കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • If you are using Twitter and Firefox then you can follow Dr. Shashi Tharoor with quick time updates which a MP can do for transparency of his service.

    ഭാരതത്തില്‍ എത്ര എം.പിമാരുണ്ട് വിജയം കരസ്ഥമാക്കിയശേഷം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്? ചിലപ്പോള്‍ ഉത്തരം ഡോ. തരൂര്‍ എന്നു മാത്രമാകും. എഐസിസിയും കെപിസിസിയും പ്രാദേശിക മറ്റ് സംവിധാനങ്ങളും എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും സുതാര്യമായ ഭരണ പ്രവര്‍ത്തനങ്ങള്‍ ജനത്തിന് പ്രയോജനപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സഹായകമാകുന്നവയാവണം. അല്ലാതെ സംസ്ഥാനഭരണം നിയന്ത്രിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പോളിറ്റ് ബ്യൂറോയുമായി അധപ്പതിച്ചതിന്റെ പരിണിത ഫലമാണ്  2009 ലെ പാര്‍ലമെന്റ് ഇലക്ഷന്‍ റിസല്‍റ്റ്. അഞ്ചുപേര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ജനവിരുദ്ധമാണെന്നതിന്  തെളിവാണല്ലോ ഇടത് പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കും ജനതാ ദള്‍ പോലൊരു പാര്‍ട്ടിയെ പുറത്താക്കുന്നതിനും മതേതര സ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ട് പിഡിപി പോലൊരു തീവ്രവാദ പാര്‍ട്ടിയെ വേദിയിലെത്തിച്ചതിനും ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ രക്ഷിക്കാന്‍ എ.ജി തന്നെ രംഗത്തെത്തിയതിനും കാരണമായത്.  ജനത്തിന്റെ അല്ലെങ്കില്‍ ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വോട്ടര്‍മാരെ എതിര്‍ ദിശയിലേയ്ക്ക് സ്വാധീനിച്ചത് ഇടത് പാര്‍ട്ടികളുടെ പിണറായി എന്ന ഒറ്റയാള്‍ നേതൃത്വം തന്നെയാണ്.

    തിരുവനന്തപുരത്തിന് ലഭിച്ച ഡോ. തരൂര്‍ എന്ന സ്ഥാനാര്‍ത്ഥിയും അതിനുവേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വം കൈക്കൊണ്ട ശക്തമായ തീരുമാനവും ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്  ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുവനവസരമൊരുക്കി. അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ ചില വാഗ്ദാനങ്ങളായിരുന്നു. വ്യത്യസ്ഥനായ ഒരു എം.പി ആണെന്ന് വിജയം മുതല്‍ തെളിയിച്ചു. നഗരമലിനീകരണത്തിന് കാരണമാകുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാനുള്ള ഒരെളിയ ശ്രമത്തിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അതിനോടൊപ്പം ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനായി സംവിധാനം ഏര്‍‌പ്പെടുത്തുന്നതോടൊപ്പം തന്റെ സന്ദേശങ്ങള്‍ ബ്ലാക്ക് ബറിയുടെ സഹായത്താല്‍ ട്വിറ്ററിലെത്തിക്കുന്നു.  അദ്ദേഹത്തെ പിന്തുടരുന്ന ആര്‍ക്കും ലോകത്തെവിടെയിരുന്നും ട്വിറ്ററില്‍ അദ്ദേഹത്തെ പിന്തുടരുന്നതിലൂടെ സന്ദേശങ്ങള്‍ കൈപ്പറ്റാവുന്നതാണ്. ഇതിനെയാണ് സുതാര്യത എന്ന് പറയുന്നത്. ഭാരതത്തില്‍ ഇപ്രകാരം എത്രപേരെ ഭരണസിരാകേന്ദ്രങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും?

    നാളിതുവരെ ഭരണം കയ്യാളിയ പലരും അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചതായി മാത്രമേ ജനത്തിനറിയൂ. അതേപോലെ അഴിമതി ഇഷ്ടപ്പെടാത്ത രാഹുല്‍ ഗാന്ധിയെപ്പോലൊരു കേന്ദ്ര മന്ത്രി ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നതും ആശ്വാസം പകരുന്നതു തന്നെയാണ്. ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കെന്ന ഇന്‍ഡി പെപ്പലില്‍ തരൂരിന്റെ സാന്നിധ്യം അദ്ദേഹത്തെ ഒരു പടികൂടി മുന്നിലെത്തിക്കുന്നു. ഡോ തരൂരിന്റെ ബ്ലോഗുകള്‍ വായിക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും അവസരമൊരുക്കുന്നു. ഇന്‍ഡ്യയുടെ ഒരു സമ്പൂര്‍ണ ചിത്രം ഇന്‍ഡി പെപ്പലില്‍ ലഭ്യമാണ്.

    വിജയം കൈവരിച്ചാല്‍ പ്രസ്തുത എം.പി ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി ആ പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രതിനിധിയാണ്. അത് പ്രാവര്‍ത്തികമാവണമെങ്കില്‍ ജനങ്ങളുമായി ബന്ധപ്പെടുവാനുള്ള കണ്ണി രാഷ്ട്രീയത്തിനതീതനായ വ്യക്തിയിലൂടെയാവണം. ശശി തരൂര്‍ തരുന്ന ഒരുറപ്പും അതുതന്നെയാണ്. ഇലക്ഷന് മുന്നെ ശശിതരൂരിനെ അദ്ദേഹത്തിന്റെ എന്‍ആര്‍ഐ സുഹൃത്ത് മുഖാന്തിരം ഇന്റെര്‍വ്യൂവിന് ചെന്ന തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് മറ്റൊരു രീതിയാണ്. അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യേണ്ടത് തമ്പാനൂര്‍ രവിയിലൂടെ മാത്രം. ഞങ്ങളെ ഇന്‍സള്‍ട്ട് ചെയ്യുന്നതിന് തുല്യമായിരുന്നു അതെന്ന് പറയുന്നതാവും ശരി. എന്നാല്‍ ശശി തരൂരിന് പോലും തന്റെ കാര്യങ്ങളില്‍ നിയന്ത്രണമില്ലാത്ത ചുറ്റുപാടിലും ഞങ്ങള്‍ പറയുവാന്‍ ആഗ്രഹിച്ചതില്‍ വളരെ കുറച്ചുമാത്രം അവതരിപ്പിക്കുവാന്‍ അവസരം ലഭ്യമാക്കി. അവിടെയുണ്ടായിരുന്ന ഖദര്‍ധാരിക്കറിയില്ലല്ലോ തരൂരിന് കിട്ടാന്‍ പോകുന്നത് സ്വതന്ത്ര വോട്ടുകളാണെന്നത്.

    വ്യക്തി പരമല്ലാത്ത പൊതുവായ കാര്യങ്ങളില്‍ ഒരു എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഇടംകോലിടലുകള്‍ അവസാനിപ്പിക്കേണ്ട ഒന്നു തന്നെയാണ്.

    Popular tweeters of the day

    7 Comments
  • ഒരു ലക്ഷത്തോളം (വെറും രണ്ട് വോട്ടുകളുടെ കുറവ്) വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ഡോ. തരൂരിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

    3 Comments
  • Murali.T

    Murali.T,
    “Adwaidam”,
    Nr.Theroth Kavu,
    Kakkad, Kannur-670 005
    ph(off):0497-2711027
    M-Kerala-9249401004
    rekhacreations@gmail.com

    മുംബൈ ആക്രമണം നല്ലതാണ് എന്ന് എത്രപേര്‍ക്ക് അഭിപ്രായപ്പെടാന്‍ കഴിയും? നമ്മെപ്പോലുള്ള ആര്‍ക്കും കഴിയില്ല എന്നതല്ലെ വാസ്തവം. എന്നാല്‍ നാളത്തെ ഭീകരവാദികളെ സ്രഷ്ടിക്കാന്‍ ഉതകുമാറ് വിത്തുകള്‍ പാകുന്നത് നിങ്ങള്‍ കാണുന്നില്ലെ?

    ഉദാഹരണത്തിന് ചിത്രകാരന്റെ കാര്യം തന്നെ എടുക്കുക. ചിത്രകാരനെന്ന പേരില്‍ അനോണിയായിരുന്ന് എഴുതിയിട്ടുള്ള ബ്ലോഗുകള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം വര്‍ഗീയ വിഷം കുത്തിവെയ്ക്കുന്നതില്‍ ചിത്രകാരന്റെ ബ്ലോഗുകള്‍ വഹിച്ചിട്ടുള്ള പങ്ക് എന്താണെന്ന്. ആദ്യകാലത്ത് ചിത്രകാരന്റെ കമെന്റുകള്‍ പലരും തടയുകയോ നീക്കം ചെയ്യുകയോ ചെയ്തത് കാരണം ഒരു കമെന്റ് ഭരണി തന്നെ ചിത്രകാരന്‍ തുടങ്ങി. അതില്‍ ഒരു അടിക്കറിപ്പെഴുതുവാനും ചിത്രകാരന്‍ സമയം കണ്ടെത്തിയിരുന്നു. അതേ ചിത്രകാരന്‍ ഒരു സുപ്രഭാതത്തില്‍ കേരളത്തിലെ ധാരാളം ജില്ലകളുടെ പേരില്‍ പുതുതായി ബ്ലോഗര്‍മാരെ സ്രഷ്ടിക്കാനും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുവാനുമായി തുടക്കം കുറിച്ച ബ്ലോഗുകളുടെ എല്ലാ നിയന്ത്രണവും സ്വന്തം കൈക്കുള്ളിലൊതുക്കി കേരളബ്ലോഗ് അക്കാദമി എന്ന ബ്ലോഗില്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത്. ചിത്രകാരന്റെ വിവാദ ബ്ലോഗുകളുടെ ലിങ്കുകള്‍ ലഭ്യമാക്കിയിരുന്ന അക്കാദമി ബ്ലോഗുകളെല്ലാംതന്നെ ചിത്രകാരന്റെ നിയന്ത്രണത്തിലും ആയിരുന്നു. എന്നാല്‍ ഒരു ശില്പശാലയിലും തന്റെ ബ്ലോഗിലെ രചനകളെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടക്കുന്നതുവരെ ചിത്രകാരന്റെ തനിനിറം ആരും ശ്രദ്ധിച്ചിരുന്നില്ല എന്നുവേണം കരുതുവാന്‍. അതിന് കാരണമായത് ചിത്രകാരനൊപ്പം പങ്കെടുത്ത കുറെയധികം നല്ല ബ്ലോഗര്‍മാര്‍ ആയിരുന്നു. ചിത്രകാരന്റേതല്ലാതെ മറ്റാരുടെയും പേരോ ലിങ്കുകളോ ഇവിടെ വെളിപ്പെടുത്തുന്നില്ല.

    ബ്ലോഗ് ശില്പശാലകളിലെ കുറിപ്പിലെ ഒരു വാചകം ഇതാണ്: “സാധാരണ യോഗങ്ങളില്‍ കാണുന്നതുപോലുള്ള അദ്ധക്ഷനോ, ഉദ്ഘാടകനോ മറ്റ് ഔപചാരികതകളോ ബ്ലോഗ് അക്കാദമിയുടെ ശില്പശാലകളില്‍ ഉണ്ടായിരിക്കുന്നതല്ല.” ഇതിനര്‍ത്ഥം ശില്പശാലയുടെ പ്രവര്‍ത്തന നിയന്ത്രണത്തിന് മറ്റാരെയും അനുവദിക്കില്ല എന്നുതന്നെയാണ്. നാഥനില്ലാ കളരി സ്വന്തം കൈക്കുള്ളിലൊതുക്കി പങ്കെടുക്കുന്നവരുടെ ഈ-മെയില്‍ ഐഡിയും അഡ്രസും ഫോണ്‍ നമ്പരും സഹിതമാണ് ഓരോ ശില്പശാലയില്‍ നിന്നും ചിത്രകാരന്‍ മടങ്ങുന്നത്.

    തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടി വന്ന എനിക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളാണ് ചിത്രകാരന്റെ തനിനിറം അല്പമെങ്കിലും വെളിച്ചം കാണിക്കുവാന്‍ സഹായകമായത്. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചതിനാല്‍ വീണ്ടും ഇവിടെ വിളമ്പുന്നില്ല. ബ്ലോഗുകളില്‍ ഒരുരീതിയിലും ജനത്തിന്റെ മുന്നില്‍ മറ്റൊരു രീതിയിലും പ്രത്യക്ഷപ്പെടുന്ന ചിത്രകാരനെ നല്ല മനസോടെ എത്രപേര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയും. സ്വന്തം ഐഡന്റിറ്റിയില്‍ പ്രത്യക്ഷപ്പെടുന്ന എനിക്ക് ആരുടെ മുന്നിലും വിസിറ്റിംഗ് കാര്‍ഡ് മറച്ചുവെയ്ക്കേണ്ട ആവശ്യമില്ല. എന്നാല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തലേദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഞാന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡിന് പകരമായി ചിത്രകാരന്‍ എനിക്ക് നല്‍കിയ തന്റെ വിസിറ്റിംഗ് കാര്‍ഡ് അയാളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു അമളി തന്നെയാണ്. അതോടെ അനോണി അല്ലാതായി മാറിയ ചിത്രകാരന്‍ ഇപ്പോള്‍ തന്റേതല്ലാത്ത മറ്റൊരു ബ്ലോഗില്‍ പൂര്‍ണമായ മേല്‍വിലാസം തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.  സൈഡ് ബാറില്‍ കേരള കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടത്തില്‍ മുരളി. റ്റി എന്ന ചിത്രകാരനും ഉണ്ട്. തരംതാണ രചനകളും കമെന്റുകളും രേഖപ്പെടുത്തുന്ന ചിത്രകാരനൊപ്പം കൂട്ടു കൂടുന്നവര്‍ ചിത്രകാരനെ പിന്താങ്ങുന്നവരാണ് എന്ന് തോന്നിപ്പോകും. അതിനാല്‍ ഈ ചിത്രകാരനെ ഒറ്റപ്പെടുത്തേണ്ടത് ബൂലോഗത്തിന്റെ നിലനില്‍പ്പിനും ശാന്തിയും സമാധാനവും ഉറപ്പു വരുത്തുവാനും അത്യന്താപേക്ഷിതമാണ്. ഒരു ചിത്രകാരന്‍ ചെയ്യുന്ന തെറ്റിന് ആരും തന്നെ അയാളെപ്പോലെ തരംതാണ് ഈഴവ സമുദായത്തെ കളംഗിതമാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല (സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയവര്‍).

    1947 വരെ കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്ന എന്റെ അച്ഛന്‍ ഒരിക്കലും മുരളിയെപ്പോലെ വര്‍ഗീയ വികാരം ഉള്‍ക്കൊള്ളുന്നവനായിരുന്നില്ല. എന്റെ അച്ഛന്റെ ശിക്ഷണത്തില്‍ പഠിച്ചിരുന്ന പലരും നല്ല ചിത്രകാരന്മാരും ആയിക്കാണും. അവരെല്ലാം തന്നെ ഇപ്പോള്‍ എഴുപത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരം ആണ്. എന്റെ രക്ഷിതാക്കളാരും തന്നെ മക്കളെ വര്‍ഗീയ വികാരം ഉണ്ടാകത്തക്ക രീതിയില്‍ ഒരുപദേശവും തന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ ബൂലോഗത്ത് നായര്‍ സമുദായാംഗങ്ങളെ സംഘടിപ്പിക്കുവാനൊരു ഗ്രൂപ്പോ അല്ലെങ്കില്‍ അവര്‍ണരെ വിമര്‍ശിച്ചുകൊണ്ട് ഒരു പോസ്റ്റോ എനിക്ക് ഇല്ല എന്നതല്ലെ വാസ്തവം. ലോകമെമ്പാടും പലരും വായിക്കുന്ന മലയാള രചനകള്‍ കക്ഷി രാഷ്ട്രീയ, വര്‍ഗീയ, ജാതീയ, മതാധിഷ്ടിത  വിദ്വേഷം  വമിക്കുന്ന ഒന്നാകാതിരിക്കുന്നതല്ലെ നല്ലത്. മനുഷ്യരായി ജീവിക്കുന്ന നമ്മള്‍ തമ്മില്‍ത്തല്ലാതെ ഒരുമയോടും നല്ലമനസോടെയും രചനകള്‍ സ്രഷ്ടിച്ച് വരും തലമുറയ്ക്ക് ഒരു മാതൃകയാവുകയാണ് വേണ്ടത്.

    ആദ്യം കൊച്ചി (പടത്തില്‍ കൈയില്‍ ബോംബുമായി നില്‍ക്കുന്ന ചിത്രകാരന്‍) പിന്നെ തിരുവനന്തപുരം. ആരോ കേരളപോലീസിന് കത്തയച്ചത് മെയില്‍ തുറന്ന് നോക്കിയതായി ചിത്രകാരന്റെ ആത്മഗതം എന്ന ബ്ലോഗ് സാക്ഷ്യപ്പെടുത്തുന്നു. ഇനി അപ്പോള്‍ ചിത്രകാരന്റെ ബ്ലോഗുകള്‍ പോലീസുകാരും വായിക്കും. ചിത്രകാരന് അഭിനന്ദനങ്ങള്‍

    ഇതോടൊപ്പം വായിക്കുവാന്‍ ചില ചരിത്ര സത്യങ്ങള്‍ ചുവടെ.

    വിഷ്ണു മാഷിന്റെ ഒരു പഴയ കവിത ആകാം അല്ലെ!!!!

    അങ്ങനെയിരിക്കുമ്പോള്‍
    ബ്രാഹ്മണ്യം ഒരു നാല്‍ക്കാലിയായി
    ഇങ്ങനെ നടന്നു വരികയായിരുന്നു.

    -മനസ്സിലാവ്ണ്ടോ? >>>>>> ചിത്രകാര വിജയം

    ഞാന്‍ കണ്ട ചിത്രകാരന്‍

    ചിത്രകാരന്‍ എന്റെ സംശയങ്ങള്‍ക്ക് മറുപടിതന്നു

    കേരളബ്ലോഗേഴ്‌സ് അക്കാദമി പുതിയ സംരംഭം

    എനിക്ക് അഞ്ചരക്കണ്ടിയുടെ ഭീഷണി  (അഞ്ചരക്കണ്ടിക്ക് മാറ്റം സംഭവിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്)

    ഓ.ടോ – കേരളത്തില്‍ ഒരു ബ്ലോഗ് ശില്പശാല നടത്തുവാന്‍ ഞാന്‍ കണ്ടെത്തിയ വ്യക്തി ഇതാണ്.

    ബ്ലോഗര്‍നാമം അപ്പു. സ്വദേശം പത്തനംതിട്ട ജില്ലയില്‍ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി ദുബായ് നഗരത്തില്‍.
    e-mail: appusviews@gmail.com

    എന്റെ ബ്ലോഗാത്മകഥ 

    എന്റെ മറ്റു ബ്ലോഗുകള്‍ 
    എന്റെ പൂ‍ണ്ണ പ്രൊഫൈല്‍ കാണൂ

    27 Comments
  • കേരളപ്പിറവി ദിനമായ 01-11-08 ന് എസ്.എന്‍.എച്ച്.എസ്.എസ് ഉഴമലയ്ക്കല്‍ എന്ന ബ്ലോഗ് ഔപചാരികമായി പ്രസ്തുത സ്ക്കൂളിലെ പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്യു. അന്നേദിവസം കുട്ടികള്‍ക്ക് ബ്ലോഗിങ്ങിനെക്കുറിച്ച് പറഞ്ഞുകൊടുക്കുവാനായി എന്നെ ക്ഷണിക്കുകയും അവസരം തരുകയും ഉണ്ടായി. സ്കൂളിലെ കമ്പ്യൂട്ടറില്‍ കേരളസ്ക്കൂള്‍സ് ഡോട് നിങ്ങ് ഡോട് കോം എന്ന ഒരു സോഷ്യല്‍ നെറ്റുവര്‍ക്കിങ്ങിന് രൂപ കല്പന ചെയ്യുവാനും എനിക്കവസരം ലഭിച്ചു. വിന്‍ഡോസ് ഉപയോഗിച്ചിരുന്ന എനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളും ഇപ്പോള്‍ ലിനക്സ് ഉപയോഗിക്കുമ്പോഴുണ്ടായ നേട്ടങ്ങളും അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനവിടെ വിവരിക്കുകയുണ്ടായി. കൂടാതെ ഞാന്‍ എന്തായിരുന്നു എന്നും ഇന്ന് ഈ നിലയില്‍ നിങ്ങളുടെ മുന്നില്‍ വന്ന് ഇത്തരത്തിലൊരവതരണത്തിന് എന്നെ പ്രാപ്തനാക്കിയതിന് പിന്നില്‍ ലോകമെമ്പാടുമുള്ള ഒരു കൂട്ടം ഐ.ടി പ്രൊഫഷണലുകളാണ് എന്നും വിവരിച്ചു. മറ്റു സ്ക്കൂളുകള്‍ക്ക് ഈ നെറ്റ്വര്‍ക്കില്‍ പങ്കാളികളാകുവാനും അവരവരുടെ സ്ക്കൂളിന്റെ പേരില്‍ പ്രൊഫൈലുകള്‍ രചിക്കുവാനും കഴിയും. അവിടെ സംസാരിച്ച അധ്യാപകനായ ശ്രീ സുരേന്ദ്രനാഥിന്റെ വീഡിയോ ആണ് താഴെ കൊടുത്തിരിക്കുന്നത്.

    1 Comment
  • श्रीमति रंजना भाटिया

    श्रीमति रंजना भाटिया

    എന്നെപ്പറ്റി ശ്രീമതി രഞ്ജന ഭാട്ടിയ ഒരു പോസ്റ്റ് ഹിന്ദീ മീഡിയാ എന്ന വെബ്സൈറ്റില്‍ എഴുതി ഹിന്ദി ബ്ലോഗര്‍മാരുടെ ഇടയില്‍ പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചു.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അവര്‍ എനിക്കൊരു ഈമെയില്‍ അയച്ചിരുന്നു.

    നമസ്തെ ..

    കുറെ ദിവസങ്ങളായി താങ്കളുടെ ബ്ലോഗ് വായിക്കുന്നുണ്ടായിരുന്നു …ചില കാര്യങ്ങള്‍ അറിയുവാന്‍ താല്പര്യം ഉണ്ട്…താങ്കള്‍ക്ക് ഹിന്ദി മനയിലാക്കുവാന്‍ കഴിയുമോ  ..കഴിയും എങ്കില്‍ ..എനിക്ക് ചില ചോദ്യങ്ങള്‍ ഉണ്ട് …

    അവരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കുകയുണ്ടായി.

    ഈ കവയത്രി രഞ്ജന ഭാട്ടിയയുടെ ജനനം ഹര്യാനയിലെ രോഹ്ത്തക് ജില്ലയിലെ കല്‍നൌര്‍ ഗ്രാമത്തില്‍ 1966  ഏപ്രില്‍ 14 ന് ആയിരുന്നു. ആരംഭ വിദ്യാഭ്യാസം ദില്ലിയിലും കോളേജ് വിദ്യാഭ്യാസം ജമ്മുവിലും ആയിരുന്നു. ഇവര്‍ ബിയെഡ് പാസായിട്ടുണ്ട്. ചെറുപ്പം മുതല്‍ എഴുതുന്നതില്‍ താല്പര്യമുണ്ടായിരുന്നു. പല ലേഖനങ്ങളും കവിതകളും എഴുതിയത് ആദ്യം ദൈനിക് ജാഗരണ്‍, അമര്‍ ഉജാല, ഭാട്ടിയ പ്രകാശ് (മാസിക) എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് വീട്ടില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ ഡയറി എഴുത്തായി ചുരുങ്ങി. നൂറുകണക്കിന് കവിതകള്‍ എഴുതിയിട്ടുണ്ട്. 12 വര്‍ഷം സ്കൂളില്‍ അധ്യാപിക ആയിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ എടുത്ത ഡിപ്ലൊമോ ധാരാളം പ്രയോജനപ്പെട്ടു. ഏകദേശം രണ്ടുവര്‍ഷം വരെ മധുബന്‍ പബ്ലിഷറോടൊപ്പം പ്രവര്‍ത്തിച്ചു. അവിടെ ഉപന്യാസ ചക്രവര്‍ത്തി പ്രേംചന്ദിന്റെ ഉപന്യാസം പ്രൂഫ് റീഡിംങ്ങും എഡിറ്റിങ്ങും ചെയ്ത അനുഭവം ഉണ്ടായി. ഇപ്പോള്‍ വീട്ടില്‍ കുട്ടികളെ പഠിപ്പിക്കലുമായി കഴിയുന്നു. കുറെ നാളുകളായി നെറ്റില്‍ പല ഫോറങ്ങളിലും എഴുതുന്നു. കവിതയിലും ഹിന്ദി സാഹിത്യത്തിലും പ്രത്യേക താല്പര്യമാണ്. ബച്ചന്‍, അമൃത പ്രീതം, ദുഷ്യന്ത്ജീ തുടങ്ങിയവ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നു.

    കടപ്പാട് – രഞ്ജന ഭാട്ടിയയെപ്പറ്റി

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍