ഷാമം തീര്‍ക്കാനായി കൂടുതല്‍ പാല്‍ തരുന്ന ഇനങ്ങള്‍ തേടി വിദേശങ്ങളെ ആശ്രയിക്കുന്ന ഭരണകൂടം ക്ഷീര കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
നഗരസഭ അടിയന്തിരമായി ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം. കാര്‍ഷിക സര്‍വ്വകലാശാലകളും വെറ്ററനറി യൂണിവേഴ്സിറ്റിയും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
-
No Comments
The link related with Natural Rubber will be available (at Page number 64 in printed Edition with a headline “Elastic Future” is available now) after 5th September 2011 which covers my picture and the analysis on rubber Statistics. Thanks to Sudipto Dey for contacting me on a search result “Rubber Production” and for collecting details from me via phone/Emails.
-
No Comments
-
No Comments
ഭൂനിയമം നടപ്പിലാക്കിയപ്പോഴും, കര്‍ഷകന്റെ തുണ്ടുഭൂമി പൊന്നുംവിലയ്ക്കെടുക്കുമ്പോഴും, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുമ്പോഴും, രാസവളങ്ങളും കള കുമിള്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും, വില്ലേജ് ഓഫീസുകളില്‍ കരമടയ്ക്കുമ്പോഴും, ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കാര്‍ഷികോത്പന്ന കയറ്റുമതി ഇറക്കുമതികള്‍ നടക്കുമ്പോഴും തുടങ്ങി അനേകം മേഖലകളില്‍ കര്‍ഷകന്‍ കബളിപ്പിക്കപ്പെടുകയാണ്. എലിയെക്കൊല്ലുവാന്‍ ഉപയോഗിക്കുന്ന വിഷങ്ങളൊക്കെയും പക്ഷിമൃഗാദികളിലും മനുഷ്യനിലും എത്തിച്ചേരുന്നു. സംഘടിതരായ തൊഴിലാളി വര്‍ഗത്തെ നയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ത്തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളൊന്നും തന്നെ അഴിമതി വിരുദ്ധ നിലപാടുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ എടുത്ത ചരിത്രം തന്നെ നിലവിലില്ല. ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളി വേതനവും ഇരുപതിരട്ടിയായി വര്‍ദ്ധിച്ചു. അതിന് കാരണം പറയുന്നത് നിത്യോപയോഗ സാധനവില വര്‍ദ്ധനയാണ്. എന്നാല്‍ ഏത് നിത്യോപയോഗസാധന വിലയാണ് ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് ഇത്രയധികം വില വര്‍ദ്ധനയുണ്ടാക്കിയത്? നിത്യോപയോഗസാധനങ്ങളില്‍ പ്രധാനമായ അരിയുടെ വില കിലോയ്ക്ക് ഒരു രൂപയും രണ്ട് രൂപയുമായി താഴുമ്പോള്‍ ന്യായമായും ചോദിക്കാവുന്നതാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളിവേതനവും എത്ര താണു എന്ന്.
ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തങ്ങളുടെ ഭാര്യയെ വിറ്റതായുള്ളതും, സര്‍ക്കാര്‍ ആവശ്യത്തിനെന്ന് പറഞ്ഞ് താണവിലയ്ക്ക് കൃഷിഭൂമി പൊന്നുംവിലയ്ക്കെടുത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൂടിയ വിലയ്ക്ക് കൈമാറുന്നതും, അതിനെതിരെ കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ കൊന്നൊടുക്കുന്നതും ആയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴും നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലെ? മുംബെയില്‍ ചേരിനിവാസികളെ ഒഴിപ്പിച്ച് പൊന്നും വിലയ്ക്കെടുക്കുവാനുള്ള ശ്രമത്തിനെതിരെ നടക്കുന്ന സമരവും ശ്രദ്ധേയമാണ്.
അന്നാ ഹസാരെ തുടങ്ങിവെച്ച ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ വമ്പന്മാരെ ലക്ഷ്യമിടുമ്പോള്‍ സാധാരണക്കാരായ ജനത്തെ കൊള്ളയടിക്കുന്നവരെ നിലയ്ക്ക് നിറുത്തുവാന്‍ ആരെയാണ് സമീപിക്കേണ്ടത്? പരസ്യങ്ങള്‍ കൊടുക്കുന്ന വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിവാന്‍ മാധ്യമപ്പടതന്നെ രംഗത്തുണ്ട്. ബ്ലോഗുകളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഒരു പരിധിവരെയെങ്കിലും നീതി പുലര്‍ത്തുവാന്‍ അല്ലെങ്കില്‍ സത്യം വിളിച്ചു പറയുവാന്‍ അവസരമൊരുക്കുന്നുണ്ട്. അവിടെയും അഴിമതിക്കാരുടെ ഏജന്റുമാര്‍ ശക്തമായി രംഗത്തുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളാണ് സംഘടിത ശക്തി എന്ന് പ്രചരിപ്പിക്കുന്ന വ്യക്തിഗത പ്രൊഫൈലുകള്‍ ഒറ്റപ്പെട്ടുപോകുന്ന ശബ്ദങ്ങളെ വേട്ടയാടുന്ന കാഴ്ചയും വിരളമല്ല. ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന അഴിമതിയും ഗുണ്ടായിസവും തടയുവാന്‍ പോലീസിനോ കോടതിക്കോ കഴിയാതെ പോകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.
നല്ലയിനം വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കുവാനും അവ സൂക്ഷിച്ചു വെയ്ക്കുവാനും, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുവാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും കര്‍ഷകനുണ്ടായിരുന്നു. ഇന്ന് അതു ഭീഷണി നേരിടുകയാണ് ജനിതകമാറ്റം വരുത്തിയും. വിത്തുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തിയും മറ്റും. പലരീതിയിലും കൃഷി ലാബകരമല്ലാതാക്കി മാറ്റിയതിലൂടെ തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നു. മൃഗ പരിപലനത്തിന് പലതരം ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ നേരിടുന്നു. നെല്‍പ്പാടങ്ങള്‍ നികത്തിലൂടെയും വന നശീകരണത്തിലൂടെയും കാലാവസ്ഥാ വ്യതിയനത്തിന് കാരണമായി. അതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമായത് പലതരം കൃഷികളാണ്. കൃഷി നശിക്കുന്നതിലൂടെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. റീയല്‍ എസ്റ്റേറ്റുകളുടെ വര്‍ച്ച ഭൂമിയുടെ വില വര്‍ദ്ധിപ്പിക്കുകയും കര്‍ഷകന്റെ അനന്തരാവകാശികള്‍ക്ക് കൈമാറുവാന്‍ ഭീമമായ രജിസ്ട്രേഷന്‍ ഫീ നല്‍കേണ്ട ഭാരവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നു. എലികളിലാണ് മരുന്നു നിര്‍മ്മാണത്തിനായുള്ള പരീക്ഷണങ്ങള്‍ ഏറെയും നടക്കുന്നത്. അപ്പോള്‍ എലിയെക്കൊല്ലാന്‍ വിഷമുപയോഗിച്ചാലോ? വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷനെ വീണ്ടും എലിവിഷ വിതരണ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു.ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഭക്ഷ്യോത്പാദന വര്‍ദ്ധനവിനും പ്രയോജനപ്രദമാവും വിധം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇന്ത്യയിലും ഭക്ഷ്യ സുരക്ഷ അപകടത്തില്‍ എന്ന് ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കാനിടയുള്ളവയായി സംഘടന ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷംകൊണ്ട് ആഗോള ഭക്ഷ്യ വില ഇരട്ടിയായി എന്നാണ് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. വരുന്ന 20 വര്‍ഷവും ഈ രീതി തുടരുമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓക്സ്ഫാമിന് കാര്‍ഷികമേഖലയില്‍ മെച്ചപ്പെട്ട ശമ്പളത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?
If anybody can translate this post from Malayalam to English may be helpful
-
No Comments
Rubber Board Statistics realistic – Chairman
Kottayam
16 February 2011Rubber Board Chairman Smt. Sheela Thomas has asserted that the statistics of the Board is prepared realistically by collecting, compiling and collating data from different sources, but the entire quantity shown as stock will not be available in the market for immediate consumption. She was responding to the doubts raised by certain quarters about the accuracy of the Board’s statistics.
The stock of natural rubber in the country at the end of January 2011 is provisionally estimated at 3,27,115 tonnes. This includes various forms of rubber, that too at various levels such as growers, dealers, processors, manufacturers etc. Of this, the stock with the processors and manufacturers and nearly 50% of the stock available with the growers are not available for trading. The RSS grades (sheet rubber) available in the market is estimated to be only 1,29,500 tonnes (nearly 40% of the total stock), she said.
Branding Would Increase Acceptability of Indian NR –Sheela Thomas
Kottayam
25 February 2011The prevailing market situation, in which the international rubber prices are ruling much above the domestic prices, is conducive to export, which in turn may help Indian growers to realise international price, said Smt. Sheela Thomas, Chairman, Rubber Board. She also observed that using the quality certification logo of the Rubber Board would increase the acceptability of Indian Natural Rubber (NR) in the world market.
Smt. Sheela Thomas was distributing the Indian NR brand certificates to the first batch of exporters, exporting with the logo. The certification will entitle the exporters to use the logo designed by the Board on their consignment. Branding is expected to establish Indian NR as a quality product and help it fetch a premium price, which will benefit not only the exporters, but the producers as well. Such a branding of NR for export is the first of its kind to be implemented in any rubber producing country.
The use of logo is permitted for the export consignments conforming to the quality specifications as defined in the Green Book and by the Bureau of Indian Standards. The branding is for the shipment of R.S.S. (Ribbed Smoked Sheet), I.S.N.R. (Indian Standard Natural Rubber) and concentrated latex grades. The holographic logo stickers for sealing the export consignments are developed by C-DIT (Centre for Development of Imaging Technology).
The certificates were awarded to Pala Marketing Co-operative Society (exporting sheet rubber to Turkey), Hevea Crumb Rubber Factory and Ashok Trade Links (both exporting block rubber to Pakistan). A good response for branding is observed from the NR exporters and more than 500 metric tonnes of branded rubber is expected to be shipped during the next week.REMARKS:-

Dealers price of Manorama Daily to control small Scale Dealers
Date Bangkok RSS 4 Bangkok RSS 5 RB RSS 4 RB RSS 5 Manorama RSS 4 Manorama RSS 5 Dlrs Price Lower Dlrs Price Higher 21/2/2011 29254 29187 24050 23200 24000 23150 22725 22775 22/2/2011 29161 29094 23800 23100 23650 22950 22500 22550 23/2/2011 28886 28820 23100 22700 22975 22575 21950 22000 24/2/2011 28758 28691 22800 22500 22500 22100 21750 21800 25/2/2011 28383 28316 22400 22200 22000 21650 21300 21350 26/2/2011 22100 21900 22000 21650 21300 21350 Sunday 28/2/2011 27994 27928 22100 21900 21800 21600 21350 21400 1/3/2011 27445 27379 22400 22100 22400 22000 21650 21700 2/3/2011 27427 27360 22600 22300 22400 22200 21900 21950 3/3/2011 27390 27323 23000 22700 22800 22500 22250 22300 4/3/2011 26966 26900 23000 22800 22900 22700 22300 22350 5/3/2011 23000 22800 22900 22700 22300 22350 Sunday 7/3/2011 26709 26643 22700 22500 22600 22375 22025 22075 8/3/2011 26295 26228 22200 21800 21975 21650 21300 21350 9/3/2011 24814 24747 21600 21400 21325 21200 21000 21050 10/3/2011 24447 24380 21800 21600 21650 21450 21275 21325 11/3/2011 24082 24014 21200 20900 20750 20500 20250 20300 12/3/2011 20100 19900 19900 19700 19400 19450 Sunday 14/3/2011 22329 22262 18500 18200 18400 18000 17450 17500 15/3/2011 20094 20027 18700 18300 18550 18200 17650 17700 റബ്ബര്‍ ബോര്‍ഡ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതുവരെ അന്താരാഷ്ട വില ഉയര്‍ന്നുതന്നെയാണ് നിന്നത്. അനാവശ്യ ഇറക്കുമതികള്‍ അന്താരാഷ്ട്ര വില ഉയരുവാന്‍ കാരണമാവുകയും ചെയ്തു. ഗ്രീന്‍ ബുക്കെന്ന ഗ്രേഡിംഗ് മാനദണ്ഡം പ്രദര്‍ശിപ്പിക്കാത്ത, താണഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ അവസരമൊരുക്കുന്ന, ഏറ്റവും കൂടുതല്‍ ചെറുകിട ഡീലര്‍മാരെ നിയന്ത്രിക്കുന്ന, റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വ്യാപാരി വില പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുള്ള, മറ്റൊരു വിണിയിയിലുമില്ലാത്ത പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി വില ഉറപ്പിച്ചശേഷം വിലയിടിക്കുവാന്‍ അവസരമൊരുക്കുന്ന ഇന്ത്യന്‍ വിപണി അന്താരാഷ്ട്ര വിലയെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് അനവസരത്തിലുള്ള കയറ്റുമതി പ്രോത്സാഹനം. മുന്തിയ ഉല്പാദനം ലഭിച്ച നവംബര്‍ മുതല്‍ ജനുവരി വരെ മിണ്ടിയില്ല. റബ്ബര്‍ മരങ്ങളുടെ ഇല പൊഴിച്ചിലിന് ശേഷം മിക്കവാറും തോട്ടങ്ങളില്‍ വെട്ട് നിറുത്തുകയും വേനല്‍ കാരണം ഉല്പാദനം കുറയുകയും ചെയ്യുന്ന മാര്‍ച്ച് മുതല്‍ ഇല്ലാത്ത ജനുവരിമാസാവസാനത്തെ സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി ഇപ്പോള്‍ ചെയ്യുന്ന കയറ്റുമതി കര്‍ഷകര്‍ക്കും പ്രയോജനം ചെയ്യുമെന്നാണ് പറയുന്നത്.
നാളിതുവരെ വാര്‍ഷിക ഉല്പാദനം ഉപഭോഗത്തേക്കാള്‍ പ്രസിദ്ധീകരിച്ചിരുന്ന മാധ്യമങ്ങള്‍ ഇനി പ്രസിദ്ധീകരിക്കുക റബ്ബര്‍ ഇന്ത്യയില്‍ കെട്ടിക്കിടക്കുന്നു എന്നാവും. വര്‍ഷങ്ങളായി സ്ഥിതിവിവര കണക്കുകളില്‍ തിരിമറി നടത്തിയിട്ട് ഇപ്പോള്‍ ചെയര്‍മാന്‍ പറയുന്നത് സ്ഥിതിവിവര കണക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നാണ്. അന്താരാഷ്ടവിലയേക്കാള്‍ താണ ഇറക്കുമതിയും ആഭ്യന്ത വിലയേക്കാള്‍ താണ കയറ്റുമതിയും ഒപ്പം തിരിമറി എന്ന കോടികളുടെ കണക്കിലെ ക്രമക്കേടും . ടെക്നോളജി വളര്‍ന്നിട്ടും ഒരു കമ്പ്യൂട്ടര്‍ ഗ്രേഡിംഗ് സംവിധാനം നടപ്പിലാക്കാത്ത റബ്ബര്‍ ഗവേഷണ കേന്ദ്രം കോടികള്‍ ചെലവുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന ജി.എം റബ്ബറിന് പിന്നാലെയാണ്. വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ ഉതകുന്ന പ്രസ്തുത കമ്പ്യൂട്ടര്‍ ഗ്രേഡിംഗ് സിസ്റ്റം മെച്ചപ്പെട്ട ഗുണനിലവാരവും വിലയും തിട്ടപ്പെടുത്തുമ്പോള്‍ രക്ഷപ്പെടുന്നത് റബ്ബര്‍ കൃഷിയാണ്. അമിത പോഷക ചൂഷണത്തില്‍ നിന്ന് മരങ്ങളെ സംരക്ഷിക്കുവാന്‍ അപ്രകാരം കഴിയും.
കര്‍ഷകര്‍ക്ക് ചെയ്യാവുന്നത് വിവരാവകാശ നിയമപ്രകാരം മാര്‍ച്ച് 2011 ലെ കയറ്റുമതി വിവരങ്ങള്‍ ആവശ്യപ്പെടുക എന്നതാണ്. 2006 ആഗസ്റ്റ് മാസം 2.11 രൂപ പ്രതികിലോ എന്ന നിരക്കില്‍ കയറ്റുമതി ചെയ്ത പാല റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് അടുത്തവര്‍ഷം മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് നല്കുകമാത്രമല്ല ഇപ്പോഷിതാ ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന് ബ്രാന്റിംഗ് നടപ്പിലാക്കി അതേ സൊസൈറ്റിയെ ആദരിക്കുന്നു.
2010 ആഗസ്റ്റ് മാസത്തില്‍ ആവശ്യത്തിന് റബ്ബര്‍ കിട്ടാനില്ല എന്ന കാരണം പറഞ്ഞ് ഇറക്കുമതിക്ക് അനുമതി നല്കി. സെപ്റ്റംബറില്‍ തായ്‌ലന്റില്‍ നിന്നും തൂത്തുക്കുടിവഴി ഇറക്കുമതി ചെയ്ത റബ്ബര്‍ കോട്ടയത്തേയ്ക്ക് കൊണ്ടുവന്നത് നവംബര്‍ ഡിസംബറില്‍ വില ഇടിക്കാന്‍ വേണ്ടി ആയിരുന്നു. അത് നടക്കാതെ പോയത് കന്നിമാസത്തെ മഴകാരണമാണ്. ഇപ്പോള്‍ പറയുന്നു സര്‍പ്ലസ് ആണ് അതിനാല്‍ കയറ്റുമതിക്ക് പ്രോത്സാഹനം. ആഗസ്റ്റ് മാസം 42665 ടണ്‍ റബ്ബറാണ് തിരിമറിയിലൂടെ കണക്കില്‍ കാട്ടിയിരിക്കുന്നത്.








വ്യാഖ്യാനം