-
No Comments
ഇക്കഴിഞ്ഞ 2008 ആഗസ്റ്റ് 09 ന് തിരുവനന്തപുരം പ്രസ്സ്ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ കെഡിഇ 4.1 ന്റെ റിലീസ് പാര്‍ട്ടി (ചിത്രങ്ങള്‍ 1 | 2 | 3 ) ഗംഭീരമായിത്തന്നെ ടിക്കാറാം മീണ ഉത്ഘാടനം ചെയ്യുകയുണ്ടായി. ദൃശ്യമാധ്യമങ്ങള്‍ വളരെ പരിമിതമായ തോതില്‍ മാത്രം പ്രാതിനിധ്യം വാര്‍ത്തകളില്‍ നല്കുകയുണ്ടായി. അതിനാല്‍ത്തന്നെ എസ്എംസിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ജനമധ്യത്തിലേയ്ക്ക് എത്താതെപോയി. പത്രമാധ്യമങ്ങളൊന്നും ഈ പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വേണ്ട വിധത്തില്‍ പ്രസിദ്ധീകരിച്ചതായും കാണുവാന്‍ കഴിഞ്ഞില്ല. അക്കാരണങ്ങള്‍ കൊണ്ടുതന്നെ അടുത്ത ദിവസം കനകക്കുന്നില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയെടുത്ത അവതരണങ്ങള്‍ യൂ ട്യൂബിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രമുഖരായ ചില വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരേകദേശരൂപം ലഭ്യമാക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവര്‍ ഇവരാണ്.
തിരുവനന്തപുരം ജില്ലയിലുള്ള പ്രമുഖരെ ഇത്തവണ ഒഴിവാത്തി. കാരണം അപ്ലോഡ് ചെയ്യുവാനുള്ള പ്രതിമാസ സ്പെയിസ് അലോട്ടുമെന്റ് പരിതമായതുകൊണ്ടാണ്. അവരെ മറ്റവസരങ്ങളില്‍ പരിഗണിക്കുന്നതാണ്.
-
2 Comments
ഗ്നു/ലിനക്സ് വകഭേദങ്ങള്‍
ഇതില്‍ ഡസ്ക് ടോപ്പ് പോലും മലയാളത്തിലാക്കി മാറ്റുവാന്‍ കഴിയും. കേരളത്തിലെ സ്കൂളുകളില്‍ ഇതാണ് ഉപയോഗിക്കുന്നത്.
ഉബുണ്ടു
ഇതിന്റെ സിഡികള്‍ സൗജന്യമായി ലഭിക്കുന്നു. ഇത് നല്ല രീതിയില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നു.ഇതിലും മലയാളം സപ്പോര്‍ട്ട് ഉണ്ട്.
ചില സഹായകമായ ലിങ്കുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുന്നു.
സ്വതന്ത്ര സോഫ്റ്റുവെയര്‍ ഗ്രൂപ്പുകള്‍ വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നു.
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- ഇന്‍ഡ്യന്‍ ലൈബര്‍ യൂസേഴ്സ് ഗ്രൂപ്പ് -തിരുവനന്തപുരം (പേര് തിരുത്തപ്പെടാം)


















വ്യാഖ്യാനം