-
No Comments
അണ്‍കോണ്‍ഫറന്‍സ് ഇന്‍ ആലപ്പുഴ എന്ന തലക്കെട്ടോടെ ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്ത പലരും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. അതില്‍ കാണുന്ന Chandrasekharan Nair (see the mistake on name of the picture of uncle) will deal with the basics of Malayalam blogging ഈ വാര്‍ത്തയെപ്പറ്റി എനിക്ക് ഒരറിവും ഇല്ലായിരുന്നു. ഈ ചുമതല ഏറ്റിരുന്നത് അങ്കിള്‍ ആയിരുന്നു. അവിചാരിതമായ കാരണങ്ങളാല്‍ അങ്കിളിന് ഡല്‍ഹിക്ക് പോകേണ്ടി വന്നു. വാര്‍ത്ത കണ്ടപ്പോള്‍ത്തന്നെ എന്റെ പേര് കടന്ന് കൂടിയിട്ടുള്ളകാര്യം ഞാന്‍ അങ്കിളിനെ അറിയിച്ചിരുന്നു. അപ്പോള്‍ അങ്കിള്‍ എന്നോട് പറഞ്ഞത് എന്തായാലും നന്നായി അദ്ദേഹത്തിന് പകരമായി ഞാന്‍ മതിയല്ലോ എന്ന്. ഇത്തരത്തിലൊരു പത്ര വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് എന്നെ അറിയിച്ചിരുന്നില്ല. വാര്‍ത്ത കണ്ടപ്പോള്‍ത്തന്നെ ഞാന്‍ സംഘാടകരില്‍ ഒരാളായ കെന്നിയെ നേരിട്ട് ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോഴാണ് കെന്നിയുടെ ശ്രദ്ധയിലും അത് പെടുന്നത്. അപ്പോള്‍ പത്രങ്ങള്‍ക്ക് എഴുതിക്കൊടുത്ത വ്യക്തിയക്ക് ചന്ദ്രകുമാര്‍ എന്നത് ചന്ദ്രശേഖരന്‍ നായര്‍ എന്ന് അബദ്ധവശാല്‍ പറ്റിയതാകാനാണ് സാധ്യത.
ശിശിരം എന്ന ബ്ലോഗര്‍ക്ക് അപാരമായ അലര്‍ജി ഇക്കാര്യത്തില്‍ ഉള്ളതായി കാണുവാന്‍ കഴിഞ്ഞു.
“പ്രിയ മലയാളികളെ നിങ്ങളൊക്കെ ഭാഗ്യം ചെയ്തവരാണ്. നിങ്ങള്‍ക്കൊക്കെ വേണ്ടി മലയാളനാട്ടില്‍ ഒരു പ്രവാചകന്‍/വക്താവ് ഉണ്ടാകുന്നത്.
പ്രിയപ്പെട്ട പട്ടാളം നായരെ താങ്കള്‍ മലയാളം ബ്ലോഗേര്‍സിനെയാണ് പ്രതിനിധീകരിക്കുന്നതില്‍ ഞങ്ങള്‍ മലയാളം ബ്ലോഗേര്‍സ് അല്പം ആശങ്കയിലാണ്. ഞങ്ങള്‍ക്ക് താങ്കളുടെ എണ്ണമറ്റ ബ്ലോഗുകളുടെ സ്ക്രീന്‍ ഷോട്ടിലും, വീരകഥകളിലും തല്‍ക്കാലം തല്പര്യമില്ല. മലയാളം ബ്ലോഗ് എന്നാല്‍ സ്വതന്ത്രമലയാളം കമ്മ്യൂണിറ്റിയും/സോഫ്റ്റ്വെയറും, ജില്ലതിരിച്ചുള്ള ഗ്രൂപ്പുകളും, ഫൂരിഡാനും അല്ല എന്നും ഞങ്ങള്‍ അങ്ങോട്ടു പറഞ്ഞുതരേണ്ടിവരും. (പിന്നെ എന്താണെന്നു ചോദിക്കല്ലെ.. പ്ലീസ്. അതല്ല എന്നുമാത്രം എന്റെ ചെറിയവിവരത്തിനു അറിയാം)
== ഈ പോസ്റ്റിന്റെ ഉദ്ദേശം : അല്പം ബുദ്ധിപ്രയോഗിക്കണം, പ്രായോഗികമായി ചിന്തിക്കണം, സ്വന്തം ജീവിതത്തിന്റെ കഥ എന്ന എളിമ പറഞ്ഞ ‘പൊങ്ങരുത്’, പൊങ്ങച്ചം പറഞ്ഞ് താഴരുത്, ആരേയും ബോറടിപ്പിക്കരുത്, സ്വയം നാറരുത് എന്നു ചുരുക്കം ==ഒന്നു മറന്നു; അതു ഓഫ് ടോപ്പിക് എന്ന പെട്ടിയില്‍ കിടക്കട്ടെ : പുതിയ കര്‍ഷക രീതിയനുസരിച്ച് മലയാളം ബ്ലോഗുകളെ കുറിച്ചുള്ള ഒരു “ബ്ലോഗ് കവിത“ തന്നെ ആദ്യം അവിടെ അവതരിപ്പിച്ചാല്‍ ആ കെട്ടുവള്ളത്തില്‍ മറ്റൊരു പ്രസന്റേഷന്റ്റെ ആവശ്യം വരില്ല എന്നു തോന്നുന്നു.”
ഈ ബ്ലോഗുക്യാമ്പില്‍ പങ്കെടുക്കാത്ത അദ്ദേഹത്തിന് ഇത്രയും പ്രയാസം ഉണ്ടാകാന്‍ എന്താണ് കാരണം? അവിടെ പങ്കെടുക്കുന്നവരില്‍ ഏറിയ പങ്കും ആംഗലേയ ഭാഷയില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവരാണ്. അനോണിയായാല്‍ ആരെയും കാര്യമറിയാതെ വിമര്‍ശിക്കുവാനും നാറ്റിക്കുവാനും ഉതകുന്നത് തന്നെയാണ്. ചീഞ്ഞളിഞ്ഞ റബ്ബറിന്റെയും, പശുവിന്റെ കോമാളിയുടെയും, ഊരാളിയുടെയും (തെങ്ങുകറുന്ന ആളുടെ ശരീരത്തിന് ഒരു വാസന ഉണ്ടാകും) നാറ്റവും പേറി നടക്കുന്ന ഞാന്‍ ഇനിയെന്ത് നാറുവാന്‍. എന്റെ നാറ്റം സഹിക്കാതെ വന്നാല്‍ ബ്ലോഗ്ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ അവിടെനിന്നും തുരത്തി ഓട്ടിക്കട്ടെ.
-
No Comments
ദിവസങ്ങളെണ്ണി കാത്തങ്ങിരിക്കാം ബ്ലോഗ്ക്യാമ്പെന്നൊരു സുദിനമാകാം
സ്വകാര്യമാണേ ആലപ്പുഴയിലെ പുന്നമടയുള്ള ബോട്ടിന്റെജെട്ടിയില്‍ വന്നങ്ങുചേരാം
പങ്കാളിയാകാം ഒന്നുണ്ടുകാര്യം ബ്ലോഗറാണെന്നകാര്യം തെളിവായിവേണം
അനോണിയല്ല ആഭാസരല്ല നല്ലമനസ്സുള്ള ബ്ലോഗറാണേല്‍ കൂടങ്ങ്കൂടാംസംഘാടകരുണ്ട് സ്പൊന്‍സറുണ്ട് ചെലവേതുമില്ല കൂടങ്ങ് ചേരാം കാഴ്ചകള്‍ കാണാം
തമ്മിലറിയാത്ത പലരുമുണ്ടേ സൊറകള്‍ പറഞ്ഞൊരു നേരമ്പോക്കും പിന്നെന്തുവേണം
വായന ആയാലും ഉപഭോക്താവാണേലും സാങ്കേതികത്തിന്റെ തനിമകാണാം
ആദ്യാക്ഷരി വന്ന് നിങ്ങളെ കൂട്ടുമ്പോള്‍ നിങ്ങളൊരുനല്ല ബൂലോഗബ്ലോഗറാകുംകുചേലനായ്വന്ന് കുബേരനാവാം പാമരനായ്‌വന്ന് പണ്ഡിതനാവാമങ്ങിനെ ബൂലോഗനാവാം
ബാല്യമായ്‌വന്ന് കൌമാരമാകാം കൌമാരമായ്‌വന്ന് വാര്‍ദ്ധക്യമില്ലാത്ത യൌവ്വനമാകാം
ദിവസവുമങ്ങോട്ട് നാഴിയിലളക്കാം ആഴ്ചയിലാണേല്‍ ഇടങ്ങാഴിയങ്ങിനെ പത്തായംനിറയ്ക്കാം
വിഴിഞ്ഞത്തിലൂടങ്ങ് കയറ്റി അയക്കാം യൂണികോഡെന്ന മലയാളത്തെയങ്ങ് പങ്കിട്ട്തിന്നാംവരമൊഴി വന്നു നേരിട്ട് കാണാം മലയാളത്തനിമ ചിന്തിച്ചിരിക്കാന്‍ ബൂലോഗമുണ്ടേ
കൊട്ടുവടികൊണ്ട് തല്ലിച്ചതച്ച് മലയാളമക്ഷരം പറഞ്ഞുതരുന്ന സന്തോഷമുണ്ടേ
ഗുരൂജി വന്നാല്‍ കണ്ടുപിടിക്കാം ഇവിടെയുമങ്ങ് കൈയ്യോടെ പിടിക്കാം ധാരാളമുണ്ടേ
പാട്ടിന്റെ വേലകള്‍ കൂട്ടിക്കുഴച്ചവര്‍ ദൂരത്തിരുന്നങ്ങ് പൂര്‍ത്തിയാക്കും പങ്കങ്ങ്വെയ്ക്കേണ്ടേമാലിന്യം കൊണ്ടങ്ങ് നിറയാതിരിക്കുവാന്‍ ആരാധ്യരായുള്ളോര്‍ മുന്നേ നടക്കണം
സമന്മാരല്ലാത്ത കൂട്ടത്തില്‍ അറിവിന്റെഭണ്ടാരം പേറിനടക്കുന്നോര്‍ വഴികാട്ടിയാവണം
ചികിത്സവേണ്ടി അലോപ്പതി വേണോ ആയുര്‍വേദം വേണോ ഹോമിയോയും കൂടെയാവാം
ആരോഗ്യം വേണേല്‍ നല്ലൊരു വിത്തിന്റെ മുളയാവണം വിശ്വത്തിലങ്ങ് വിളകൊണ്ട്മൂടാംഅടുത്തുവരുന്നൊരു ബ്ലോഗ്ക്യാമ്പ് പുതുമയോടനന്തപുരിയുടെ ശോഭയാണേ
പൊന്‍മുടിയാവാം കോവളമാകാം ആക്കുളമാകാം വര്‍ക്കലയാണേലും നല്ലതാണേ
ദൂരേന്ന് വരുന്നോരു നന്ദുവും കൊറിയന്‍ പ്രശാന്തുമെല്ലാം അനന്തപുരിയുടെ മെമ്പറാണേ
സര്‍ക്കരുകാര്യം മുറപോലെ പോകും പുതിയൊരു സ്പോന്‍സര്‍ ജന്മമെടുക്കണേ -
No Comments
ആഗസ്റ്റ്മാസം പൊന്നോണനാളിന്‍ മുന്നുള്ളമാസം
ഒന്‍പതും പത്തുമായ് അനന്തപുരിയിലിതാദ്യമായി
ആഘോഷമായി പ്രസ്‌ക്ലബിലുള്ള നാലായൊരെസ്റ്റേറ്റ് ഹാളില്‍
കരഘോഷമാക്കാന്‍ വിളംബരം ചെയ്യാന്‍ റീലീസ് പാര്ട്ടിഎന്തെന്ന ചോദ്യം പ്രസക്തമാണേല്‍ കേട്ടങ്ങ് ഞെട്ടല്ലെ
കെഡിഇ നാലേ ദശാംശം ഒന്നങ്ങ് റിലീസ് ചെയ്യും
ഒപ്പത്തിലുള്ള മറ്റൊരു വാര്‍ത്തയും കൊണ്ടങ്ങ് വന്നു
കാര്‍ക്കോടകന്‍ പ്രശ്നം തീര്‍ന്നങ്ങ് കിട്ടി ഇതിന്റെയൊപ്പംനാലാളു കേള്‍ക്കെ വിളിച്ചങ്ങ് ചൊല്ലാം എസ്എംസിയെന്ന
ചെറിയോരു സംഘം ഇതിനെല്ലാം പിന്നില്‍ പണിയങ്ങ് ചെയ്തു
ഐടീടെ ജ്ഞാനം ഉപകാരമായി തിരുത്തിക്കുറിക്കാം പങ്കങ്ങ് വെയ്ക്കാം
സ്വാതന്ത്ര്യമെന്ന പരോപകാരം കമ്പ്യൂട്ടറിന്റെ പണിയങ്ങ് മാറ്റാംഅനിവറും സന്തോഷും പ്രവീണുമെല്ലാം ശ്യാമിന്റെകൂടെ ഇവിടെയുണ്ടാവും
അവിചാരിതമായ കാരണം കൊണ്ടിപ്പോഴെത്താന്‍ കഴിയാത്ത
പ്രകാശും കൂട്ടരും ആശീര്‍വദിക്കുന്നു നല്ല മനസാലെ നമ്മെയെല്ലാം
കര്‍ഷകനായൊരു അക്ഷരപ്പൊട്ടനെ കൂടെയിരുത്തുവാന്‍ വഴിയൊരുക്കിഅനിയെന്ന ജ്ഞാനിയെ മറക്കാന്‍ കഴിയില്ല കാരണമെന്തെന്നാല്‍
ആണിന്റെ പേരിട്ട് പെണ്ണായ് വളര്‍ന്നു ദൂരെയിരുന്നവള്‍ ഒത്താശചെയ്യുന്നു
പേരുകളറിയാത്ത ധാരാളം പേരുണ്ടിതിന്റെയൊപ്പം പണിയങ്ങെടുത്തു
കാര്യമറിയാന്‍ പ്രസ്‌ക്ലബ് തന്നെ നല്ലോരിടമായ് മാറുന്നതാണല്ലോസംസ്ഥാന സര്‍ക്കാര്‍ സപ്പോര്‍ട്ട് ചെയ്ത നല്ലോരു സിസ്റ്റം ഗ്നുലിനക്സാണെ
വൈദ്യതിബോര്‍ഡും ഹൈസ്കൂളുമല്ല പിന്നെയും പിന്നെയും വേറെ ഇടങ്ങള്‍
എംഎസിന്‍ ചെയ്തികള്‍ പൊറുക്കാന്‍ കഴിയാത്ത നല്ലോരു കൂട്ടമിപ്പോള്‍
ആരാധകരായി സ്റ്റാള്‍മാനെ വാഴ്‌താം നാലാള് കാണ്‍കെ പത്താള് കേള്‍ക്കെ

-
No Comments
ശ്രദ്ധിക്കുക ഈ കവിതയിലെ കഥാപാത്രങ്ങളൊക്കെയും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ അടുത്ത് ജനിക്കാന്‍ പോകുന്നവരുമായോ ഈ കവിതയ്ക്ക് യാതൊരു ബന്ധവും ഇല്ല.
ബൂലോഗ കവിതകള്‍ വിളിച്ചങ്ങ് കൂവാന്‍ വെമ്പുന്ന ഞാനിതാ
അടിച്ചങ്ങ് മാറ്റാത്ത കോപ്പി റൈറ്റെന്ന മാരണം തീണ്ടാതെ
ഉള്ളില്‍ നിറഞ്ഞത് കുത്തിക്കുറിക്കുന്നു വലിയോരു ലോഗത്തില്‍
വായന ഇല്ലാത്ത കാരണം കൊണ്ടു ഞാന്‍ മാരണം തോളിലേറ്റുന്നില്ലആദര്ശുമങ്കിളും ഫാര്‍മറും ചേര്‍ന്നുള്ള വ്യക്തിത്വമുദ്രകള്‍ ഉയര്‍ത്തിക്കാട്ടി
ജില്ലകള്‍ തോറും അക്കാദമിയുടെ താക്കോലുവച്ചവര്‍ തലപ്പത്തിരുന്നൊരു
നിയന്ത്രണം തന്നതോ ആരാധ്യനായുള്ള ബിആര്‍പിയുള്‍പ്പെടെ
ആദ്യാക്ഷരമന്ത്രം തുടക്കം കുറിച്ചയാള്‍ സമന്മാരെന്നൊരു മുദ്രകുത്തിവലിയൊരു പാലം കടന്നപ്പോളിന്നിതാ പൂതനയെന്നൊരു പേരും തന്നു
പൂതനയാണെങ്കില്‍ കിട്ടിയകുട്ടിയെ വെളിച്ചത്തിലങ്ങോട്ട് പാലും നല്‍കി
ചത്തതിനൊപ്പമേ ജീവിച്ചിരിക്കുന്ന ചിത്രത്തിലിന്നിതാ കവിതയായുള്ളൊരു
പൂമാല ചാര്‍ത്താം വൈരാഗ്യമേതും ഇല്ലാതെ നല്ലൊരു സമ്മാനമായിഅഞ്ചരക്കണ്ടിതന് കുതന്ത്രങ്ങളൊക്കെയും പൊട്ടിപ്പൊളിഞ്ഞു പോയ്
ബൂലോഗ ബ്ലോഗിന്‍ നാണവും മാനവും കൊണ്ടുനടക്കുവാന്‍
കരുവാക്കിവിട്ടൊരു ചിത്രനും കൂട്ടരും നാണം മറയ്ക്കുവാന്‍
നിശ്ശബ്ദമായിതാ ബൂലോഗരൊപ്പം മുന്നിലും പിന്നിലും കൂടേം നടക്കുന്നുസ്വപ്നങ്ങളേറെ വാരിവിതറി അക്കാദമി എന്ന പേരങ്ങ് നല്‍കി
ആദ്യാക്ഷരമന്ത്രം ഉരുവിട്ടതെല്ലാം പാഴായി മാറി നാട്ടാരെ മുന്നില്‍
ഗതികേട് വന്നപ്പോള്‍ പേരങ്ങ് മാറ്റി സര്‍ക്കാരിന്‍ പേരിന്റെ
കൂടങ്ങു ചേര്‍ത്തു അക്കാദമിയങ്ങ് സൊസൈറ്റിയായിചട്ടങ്ങള് പലതുണ്ട് അംഗങ്ങളാവാന്‍ സൊസൈറ്റിയില്‍ വന്നങ്ങ്
ഊരും പേരും വേണ്ടെന്ന് പറഞ്ഞോരു പഴയോരു കഥയെ
തിരുത്തിക്കുറിച്ചു ഐഡിയും നമ്പരും വീട്ടിന്റെ പേരും
പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങളെല്ലാം പിന്നാമ്പുറത്താക്കി മാറ്റുംഗുരുദേവ നാമം പാടിപ്പുകഴ്ത്തി നല്ലോരു നാമം കളങ്കിതമാക്കിയും
കൂടെ നടന്നോരു ചിത്രന്റെ ബ്ലോഗില്‍ പടച്ചവയെല്ലാമെ
അംഗീകരിച്ചങ്ങ് കൂടെ നിറുത്തി പാടിപ്പുകഴ്ത്തി കൂടാതെ മറ്റൊരു
സ്ഥാനവും നല്‍കി അവനെന്റെ നല്ലോരു ചങ്ങാതിയാണേപാവമാം ചിത്രനെ കരുവാക്കിക്കളിച്ചൊരു നല്ലൊരു മാന്ത്രികന്‍
പലരുടെ മുമ്പിലും ഞെളിഞ്ഞങ്ങ് നിന്നൊരു കമെന്റങ്ങ് തട്ടിടും
അരൂപയാമൊരു കുട്ടനുണ്ടിവിടെ ഈ ബൂലോഗവേലകള്‍
തുറന്നങ്ങ് കാട്ടുവാന്‍ ലിങ്കിന്റെ വഴികളാല്‍ കാട്ടിക്കൊടുക്കുന്നുതുടക്കം കുറിച്ചൊരു ബെര്‍ലീടെ പോസ്റ്റുകള്‍ താനെവളര്‍ന്നങ്ങ്
ഹിറ്റിന്റെ വേഗം ശരവേഗമാക്കി പോസ്റ്റുകള്‍ പലതായിമാറി
കവിതയറിയാത്ത ഞാനുമെഴുതി ഈ പൊട്ടക്കവിതകള്‍
ബൂലോഗമുന്നില്‍ മുടീം മീശേം നരച്ചോരു കര്ഷകക്കിളവനുംകോവാനെന്നൊരു ചെറുമോന്റെ പ്രായത്തില്‍ ബ്ലോഗുന്ന
പോസ്റ്റുകളൊക്കെയും മുത്തച്ഛന്മാരുടെ തൊലിയങ്ങിളക്കാന്‍
മുരുക്കിന്റെ മുള്ളാല്‍ കരുത്തങ്ങു കാട്ടി കമെന്റുന്നുവേറെയും
പകരം കളിയ്ക്കാന്‍ തേടുന്നു ഞാന്‍ വഴികള്‍ കവിയെന്ന ഭാവത്തിലുംചേറില് കുളിക്കുവാന്‍ കരിയായിലൊഴിക്കുവാന്‍ ഖദറിന്റെ വേഷം
നമുക്കില്ല മക്കളെ തന്തേടെ പ്രായം അഭിമാനമാണോ എന്നുള്ളചോദ്യം
കേട്ടുമടുത്തു അനോണി ആണേല്‍ എന്തും വിളമ്പാം വാരിയെറിയാം
പ്രായവും രൂപവും ആരുമറിയാതെ നെളിഞ്ഞങ്ങ് നില്ക്കാംസമ്പൂര്ണനായൊരു ബൂലോഗനില്ലിവിടെ നല്ല മനസ്സുള്ള ബൂലോഗരുണ്ടേ
മറക്കാം നമുക്ക് പൊറുക്കാം നമുക്ക് തെറ്റുകളെല്ലാമെ തിരുത്തിക്കുറിക്കാം
മാപ്പങ്ങ് നല്‍കാം പൊതുമാപ്പ് നല്‍കാം കൈകോര്‍ത്ത് നീങ്ങാം
ബ്ലോഗെന്ന മാധ്യമസൃഷ്ടിയെ നല്ലോരു വഴിയായ് മാറ്റിയെടുക്കാംകുതന്ത്രങ്ങള് വേണ്ട പണ്ടാരമടങ്ങാന്‍ തമ്മില്‍ തല്ലാന്‍ നോക്കേണ്ടയാരും
നല്ലോരു ലോഗം സമ്മാനമായി നമുക്കങ്ങ് നല്‍കാം ബൂലോഗമായി
പുതുതായ് വരുന്ന നല്ലോരു ബ്ലോഗര്‍ വഴികാട്ടിയായി നമ്മളെ കാണണം
ഒറ്റയ്ക്ക് നില്‍ക്കുവാന്‍ കെല്‍പ്പുള്ള ബ്ലോഗര്‍ അതാണ് നമ്മുടെ മുദ്രാവാക്യം -
No Comments
ബ്ലോഗ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്ന എന്റെ ആദ്യകവിത 85 വയസിലും എന്നോടൊപ്പം പാടത്ത് പണിയെടുത്ത പൊന്നുവിന്റെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കുന്നു.
ഞാനെന്റെ ബാല്യം ചികഞ്ഞങ്ങെടുക്കുമ്പോള്‍
കാണുന്നതെല്ലാം കൃഷിയുടെ ഓര്‍മ്മകള്‍
ഞാറ്റടി ഒരുക്കലും നെല്‍വിത്ത് പാകലും
കിളികളെ അകറ്റുവാന്‍ കാവലായ് പിള്ളേരുംനെല്പ്പാടമൊരുക്കുവാന് പോത്തുകള്‍ രണ്ടെണ്ണം
ഉഴുതു മറിക്കുവാന്‍ നാടന്‍ കലപ്പയും നുകവുമൊരെണ്ണം
നേരം പുലരുവാന്‍ കാത്തുനില്‍ക്കാതെ ഹാജരുണ്ടല്ലോ
പൊന്നുവെന്നോരു വയസ്സനാം നല്ലൊരു തൊഴിലാളിവേനല് കൊയ്തും നിലമുഴലും പയര്‍ വിത്ത് പാകലും
പയറങ്ങ് കായ്ചാല്‍ മൂപ്പെത്തിയ പയറുപറിച്ചങ്ങ്
പച്ചയീര്‍ക്കിലില്‍ കൊരുത്തു ഞാന്‍ ചുട്ടെടുക്കും
പൊളിച്ചു നല്ലൊരു രുചിയൂറും പരിപ്പങ്ങുതിന്നിടുംമേടം കഴിയാന്‍ കാത്തുനില്‍ക്കാത്ത കര്‍ഷകര്‍
പാടമൊരുക്കുവാന്‍ വരികയായ് പുലരുമ്പഴൊക്കെയും
ഇടവം തുടങ്ങിയാല്‍ ചാണകം വിതറിയും ഉഴുത് മറിച്ചും
വയലുകളെല്ലാമെ മരമടിച്ചിട്ടങ്ങ് പരുവപ്പെടുത്തിടുംപെണ്ണുങ്ങളായോരു തൊഴിലാളി വര്‍ഗം ഞാറുപറിച്ചിട്ടാ
കവളിമടലിന്റെ തുമ്പത്തടിച്ചവര്‍ മണ്ണു കളഞ്ഞിടും
ഞാറിന്റെ കെട്ടുകള്‍ പാടം കണക്കെ പിടികളായ് എണ്ണിയും
കണക്കുകള്‍ തെറ്റാതെ നോക്കാനവര്ക്കറിയാംകാപ്പികുടിച്ചവര് ഞാറ്റിന്‍ കെട്ടുകള്‍ പേറിവരുമ്പോള്‍
പാടത്തിലുള്ള തൂമ്പാതൊഴിലാളിയൊക്കെയും
തൂമ്പയുയര്‍ത്തി ഞാറ്റിന്‍ കെട്ടുകള്‍ ചേറില്‍ പതിക്കുവാന്‍
പാടത്തിന്‍ വട്ടം ആരും കറങ്ങാതെ ശ്രദ്ധയുംനിരന്നു നിന്നവര്‍ ചെറു നുരികളായ് യന്ത്രത്തിന്‍ വേഗത്തില്‍
നട്ടുതുടങ്ങിയാല്‍ പാടത്തിന്‍ നിറമോ പച്ചപ്പ് ആയിടും
നട്ടുകയറുമ്പോള്‍ അവര്‍ക്കായൊരുക്കിയ പുഴുക്കും കഞ്ഞിയും
വാഴയിലകളില്‍ ആവോളം ഭക്ഷണം സന്തോഷത്തോടെയുംകാലം മാറി ദുരിതങ്ങളെല്ലാമകറ്റാന്‍ യന്ത്രങ്ങള്‍ വന്നു
ഉഴുവാന്‍ നടുവാന്‍ കൊയ്യുവാന്‍ മെതിക്കുവാന്‍ യന്ത്രം
ജനസംഖ്യ കൂട്ടും വൈറ്റ് കോളര്‍ ജോബിന്‍ മായാപ്രപഞ്ചം
പാടം നികന്നു മണിമന്ദിരങ്ങള്‍ വന്നു ഭക്ഷ്യക്രമങ്ങള്‍ മാറിമറിഞ്ഞുഉണ്ണാന് നമുക്ക് അരിയങ്ങ് വാങ്ങാന്‍ ബിഗ്ബജാര്‍ സുലഭം
ആന്ധ്രപിണങ്ങി ബംഗാളിണങ്ങി ചോറങ്ങ് തിന്നാം വയറങ്ങ് വീര്‍ക്കാന്‍
കവറിന്റെ പാലും ടിന്നിന്റെ ഫ്രൂട്ടും കീടങ്ങളില്ലാത്ത പച്ചക്കറികളും
മലയാളി തന്നുടെ പാശ്ചാത്യ ജീവിതം എന്തുമനോഹരം








വ്യാഖ്യാനം