കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍

    • സൈനാപ്റ്റിക് തുറക്കുക
    • lxrandr തെരയുക
    • റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക
    • അപ്ലൈ ഞെക്കുക
    • സൈനാപ്റ്റിക് അടക്കുക
    • alt+f2 ഞെക്കുക
    • തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക
    • എന്റര്‍ അമര്‍ത്തുക
    • Display Settings വിന്‍ഡോ തുറക്കും
    • LCD കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടാവും
    • പ്രവര്‍ത്തിപ്പിക്കാം

    പ്രത്യേക ശ്രദ്ധയ്ക്ക് – കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത ശേഷം മാത്രമേ LCD ഓണ്‍ ചെയ്യുവാന്‍ പാടുള്ളു.

    കടപ്പാട് – വിമല്‍ ജോസഫ്, സ്പേസ്, തിരുവനന്തപുരം

    LCDProjector

    No Comments
  • എനിക്കും അങ്കിളിനും അമൃത എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കിട്ടിയ ക്ഷണപ്രകാരം അവര്‍തന്നെ ഒരു വാഹനം ഞങ്ങള്‍ക്കായി അയക്കുകയും 9.30 AM ന് തിരുവനന്തപുത്തുനിന്ന് യാത്ര തിരിച്ച് പന്ത്രണ്ട് മണിക്ക് അമൃത എഞ്ചിനീയറിംഗ് കോളേജില്‍ എത്തിച്ചേരുകയും ചെയ്തു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന എസ്എഫ്എസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കുട്ടികളാണ് ഞങ്ങളുടെ പേര് നിര്‍‌ദ്ദേശിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.  ഞങ്ങളുടെ അവതരണത്തെപ്പറ്റിയുള്ള ശരിയായ അഭിപ്രായം രേഖപ്പെടുത്തേണ്ടത് അത് കേട്ടിരുന്നവരാണ്. ഒരുസാധാരണ മനുഷ്യനും ഫോസ്സും തമ്മില്‍ അരക്കിട്ടുറപ്പിക്കുന്ന ബന്ധം വലിയ വശമില്ലാത്ത ആംഗലേയത്തില്‍ ത്തന്നെ ഞാനവിടെ അവതരിപ്പിച്ചു. ഞാന്‍ എന്തായിരുന്നു എന്നും വിന്‍ഡോസ് 98, 2000, XP എന്നിവയില്‍ നിന്ന് ഡബിയാന്‍, ഉബുണ്ടു എന്നീ ഗ്നു-ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാനുണ്ടായ സാഹചര്യം എന്റെ അറിവില്ലായ്മയില്‍ നിന്ന് മണിക്കൂറുകളും ദിവസങ്ങളും നീണ്ട ഇന്റെര്‍ നെറ്റിലൂടെയുള്ള വിദേശികളായ ഐറ്റി പ്രൊഫഷണലുകള്‍ എനിക്ക് തന്ന പരിശീലനം അതിനുവേണ്ടി അവര്‍ അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങള്‍ എന്നിവ എന്റേതായ ആംഗലേയത്തില്‍ അവതരിപ്പിച്ചു. ഞാന്‍ പ്രധാനമായും കൈകാര്യം ചെയ്യുന്ന റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നടത്തുന്ന റബ്ബര്‍ സ്ഥിതിവിവരക്കണക്കുകളുടെ വിശകലനത്തെക്കുറിച്ചും അതില്‍ നിന്നും ഞാന്‍ കണ്ടെത്തിയ വിലയിടിവിന്റെ കാരണങ്ങളെക്കുറിച്ചും വിശദമായി അവതരിപ്പിക്കുവാനുള്ള സമയം ലഭിച്ചു എന്നു പറയുന്നതാവും ശരി. എന്റെ അവതരണത്തില്‍ അപ്പപ്പോഴായി ലഭിച്ച കയ്യടിയുടെ തോത് നോക്കിയാല്‍ എന്റെ പൊട്ട ആംഗലേയത്തിലെ അവതരണം അവര്‍ക്ക് നന്നെ ഇഷ്ടപ്പെട്ടു എന്നു തന്നെയാണ്. അവതരണത്തിനുശേഷം എന്നില്‍ നിന്ന് കൂടുതല്‍ അറിയുവാന്‍ താല്പര്യം കാണിച്ചത് പെണ്‍കുട്ടികളായിരുന്നു. ഒരു കുട്ടി എന്നോട് ചോദിച്ചത് എനിക്ക് (ആ കുട്ടിക്ക്) ഒരവതരണം എന്നാല്‍ ഭയമാണ് സര്‍ന് ഇതെങ്ങനെ സാധിക്കുന്നു എന്നാണ്. വേറൊരു കുട്ടി ചോദിച്ചത് ഈ പ്രായത്തില്‍ ഇത്ര താല്പര്യത്തിന് കാരമമെന്താണ് എന്നതായിരുന്നു. അതിന് ഞാന്‍ കൊടുത്ത മറുപടി പ്രായ മാകുമ്പോള്‍ അള്‍സിമേഴ്സ് എന്ന ഒരു രോഗം വരാറുണ്ട് അതൊഴിവാക്കുവാനായി ബ്രയിന്‍ പ്രവര്‍ത്തിപ്പിക്കുന്നു ധാരാളം പഠിക്കുവാന്‍ ശ്രമിക്കുന്നു എന്നാണ്.

    5 Comments
  • A Founder of FOSS and Farmer of FOSS

    A Founder of FOSS and Farmer of FOSS

    സ്വതന്ത്ര സോഫ്‌ട്‌വേര്‍ നിര്‍ബന്ധമാക്കാന്‍ നിയമം വേണം- സ്റ്റാള്‍മാന്‍

    തിരുവനന്തപുരം: എല്ലാ വകുപ്പുകളെയും സ്വതന്ത്ര സോഫ്‌ട്‌വേറിലേക്ക്‌ മാറ്റാന്‍ കേരള സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്ന്‌ സ്വതന്ത്ര സോഫ്‌ട്‌വേര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാര്‍ഡ്‌ മാത്യു സ്റ്റാള്‍മാന്‍ ആവശ്യപ്പെട്ടു. രണ്ടാം അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌ട്‌വേര്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    കേരളത്തിലെ സ്‌കൂളുകളെ സ്വതന്ത്ര സോഫ്‌ട്‌വേറിലേക്ക്‌ മാറ്റിയത്‌ അഭിനന്ദനാര്‍ഹം തന്നെ. എന്നാല്‍ പ്രവര്‍ത്തകം ഉപയോഗിക്കുന്നതിലെ വ്യത്യാസം മാത്രമേ വിദ്യാര്‍ഥികള്‍ക്ക്‌ മനസ്സിലായിട്ടുള്ളൂ. എന്തിനാണ്‌ സ്വതന്ത്ര പ്രവര്‍ത്തകം ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുള്ള സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നും കൂടി കുട്ടികള്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുക്കണം. നിയമം കൊണ്ടുവന്നാല്‍ മാത്രമേ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെയും സ്വതന്ത്ര സോഫ്‌ട്‌വേറിലേക്ക്‌ മാറ്റാന്‍ കഴിയൂ. നയമിതാണെന്ന്‌ പറഞ്ഞതുകൊണ്ട്‌ മാത്രം കാര്യമില്ലെന്നും സ്റ്റാള്‍മാന്‍ പറഞ്ഞു.

    മനുഷ്യരാണ്‌ സോഫ്‌ട്‌വേറുകള്‍ തയ്യാറാക്കുന്നത്‌ എന്നതിനാല്‍ പിഴവുകള്‍ സ്വാഭാവികമാണ്‌. എന്നാല്‍ മൈക്രോസോഫ്‌ട്‌ പ്രവര്‍ത്തകത്തില്‍ പിശക്‌ തിരുത്തണമെങ്കില്‍ അവര്‍ക്ക്‌ മാത്രമേ സാധിക്കൂ. സ്വതന്ത്ര സോഫ്‌ട്‌വേറിലാണെങ്കില്‍ കോഡ്‌ എല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ എന്താണ്‌ പരിഹാരമെന്ന്‌ ആര്‍ക്ക്‌ വേണമെങ്കിലും കണ്ടെത്താം. മൈക്രോസോഫ്‌ട്‌ പോലുള്ള കുത്തകകള്‍ സോഴ്‌സ്‌ കോഡ്‌ രഹസ്യമാക്കി വെച്ചിരിക്കുന്നതിനാല്‍ അവരുടെ പ്രവര്‍ത്തകം എന്താണ്‌ ചെയ്യുന്നതെന്ന്‌ ആര്‍ക്കുമറിയാനാവില്ല. നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മുടെ അനുവാദമില്ലാതെ മാറ്റംവരുത്താനും മൈക്രോസോഫ്‌ട്‌പോലുള്ള കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

    ഇന്ത്യയുടെ വികാസം ഐ. ടി. ത്വരപ്പെടുത്തും – ജിമ്മി വെയ്‌ല്‍സ്‌

    തിരുവനന്തപുരം: വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍ വിവര സാങ്കേതിക വിദ്യയ്‌ക്ക്‌ നിര്‍ണ്ണായക സ്ഥാനമാണുള്ളതെന്ന്‌ ഇന്റര്‍നെറ്റിലെ സൗജന്യ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകന്‍ ജില്ലി ഡോണല്‍ വെയ്‌ല്‍സ്‌ പറഞ്ഞു. ഐ. ടി. മേഖല ഇന്ത്യയുടെ വികാസം ത്വരപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്‌ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌ട്‌വേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വെയ്‌ല്‍സ്‌ പത്രലേഖകരോടുള്ള സംസാരിക്കുകയായിരുന്നു.

    ഇന്ത്യയ്‌ക്കുള്ള പ്രാധാന്യം കണക്കിലെടുത്തു തന്നെയാണ്‌ വിക്കിപീഡിയ ഇന്ത്യന്‍ ഭാഷകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ ഇരുന്നൂറോളം പേര്‍ വിക്കിപീഡിയയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റര്‍ പദവിയിലുണ്ട്‌. ഇന്ത്യയിലെ ഉയര്‍ന്ന സെല്‍ഫോണ്‍ സാന്ദ്രത ഇവിടത്തെ സാങ്കേതിക വളര്‍ച്ചയുടെ തെളിവാണ്‌. എല്ലാവര്‍ക്കും സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ്‌ ആഗ്രഹം. അതിനുള്ള സൗകര്യമൊരുക്കാനാണ്‌ വിക്കിപീഡിയ ശ്രമിക്കുന്നത്‌. മലയാളത്തില്‍ സര്‍വ്വവിജ്ഞാനകോശം തയ്യാറാക്കാനുള്ള സംയുക്ത സംരംഭം പുരോഗമിക്കുകയാണ്‌. വിക്കിപീഡിയയുടെ ഉപയോഗത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന്‌ ആറാം സ്ഥാനമാണുള്ളത്‌.

    ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ്‌ വിക്കിപീഡിയ. സംഭാവനകളുടെയും ഗ്രാന്റുകളുടെയും സഹായത്തോടെയാണ്‌ പ്രവര്‍ത്തനം. ആഗോളതലത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റുകളില്‍ വിക്കിപീഡിയ നാലാം സ്ഥാനത്താണ്‌. ഓരോ മാസവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ മൂന്നിലൊരു ഭാഗം വിക്കിപീഡിയ സന്ദര്‍ശിക്കുന്നുവെന്ന്‌ സാരം. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി അറുപതുലക്ഷം ഡോളര്‍ സമാഹരിക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുള്ളത്‌. നാലാം സ്ഥാനത്തുള്ള വെബ്‌സൈറ്റിനെ സംബന്ധിച്ചിടത്തോളം ഇതുവളരെ ചെറിയ തുകയാണ്‌. വിക്കിപീഡിയയില്‍ ശമ്പളം പറ്റുന്ന 22 ജീവനക്കാര്‍ മാത്രമാണുള്ളതെന്നും വെയ്‌ല്‍സ്‌ വെളിപ്പെടുത്തി.

    നിലവില്‍ 262 ഭാഷകളില്‍ വിക്കിപീഡിയ ലഭ്യമാണ്‌. ഇവയില്‍ 22 ഭാഷകകളില്‍ ഒരു ലക്ഷത്തിലേറെയും 79 ഭാഷകളില്‍ ആയിരത്തിലേറെയും ലേഖനങ്ങളുണ്ട്‌. വിക്കിപീഡിയയിലെ ഉള്ളടക്കത്തില്‍ പിഴവുകള്‍ കടന്നുകൂടാതെ ശ്രദ്ധിക്കുന്നതിന്‌ ഒരു കോര്‍ കമ്മ്യൂണിറ്റിയുണ്ട്‌. ആരെങ്കിലും മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തതായി ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അയാള്‍ക്ക്‌ പിന്നീട്‌ പ്രവേശനം നിഷേധിക്കാനും സംവിധാനമുണ്ട്‌.

    വിക്കിപീഡിയയുടെ ഉപയോഗം കുറച്ചുകൂടി അനായാസമാക്കാനുള്ള നടപടികള്‍ക്കാണ്‌ ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന്‌ വെയ്‌ല്‍സ്‌ പറഞ്ഞു. വികസ്വര രാഷ്ട്ര ഭാഷകളില്‍ സ്വാധീനമുറപ്പിക്കുകയും വിക്കിപീഡിയയുടെ ലക്ഷ്യമാണ്‌. ഇന്റര്‍നെറ്റിലൂടെ സാധാരണ ജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ്‌ വിക്കിപീഡിയയ്‌ക്ക്‌ തുടക്കമിട്ടത്‌. ഒരു സംഘം പ്രോഗ്രാമര്‍മാര്‍ നെറ്റിലൂടെ സഹകരിച്ച്‌ സൗജന്യ സോഫ്‌ട്‌വേറുകള്‍ക്ക്‌ രൂപം നല്‍കിയതായിരുന്നു പ്രചോദനം. ജനങ്ങളുടെ സാങ്കേതിക ആവശ്യങ്ങള്‍ മാത്രമല്ല സാമൂഹികമായ ആവശ്യങ്ങളും നിറവേറേണ്ടത്‌ ആവശ്യമാണെന്ന ചിന്താഗതിയും വിക്കിപീഡിയയുടെ സ്ഥാപനത്തിലേക്ക്‌ നയിച്ചു.

    താന്‍ ഒരു സാധാരണ മനുഷ്യനാണെന്ന്‌ ‘ജിംബോ’ എന്ന വിളിപ്പേരുള്ള വെയ്‌ല്‍സ്‌ പറഞ്ഞു. ‘ഞാന്‍ തെക്കേ അമേരിക്കയില്‍ നിന്നാണ്‌ വരുന്നത്‌. അവിടത്തുകാര്‍ അപരിഷ്‌കൃ തരാണെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നു. ജിംബോ എന്ന പേര്‌ ആ അസ്ഥിത്വം നിലനിര്‍ത്താന്‍ എന്നെ സഹായിക്കുന്നുണ്ട്‌ – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഐ. ടി. ഉപദേഷ്ടാവ്‌ ജോസഫ്‌ സി. മാത്യുവും വെയ്‌ല്‍സിനൊപ്പമുണ്ടായിരുന്നു.

    കടപ്പാട് – മാതൃഭൂമി




    1 Comment
  • ഈ ബ്ലോഗില്‍ കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്

    4 Comments
  • Free Software Free Society
    Conference on Freedom in Computing, Development and Culture

    CM to open free software meet

    THIRUVANANTHAPURAM: The second international conference on ‘Freedom in Computing’, ‘Development and Culture’ will begin in Thiruvananthapuram on Tuesday. Chief Minister V.S. Achuthanandan will inaugurate the three-day conference at a function to be held at the University Senate Hall at 5 p.m. Richard Stallman, founder of Free Software Foundation, will deliver the keynote address.Free Software Free Society (FSFS) is the main theme of the conference. It will discuss the application of the free software model for freeing intellectual artifacts from restrictive laws such as the Copyright Act, and making it available for human development. The conference will also address issues such as technology access and the digital divide, legal issues and experiences of using the free software model in fields such as music and literature.As many as 500 delegates working in the free software arena, including Jimmy Wales, founder of Wikipedia, and Alan Story, head of Copy South Research Group, will take part in the conference, jointly being organised by the State IT Mission and SPACE (Society for Promotion of Alternative Computing and Employment). The conference will begin with the keynote address on ‘Software patent : Indian and international scenario’ by Eben Moglen, professor of law and legal history at Columbia University and founder, Director-Counsel and chairman of Software Freedom Law Center, at Mascot Hotel at 10 a.m. This will be followed by a lecture by Michel Bauwens, Belgian integral philosopher and peer-to-peer theorist.Neville Roy Singham, founder and chairman of ThoughtWorks, Inc., will deliver the keynote address on December 10. Roy and ThoughtWorks are recognised experts in enterprise architecture, agile development, large-scale software development, including highly distributed teams, Open Source Software, Ruby, .NET and web services. A lecture on ‘ethical economy’ by Adam Arvidsson, University of Milano, Italy, and lecturer on Creative Industries at the Copenhagen Business School will follow.Jimmy Donal Wales will deliver a lecture on ‘Malayalam Wikipedia – way forward’ on December 11.Freedom Expo 2008, an exhibition for students and the public on free software philosophy and projects, will also be conducted at Kanakakkunnu, as part of the conference. Poster exhibition, open movie festival and Swathanthra Malayalam Computing Stall on Malayalam localisation are the highlights of the Expo. It will also showcase the history and importance of free software movements in the world through poster exhibition and demonstration of free software projects.Other events of the exhibition are install fest and repository, general Word Processing, graphics and video editing, scientific computing, open hardware and computing for disabled. The exhibition is jointly organised by the GNU/Linux Users Group Trivandrum, Free Software Users Group, Kozhikode, GNU/Linux User Group Cochin and FSUG, Thrissur, Free Software Cell, Govt. Engineering College, Barton Hill, National Institute of Technology, Kozhikode, and MES Engineering College, Kuttippuram.

    Courtesy : Expresbuzz

    News in thehindu

    Here you can see few more photos on various posts by ARKY

    However Mr Arky from Bangalore followed me unexpectedly through his camera and it is informed me by Mr. santhosh Thottingal.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍