-
2 Comments
രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം
2005 മേയിലായിരുന്നു ആദ്യ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മേളനം നടന്നത്.
രണ്ടാം അന്തരാഷ്ട്രീയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമ്മേളനം 2008 ഡിസംബര്‍ 9,10,11 തീയതികളിലായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ – കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുകയാണ്. 25 വര്‍ഷമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം രൂപം കൊണ്ടിട്ട്. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ മാത്രമല്ല എല്ലാത്തരത്തിലുമുള്ള അറിവിന്റേയും മേഖലകളിലേക്ക് ഇത് പ്രവേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കല, സാഹിത്യം തുടങ്ങിയ മേഖലകളിലും ഇതിന്റെ സ്വാധീനം കാണാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിലവിലുള്ള ഡിജിറ്റല്‍ ഡവൈസിനെ ആഴം കൂട്ടുന്ന രീതിയിലാണ് പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ മുന്നോട്ട് പോകുന്നത്. അതിനെ പ്രതിരോധിക്കാനും അറിവു നേടാന്‍ എല്ലാപേര്‍ക്കും തുല്യ അവസരം സ്രഷ്ടിക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം അവസരം ഒരുക്കുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഈ അന്താരാഷ്ട്ര സമ്മേളനത്തില്‍ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനങ്ങളെ അവതരിപ്പിക്കുന്നതിന് വേദിയൊരുക്കും. സാങ്കേതികവിദ്യ, നയപരിപാടികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവയായയിരിക്കും ഈ സമ്മേളനം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.
കനകക്കുന്ന് പാലസില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രദര്‍ശനം ഡിസംബര്‍ 9, 10, 11 തീയതികളില്‍ ഉച്ചക്ക് ഒരു മണിമുതല്‍ (1300 hrs) രാത്രി എട്ടുമണിവരെ (2000 hrs) പൊതു ജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നു.
- ഫ്രീ സോഫ്റ്റ്‌വെയര്‍ ഫിലോസഫി, ഹിസ്റ്ററി, പ്രോജക്ട്സ് എന്നിവയുടെ പോസ്റ്റര്‍ പ്രദര്‍ശനം.
- ഇന്‍സ്റ്റാള്‍ ഫെസ്റ്റ്. ലാപ്‌ടോപ്പ് അല്ലെങ്കില്‍ സി.പി.യു മാത്രം കൊണ്ടുവന്നാല്‍ ഇഷ്ടമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്സ്റ്റാള്‍ ചെയ്യിക്കാം.
- പുന പ്രസിദ്ധീകരിക്കാവുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.
- സര്‍ക്കാര്‍ പിന്തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോജക്ടുകള്‍.
- കളിയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകള്‍.
- ഗ്രാഫിക്സിന്റെയും വീഡിയോയുടെയും എഡിറ്റിങ്ങ്.
- വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള കമ്പ്യൂട്ടിങ്ങ്.
- ശാസ്ത്രീയ കമ്പ്യൂട്ടിങ്ങ്.
- ഓപ്പണ്‍ ഹാര്ഡ്‌വെയര്‍
- കൂടാതെ ഓപ്പണ്‍ മോവിഫെസ്റ്റ് 2008 – 10-12-08 ന് രാത്രി ഏഴുമുതല്‍ എട്ടുമണിവരെ.
പ്രസ്തുത പരിപാടിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കമ്യൂണിറ്റികള്‍
ഗ്നു-ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് തിരുവനന്തപുരം , കൊച്ചി , തൃശൂര്‍ , സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് , ഫ്രീ സോഫ്റ്റ്‌വെയര്‍ സെല്‍, ഗവ. എഞ്ചിനീയറിങ്ങ് കോളേജ് – ബാര്‍ട്ടണ്‍ ഹില്‍ , നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി , കോഴിക്കോട് എം.ഇ.എസ് കോളേജ് , കുറ്റിപ്പുറം മുതലായവ.
Other Contributtors :- NRC-FOSS, C-DAC, NIC, BSNL, KSEB, KELTRON, TECHNOPARK, INFOPARK, SMART CITY, SPACE etc.
Free Software Free Society
Conference on Freedom in Computing, Development and Culture -
1 Comment
വിജ്‌ഞാനത്തെ സൃഷ്‌ടിക്കല്‍ പണച്ചെലവുള്ള പ്രക്രിയ: കുസാറ്റ് വി.സി
കൊച്ചി: പുതിയ വിജ്‌ഞാനത്തിന്റെ സൃഷ്‌ടിക്ക് വന്‍ പണച്ചെലവും അതിലേറെ അധ്വാനവും വേണ്ടിവരുമെന്നു കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗംഗന്‍ പ്രതാപ് പറഞ്ഞു. പുതിയ സോഫ്‌റ്റ്വെയറുകളുടെ രപകല്‍പനയും ഏറെ ചെലവുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക മൊബൈല്‍ ഫോണുകളുടെ നിര്‍മിതിക്കു നിരവധി ബില്യണ്‍ ഡോളറുകള്‍ വേണ്ടിവരുന്നുണ്ടെങ്കിലും വ്യാപകമായ വില്‍പന കൊണ്ടുമാത്രമാണ് അവ വിലകുറച്ചു നല്‍കാനാവുന്നത്.
കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ ‘ഉന്നത വിദ്യാഭ്യാരംഗത്ത് സ്വതന്ത്ര സോഫ്‌റ്റ്വെയറുകള്‍’ എന്ന വിഷയത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അക്കാദമിക് ഗവേഷണ മേഖലയില്‍ അമേരിക്കയില്‍ പ്രതിവര്‍ഷം ഉന്നത നിലവാരത്തിലുള്ള 160000 ഗവേഷണ പ്രബന്ധങ്ങളാണ് ജനിക്കുന്നതെന്ന് ഡോ. ഗംഗന്‍ പ്രതാപ് പറഞ്ഞു. അതിനുവേണ്ടി 35 ബില്യണ്‍ ഡോളറാണു നീക്കിവയ്‌ക്കപ്പെടുന്നത്. അതായത് ഒരു പ്രബന്ധത്തിന്റെ ജനനത്തിന് ഒരുകോടി രപ ചെലവാകുന്നു. ആ രാജ്യത്ത് ഒരുവര്‍ഷം ഒരു വ്യാവസായിക പേറ്റന്റ് ജനിക്കുന്നതിനു ശരാശരി 55 കോടി രപയാണു ചെലവിടുന്നത്.
കൊച്ചി സര്‍വകലാശാലയുടെ ഗവേഷണ-വികസന ബജറ്റ് നാമമാത്രമായതുകൊണ്ട് ഒരു വ്യാവസായിക പേറ്റന്റ് രപപ്പെടുത്താന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജ്‌ഞാന നിര്‍മാണം ചെലവേറിയതാണെങ്കിലും അതു സൗജന്യമായി നല്‍കുന്നതിനു സര്‍ക്കാരുകളുടെ നയപരമായ തീരുമാനം കൊണ്ടുമാത്രമേ കഴിയ. ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഇന്‍സ്‌റ്റിറ്റ്യട്ടിലെ ഡോ. രാഹുല്‍ റോയി, എന്‍.ഐ.ടി.സിയിലെ ഡോ. രാജഗോപാല്‍, സിന്‍ഡിക്കേറ്റംഗം ബേബി ചക്രപാണി, സ്‌കള്‍ ഓഫ് മറൈന്‍ സയന്‍സ് ഡയറക്‌ടര്‍ ഡോ. എച്ച്.എസ്. റാംമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍: കേരളത്തിലെ ഫ്രീ സോഫ്‌റ്റ്വേര്‍ മൂവ്‌മെന്റ് പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നു.
ഇന്നും നാളെയുമായി കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിലൂടെയാണ് പിടിച്ചെടുക്കല്‍ ശ്രമം നടക്കുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെയും ബംഗളുരുവിലെയും ചെറുപ്പക്കാരാണ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നതെന്നാണ് കൗതുകകരം. ഐ ടി അറ്റ് സ്‌കൂള്‍, കുസാറ്റ്, അപ്രോപ്രിയേറ്റ് ടെക്‌നോളജി പ്രമോഷന്‍ സൊസൈറ്റി, ഓപ്പണ്‍ സോഫ്‌റ്റ്വേര്‍ ഇന്‍ഡസ്‌ട്രീയല്‍ കോര്‍പറേഷന്‍ എന്നിവയുടെയൊക്കെ
സംയുക്‌താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നതെങ്കിലും പരിപാടികളുടെ മൊത്തം നിയന്ത്രണം സി.പി.എമ്മുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്. ഈ വിഭാഗമാകട്ടെ ഐ ടിയുടെയും സ്വതന്ത്ര സോഫ്‌റ്റ്വേറിന്റെയും പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഐ.കെ.എം. സാരഥി ഉണ്ണികൃഷ്‌ണനെപ്പോലുള്ളവര്‍ മൈക്രോസോഫ്‌റ്റിന്റെ വക്‌താവായി ശക്‌തമായി രംഗത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ
ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെ ഈ വിഭാഗം പകുതി വിജയിച്ചിരുന്നു. ഐ ടി വകുപ്പ് മുഖ്യമന്ത്രിതന്നെ കൈവശം വച്ചതും ഇവര്‍ക്കനുഗ്രഹമായി. മുഖ്യമന്ത്രിയുടെ ഐ ടി ഉപദേഷ്‌ടാവ് ജോസഫ് മാത്യു, ഫ്രീ സോഫ്‌റ്റ്വേര്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായിരുന്ന അരുണ്‍, വി.എസിന്റെ മുന്‍ സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവരൊക്കെ സജീവമായി രംഗത്തുണ്ട്. ഇവര്‍ തമ്മില്‍ ചില വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പിടിച്ചെടുക്കല്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണത്രെ. അവസാനം ഉണ്ണികൃഷ്‌ണനെയും ഫ്രീ
സോഫ്‌റ്റ്വേറിന്റെ വക്‌താവാക്കുന്നതില്‍ ഇവര്‍ വിജയിച്ചു.വര്‍ഷങ്ങളായി ഫ്രീ സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളായ ആയിരക്കണക്കിന് പേരും അവരുടെ നിരവധി കൂട്ടായ്‌മകളും കേരളത്തിലും വന്‍ നഗരങ്ങളിലും നിലവിലുണ്ട്. ഈ
വിഭാഗങ്ങളുടെ കാര്യമായ പങ്കാളിത്തം ഇന്ന് തുടങ്ങുന്ന സമ്മേളനത്തില്‍ ഇല്ല. മൈക്രോസോഫ്‌റ്റ് അടക്കമുള്ള വന്‍കിട കമ്പനികളുമായി ഇവര്‍ സൈബര്‍ യുദ്ധത്തിലാണ്. ഇവരില്‍ പലരും തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്ന സര്‍വദേശീയ സമ്മേളനത്തിന്റെ തയാറെടുപ്പിലാണ്. എന്‍. റാമിന്റെയും പ്രബീര്‍ പുക്കായസ്‌തയുടെയും ദേബിഷ് ദാസിന്റെയും മറ്റും നേതൃത്വത്തില്‍ സി.പി.എം. ആശീര്‍വാദത്തോടെ അടുത്ത് ചെന്നൈയില്‍ നടന്ന സമ്മേളനത്തിലും ഇവരുടെ കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. ബംഗളുരുവിനെപ്പോലുള്ള സ്‌ഥലങ്ങള്‍ പക്ഷെ സി.പി.എമ്മിന് ഇപ്പോഴും ബാലികേറാമലയായി നിലനില്‍ക്കുന്നു.ഫ്രീ സോഫ്‌റ്റ്വേറിനുവേണ്ടി രംഗത്തിറങ്ങിയിട്ടും സ്വന്തം കമ്പ്യൂട്ടര്‍ ശൃംഖലയില്‍ അതുപയോഗിക്കാന്‍ സി.പി.എം തയാറായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഈ വിഷയത്തിന്റെ രാഷ്‌ട്രീയത്തെക്കുറിച്ച് പറയാത്ത ബി.ജെ.പി പോലും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സ്വതന്ത്ര സോഫ്‌റ്റ്വേര്‍ ഉപഭോക്‌താക്കളുടെ കൂട്ടായ്‌മ കണ്ട് അടുത്തയിടെ രൂപീകരിച്ച മൈക്രോസോഫ്‌റ്റ് യൂസേഴ്‌സ് ഗ്രൂപ്പ് ഉദ്‌ഘാടനം ചെയ്‌തത് എം.പി. വീരേന്ദ്രകുമാറായിരുന്നു.
ഇന്നും നാളെയും നടക്കുന്ന സമ്മേളനത്തില്‍ പ്രൊപ്രൈറ്ററി സോഫ്‌റ്റ്വേറിന്റെ പ്രചാരകരും പങ്കെടുക്കുന്നുണ്ടത്രെ.
എന്തായാലും പുതിയ മേഖലയില്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ എം.എ. ബേബി, തോമസ് ഐസക്, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രഭാത് പട്‌നായിക് തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നുണ്ട്.
ഐ. ഗോപിനാഥ്
കടപ്പാട് – മംഗളം
ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ വാര്‍ത്ത ചുവടെ:എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
സിപിഐ(എം) ശ്രമംറിച്ചാര്ഡ് സ്റ്റോള്‍മാന്‍ തുടക്കമിട്ട ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടഷന്റെ ഇന്ത്യ ചാപ്റ്റര്‍ പിടിച്ചെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട അരങ്ങൊരുക്കത്തിലൂടെ സിപിഐ നിയന്ത്രണത്തിലായിരുന്ന കര്‍ഷകസംഘം ഹൈജാക്ക് ചെയ്യാന്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് സിപിഐ(എം) ഇക്കാര്യത്തിലും കൈക്കൊള്ളുന്നത്. അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയും സംഘടനയുടെ എല്ലാത്തലങ്ങളിലും ആശയപരമായ ഛിദ്രം സൃഷ്ടിച്ചും ക്രമേണ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. മുമ്പ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ സിപിഐ(എം) വരുതിയിലാക്കിയതും സമാനമായ
തന്ത്രങ്ങളിലൂടെയായിരുന്നു.എഫ്എസ്എഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കിരണ്‍ ചന്ദ്രയാണ് സംഘടനയില്‍ സിപിഐഎമ്മിന്റെ പിടിമുറുക്കത്തിന് കരുക്കള്‍ നീക്കുന്നവരില്‍ പ്രമുഖന്‍ എന്നറിയുന്നു. ആന്ധ്രപ്രദേശിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ കിരണ്‍ ചന്ദ്ര സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ ഐടി ഉപദേഷ്ടാക്കളിലൊരാളാണെന്ന് എഫ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. തെലുഗിലെ സിപിഐ(എം) മുഖപത്രമായ പ്രജാശക്തിയുടെ തലപ്പത്തുള്ളയാളാണത്രേ കിരണ്‍ ചന്ദ്ര.
എഫ്എസ്എഫിന്റെ കൂടി സംഘാടനത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ദേശീയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് സ്വേഛ എന്ന സംഘടനയാണെന്ന വാദം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനത്തില്‍ പ്രധാന
സംഘാടനകനായിരുന്ന എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡംഗം കിരണ്‍ ചന്ദ്ര, എഫ്എസ്എഫിനെ പ്രതിനിധീകരിച്ചല്ല, സ്വേഛയെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നാണ് വാദം. അതേ സമയം എഫ്എസ്എഫിന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചായിരുന്നു, അന്ന് സമ്മേളനാവശ്യത്തിനായി വിവിധ സര്‍വ്വകലാശാലകളിലേക്ക് എഴുത്തുകുത്തുകള്‍ നടന്നത്.കേരളത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആയി ഹൈദരാബാദ് കേന്ദ്രമായി രൂപീകരിച്ച സംഘടനയാണ് സ്വേഛ. കിരണ്‍ ചന്ദ്ര സ്വേഛയുടെയും ഭാരവാഹിയാണ്.
സെപ്തംബര്‍ 21ന് ചെന്നൈയില്‍ സംഘടിപ്പിച്ച ‘ഫ്രീഡം ആന്‍ഡ് സോഫ്റ്റ്വെയര്‍’ എന്ന പരിപാടിയാണ് സംഘടനയിലെ ഛിദ്രം മറനീക്കി പുറത്തുകൊണ്ടുവന്നത്. ചെന്നൈ
മേയര്‍ എം സുബ്രഹ്മണ്യന്‍, ദ ഹിന്ദു പത്രാധിപരായ എന്‍ റാം, പശ്ചിമ ബംഗാള്‍ ഐടി മന്ത്രി ദേബേഷ് ദാസ്, എഫ്എസ്എഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍
ചന്ദ്ര, ഡല്‍ഹി സയന്‍സ് ഫോറം സെക്രട്ടറി പ്രബീര്‍ പുരകായസ്ത തുടങ്ങിയവരെ മുഖ്യ പ്രഭാഷകരായി നിശ്ചയിച്ച ചടങ്ങ് സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ സിപിഐ(എം) ഘടകമായിരുന്നു. ചടങ്ങില്‍ വച്ച് എഫ്എസ്എഫ് തമിഴ്നാടിന്റെ ലോഗോ പ്രകാശനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. രാജ്യാടിസ്ഥാനത്തിലല്ലാതെ സംസ്ഥാനാടിസ്ഥാനത്തില്‍ എഫ്എസ്എഫ് ഘടകങ്ങള്‍ ലോകത്തൊരിടത്തും നിലവിലില്ലെന്നിരിക്കെ എഫ്എസ്എഫ് പിളര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്
ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം സംഘടനയുടെ പേര് ഫ്രീ സോഫ്റ്റ്വെയര്‍ ഫോറം, തമിഴ്നാട് എന്നാക്കി മാറ്റുകയായിരുന്നു. അപ്പോഴും ചുരുക്കപ്പേര്‍ നിലനിര്‍ത്തി – എഫ്എസ്എഫ്.തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ റെഡ്ഹാറ്റും ഫെഡോറയും ഡേബിയനും ഉബുണ്ടുവും അടക്കം പ്രമുഖ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളിലെല്ലാം സമ്പൂര്‍ണ്ണ തമിഴ് സപ്പോര്‍ട്ട് ഉണ്ടായിരിക്കെ, എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഇത്തരം ഒരു നീക്കം നടന്നതും
വിവാദമായിരുന്നു. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍ പ്രോജക്ടിന് സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിഗണിക്കുക പോലും ചെയ്യാതെ മൈക്രോസോഫ്റ്റിന്റെയും എഎംഡിയുടെയും സഹായത്തോടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഐടി മന്ത്രിയെ ഇത്തരം ഒരു ചടങ്ങിന് ക്ഷണിച്ചതിന്റെ ധാര്‍മ്മികത വിമര്‍ശനവിധേയമായി. നിലവിലുള്ള ഒരു ഗ്നൂ ലിനക്സ് വിതരണം പകര്‍ത്തി ബംഗാളി ലോക്കലൈസേഷന്റെ വിവര്‍ത്തകരുടെ പേരുമാത്രം മാറ്റി ഐഐറ്റി കാണ്‍പൂരിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ബൈശാഖി ലിനക്സിന് പശ്ചിമബംഗാള്‍ സിപിഎം ഘടകം നല്‍കിയ പിന്തുണയും ഇതിനൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടു.കൊച്ചി സര്‍വ്വകലാശാലാ ക്യാമ്പസില്‍ നവംബറില്‍ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമ്മേളനത്തെ എഫ്എസ്എഫിന്റെ രണ്ടാം ദേശീയ സമ്മേളനം എന്നും
ഹൈദരാബാദ് സമ്മേളനത്തിന്റെ തുടര്‍ച്ച എന്നും വിശേഷിപ്പിച്ചത് വിവാദം ആളിക്കത്തിച്ചു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.എഫ്എസ്എഫ് ഇന്ത്യ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായ സംഭാവന നല്‍കിയിട്ടില്ലെന്ന വാദം ഇതിനിടെ ചില ലിനക്സ് യൂസര്‍ ഗ്രൂപ്പ് മെയിലിങ് ലിസ്റുകളില്‍ ഉയര്‍ന്നതും ശ്രദ്ധേയമായി. ഒരു അക്കാദമിക് സ്വഭാവമുള്ള പരിപാടിയുടെ മറവില്‍ മുന്‍നിര സിപിഎം പ്രവര്‍ത്തകരല്ലാത്ത നോളജ് വര്‍ക്കേഴ്സിനെ ഉപയോഗിച്ച് സംഘടനയുടെ നേതൃത്വത്തില്‍ നുഴഞ്ഞുകയറാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് ആരോപണം.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മുന്‍ മേധാവിയും സിപിഐ(എം) സഹയാത്രികനുമായ ഉണ്ണിക്കൃഷ്ണന്റെ ചില മുന്‍കാല ഇടപെടലുകളും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒരുവശത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വായ്ത്താരി മുഴക്കവേ തന്ന കേരളത്തിലെ പഞ്ചായത്തുതല കമ്പ്യൂട്ടറൈസേഷന് മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങള്‍ പയോഗിച്ചതിലൂടെ ഐകെഎം വിവാദത്തില്‍ പെട്ടത് ഉണ്ണിക്കൃഷ്ണന്റെ കാലത്തായിരുന്നു. എന്നാല്‍ ഇതേ ഉണ്ണിക്കൃഷ്ണനാണ് ഒന്നരമാസം മുമ്പ് കേരളത്തിലെ ഇ-ഗവേണന്‍സിനെ കുറിച്ചുപഠിക്കാന്‍ വെനിസ്വേലയില്‍ നിന്ന് എത്തിയ ജനപ്രതിനിധിസംഘം പ്ളാനിങ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് സംസാരിച്ചത്. പ്ളാനിങ് ബോര്‍ഡില്‍ തന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഉണ്ടന്നിരിക്കെ ഈ നീക്കം സംശയം ഉണര്‍ത്തിയത് സ്വാഭാവികമായിരുന്നു.സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസനത്തെ ഒരുതരത്തിലും പിന്തുണച്ചിട്ടില്ലാത്ത കൊച്ചി സര്‍വ്വകലാശാലയെ ഈ മേഖലയിലേക്ക് തിരിച്ചുവിടാന്‍ സമ്മേളനത്തിന് കഴിയുമെങ്കില്‍ അതു് നല്ലകാര്യമാണെന്ന അഭിപ്രായമാണ് പ്രവര്‍ത്തകര്‍ക്കു പൊതുവില്‍. എന്നാല്‍ എഫ്എസ്എഫിനെ അടിക്കാനുള്ള വടിയാക്കി സമ്മേളനത്തെ ഉപയോഗിക്കുന്നതിലും ക്രെഡിറ്റുകള്‍ നല്‍കാതിരിക്കുന്നതിലുമാണ് പ്രവര്‍ത്തകരുടെ രോഷമത്രയും. എസ്എംസി, ഐഎല്‍യുജി കൊച്ചി എന്നിവ അടക്കമുള്ള ഗ്നൂ ലിനക്സ് ഡവലപ്പ്മെന്റ്
ഗ്രൂപ്പുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.എഫ്എസ്എഫിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കിരണ്‍ ചന്ദ്രയോട് വിശദീകരണം ആവശ്യപ്പെടുമെന്നറിയുന്നു. ഇതോടെ സിപിഐ(എം) നേതൃത്വത്തില്‍
സമാന്തര എഫ്എസ്എഫ് നിലവില്‍ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കയാണ്. ഇതിന് കേരള സര്‍ക്കാര്‍ ഐടി വകുപ്പിന്റെയും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ
ഡവലപ്പര്‍മാരുടെയും രഹസ്യപിന്തുണ ഉണ്ടന്നും ആരോപണമുണ്ട്. -
3 Comments

മുകളില്‍ കാണുന്ന ചിത്രത്തില്‍ ഞെക്കിയാല്‍ പി.ഡി.എഫ് ഫയലായി ഡൌണ്‍ലോഡ് ചെയ്യാം.പ്രസ്തുത സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബ്രോഡ്ബാന്റ് ഇന്റെര്‍നെറ്റ് സ്കൂളുകളില്‍ ലഭ്യമാവുന്നതോടെ ഇന്റെര്‍നെറ്റിലെ പ്രധാന സേവനങ്ങളായ വെബ്സൈറ്റ്, വിക്കിപ്പീഡിയ പോലുള്ള വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗം, ഇ-മെയില്‍, ബ്ലോഗ്, ചാറ്റിങ്ങ് തുടങ്ങിയവയൊക്കെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരും കുട്ടികളും ഉപയോഗപ്പെടുത്തേണ്ടതാണ്.
ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വന്തമായി ഒരു ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.
എല്ലാ കുട്ടികള്‍ക്കും ഇ-മെയില്‍ വിലാസം ഉണ്ടാക്കുന്നതോടൊപ്പം അവര്‍ക്ക് നല്ല രീതിയില്‍ ഇ-മെയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇ-മെയില്‍ മര്യാദകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തിയിരിക്കണം.
ഇന്റെര്‍നെറ്റില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞു കണ്ടെത്തുന്ന വിധം, വിവരശേഖരണം, പരീക്ഷഫലങ്ങള്‍, അറിയിപ്പുകള്‍ എന്നിവ പരിസോധിക്കുന്ന വിധം, ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിധം തുടങ്ങിയവ കുട്ടികള്‍ നിര്‍ബന്ധമായും പരിശീലിച്ചിരിക്കണം.
ഒരു സ്കൂളില്‍ ഒരുമാസം പരമാവധി 3 GB വിവരങ്ങളാണ് ഇന്റെര്‍നെറ്റിലൂടെ കൈകാര്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്.
-
10 Comments

Smt K.G Ajila (Jila Panchayath Member), Sri G. Sajinakumar (PTA President), Sri. C.S. Sreenivasan (Vilavoorkal Panchayath President), Sri Balachandran (Best teacher of HSS), Sri K. Sarathchandran (Headmaster)
വിളവൂര്‍ക്കല്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ശ്രീമതി കെ.ജി അജില 13-11-08 ന് നിര്‍വ്വഹിക്കുന്നു. കല്ലിടല്‍ കര്‍മ്മത്തിന് ശേഷം നടന്ന ചടങ്ങ് നിലവിളക്ക് കൊളുത്തിയുള്ള ചടങ്ങില്‍ സ്കൂളുകള്‍ക്കായുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഉദ്ഘാടനവും നടന്നു. പല പ്രമുഖ വ്യക്തികളും സംസാരിക്കുകയും മികച്ച ഹയര്‍സെക്കന്ററി അധ്യാപകനുള്ള കേരള സര്‍ക്കാരിന്റെ പ്രഥമ പുരസ്കാരം നേടിയ കുളക്കുമ്മല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാലചന്ദ്രന്‍ സാറിനെ ആദരിക്കലും, സ്കൂളുകള്‍ക്കായി കേരള സ്കൂള്‍സ് എന്ന സോഷ്യല്‍ നെറ്റ്റ്വര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ കേരളഫാര്‍മറെ (എന്നെ) ആദരിക്കുകയും ചെയ്തു. ഈ മഹത്തായ സംരംഭത്തിന് ചുക്കാന്‍ പിടിച്ചത് പ്രസ്തുത സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉദയകുമാറും, ഹെഡ്മാസ്റ്റര്‍ ശരത്ചന്ദ്രനും ആണ്. സ്കൂളിനുവേണ്ടി ബ്ലോഗ് പ്രസിദ്ധീകിക്കുകയും പല ബ്ലോഗുകളും വായിക്കുകയും ചെയ്യുന്ന ഉദയകുമാര്‍ അവര്‍കളുടെ താല്പര്യം ഒന്നുകൊണ്ട് തന്നെയാണ് കേരള സ്കൂള്‍സ് നിങ്ങ് ഡോട് കോം എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സാക്ഷാത്ക്കരിക്കപ്പെട്ടത്. എന്റെ ക്ഷണം സ്വീകരിച്ച് വെള്ളായണി വിജയനും പ്രസ്തുത പരിപാടി നേരില്‍ക്കാണുവാന്‍ സന്നിഹിതനായിരുന്സ്കൂളുകളില് ബ്രോഡ്ബാന്‍ഡ് ഉപയോഗത്തെ സംബന്ധിക്കുന്ന സര്‍ക്കലര്‍

News about IT@School Click here >>>> -
2 Comments
ഫ്രീസോഫ്റ്റുവെയറിനെക്കുറിച്ച് ചന്ദ്രിക ദിനപത്രത്തില്‍ ഒക്ടോബര്‍ അവസാനം വന്ന വാര്‍ത്ത പ്രതിക്ഷേധാര്‍ഹമാണ് എന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.
സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നതു് പൊതുജനങ്ങള്‍ക്ക് അജ്ഞാതമാക്കുന്ന “സാങ്കേതികതയുടെ പൌരോഹിത്യം” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിഷേധിയ്ക്കുന്നു.
ഏതു പ്രായത്തിലും സാഹചര്യത്തിലുമുള്ള വിദ്യാര്‍ത്ഥികളും സോഴ്സ് കോഡ് വായിയ്ക്കുന്നതിനെയും വേണ്ടത്ര പഠിയ്ക്കുന്നതിനെയും നാം പ്രോത്സാഹിപ്പിയ്ക്കുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്ന വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കു് പ്രതിഭാധനരായ പ്രോഗ്രാമ്മര്‍മാരെ സംഭാവന ചെയ്യുന്നു.അടിസ്ഥാനപരമായി വിദ്യാലയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം നല്ല പൌരന്മാരെയും അയല്‍ക്കാരെയും വാര്ത്തെടുക്കുകയെന്നതാണു്ചന്ദ്രിക ദിനപ്പത്രത്തിന്റെ എഡിറ്റര്‍ക്കും പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്കും വായിച്ചു പഠിക്കുവാന്‍ രണ്ട് ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍
സോഫ്റ്റ്വെയറുകളുടെ കഴുത്തറപ്പന്‍ മത്സരങ്ങള്‍ക്കിടയിലും വേറിട്ടൊരു റെക്കോഡിന് കഴിഞ്ഞ ജൂണ്‍ സാക്ഷ്യംവഹിച്ചു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വെയര്‍ എന്ന റെക്കോഡ് ‘സ്വതന്ത്ര സോഫ്റ്റ്വെയര്‍ മോസില്ല ഫയര്‍ഫോക്സ്’ നേടിയത് ജൂണ്‍ 17നാണ്. 80,02,530 പേര്‍ ഏറ്റവും പുതിയ ഇന്റര്‍നെറ്റ് ബ്രൌസര്‍ ‘ഫയര്‍ഫോക്സ് ‘3′ ഡൌണ്‍ലോഡ് ചെയ്തു. മൈക്രോസോഫ്റ്റിന്റെ ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ളോററിനേക്കാള്‍ നിരവധി ഗുണങ്ങളാണ് ഫയര്‍ഫോക്സിനെ ജനപ്രിയമാക്കിയത്.
സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനം കാല്‍നൂറ്റാണ്ടുപിന്നിടുന്ന ഈ അവസരത്തില്‍ കുത്തക (പ്രൊപൈറ്ററി സോഫ്റ്റ്വെയര്‍) സോഫ്റ്റ്വെയറിനെ വെല്ലുവിളിക്കാവുന്ന തരത്തില്‍ അത് വളര്‍ന്നതിനു പിന്നില്‍ അറിവ് കുത്തകയാക്കിവയ്ക്കുന്നതിനെതിരായ സ്വാതന്ത്യ്രപ്രേമികളുടെ ചെറുത്തുനില്‍പ്പും സോഫ്റ്റ്വെയര്‍ അറിവുകളുടെ കൊടുക്കല്‍ വാങ്ങലുകളുമുണ്ട്.
യൂറോപിലെ കണികാപരീക്ഷണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഗവേഷണത്തിനുള്ള വിവരകൈമാറ്റത്തിനു വരെ സ്വതന്ത്രസോഫ്റ്റ്വെയര്‍ വഹിച്ച പങ്കും അടുത്തകാലത്ത് വാര്‍ത്തയായിരുന്നു.
സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനം ആരംഭിച്ച കാല്‍നൂറ്റാണ്ടാകുമ്പോള്‍ ഒരുകാലത്ത് സ്വതന്ത്രസോഫ്റ്റ്വെയറിന് അയിത്തം കല്‍പ്പിച്ച് പടിക്കുപുറത്തു നിര്‍ത്തിയിരുന്ന മൈക്രോസോഫ്റ്റ് പോലും അതുമായി സഹകരിക്കേണ്ടിവന്നതും ചെറിയ കാര്യമല്ല.
സ്വതന്ത്രസോഫ്റ്റ്വെയര്‍ ലഭ്യമാക്കുന്ന കമ്പനികളിലൊന്നായ നോവല്‍’കമ്പനിയുമായി 10 കോടി ഡോളറിന്റെ പുതിയ കരാര്‍ ഈ മാസം ഒപ്പിട്ട് സഹകരണം കൂടുതല്‍ ശക്തമാക്കുന്നു. 2006ല്‍ ആരംഭിച്ച 24 കോടി ഡോളറിന്റെ കരാറിനു പുറമെയാണ് പുതിയ കരാര്‍. തങ്ങളുുടെ ഉപയോക്താക്കളും വിന്‍ഡോസ് സെര്‍വറും ലിനക്സും മാറി മാറി ഉപയോഗിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് ഈ സഹകരണത്തിനു കാരണമെന്നാണ് കഴിഞ്ഞദിവസം മൈക്രോസോഫ്റ്റ് സിഇഒ കെവിന്‍ ടര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
നാസയില്‍പ്പോലും ലിനക്സും യൂണിക്സും തുല്യമായ പ്രാധാന്യം നല്‍കി ഉപയോഗിക്കുന്നുണ്ട്. 2007 മെയില്‍ എച്ച്പിയുമായി നാസ ഒപ്പിട്ട 500 കോടി ഡോളറിന്റെ കരാര്‍ ലിനക്സും യൂണിക്സും ഒരുപോലെ ഉപയോഗിക്കാവുന്ന കംപ്യൂട്ടര്‍ സംവിധാനം ലഭ്യമാക്കാനാണ്.
2007 ജനുവരിയില്‍ വിന്‍ഡോസ് വിസ്ത പുറത്തിറക്കുമ്പോള്‍ മൈക്രോസോഫ്റ്റ് പറഞ്ഞത് മൂന്നു വര്‍ഷം കഴിഞ്ഞേ പുതിയ പതിപ്പുള്ളൂ എന്നാണ്. എന്നാല്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ തന്ത്രങ്ങളുമായി 2009 ല്‍ത്തന്നെ പുതിയ പതിപ്പിറക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളുമായുള്ള മത്സരം അത്ര കടുത്തതായതാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍, യൂറോപില്‍ ഈ ആഗസ്തില്‍ വിപണിയില്‍ ഇറക്കിയ കംപ്യൂട്ടറുകളില്‍ വിന്‍ഡോസിനേക്കാള്‍ കൂടുതല്‍ ലിനക്സ് സോഫ്റ്റ്വെയറാണ്.
സെര്‍ച്ച് എന്‍ജിനില്‍ ഒന്നാമതായി വിലസുന്ന ഗൂഗിളിന്റെ തുടക്കംതന്നെ ലിനക്സ് പ്ളാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന 3500 കംപ്യൂട്ടറുകളില്‍നിന്നായിരുന്നു എന്നും ഓര്‍ക്കുക.
ഇങ്ങനെ സ്വതന്ത്രസോഫ്റ്റ്വെയറിന്റെ മുന്നേറ്റത്തിന് ഏറ്റവും പുതിയ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ലഭിക്കും.
വിന്‍ഡോസില്‍നിന്നു ലിനക്സിലേക്കു മാറ്റത്തിനു സംവിധാനമുള്ള സോഫ്റ്റ്വെയറുകള്‍ ലഭ്യമായതോടെ ഇപ്പോള്‍ വിന്‍ഡോസ് വിസ്റ്റയും ലിനക്സും മാറിമാറി ഉപയോഗിക്കുന്ന പ്രവണത ലോകമാകെ വര്‍ധിച്ചു. ലിനക്സിന്റെ സാധ്യതകള്‍ ജനങ്ങള്‍ തിരിച്ചറിയാനും തുടങ്ങി.
സ്വതന്ത്രസോഫ്റ്റ്വെയറില്‍ അധിഷ്ഠിതമായ ‘ഐടി@സ്കൂള്‍’ പദ്ധതിയിലൂടെ കേരളത്തിലെ സ്കൂളുകളില്‍പ്പോലും കംപ്യൂട്ടര്‍ പഠനമാധ്യമമായി മാറിയതോടെ കേരളത്തിലെ പുതുതലമുറ സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിചയിച്ചാണ് വിവരസാങ്കേതികവിദ്യയുടെ ലോകത്തിലേക്ക് ചുവടുവയ്ക്കുന്നത്.
ടി ആര്‍ അനില്‍കുമാര്‍
കൂട്ടായ്മയുടെ വിജയമാതൃക
എന്താണ് സ്വതന്ത്രസോഫ്റ്റ്വെയര്‍ അഥവാ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍? ഇത് മനസ്സിലാകണമെങ്കില്‍ അല്ലാത്ത സോഫ്റ്റ്വെയറുകളെക്കുറിച്ചും മനസ്സിലാക്കണം. സാധാരണ സോഫ്റ്റ്വെയര്‍ വാങ്ങുമ്പോള്‍ ഉല്‍പ്പന്നമല്ല അതുപയോഗിക്കാനുള്ള ലൈസന്‍സാണ് നാം വാങ്ങുന്നത്. സോഫ്റ്റ്വെയര്‍ അതുല്‍പ്പാദിപ്പിച്ച കമ്പനിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാം എന്നല്ലാതെ, നമ്മുടെ ആവശ്യവും ഇഷ്ടവുമനുസരിച്ച് കൂട്ടിച്ചേര്‍ക്കലുകളോ മാറ്റങ്ങളോ വരുത്താനോ അതു മറ്റുള്ളവര്‍ക്കു കൈമാറാനോ കഴിയില്ല എന്നു ചുരുക്കം. ഇതാണ് ഇവയെ കുത്തക സോഫ്റ്റ്വെയര്‍ (പ്രൊപ്രൈറ്റി സോഫ്റ്റ്വെയര്‍) എന്നു വിശേഷിപ്പിക്കുന്നത്.വില്‍പ്പനാനന്തര സേവനം ഇത്തരം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നാം വാങ്ങിയ സോഫ്റ്റ്വെയറിന്റെ ന്യൂനതകള്‍ പരിഹരിച്ച് തരുന്നതിനേക്കാള്‍ പുതിയ പതിപ്പുകള്‍ (versions) ഇറക്കുന്നതിലായിരിക്കും ബഹുരാഷ്ട്ര കമ്പനികളുടെ ശ്രദ്ധ. ഒരു വലിയ വ്യവസായ/ഓഫീസ് ശൃംഖലയാകെ ഈ ചങ്ങലയില്‍ പെടുന്നതോടെ പുതിയ പുതിയ പതിപ്പുകള്‍ വാങ്ങുകയല്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയും വരുന്നു. ബഹുരാഷ്ട്രകമ്പനികള്‍ വരുമാനത്തിന്റെ പകുതിയിലധികവും ലാഭമായി തഴച്ചു വളര്‍ന്നതും ഇതുകൊണ്ടുതന്നെ.
ഇതുപയോഗിക്കുന്ന അതതു രാജ്യങ്ങളിലെ കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്ക് ഇവ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സോഫ്റ്റ്വെയറുകളുടെ വിലയിലും കുറവുവരുത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ സ്രോതസ്സ് കോഡ് (ീൌൃരല രീറല) നല്‍കാത്തതുകൊണ്ട് അതിനും കഴിയാതെവന്നു. പ്രൊഫഷണലുകള്‍ക്കും ഇതു മുരടിപ്പു സമ്മാനിച്ചു. അറിവ് കുത്തകയാക്കിവച്ചതിന്റെ പ്രത്യാഘാതങ്ങളാണിവയൊക്കെ.
ഇതിനു പരിഹാരം തേടിയുള്ള സ്വതന്ത്രപ്രേമികളായ കംപ്യൂട്ടര്‍ പ്രൊഫഷണലുകളുടെ ശ്രമങ്ങളാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ അഥവാ ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയറുകളുടെ പിറവിക്കുപിന്നില്‍. ഇത് ഒരു സുപ്രഭാതത്തില്‍ ഈ നിലയില്‍ വളര്‍ന്നെത്തിയതല്ല. അറിവ് പരസ്പരം പങ്കുവച്ച ലോകമെങ്ങുമുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മയുടെ വിജയമാണിത്.
1980കളിലാണ് വിദേശ രാജ്യങ്ങളില്‍ സോഫ്റ്റ്വെയര്‍ പേറ്റന്റ് തുടങ്ങിയത്. അതു വരെ സോഫ്റ്റ്വെയറുകളുടെ പേറ്റന്റ് അനുവദിച്ചിരുന്നില്ല. ഈ പേറ്റന്റ് സമ്പ്രദായം കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നു. ഇതേ തുടര്‍ന്ന് മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജില്‍യില്‍നിന്നു സ്വയം വിരമിച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1983ല്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ എന്ന ബദല്‍മാതൃകയ്ക്കുവേണ്ടി പരീക്ഷണങ്ങള്‍ ആരംഭിച്ചു. അന്നത്തെ കുത്തക സോഫ്റ്റ്വെയറായിരുന്ന യൂണിക്സി-(unix)നു ബദലായി അദ്ദേഹം 1984ല്‍ ഗ്നു (ഏചഡഏിൌ ചീ ഡിശഃ) എന്ന സ്വതന്ത്ര സോഫ്റ്റ്വെയറും വികസിപ്പിച്ചു. സ്രോതസ്സ് കോഡ് വെളിപ്പെടുത്തി മറ്റുള്ളവര്‍ക്ക് പരിഷ്കാരം വരുത്താന്‍ അവസരം നല്‍കി. 1987ല്‍ ആന്‍ഡ്രുസ് ടാന്‍ബോം ‘മിനിക്സ് ‘ എന്ന സ്വതന്ത്ര സോഫ്റ്റ്വെയറും വികസിപ്പിച്ചു. എന്നാല്‍ 1991ല്‍ 21 വയസ്സുള്ള ലിനസ് ടൊര്‍വാള്‍ഡ്സ് എന്ന ഫിന്‍ലാന്‍ഡുകാരനായ വിദ്യാര്‍ഥി വികസിപ്പിച്ചെടുത്ത ‘ലിനക്സ്’ എന്ന സോഫ്റ്റ്വെയര്‍ വിപ്ളവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ രൂപീകരിച്ചതും ഇതിനു ലോകവ്യാപകമായി സ്വതന്ത്രസോഫ്റ്റ്വെയര്‍ ഗവേഷകര്‍ക്കും ആവേശം പകര്‍ന്നു.
Courtesy- deshabhimani 7-11-08
വ്യാജനെ പിടിക്കാന്‍ ആഗോളഭീമന്‍
കൊച്ചി: ലൈസന്‍സില്ലാത്ത സോഫ്റ്റ്വെയറുകള്‍ പിടിച്ചെടുത്ത് കേരളത്തില്‍ നിന്ന് മുവായിരം കോടി രൂപ പിരിക്കാന്‍ ആഗോള സോഫ്റ്റ് വെയര്‍ ഭീമന്‍ ‘മൈക്രോസോഫ്റ്റ്’ നടപടി തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ മൈക്രോസോഫ്റ്റിന്റെ ഓഫീസ് കൊച്ചിയില്‍ തുറന്നു. കംപ്യൂട്ടര്‍ ഉപയോഗം കൂടുതലുള്ള ഇടത്തരം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി മൈക്രോസോഫ്റ്റ് കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ പത്തുകോടിയിലേറെ രൂപ സമാഹരിച്ചതായാണ് വിവരം.ഒരു കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ ലൈസന്‍സോടെ വാങ്ങുന്നതിന് കുറഞ്ഞത് 25,000 രൂപ വേണ്ടിവരും. സംസ്ഥാനത്ത് 30 ലക്ഷത്തോളം കംപ്യൂട്ടറുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ 99 ശതമാനത്തിനും ലൈസന്‍സുള്ള സോഫ്റ്റ്വെയറുകളില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് 3000 കോടി രൂപ ലൈസന്‍സ് ഫീസായി സമാഹരിക്കാമെന്ന കണക്കുകൂട്ടല്‍. ഈ ഭീമമായ തുക സമാഹരിക്കാന്‍ കംപ്യൂട്ടര്‍ ഒന്നിന് ശരാശരി 10,000 രൂപവച്ചേ വാങ്ങേണ്ടതുള്ളൂ.
വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന കമ്പനികളുടെ ഡാറ്റാബേസ് തയ്യാറാക്കി നോട്ടീസ് അയയ്ക്കുകയാണ് ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖ ഓഹരി ദല്ലാള്‍ സ്ഥാപനങ്ങള്‍, ഇന്‍ഫോപാര്‍ക്കിലെ ബി.പി.ഒ കമ്പനികള്‍, ധനകാര്യ സേവന മേഖലയിലെ കമ്പനികള്‍ എന്നിവയ്ക്ക് മൈക്രോസോഫ്റ്റിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു കോടതി ഉത്തരവിന്റെ ബലത്തിലാണ് പല സ്ഥാപനങ്ങളിലും സോഫ്റ്റ്വെയര്‍ ലൈസന്‍സ് പരിശോധിക്കാന്‍ കമ്പനി പ്രതിനിധികള്‍ കടന്നു ചെല്ലുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയും സഹായത്തിന് രംഗത്തുണ്ട്.
വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുവെന്നത് പരസ്യമായാല്‍ നാണക്കേടാകുമെന്നതിനാല്‍ ഇടത്തരം സ്ഥാപനങ്ങള്‍ പലതും ലൈസന്‍സ് ഫീസ് അടച്ച് പ്രശ്നം പരിഹരിക്കുകയാണ്. സംസ്ഥാനത്തെ വലിയ സ്ഥാപനങ്ങളെയെല്ലാം ലൈസന്‍സ് എടുപ്പിക്കാന്‍ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതി നിധികളുടെ നിഗമനം. അടുത്തഘട്ടത്തില്‍ ചെറുകിട സ്ഥാപനങ്ങളെയും വ്യക്തിഗത ഉപഭോക്താക്കളെയും ലക്ഷ്യമിടും.
കംപ്യൂട്ടര്‍ വാങ്ങുന്നവരില്‍ പലര്‍ക്കും സോഫ്റ്റ്വെയറിന് വന്‍ ചെലവുവരുമെന്ന് അറിയില്ല. അറിയാവുന്നവരാകട്ടെ, ഉയര്‍ന്ന വില മൂലം ‘വ്യാജ സോഫ്റ്റ്വെയര്‍റിലേക്ക് നീങ്ങുകയും ചെയ്യുന്നു. വ്യാജ സോഫ്റ്റ്വെയറാണ് കംപ്യൂട്ടറുകളില്‍ പൊതുവേ ഉപയോഗിക്കുന്നതെന്നത് ഒരു രഹസ്യമല്ല. പക്ഷേ, കൂടുതല്‍ കംപ്യൂട്ടറുകളും വ്യാജ സോഫ്റ്റ് വെയറുകളും പ്രചരിക്കുന്നതുവരെ കാത്തിരുന്ന ശേഷം പിടിമുറുക്കുകയാണ് ആഗോളഭീമന്‍.ലിനക്സ്: ഇവിടെയെല്ലാം ഫ്രീ
ലിനക്സിന്റെ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പൂര്‍ണമായും സൌജന്യമാണ്. എന്നാല്‍, മൈക്രോസോഫ്റ്റിനെ സഹായിക്കാനായി പ്രിന്റര്‍, സ്കാനര്‍ തുടങ്ങിയ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണനിര്‍മ്മാതാക്കള്‍ ലിനക്സിന് അനുയോജ്യമായ ഡ്രൈവര്‍ സോഫ്റ്റ്വെയര്‍ നല്‍കുന്നില്ല. ലിനക്സിന്റെ പ്രചാരം തടയുകയാ ണ് ഗൂഢലക്ഷ്യം.
ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് എതാണ്ട് എല്ലായിടത്തും സജീവമാണ്. എന്ത് സാങ്കേതിക സഹായവും ഇവരില്‍നിന്ന് ലഭ്യമാകും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ Get Ubuntu എന്ന സൈറ്റ് സന്ദര്‍ശിക്കുക.
കേന്ദ്രത്തിന്റെ പങ്ക്
മൈക്രോസോഫ്റ്റ് ഇന്ത്യയ്ക്കായി 50,000 കോടി രൂപയുടെ നിക്ഷേപമാണ് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. ഇതിനു പകരമായി ലൈസന്‍സില്ലാത്ത സോഫ്റ്റ്വെയറുകള്‍ പിടിച്ചെടുക്കാന്‍ സൌകര്യമൊരുക്കും.കടപ്പാട് – കേരളകൌമുദി 07-11-08












വ്യാഖ്യാനം