കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ഭൂനിയമം നടപ്പിലാക്കിയപ്പോഴും, കര്‍ഷകന്റെ തുണ്ടുഭൂമി പൊന്നുംവിലയ്ക്കെടുക്കുമ്പോഴും, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുമ്പോഴും, രാസവളങ്ങളും കള കുമിള്‍ കീടനാശിനികള്‍ പ്രയോഗിക്കുമ്പോഴും, വില്ലേജ് ഓഫീസുകളില്‍ കരമടയ്ക്കുമ്പോഴും, ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് കാര്‍ഷികോത്പന്ന കയറ്റുമതി ഇറക്കുമതികള്‍ നടക്കുമ്പോഴും തുടങ്ങി അനേകം മേഖലകളില്‍ കര്‍ഷകന്‍ കബളിപ്പിക്കപ്പെടുകയാണ്. എലിയെക്കൊല്ലുവാന്‍ ഉപയോഗിക്കുന്ന വിഷങ്ങളൊക്കെയും പക്ഷിമൃഗാദികളിലും മനുഷ്യനിലും എത്തിച്ചേരുന്നു. സംഘടിതരായ തൊഴിലാളി വര്‍ഗത്തെ നയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ത്തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകളൊന്നും തന്നെ അഴിമതി വിരുദ്ധ നിലപാടുകള്‍ തങ്ങളുടെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ എടുത്ത ചരിത്രം തന്നെ നിലവിലില്ല. ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളി വേതനവും ഇരുപതിരട്ടിയായി വര്‍ദ്ധിച്ചു. അതിന് കാരണം പറയുന്നത് നിത്യോപയോഗ സാധനവില വര്‍ദ്ധനയാണ്. എന്നാല്‍ ഏത് നിത്യോപയോഗസാധന വിലയാണ് ഇരുപത്തിയഞ്ചുകൊല്ലം കൊണ്ട് ഇത്രയധികം വില വര്‍ദ്ധനയുണ്ടാക്കിയത്? നിത്യോപയോഗസാധനങ്ങളില്‍ പ്രധാനമായ അരിയുടെ വില കിലോയ്ക്ക് ഒരു രൂപയും രണ്ട് രൂപയുമായി താഴുമ്പോള്‍ ന്യായമായും ചോദിക്കാവുന്നതാണ് ഉദ്യോഗസ്ഥരുടെ ശമ്പളവും തൊഴിലാളിവേതനവും എത്ര താണു എന്ന്.
    ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ തങ്ങളുടെ ഭാര്യയെ വിറ്റതായുള്ളതും, സര്‍ക്കാര്‍ ആവശ്യത്തിനെന്ന് പറഞ്ഞ് താണവിലയ്ക്ക് കൃഷിഭൂമി പൊന്നുംവിലയ്ക്കെടുത്ത് സ്വകാര്യവ്യക്തികള്‍ക്ക് കൂടിയ വിലയ്ക്ക് കൈമാറുന്നതും, അതിനെതിരെ കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ കൊന്നൊടുക്കുന്നതും ആയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴും നിങ്ങള്‍ക്ക് ഒന്നും തോന്നുന്നില്ലെ? മുംബെയില്‍ ചേരിനിവാസികളെ ഒഴിപ്പിച്ച് പൊന്നും വിലയ്ക്കെടുക്കുവാനുള്ള ശ്രമത്തിനെതിരെ നടക്കുന്ന സമരവും ശ്രദ്ധേയമാണ്.
    അന്നാ ഹസാരെ തുടങ്ങിവെച്ച ഇന്ത്യ എഗനെസ്റ്റ് കറപ്ഷന്‍ വമ്പന്മാരെ ലക്ഷ്യമിടുമ്പോള്‍ സാധാരണക്കാരായ ജനത്തെ കൊള്ളയടിക്കുന്നവരെ നിലയ്ക്ക് നിറുത്തുവാന്‍ ആരെയാണ് സമീപിക്കേണ്ടത്? പരസ്യങ്ങള്‍ കൊടുക്കുന്ന വ്യവസായികളെയും കോര്‍പ്പറേറ്റുകളെയും അഴിമതിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിവാന്‍ മാധ്യമപ്പടതന്നെ രംഗത്തുണ്ട്. ബ്ലോഗുകളും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ഒരു പരിധിവരെയെങ്കിലും നീതി പുലര്‍ത്തുവാന്‍ അല്ലെങ്കില്‍ സത്യം വിളിച്ചു പറയുവാന്‍ അവസരമൊരുക്കുന്നുണ്ട്. അവിടെയും അഴിമതിക്കാരുടെ ഏജന്റുമാര്‍ ശക്തമായി രംഗത്തുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളാണ് സംഘടിത ശക്തി എന്ന് പ്രചരിപ്പിക്കുന്ന വ്യക്തിഗത പ്രൊഫൈലുകള്‍ ഒറ്റപ്പെട്ടുപോകുന്ന ശബ്ദങ്ങളെ വേട്ടയാടുന്ന കാഴ്ചയും വിരളമല്ല. ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന അഴിമതിയും ഗുണ്ടായിസവും തടയുവാന്‍ പോലീസിനോ കോടതിക്കോ കഴിയാതെ പോകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.
    നല്ലയിനം വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ഉത്പാദിപ്പിക്കുവാനും അവ സൂക്ഷിച്ചു വെയ്ക്കുവാനും, ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുവാനും ഉള്ള അവകാശവും സ്വാതന്ത്ര്യവും കര്‍ഷകനുണ്ടായിരുന്നു. ഇന്ന് അതു ഭീഷണി നേരിടുകയാണ് ജനിതകമാറ്റം വരുത്തിയും. വിത്തുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തിയും മറ്റും. പലരീതിയിലും കൃഷി ലാബകരമല്ലാതാക്കി മാറ്റിയതിലൂടെ തരിശ് ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിക്കുന്നു. മൃഗ പരിപലനത്തിന്  പലതരം ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ നേരിടുന്നു. നെല്‍പ്പാടങ്ങള്‍ നികത്തിലൂടെയും വന നശീകരണത്തിലൂടെയും കാലാവസ്ഥാ വ്യതിയനത്തിന് കാരണമായി. അതിലൂടെ കര്‍ഷകര്‍ക്ക് നഷ്ടമായത് പലതരം കൃഷികളാണ്.  കൃഷി നശിക്കുന്നതിലൂടെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. റീയല്‍ എസ്റ്റേറ്റുകളുടെ വര്‍ച്ച ഭൂമിയുടെ വില വര്‍ദ്ധിപ്പിക്കുകയും കര്‍ഷകന്റെ അനന്തരാവകാശികള്‍ക്ക് കൈമാറുവാന്‍ ഭീമമായ രജിസ്ട്രേഷന്‍ ഫീ നല്‍കേണ്ട ഭാരവും കര്‍ഷകര്‍ക്ക് നേരിടേണ്ടി വരുന്നു. എലികളിലാണ് മരുന്നു നിര്‍മ്മാണത്തിനായുള്ള പരീക്ഷണങ്ങള്‍ ഏറെയും നടക്കുന്നത്. അപ്പോള്‍ എലിയെക്കൊല്ലാന്‍ വിഷമുപയോഗിച്ചാലോ? വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷനെ വീണ്ടും എലിവിഷ വിതരണ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു.

    ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും ഭക്ഷ്യോത്പാദന വര്‍ദ്ധനവിനും പ്രയോജനപ്രദമാവും വിധം ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇന്ത്യയിലും ഭക്ഷ്യ സുരക്ഷ അപകടത്തില്‍ എന്ന് ദാരിദ്ര്യത്തിനും അനീതിക്കും പരിഹാരം കാണുന്നതിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കാനിടയുള്ളവയായി സംഘടന ചൂണ്ടിക്കാട്ടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷംകൊണ്ട് ആഗോള ഭക്ഷ്യ വില ഇരട്ടിയായി എന്നാണ് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്ക്. വരുന്ന 20 വര്‍ഷവും ഈ രീതി തുടരുമെന്നാണ് ഓക്‌സ്ഫാമിന്റെ വിലയിരുത്തല്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഓക്സ്ഫാമിന് കാര്‍ഷികമേഖലയില്‍ മെച്ചപ്പെട്ട ശമ്പളത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണ്?

    If anybody can translate this post from Malayalam to English may be helpful

    No Comments

  • അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെയുള്ള ശക്തമായ ഒരു ലോക്‌പാല്‍ ബില്ലിന് അവസരമൊരുങ്ങുകയാണല്ലോ. ലൂപ്പ് ഹോളുകള്‍ അടയ്ക്കത്തക്ക രീതിയില്‍ പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ പൊതുജനങ്ങളുടെ ഇടയില്‍ അതിന് അവസരമൊരുക്കുന്ന ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും യുവതീ യുവാക്കളിലാണ് ഇക്കാര്യത്തില്‍ നമുക്ക് പ്രതീക്ഷ അര്‍പ്പിക്കുവാന്‍ കഴിയുക. ജനാധിപത്യത്തിന്റെ അധപ്പതനത്തില്‍ നിന്ന് കരകയറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കൊല്ലത്ത് ശ്രീ കെ. ഭാസ്കരന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനം മറ്റ് ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. കൊല്ലത്ത് നടന്ന അഴിമതി വിരുദ്ധ സംഗമത്തില്‍ ശ്രീ എസ്. ബല്‍രാമന്‍ പറഞ്ഞത് ഹ്യൂമണ്‍ റൈറ്റ്സ് ആക്ടിന്റെ തലക്കെട്ട് മാത്രം മാറ്റിയാണ് ചൈല്‍ഡ് റൈറ്റ്സ് ആക്ട് ഉണ്ടാക്കിയത് എന്നാണ്.കേരളഫാര്‍മര്‍ അവിടെ പറഞ്ഞത് ഐ.ടി ആക്ട് 2008 ഭേദഗതി പാര്‍ലമെന്റിലവതരിപ്പിക്കുമ്പോള്‍ ചര്‍ച്ചകളൊന്നും കൂടാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു എന്ന കാര്യമാണ്. അതിന്റ ഭവിഷ്യത്തുകള്‍ പലരെയും ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

    Subscribe to kerala against corruption
    Email:
    Visit this group

    No Comments
  • Keralafarmer: “Support from Trivandrum to Anna Hazare

    Govt agrees to Anna Hazare’s demands on Lokpal Bill: Reports

    Anna Hazare
    Social activist Anna Hazare speaks during the 4th day of his indefinite fast for ‘Jan Lokpal Bill’, in New Delhi on Friday.
    NEW DELHI: Anna Hazare’s crusade against corruption is believed to have won the battle on Friday with the government relenting to the demands made by the veteran social activist, TV reports said. However, Hazare on Friday night announced that his fast has not ended and further added that he will take a final decision on Saturday. A three member team, Arvind Kejriwal, Kiran Bedi and Swami Agnivesh, had met the government representatives and it is believed that government has relented to Anna Hazare’s demands. According to reports, Pranab Mukherjee is likely to be the chairman and Shanti Bhushan to be the co-chairman of the proposed joint committee to draft an effective Lokpal Bill. The draft of the Lokpal Bill will reportedly be formally notified. Anna Hazare had demanded the appointment of a chairman and a co-chairman for the proposed joint committee to draft the Lokpal Bill and rejected the government’s offer of setting up of the committee by a letter of the law ministry. He also said there should be no “tainted” ministers in the joint committee comprising civil society members and ministers. The government had sent a draft on Friday afternoon, following which Hazare sent his draft. “We replied to it and spoke to the three ministers (Union HRD minister Kapil Sibal, law minister Veerappa Moily and minority affairs minister Salman Khurshid) about it,” Swami Agnivesh, one of Hazare’s three emissaries had said. Earlier on Friday, the three emissaries held talks with the government on the proposed formation of a committee for drafting the Lokpal Bill.

    जीत हम सबके।

    കേന്ദ്രസര്‍ക്കാര്‍ വഴങ്ങി

    * ലോക്പാല്‍ ബില്‍ നിര്‍ദേശങ്ങള്‍ക്ക് സമിതി രൂപവത്കരിക്കാന്‍ ധാരണ
    * ജനങ്ങളുടെ ജയമെന്ന് ഹസാരെ
    * സര്‍ക്കാറും ജനങ്ങളും ഒപ്പമെന്ന് സിബല്‍

    ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതോടെ ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന അന്നാ ഹസാരെയുടെ പ്രക്ഷോഭം വിജയം കണ്ടു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ശനിയാഴ്ച രാവിലെ പത്തിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചു.

    ‘ഭാരതത്തിലെ ജനങ്ങള്‍ ജയിച്ചുവെന്ന’ ഹസാരെ പ്രഖ്യാപിച്ചപ്പോള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കപില്‍ സിബല്‍ സര്‍ക്കാറും ജനങ്ങളും ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ത്തു.

    കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുടെ അത്രതന്നെ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതി ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നാലുദിവസം നീണ്ടുനിന്ന നിരാഹാര സമരം ഫലം കണ്ടത്.

    കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി സമിതി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ സഹ അധ്യക്ഷനാവും. സമിതി രൂപവത്കരിക്കുന്നതായി ശനിയാഴ്ച പ്രഖ്യാപനം വരുന്നതോടെ ഹസാരെ നിരാഹാരം അവസാനിപ്പിക്കും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.

    സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള മുഖ്യ അനുരഞ്ജകനായ കപില്‍ സിബല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ അന്നാ ഹസാരെയുടെ പിന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഐ.പി.എസ്. ഓഫീസര്‍ കിരണ്‍ബേദി എന്നിവരുമായി വെള്ളിയാഴ്ച നാലുവട്ടമാണ് ചര്‍ച്ച നടത്തിയത്.അഴിമതിതടയുന്നതിനായി പരിഷ്‌കരിച്ച ലോക്പാല്‍ ബില്‍ വര്‍ഷകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കുക, ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഈ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവര്‍ത്തകനെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. സമിതിയില്‍ പകുതി സര്‍ക്കാര്‍ പ്രതിനിധികളാവും ഉണ്ടാവുക.

    പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. ഹസാരെയുടെ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളെക്കുറിച്ചും ലോക്പാല്‍ ബില്ലിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വിശദീകരണം നല്‍കി. രാഷ്ട്രപതി ഭവനില്‍ 35 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന്റെ അനുരഞ്ജന ശ്രമങ്ങള്‍ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തു.ലോക്പാല്‍ ബില്ല് യാഥാര്‍ഥ്യമാകുമെന്ന ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്നപ്രശ്‌നമില്ലെന്ന് അന്നാ ഹസാരെ വെള്ളിയാഴ്ച വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു.

    ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന ഉറപ്പ് മന്ത്രി കപില്‍ സിബല്‍ വെള്ളിയാഴ്ചയും നല്‍കി. പക്ഷേ, പ്രക്ഷോഭകരുടെ പ്രതിനിധികളായ സ്വാമി അഗ്‌നിവേശും അരവിന്ദ് കെജ്‌രിവാളുമായി മന്ത്രി സിബല്‍ വെള്ളിയാഴ്ച രാവിലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. ഈ കൂടിക്കാഴ്ച നടക്കാതിരുന്നത് അലംഭാവം കൊണ്ടാണെന്ന് ഇരുകൂട്ടരും പരസ്​പരം കുറ്റപ്പെടുത്തി. അതിനിടെ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 12 ന് ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ അന്നാ ഹസാരെ അനുയായികളെ ആഹ്വാനം ചെയ്തിരുന്നു.

    എന്നാല്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു പാനലില്‍ പൊതുസമൂഹത്തില്‍ നിന്നൊരാളെ അധ്യക്ഷനാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്നാണ് സര്‍ക്കാര്‍ ആദ്യം വാദിച്ചത് അവസാനം ഒത്തുതീര്‍പ്പില്‍ പൊതുപ്രവര്‍ത്തകനെ സഹഅധ്യക്ഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    വിദ്യാര്‍ഥികളും വീട്ടമ്മമാരും യുവജനങ്ങളും മുതല്‍ വ്യവസായികളും ബോളിവുഡ് താരങ്ങളും വരെയുള്ളവര്‍ അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയര്‍പ്പിച്ച് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഹസാരെയുടെ പ്രക്ഷോഭം ഉയര്‍ത്തിയ ആവേശത്തീപ്പൊരിയില്‍ നിന്നുള്ള ആവേശം രാജ്യം മുഴുവന്‍ കത്തിപ്പടരുന്നതിനിടെയാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയത്.

    അതേസമയം വ്യവസായ ലോകത്തെ പ്രമുഖരായ ആദി ഗോദ്‌റേജ്, രാഹുല്‍ ബജാജ്, ഫിക്കി ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാര്‍ തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടത്പാര്‍ട്ടികളും ഹസാരെയുടെ സമരത്തെ പിന്തുണച്ചു. സി.പി.എം. പിന്തുണ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കത്തെഴുതി. ഫെയ്‌സ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റിലെ പൊതുവേദികളിലും ഹസാരെയ്ക്ക് വന്‍പിന്തുണയുണ്ടായി

    No Comments
  • സ്വാഭാവിക റബ്ബര്‍
    വര്‍ഷം ആര്‍എസ്എസ് 4 /ക്വിന്റല്‍ വിലസൂചകം
    1983 1672 100.00
    1984 1689 101.34
    1985 1694 101.64
    1986 1670 100.20
    1987 1766 105.96
    1988 1811 108.66
    1989 2040 122.40
    1990 2117 127.02
    1991 2128 127.68
    1992 2463 147.78
    1993 2546 152.76
    1994 3107 186.42
    1995 5059 303.54
    1996 5122 307.32
    1997 3988 239.28
    1998 3013 180.78
    1999 2997 179.82
    2000 3125 187.50
    2001 3109 186.54
    2002 3621 217.26
    2003 4814 288.84
    2004 5571 334.26
    2005 6068 364.08
    2006 8783 526.98
    2007 9006 540.36
    2008 10775 646.50
    2009 9756 585.36
    2010 16908 1014.48

    ഒരു യൂണിവേഴ്സിറ്റി അസിസ്റ്റന്റിന് 1983 ല്‍ 675 രൂപ അടിസ്ഥാന ശമ്പളവും 122 രൂപ ഡി.എയും ചേര്‍ത്ത് 797 രൂപ ഉണ്ടായിരുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷം അടിസ്ഥാന ശമ്പളം 7990 രൂപയും ഡി.എ 3036 രൂപയും ചേര്‍ത്ത് 11,026 രൂപയായി വര്‍ദ്ധിച്ചത് 13.83 ഇരട്ടിയായാണ്. HRA, CCA എന്നിവ കൂട്ടാതെയുള്ള ശമ്പളമാണിത്. 1983 ല്‍ കാര്‍ഷിക മേഖലയില്‍ പണിയെടുത്തിരുന്ന പുരുഷ തൊഴിലാളി വേതനം 20 രൂപ ആയിരുന്നത് 2008 ല്‍ 17.5 ഇരട്ടി വര്‍ദ്ധിച്ച് 350 രൂപയും ആയി.

    കര്‍ഷകനോട് നീതി കാണിക്കേണ്ടത് ഒന്നുകില്‍ ഒരു കിലോ റബ്ബറിന് 2008 -ല്‍  231.24 രൂപ പ്രതി കിലോ  (16.72 x 13.83) ആയി ഉയര്‍ത്തുകയോ അല്ലെങ്കില്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റിന്റെ ശമ്പളം 5157 രൂപയോ (797 x 6.47) ആയി പരിമിതപ്പെടുത്തുകയോ ആണ് വേണ്ടത്.

    Price Indices of major agricultural commodities with base year 1983 in Kerala

    The land value increased in 25 years is 75 times in my area.

    1 Comment
  • No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍