“Adwaidam”,
Nr.Theroth Kavu,
Kakkad, Kannur-670 005
ph(off):0497-2711027
M-Kerala-9249401004
rekhacreations@gmail.com
Decision taken in the 104th meeting of the Genetic Engineering Appraisal Committee
(GEAC) held on 15.11.2010.
The 104 meeting of the GEAC was held on 15.11.2010 in the Ministry of Environment and Forests (MoEF) under the chairmanship of Shri M.F. Farooqui, Additional Secretary, MoEF and Chairman, GEAC. The deliberations and decision taken in the GEAC meeting in respect of Agenda items 4 to 6 are
as follows:
…………………….
5.11 Permission to conduct Biosafety Research Level-1 (BRL-1) trial of Para Rubber Tree [Hevea brasiliensis [Wild. Ex Adr. De Juss.) Muell. Arg.] on Hb. SOD-L1 & L2 (Two transgenic events lines)] by Rubber Research Institute of India, Kottayam.
5.11.1 The Committee considered the request of Rubber Research Institute of India, Kottayam. has requested permission to conduct Biosafety Research Level-1 (BRL-1) trial of Para Rubber Tree [Hevea brasiliensis (Wild. Ex Adr. De Juss.) Muell. Arg.] on Hb. SOD-L1 & L2 (two transgenic events (lines) developed using the same gene construct in the same species and variety) containing manganese superoxide dismutase gene (cDNA) . Trials will be conducted at two locations, namely Dapchari, Thane and Chethackal, Thombikandom, Kerala belongs to Rubber Research institute in an area of 0.4 ha.
5.11.2 The Committee noted that the purpose of the trials is to evaluate:
i. The potential of Hevea brasiliensis transgenic plant integrated with MnSOD gene for enhanced tolerance to abiotic stress and tapping panel dryness syndrome as well as to assess the capability of the plants to grow better with higher yield under adverse conditions.
ii. The proposed design is RBD with four treatments, five replicates and a plot size of six. Boundaries and isolation belt will be planted with non-modified Hevea brasiliensis plants.
iii. The data to be collected include growth and latex yield data recording; physiological parameters determining abiotic stress tolerance such as leaf water potential, photosynthetic net assimilation rate (‘A’), fluorescent parameters like Dark Fv/Fm & Phi. PSII; antioxidant enzyme assay of superoxide dismutase & peroxidase and estimation of H2O2 content.
iv. TPD (tapping panel dryness syndrome ) incidence will also be recorded.
5.11.3 The Committee also noted the following reproductive isolation measures are
proposed:
i. In the Trial site-I, towards the eastern and western side, for about 200 m no sexually compatible species are growing. Towards the northern and southern side, 75 m each will be kept as isolation belt by planting the same species.
ii. In the Trial site-II, 50 m on all sides will be kept as isolation belt by planting the same species.
iii. In both the trial sites, after flowering (by the 5 year after planting), all the seeds produced by the existing plants of the same species within 100 m from the boundary of the trial area will be collected and destroyed by burning.
5.11.4 The Committee further noted that the IBSC has recommended the proposal. The application was earlier considered by the RCGM in the 88 meeting held on 20.04.2010 wherein it was decided that the opinion of three scientists specializing in molecular biology viz. Dr. M. Udaya Kumar, UAS, Bangalore; Dr. V. Siva Reddy, ICGEB, New Delhi and Dr. Sanjay Kumar, IHBT, Palampur may be taken prior to forwarding the same for GEAC approval as this would be the first transgenic tree crop to be permitted for BRL-I trials. Based on comments of the three scientists and clarifications submitted by the applicant, the proposal was recommended by the RCGM in the 94th meeting held on 26.10.2010. The Committee considered the comments received from the experts and noted that the applicant has provided requisite clarification satisfactorily.
5.11.5 In view of the above stated facts and taking into consideration the recommendations of the RCGM, the Committee approved the request to conduct Biosafety Research Level-1 (BRL-1) trials of Para Rubber Tree [Hevea brasiliensis (Wild. Ex Adr. De Juss.) Muell. Arg.] on Hb. SOD-L1 & L2 (Two transgenic events lines.
GMOs are not “Green.” GMOs use far more herbicides, damage soil and marine ecology, harm beneficial insects, and cross pollinate. Their self-propagating genetic pollution will outlast the effects of climate change and nuclear waste!
It’s official. Shashi Tharoor has more than 1,00,000 followers on Twitter making him the first Indian celebrity to cross the milestone. His popularity on Twitter has been such that even Priyanka Chopra’s followers count pales in comparison to the one lakh Tharoor has acquired. A perfect socializer as he is, Tharoor even tweets from the car between events. His tweets reflect the earnest human being in him, who uses his wit and wisdom to say things that make people think. Be it advocating ideas or giving his take on certain issues, Tharoor has always been a pro-active twitterer. He himself admits “only writing I can find time for these days is tweeting”. Shashi Tharoor truly does deserve 100,000 followers on Twitter and more. Starting from sharing the timeline of his hectic schedule, to voicing his own introspection on myriad range of topics, Tharoor expresses it all on Twitter. He has been updating his status consistently ever since he joined the Twitter fraternity in March 2009, and he makes sure he responds to his followers answering their voluminous queries. It is more than interesting to go through his tweets as they are a blend of intellect and subtle humour. One of his tweets read like this: “If mosquitoes had a vote I’d win every election in Kochi! Another near-sleepless night in this otherwise lovely city.” When it comes to give his own opinion he does not shirk away either. He says, “I will not practice or condone corruption, but fighting it is not my principal job” in reply to a query of one of his 1,00,000 followers on Twitter. Shashi Tharoor’s 1lakh followers on Twitter reflect the bond he shares with Indians and his sheer commitment towards the twitterratti. He does not tweet with any other purpose than to inform and be in touch with his fellow people, as he himself said, “I just try to be myself and am glad so many are interested.” If Shashi Tharoor ever decides to become a prime ministerial candidate for India, he’d be doing what Barack Obama did on Twitter and maybe even better.
Courtesy – Headlines India
After reading this news I saw Shashi Tharoor have over 101796 followers in Twitter on 7th September at 7.09 AM and what is the position now is visible here.
Few Mentions are here from my Twitterfox.
RT @keralafarmer: 1 lakh followers @ShashiTharoor http://bit.ly/bl6ii
RT @keralafarmer: 1 lakh followers @ShashiTharoor http://bit.ly/bl6ii
RT @kenneyjacob: RT @keralafarmer: 1 lakh followers @ShashiTharoor http://bit.ly/bl6ii
@keralafarmer Tons of spam accounts following @ShashiTharoor http://bit.ly/R4UCg . Is #Captcha an option to verify the human followers?
@basilbaby @keralafarmer wld like to know what are “spam accts”. Followers page lists real people! Why wld a spammer follow anyone?
@ShashiTharoor @basilbaby @keralafarmer writeup from twitter blog http://bit.ly/xSxXH
RT: @jebui: @ShashiTharoor @basilbaby @keralafarmer writeup from twitter blog http://bit.ly/xSxXH
@ShashiTharoor @keralafarmer : yeah “spam accts” looks like real. Mostly spammers use some automated programs to ‘follow’ other’s profile.
When I posted this matter in Trivandrum Bloggers Group Dr. Brijesh Nair replied with a link Tweets help teen to walk again – http://www.ndtv.com/news/videos/video_player.php?id=1154666
If you are using Twitter and Firefox then you can follow Dr. Shashi Tharoor with quick time updates which a MP can do for transparency of his service.

ഭാരതത്തില്‍ എത്ര എം.പിമാരുണ്ട് വിജയം കരസ്ഥമാക്കിയശേഷം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്? ചിലപ്പോള്‍ ഉത്തരം ഡോ. തരൂര്‍ എന്നു മാത്രമാകും. എഐസിസിയും കെപിസിസിയും പ്രാദേശിക മറ്റ് സംവിധാനങ്ങളും എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും സുതാര്യമായ ഭരണ പ്രവര്‍ത്തനങ്ങള്‍ ജനത്തിന് പ്രയോജനപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സഹായകമാകുന്നവയാവണം. അല്ലാതെ സംസ്ഥാനഭരണം നിയന്ത്രിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പോളിറ്റ് ബ്യൂറോയുമായി അധപ്പതിച്ചതിന്റെ പരിണിത ഫലമാണ് 2009 ലെ പാര്‍ലമെന്റ് ഇലക്ഷന് റിസല്‍റ്റ്. അഞ്ചുപേര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ജനവിരുദ്ധമാണെന്നതിന് തെളിവാണല്ലോ ഇടത് പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ജനതാ ദള്‍ പോലൊരു പാര്‍ട്ടിയെ പുറത്താക്കുന്നതിനും മതേതര സ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ട് പിഡിപി പോലൊരു തീവ്രവാദ പാര്‍ട്ടിയെ വേദിയിലെത്തിച്ചതിനും ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ രക്ഷിക്കാന്‍ എ.ജി തന്നെ രംഗത്തെത്തിയതിനും കാരണമായത്. ജനത്തിന്റെ അല്ലെങ്കില്‍ ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വോട്ടര്‍മാരെ എതിര് ദിശയിലേയ്ക്ക് സ്വാധീനിച്ചത് ഇടത് പാര്‍ട്ടികളുടെ പിണറായി എന്ന ഒറ്റയാള്‍ നേതൃത്വം തന്നെയാണ്.
തിരുവനന്തപുരത്തിന് ലഭിച്ച ഡോ. തരൂര്‍ എന്ന സ്ഥാനാര്‍ത്ഥിയും അതിനുവേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വം കൈക്കൊണ്ട ശക്തമായ തീരുമാനവും ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുവനവസരമൊരുക്കി. അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ ചില വാഗ്ദാനങ്ങളായിരുന്നു. വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു. നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തുന്നതോടൊപ്പം തന്റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു. അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്. ഭാരതത്തില്‍ ഇപ്രകാരം എത്രപേരെ ഭരണസിരാകേന്ദ്രങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും?
നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയൂ. അതേപോലെ അഴിമതി ഇഷ്ടപ്പെടാത്ത രാഹുല്‍ ഗാന്ധിയെപ്പോലൊരു കേന്ദ്ര മന്ത്രി ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതും ആശ്വാസം പകരുന്നതു തന്നെയാണ്. ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്റെ സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു. ഡോ തരൂരിന്റെ ബ്ലോഗുകള്‍ വായിക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കുന്നു. ഇന്‍ഡ്യയുടെ ഒരു സമ്പൂര്‍ണ ചിത്രം ഇന്‍ഡി പെപ്പലില്‍ ലഭ്യമാണ്.
വിജയം കൈവരിച്ചാല്‍ പ്രസ്തുത എം.പി ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി ആ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രതിനിധിയാണ്. അത് പ്രാവര്‍ത്തികമാവണമെങ്കില്‍ ജനങ്ങളുമായി ബന്ധപ്പെടുവാനുള്ള കണ്ണി രാഷ്ട്രീയത്തിനതീതനായ വ്യക്തിയിലൂടെയാവണം. ശശി തരൂര്‍ തരുന്ന ഒരുറപ്പും അതുതന്നെയാണ്. ഇലക്ഷന് മുന്നെ ശശിതരൂരിനെ അദ്ദേഹത്തിന്റെ എന്‍ആര്‍ഐ സുഹൃത്ത് മുഖാന്തിരം ഇന്റെര്‍വ്യൂവിന് ചെന്ന തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് മറ്റൊരു രീതിയാണ്. അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യേണ്ടത് തമ്പാനൂര്‍ രവിയിലൂടെ മാത്രം. ഞങ്ങളെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമായിരുന്നു അതെന്ന് പറയുന്നതാവും ശരി. എന്നാല്‍ ശശി തരൂരിന് പോലും തന്റെ കാര്യങ്ങളില്‍ നിയന്ത്രണമില്ലാത്ത ചുറ്റുപാടിലും ഞങ്ങള്‍ പറയുവാന്‍ ആഗ്രഹിച്ചതില്‍ വളരെ കുറച്ചുമാത്രം അവതരിപ്പിക്കുവാന്‍ അവസരം ലഭ്യമാക്കി. അവിടെയുണ്ടായിരുന്ന ഖദര്‍ധാരിക്കറിയില്ലല്ലോ തരൂരിന് കിട്ടാന്‍ പോകുന്നത് സ്വതന്ത്ര വോട്ടുകളാണെന്നത്.
വ്യക്തി പരമല്ലാത്ത പൊതുവായ കാര്യങ്ങളില്‍ ഒരു എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഇടംകോലിടലുകള്‍ അവസാനിപ്പിക്കേണ്ട ഒന്നു തന്നെയാണ്.
Popular tweeters of the day

മുംബൈ ആക്രമണം നല്ലതാണ് എന്ന് എത്രപേര്‍ക്ക് അഭിപ്രായപ്പെടാന്‍ കഴിയും? നമ്മെപ്പോലുള്ള ആര്‍ക്കും കഴിയില്ല എന്നതല്ലെ വാസ്തവം. എന്നാല്‍ നാളത്തെ ഭീകരവാദികളെ സ്രഷ്ടിക്കാന് ഉതകുമാറ് വിത്തുകള്‍ പാകുന്നത് നിങ്ങള്‍ കാണുന്നില്ലെ?
ഉദാഹരണത്തിന് ചിത്രകാരന്റെ കാര്യം തന്നെ എടുക്കുക. ചിത്രകാരനെന്ന പേരില്‍ അനോണിയായിരുന്ന് എഴുതിയിട്ടുള്ള ബ്ലോഗുകള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം വര്‍ഗീയ വിഷം കുത്തിവെയ്ക്കുന്നതില്‍ ചിത്രകാരന്റെ ബ്ലോഗുകള്‍ വഹിച്ചിട്ടുള്ള പങ്ക് എന്താണെന്ന്. ആദ്യകാലത്ത് ചിത്രകാരന്റെ കമെന്റുകള്‍ പലരും തടയുകയോ നീക്കം ചെയ്യുകയോ ചെയ്തത് കാരണം ഒരു കമെന്റ് ഭരണി തന്നെ ചിത്രകാരന് തുടങ്ങി. അതില്‍ ഒരു അടിക്കറിപ്പെഴുതുവാനും ചിത്രകാരന് സമയം കണ്ടെത്തിയിരുന്നു. അതേ ചിത്രകാരന് ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ ധാരാളം ജില്ലകളുടെ പേരില്‍ പുതുതായി ബ്ലോഗര്‍മാരെ സ്രഷ്ടിക്കാനും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുവാനുമായി തുടക്കം കുറിച്ച ബ്ലോഗുകളുടെ എല്ലാ നിയന്ത്രണവും സ്വന്തം കൈക്കുള്ളിലൊതുക്കി കേരളബ്ലോഗ് അക്കാദമി എന്ന ബ്ലോഗില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. ചിത്രകാരന്റെ വിവാദ ബ്ലോഗുകളുടെ ലിങ്കുകള്‍ ലഭ്യമാക്കിയിരുന്ന അക്കാദമി ബ്ലോഗുകളെല്ലാംതന്നെ ചിത്രകാരന്റെ നിയന്ത്രണത്തിലും ആയിരുന്നു. എന്നാല്‍ ഒരു ശില്പശാലയിലും തന്റെ ബ്ലോഗിലെ രചനകളെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടക്കുന്നതുവരെ ചിത്രകാരന്റെ തനിനിറം ആരും ശ്രദ്ധിച്ചിരുന്നില്ല എന്നുവേണം കരുതുവാന്‍. അതിന് കാരണമായത് ചിത്രകാരനൊപ്പം പങ്കെടുത്ത കുറെയധികം നല്ല ബ്ലോഗര്‍മാര്‍ ആയിരുന്നു. ചിത്രകാരന്റേതല്ലാതെ മറ്റാരുടെയും പേരോ ലിങ്കുകളോ ഇവിടെ വെളിപ്പെടുത്തുന്നില്ല.
ബ്ലോഗ് ശില്പശാലകളിലെ കുറിപ്പിലെ ഒരു വാചകം ഇതാണ്: “സാധാരണ യോഗങ്ങളില്‍ കാണുന്നതുപോലുള്ള അദ്ധക്ഷനോ, ഉദ്ഘാടകനോ മറ്റ് ഔപചാരികതകളോ ബ്ലോഗ് അക്കാദമിയുടെ ശില്പശാലകളില് ഉണ്ടായിരിക്കുന്നതല്ല.” ഇതിനര്‍ത്ഥം ശില്പശാലയുടെ പ്രവര്‍ത്തന നിയന്ത്രണത്തിന് മറ്റാരെയും അനുവദിക്കില്ല എന്നുതന്നെയാണ്. നാഥനില്ലാ കളരി സ്വന്തം കൈക്കുള്ളിലൊതുക്കി പങ്കെടുക്കുന്നവരുടെ ഈ-മെയില്‍ ഐഡിയും അഡ്രസും ഫോണ്‍ നമ്പരും സഹിതമാണ് ഓരോ ശില്പശാലയില് നിന്നും ചിത്രകാരന് മടങ്ങുന്നത്.
തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടി വന്ന എനിക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളാണ് ചിത്രകാരന്റെ തനിനിറം അല്പമെങ്കിലും വെളിച്ചം കാണിക്കുവാന്‍ സഹായകമായത്. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചതിനാല്‍ വീണ്ടും ഇവിടെ വിളമ്പുന്നില്ല. ബ്ലോഗുകളില്‍ ഒരുരീതിയിലും ജനത്തിന്റെ മുന്നില്‍ മറ്റൊരു രീതിയിലും പ്രത്യക്ഷപ്പെടുന്ന ചിത്രകാരനെ നല്ല മനസോടെ എത്രപേര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയും. സ്വന്തം ഐഡന്റിറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന എനിക്ക് ആരുടെ മുന്നിലും വിസിറ്റിംഗ് കാര്‍ഡ് മറച്ചുവെയ്ക്കേണ്ട ആവശ്യമില്ല. എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തലേദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഞാന്‍ നല്കിയ വിസിറ്റിംഗ് കാര്‍ഡിന് പകരമായി ചിത്രകാരന് എനിക്ക് നല്കിയ തന്റെ വിസിറ്റിംഗ് കാര്‍ഡ് അയാളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു അമളി തന്നെയാണ്. അതോടെ അനോണി അല്ലാതായി മാറിയ ചിത്രകാരന് ഇപ്പോള്‍ തന്റേതല്ലാത്ത മറ്റൊരു ബ്ലോഗില്‍ പൂര്‍ണമായ മേല്‍വിലാസം തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. സൈഡ് ബാറില്‍ കേരള കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടത്തില്‍ മുരളി. റ്റി എന്ന ചിത്രകാരനും ഉണ്ട്. തരംതാണ രചനകളും കമെന്റുകളും രേഖപ്പെടുത്തുന്ന ചിത്രകാരനൊപ്പം കൂട്ടു കൂടുന്നവര്‍ ചിത്രകാരനെ പിന്താങ്ങുന്നവരാണ് എന്ന് തോന്നിപ്പോകും. അതിനാല്‍ ഈ ചിത്രകാരനെ ഒറ്റപ്പെടുത്തേണ്ടത് ബൂലോഗത്തിന്റെ നിലനില്‍പ്പിനും ശാന്തിയും സമാധാനവും ഉറപ്പു വരുത്തുവാനും അത്യന്താപേക്ഷിതമാണ്. ഒരു ചിത്രകാരന് ചെയ്യുന്ന തെറ്റിന് ആരും തന്നെ അയാളെപ്പോലെ തരംതാണ് ഈഴവ സമുദായത്തെ കളംഗിതമാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല (സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയവര്‍).
1947 വരെ കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്ന എന്റെ അച്ഛന് ഒരിക്കലും മുരളിയെപ്പോലെ വര്‍ഗീയ വികാരം ഉള്ക്കൊള്ളുന്നവനായിരുന്നില്ല. എന്റെ അച്ഛന്റെ ശിക്ഷണത്തില്‍ പഠിച്ചിരുന്ന പലരും നല്ല ചിത്രകാരന്മാരും ആയിക്കാണും. അവരെല്ലാം തന്നെ ഇപ്പോള്‍ എഴുപത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരം ആണ്. എന്റെ രക്ഷിതാക്കളാരും തന്നെ മക്കളെ വര്‍ഗീയ വികാരം ഉണ്ടാകത്തക്ക രീതിയില്‍ ഒരുപദേശവും തന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ ബൂലോഗത്ത് നായര്‍ സമുദായാംഗങ്ങളെ സംഘടിപ്പിക്കുവാനൊരു ഗ്രൂപ്പോ അല്ലെങ്കില്‍ അവര്‍ണരെ വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റോ എനിക്ക് ഇല്ല എന്നതല്ലെ വാസ്തവം. ലോകമെമ്പാടും പലരും വായിക്കുന്ന മലയാള രചനകള്‍ കക്ഷി രാഷ്ട്രീയ, വര്‍ഗീയ, ജാതീയ, മതാധിഷ്ടിത വിദ്വേഷം വമിക്കുന്ന ഒന്നാകാതിരിക്കുന്നതല്ലെ നല്ലത്. മനുഷ്യരായി ജീവിക്കുന്ന നമ്മള് തമ്മില്‍ത്തല്ലാതെ ഒരുമയോടും നല്ലമനസോടെയും രചനകള്‍ സ്രഷ്ടിച്ച് വരും തലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് വേണ്ടത്.
ആദ്യം കൊച്ചി
(പടത്തില്‍ കൈയില്‍ ബോംബുമായി നില്ക്കുന്ന ചിത്രകാരന്) പിന്നെ തിരുവനന്തപുരം. ആരോ കേരളപോലീസിന് കത്തയച്ചത് മെയില്‍ തുറന്ന് നോക്കിയതായി ചിത്രകാരന്റെ ആത്മഗതം എന്ന ബ്ലോഗ് സാക്ഷ്യപ്പെടുത്തുന്നു. ഇനി അപ്പോള്‍ ചിത്രകാരന്റെ ബ്ലോഗുകള്‍ പോലീസുകാരും വായിക്കും. ചിത്രകാരന് അഭിനന്ദനങ്ങള്‍
ഇതോടൊപ്പം വായിക്കുവാന്‍ ചില ചരിത്ര സത്യങ്ങള്‍ ചുവടെ.
വിഷ്ണു മാഷിന്റെ ഒരു പഴയ കവിത ആകാം അല്ലെ!!!!
അങ്ങനെയിരിക്കുമ്പോള്‍
ബ്രാഹ്മണ്യം ഒരു നാല്‍ക്കാലിയായി
ഇങ്ങനെ നടന്നു വരികയായിരുന്നു.
-മനസ്സിലാവ്ണ്ടോ? >>>>>> ചിത്രകാര വിജയം
ഓ.ടോ – കേരളത്തില്‍ ഒരു ബ്ലോഗ് ശില്പശാല നടത്തുവാന്‍ ഞാന്‍ കണ്ടെത്തിയ വ്യക്തി ഇതാണ്.
കേരളീയരുടെ സ്വപ്ന പദ്ധതിയായി ഉയര്‍ന്നു പൊങ്ങിയ വിഴിഞ്ഞം മദര്‍ പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ തന്നെ വീണ്ടും തല പൊക്കിക്കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ ഭീതി ഉണര്‍ത്തത്തക്ക വിധത്തില്‍ പുറത്തുവിട്ട ലാന്റ് അക്യുസിഷന്‍ നോട്ടിഫിക്കേഷന്‍ അടിയന്തിരമായി മരവിപ്പിക്കണം. ആറ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്ന നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം.
227 കുടുംബങ്ങളെ മാത്രമേ മാറ്റി പാര്‍പ്പിക്കേണ്ടിവരികയുള്ളു എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ ജനപക്ഷം സ്വാഗതം ചെയ്യുന്നു. ഒപ്പം ഒരു പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഞ്ജാപനം തെറ്റിദ്ധാരണ പരത്തുന്നത് തന്നെയാണെന്ന പൊതുവികാരത്തോടൊപ്പം ജനപക്ഷം പങ്കുചേരുന്നു. ജനങ്ങളില്‍ ആവശ്യമില്ലാത്ത ഭീതി സൃഷ്ടിച്ച്, അവരെ തെരുവുകളിലേക്ക് വലിച്ചിഴച്ച്, ക്രമസമാധാനനില തകരാറിലാക്കി, ഒടുവില്‍ പദ്ധതിതന്നെ ഇല്ലാതാക്കും വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരെ ജനങ്ങളും ഭരണകൂടവും തിരിച്ചറിയണം. നേരിട്ട് പദ്ധതിയെ എതിര്‍ക്കാന്‍ കഴിയാത്തവര്‍ ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളെ ഇളക്കിവിട്ടും, വ്യാപകമായ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന കള്ള പ്രചരണം അഴിച്ചു വിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ബുദ്ധി നമ്മള് തിരിച്ചറിയണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ ഒരു പുനര്‍ചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. ബാലരാമപുരത്തിനും വിഴിഞ്ഞത്തിനും മദ്ധ്യേ പ്ലാന്‍ ചെയ്ത റെയില്‍, റോഡ് എന്നിവക്കുള്ള ഭൂമിയാണ് അടിയന്തിരമായി ആവശ്യമുള്ളത്. ഇതിന് പുറമേ ഉള്ള ആവശ്യങ്ങള്‍ക്ക് ജനപ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രമേ ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കുന്നതിനോ, മാറ്റി പാര്‍പ്പിക്കുന്നതിനോ പരിഗണിക്കാവൂ. ഇത്തരത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്ന ഒരു പുതിയ ലാന്‍ഡ് അക്യുസിഷന്‍ സമനീപനമാണ് വിഴിഞ്ഞത്ത് അനുവര്‍ത്തിക്കേണ്ടത്.
പദ്ധതിപ്രദേശത്ത് നടന്നുവരുന്ന ജനകീയ സമരങ്ങള്‍ നിക്ഷേപത്തിലൊതുങ്ങുന്ന കമ്പനിയെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചുതുടങ്ങിയതായിട്ടാണ് മനസ്സിലാക്കുന്നത്. സംഘര്‍ഷപൂരിതമായ ഒരു അന്തരീക്ഷത്തില്‍ മുതല്‍ മുടക്കാന്‍ ഒരു നിക്ഷേപകനും തയ്യാറാവുകയില്ല.
വിഴിഞ്ഞം മദര്‍ പോര്‍ട്ട് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചറിയാന്‍ ഈ അവസരം ഉപയോഗിക്കണമെന്നും ജനപക്ഷം ആഗ്രഹിക്കുന്നു. ചില അന്താരാഷ്ട്ര പോര്‍ട്ടുകള്‍, രാജ്യത്തിനകത്തുതന്നെയുള്ള പോര്‍ട്ട് വക്താക്കള്‍, അയല്‍ സംസ്ഥാനങ്ങളിലെ ചില കേന്ദ്ര മന്ത്രിമാര്‍, ഇവര്‍ വിലക്കെടുത്തിട്ടുള്ള ചില ബുദ്ധിജീവികള്‍, സ്ഥലത്തെ ഹോട്ടല്‍ റിസോര്‍ട്ട് പ്രമാണിമാര്‍, തുണ്ടു ഭൂമികള്‍ വാരിക്കൂട്ടി റീയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനം നടത്തുന്നവര്‍ എന്നിവരൊക്കെ ശിഖണ്ഡികളുടെ വേഷമണിഞ്ഞ് നമ്മുടെ ഇടയില്‍ വ്യാജ പ്രചരണം നടത്തിവരുന്നു.നമ്മുടെ കിടപ്പാടവും ഭൂമിയും സംരക്ഷിച്ചുകൊള്ളാം എന്ന വാഗ്ദാനമാണ് ഇവര്‍ നമുക്കു നല്‍കുന്നത്. സ്വന്തം സാമ്രാജ്യങ്ങള്‍ സംരക്ഷിക്കലും തങ്ങളുടെ വോട്ട് ബാങ്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. സംരക്ഷക വേഷമണിഞ്ഞെത്തുന്നവര് യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വപ്ന പദ്ധതി എന്നെന്നേക്കും തകര്‍ത്തെറിയുക എന്ന ഹിഡന്‍ അജണ്ട ഇതിലൂടെ നടപ്പാക്കും. കോടികള്‍ കൈമറിയുന്ന ഈ കരാര്‍പണി ദല്ലാള്‍മാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ജനപക്ഷം അഭ്യര്‍ത്ഥിക്കുന്നു.
അടിയന്തിരമായി സര്‍ക്കാര്‍ ഒരു നടപടി കൈക്കൊള്ളണം, വിഴിഞ്ഞത്തിന് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളില്‍ ഒരു സാറ്റലൈറ്റ് സര്‍വ്വെ നടത്തണം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍, തരിശ് ഭൂമികള്‍, കൃഷിയിടങ്ങള്‍ എന്നിവ കണ്ടെത്തി കുടിയൊഴിപ്പിക്കല്‍ വേണ്ടാത്ത ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തണം. ഈ സ്ഥലങ്ങളെ പ്രധാന റോഡ്, റെയില്‍പ്പാത എന്നിവയുമായി ചേരുന്ന വിധത്തില്‍ ഉപ റോഡുകളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി തയ്യാറാക്കണം.
സിങ്കൂര്‍ നന്ദിഗ്രാം പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ഒരു ലാന്‍ഡ് അക്വിസിഷന്‍ പരീക്ഷണമാണ് നടത്തേണ്ടത്. കല്ലേപ്പിളര്‍ക്കുന്ന കല്പനകള് കാലം ചെയ്തിട്ട് പതിറ്റാണ്ടുകളായി ജനകീയ സര്‍ക്കാരുകള്‍ ജനകീയമായിത്തന്നെ പദ്ധതികള്‍ നടപ്പാക്കണം കാരണം വിഴിഞ്ഞം തലമുറകളുടെ കിനാവാണ് – തച്ചുടയ്ക്കാന്‍ ആരെയും അനുവദിക്കരുത്
ശ്രീ ഏലിയാസ് ജോണ്‍ ജനപക്ഷം പ്രസിഡന്റ് വീഡിയോയില്‍
മുന്‍ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ശ്രീ അപ്പുക്കുട്ടന് പിള്ള വീഡിയോയില്‍
ജനപക്ഷം പ്രവര്‍ത്തകനായ ശ്രീ ജേക്കബ് ശാമുവല്‍ വീഡിയോയില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ടി.വി യുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക
എന്ന്
ജനപക്ഷം
വ്യാഖ്യാനം