കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • കേരളത്തിലെ കൃഷിനാശത്തിന് കാരണമായ കര്‍ഷകരുടെ അസംഘടിതാവസ്ഥയും അജ്ഞതയും ആണെങ്കില്‍ നമുക്കതിനെതിരെ സംഘടിക്കാം, ചര്‍ച്ചചെയ്യാം, അറിവുകള്‍ പങ്കുവെയ്ക്കാം. സ്വാര്‍ത്ഥതയില്ലാത്ത കൃഷിശാസ്ത്രജ്ഞരെ നമുക്ക് ഒപ്പം കൂട്ടാം. വരൂ Agriculture എന്ന കൂട്ടായ്മയില്‍ പങ്കുചേരൂ കൃഷിയെ രക്ഷിക്കൂ കര്‍ഷകരെ രക്ഷിക്കൂ. ഈ കൂട്ടായ്മയില്‍ അജ്ഞരായ അംഗങ്ങളെ ഒഴിവാക്കുവാനായി ചേരുമ്പോള്‍ത്തന്നെ പോസ്റ്റല്‍ അഡ്രസ് രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്റെര്‍നെറ്റിലൂടെയും സുതാര്യത ഉറപ്പാക്കുവാന്‍ കഴിയുമെന്ന് ഇവിടെ തെളിയിക്കപ്പെടുകയാണ്. നിങ്ങ് ഡോട് കോം എന്ന വെബ് സൈറ്റിന്റെ രൂപകല്പന ഇത്തരം ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാണ്.

    No Comments
  • വെള്ളപ്പൊക്കമില്ലാത്ത കിഴക്കേക്കോട്ട, തിരുവനന്തപുരം

    വെള്ളപ്പൊക്കമില്ലാത്ത കിഴക്കേക്കോട്ട, തിരുവനന്തപുരം

    ചിത്രത്തിന് കടപ്പാട്

    പ്രതി വര്‍ഷം ലക്ഷങ്ങളും അനേകവര്‍ഷങ്ങളായി കോടികളും ചെലവാക്കിയിട്ട് പരിഹാരം കാണാന്‍ കഴിയാത്ത കിഴക്കേക്കോട്ടയിലെ വെള്ളപ്പൊക്കം ഒരു സാധാരണക്കാരനായ സുബൈറിന്റെ ആശയം നടപ്പിലാക്കിയതിലൂടെ ശാശ്വത പരിഹാരമായിരിക്കുന്നു. മന്ത്രി എം.വിജയകുമാറിന് അദ്ദേഹം സമര്‍പ്പിച്ച മൂന്ന് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതിലൂടെയാണ് ഇത് സാധ്യമായത്.

    പഴവങ്ങാടി ഇപ്പോള്‍ പുതിയങ്ങാടി

    പഴവങ്ങാടിയിലെത്തിയ നഗരവാസികള്‍ അത്ഭുതപ്പെട്ടു. മഴ മാനത്തുകണ്ടാല്‍ കുളമാകുന്ന പഴവങ്ങാടിയെ ഇനി നഗരവാസികള്‍ക്ക് കാണാന്‍ കഴിയില്ല. ശക്തമായ മഴയില്‍പ്പോലും പഴവങ്ങാടിയിലോ കിഴക്കേക്കോട്ടയിലോ ഇത്തവണ വെള്ളം പൊങ്ങിയില്ല. പഴവങ്ങാടിയിലെയും കിഴക്കോക്കോട്ടയിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഇറിഗേഷനിലെയും പൊതുമരാമത്ത് വകുപ്പിലെയും എഞ്ചിനീയര്‍മാര്‍ വര്‍ഷങ്ങളായി പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും പിറകേ ആയിരുന്നു. ചാല കെ.കെ. റോഡ്, ടി.സി. 19/1376 -ല്‍ എ.സുബൈറിന്റെ ആശയമാണ് ഒടുവില്‍ വെള്ളക്കെട്ടിന് പരിഹാരമായത്.

    സുബൈര്‍ മന്ത്രി എം. വിജയകുമാറിന്റെ അടുത്തെത്തി വെള്ളക്കെട്ട് ഒന്നരലക്ഷം രൂപയ്ക്ക് പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി. സുബൈറിന്റെ ആശയം പരിശോധിച്ച് നോക്കാന്‍ മന്ത്രി വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് നിര്‍ദ്ദേശങ്ങളാണ് ലുബൈര്‍ മുന്നോട്ട് വെച്ചത്.

    ഒന്ന് – പഴവങ്ങാടിയില്‍ നിന്ന് ആമയിഴഞ്ചാന്‍ തോടിലേയ്ക്കുള്ള ഓപ്പണിങ്സ് അടയ്ക്കുക. ശക്തമായ മഴയില്‍ ആമയിഴഞ്ചാന്‍ തോടില്‍ നിന്നുള്ള മലിനജലം ഒഴുകി ഇറങ്ങിയാണ് പഴവങ്ങാടി മാലിന്യക്കുളമാകുന്നത്. (ഇങ്ങനെ ചെയ്താല്‍ പഴവങ്ങാടിയിലെ വെള്ളക്കെട്ട് കൂടുമെന്നായിരുന്നു പൊതുമരാമത്ത് അധികൃതരുടെ വാദം). സുബൈറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആമയിഴഞ്ചാന്‍ തോടിലേയ്ക്കുള്ള മൂന്ന് ഓപ്പണിങ്ങുകളും അടച്ചു.

    രണ്ട് – പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിലുള്ള ഷട്ടര്‍ അടയ്ക്കുക. മഴക്കാലത്ത് ഈ ഷട്ടറിലൂടെ വെള്ളം പഴവങ്ങാടിയിലേയ്ക്ക ഇറങ്ങാറുണ്ടായിരുന്നു.

    മൂന്ന് – കോട്ടയ്ക്ക് സമീപമുള്ള ബസ്സ്റ്റാന്റിന് മുന്നില്‍ എട്ടുവര്‍ഷം മമ്പ് സ്ഥാപിച്ച ഓട അടയ്ക്കുക. ഇതിന് പകരം ഈ ഭാഗത്തെ മഴവെള്ളം ബസ്സ്റ്റാന്റിന് പിന്നില്‍ 73 വര്‍ഷം മുമ്പ് നിര്‍മിച്ച ഓടയില്‍ ബന്ധിപ്പിക്കുക. ഗണപതി ക്ഷേത്രത്തിലെ ഭജനമഠത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഓടയില്‍ പഴവങ്ങാടി തെരുവിലെ വെള്ളം കൂടി ഒഴുകിയെത്തും. ഈ ഓട ഇതിന് മമ്പ് അടഞ്ഞു കിടക്കുകയായിരുന്നു. സുബൈറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ ഓടകള്‍ തുറന്ന് നല്‍കി.

    വഴയ ഓടയില്‍ക്കൂടി ഒഴുകിയെത്തുന്ന വെള്ളം കിഴക്കേക്കോട്ടയിലെ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്നിലുള്ള മാന്‍‌ഹോളിലെത്തും. അവിടെനിന്നും ഗാന്ധിപ്പാര്‍ക്കിന്റെ അടിയിലുള്ള കരിങ്കല്‍കൊണ്ട് നിര്‍മിച്ച ഓടവഴി സെന്‍ട്രല്‍ സ്കൂള്‍ വളപ്പിലൂടെ കരിമഠം കുളത്തിലെത്തും. അവിടെനിന്നും ആരംഭിക്കുന്ന തെക്കിനം കനാല്‍ വഴി ഒഴുകി വീണ്ടും ആമയിഴഞ്ചാന്‍ തോടിലെത്തി അറബിക്കടലിലെത്തിച്ചേരും. വര്‍ഷങ്ങളായുള്ള പൊതുമരാമത്തിന്റെ പഠനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രാജഭരണകാലത്ത് നിര്‍മിച്ച ഓടയെ ആശ്രയിക്കേണ്ടിവന്നു അധികൃതര്‍ക്ക്.

    കടപ്പാട് – മാതൃഭൂമി നഗരം സപ്ലിമെന്റ് 02-09-09

    8 Comments
  • ഡോ. വി.ടി ജോസ് എന്ന റബ്ബര്‍ ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ 2008 മേയ് മായത്തെ റബ്ബര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചതും എനിക്കറിയാവുന്നതും. ഒരു താരതമ്യ പഠനം.

    ലാര്‍വ (കൂത്താടി) കളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍

    • കുടിവെള്ള സംഭരണികളിലെയും മറ്റും വെള്ളം ഇടക്കിടെ ചോര്‍ത്തിക്കളഞ്ഞ്  വൃത്തിയാക്കുക.

    എനിക്കറിയാവുന്നത് - ജലം അമൂല്യമാണ്. അത് ഇടക്കിടെ ചോര്‍ത്തിക്കളയുന്നതിനേക്കാള്‍ ജലം സംഭരണികളില്‍ തീരുവോളം ഉപയോഗിച്ച് തീര്‍ക്കുക.

    • ജല സംഭരണികളില്‍ കൊതുക് കടക്കാതെ സൂക്ഷിക്കുക.

    എനിക്കറിയാവുന്നത് - വായുവിന് കടക്കുവാന്‍ കഴിയുന്ന ഭാഗത്തുകൂടി കൊതുകിന് കടക്കുവാന്‍ കഴിയും.  എയര്‍ ടൈറ്റ് ആയാല്‍ ജലം ടാപ്പിലൂടെ ലഭിക്കില്ല.

    • വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള കുഴികള്‍ നികത്തുക.

    എനിക്കറിയാവുന്നത് - സബ്സിഡികള്‍ തന്ന് റബ്ബര്‍ ബോര്‍ഡ് ഒരുകാലത്ത് നീക്കുഴികള്‍ എടുപ്പിച്ചത് മുഴുവന്‍ നികത്താതെ ഭൂമിയെ റീ ചാര്‍ജ്  ചെയ്യുന്നത്  നല്ലതാണ്.

    • ഓവുചാലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുക.

    എനിക്കറിയാവുന്നത് - ഓവുചാലുകള്‍ നിര്‍മിക്കുമ്പോള്‍ ജലം കെട്ടി നില്‍ക്കാത്ത രീതിയില്‍ നിര്‍മിക്കുക.

    • റബ്ബര്‍ പാലെടുത്ത ശേഷം ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുക.

    എനിക്കറിയാവുന്നത് - തുടര്‍ച്ചയായി ടാപ്പ് ചെയ്യുന്ന തോട്ടങ്ങളില്‍ കറയെടുക്കുമ്പോള്‍ തുള്ളി വീഴുന്ന ചിരട്ടകള്‍ നിവര്‍ത്തി വെയ്ക്കുക.

    • വെള്ളക്കെട്ടുകളില്‍ മണ്ണെണ്ണ/ഡീസല്‍ ഒഴിക്കുക.

    എനിക്കറിയാവുന്നത് – ക്രൂഡ്ഓയില്‍ വില ബാരലിന് 126 ഡോളര്‍ വിലയുള്ളപ്പോള്‍ ഇത്തരത്തിലൊരു നിര്‍‌ദ്ദേശം നല്ലതല്ല. മാത്രവുമല്ല പെട്രോളിയം ഉല്പന്നങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് നല്ലതല്ല.

    • ഫെന്‍തയോണ്‍ (ബേടെക്സ് 1000) 1 മി. ലിറ്റര്‍ 2 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കൂത്താടികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകളില്‍ തളിക്കുക.

    എനിക്കറിയാവുന്നത് – വിഷവസ്തുക്കള്‍ വെള്ളക്കെട്ടുകളില്‍ തളിച്ചാല്‍ അത് ജലാശയങ്ങളെ മലിനപ്പെടുത്തുകയും മത്സ്യങ്ങള്‍ ചാകുവാന്‍ ഇടയാകുകയും ചെയ്യും.

    • ജലാശയങ്ങളില്‍ വരാല്‍, ഗപ്പി, ഗംബൂസിയ എന്നീ കൂത്താടി ഭോജികളായ മത്സ്യങ്ങളെ വളര്‍ത്തുക.

    എനിക്കറിയാവുന്നത് – ജലാശയങ്ങളെ വിഷമുക്തമാക്കിയാല്‍ മാത്രമേ മത്സ്യങ്ങള്‍ക്ക് വളരുവാന്‍ കഴിയൂ.

    • ബാസില്ലസ് തുറിന്‍ജിയന്‍സിസ്, ബാസില്ലസ് സ്പെറിക്കസ് ഇനം ബാക്ടീരിയകളെ കൂത്താടികള്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച് വളരുവാന്‍ അനുവദിക്കുക.

    എനിക്കറിയാവുന്നത് – പൊതുജനത്തിന് മനസിലാകാത്ത ഇത്തരം ബാക്ടീരിയകളെ ഈര് സംരക്ഷിക്കും.

    എനിക്കറിയാവുന്നത് – ഇത്തരം വിഷ വസ്തുക്കള്‍ കൊതുകുകളെ കൊന്നില്ലെങ്കിലും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലും.

    • സൈഫ്ളുത്രിന്‍ 10% ഡബ്ല്യു. പി 12.50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക.

    എനിക്കറിയാവുന്നത് – ഇത്തരം വിഷങ്ങളെല്ലാം തന്നെ വാരിസ്ഥിതിക നാശം സംഭവിക്കുവാന്‍ മാത്രമേ സഹായകമാകൂ

    1 Comment
  • ഇന്ന് (20-01-08) ഉച്ചയ്ക്ക് 1.30 ന് (1330 hrs) കൈരളി പീപ്പിള്‍ ചാനലില്‍ ടെക്നിക്സ് ടുഡെ എന്ന പരിപാടിയില്‍ എന്‍.ടി.വി ഡോ. ബ്രിജേഷ് നായര്‍ എന്ന ശാസ്ത്രജ്ഞനിലൂടെ (എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗില്‍ പിചഎച്ച്.ഡി എടുത്തശേഷം അമേരിക്കയില്‍ ജോലി ചെയ്യുന്നു) കുടിവെള്ളത്തെപ്പറ്റി ധാരാളം അറിവുകള്‍ പങ്കുവെയ്ക്കുന്നു. ഹ്രസ്വകാല സന്ദര്‍ശനത്തിന് തിരുവനന്തപുരത്ത് വരികയും തന്റെ വിലയേറിയ സമയത്തിന്റെ ഒരംശം എന്‍.ടി.വി യ്ക്കുവേണ്ടി നീക്കിവെയ്ക്കുകയും ചെയ്തത് അമേരിക്കയില്‍ ഫ്ലാറ്റുകളും റോഡുകളും സിമന്റ് തറയും നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രദേശത്ത് ബൂഗര്‍ഭജലം ഉപയോഗശൂന്യമായ മലിനജലത്തെ ശുദ്ധീകരിച്ച് മണ്‍ കിണറുകളില്‍ നിറച്ച് ഭൂമിയെ റീ ചാര്‍ജ് ചെയ്യുന്ന വിവരം കേരളഫാര്‍മറോട് പങ്കിട്ടുകൊണ്ടാണ്. നമ്മുടെ നാട്ടിലെ ഭൂഗര്‍ഭ ജലം ക്രമാതീതമായി താഴുന്നതിനെപ്പറ്റിയും ജലം മലിനമാകുന്നതിനെപ്പറ്റിയും ജലത്തില്‍ കാഡ്മിയത്തിന്റെ അളവ് അനുവദനീയമായതിലും കൂടിയ തോതില്‍ ലഭ്യമായതിനെപ്പറ്റിയും ഡോ. ബ്രിജേഷ് സംസാരിക്കുകയുണ്ടായി. നാം ഉപയോഗിക്കുന്ന കുടിവെള്ളം പൈപ്പുകളിലൂടെ ലഭിക്കുമ്പോള്‍ അത് എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടകത് എന്ന് ഡോ. ബ്രിജേഷ് നമുക്ക് പറഞ്ഞുതരും.

    കൈരളി പീപ്പില്‍ ചാനല്‍ ടെക്നിക്സ് ടുഡെ എന്ന പരിപാടില്‍ ഡോ. ബ്രിജേഷ് നായര്‍ അവതരിപ്പിക്കുന്ന വിലയേറിയ അറിവുകള്‍ പങ്കുവെയക്കുന്നത് കാണുവാനും കേള്‍ക്കുവാനും ലഭിക്കുന്ന സുവര്‍ണാവസരം പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നവര്‍ അല്പസമയം വിനിയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.

    കൈരളി പീപ്പിളിലെ ടെക്നിക്സ് ടുഡെ കണ്ടശേഷം ബ്രിജേഷ് എന്നെ ഫോണ്‍ ചെയ്ത് അവതരണത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ അരിസോണയുടെ ഒരു ചിത്രത്തിന്റെ അഭാവം ചൂണ്ടിക്കാണിച്ചതിന്‍ പ്രകാരം അയച്ചുതന്ന ചിത്രമാണ്  ചുവടെ ചേര്‍ത്തിരിക്കുന്നത്.

    Arisona

    ഇതാണ് അമേരിക്കയിലെ അരിസോണ എന്ന സ്ഥലം. ഈ പ്രദേശത്ത് ജല ദൗര്‍ലഭ്യം നേരിടാതിരിക്കുവാന്‍ വേണ്ടിയും ജലമലിനീകരണവും, പരിസ്ഥിതി മലിനീകരണവും ഒഴിവാക്കുവാന്‍ വേണ്ടി  മലിന ജലത്തെ കുടിവെള്ളമായി ട്രീറ്റ് ചെയ്ത് കുളങ്ങളില്‍ നിറച്ച് ഭൂഗര്‍ഭജലവിതാനം താഴാതെ പരിപാലിക്കപ്പെടുന്നു. കേരളീയര്‍ക്ക് അമിതമായ മഴയുടെ ലഭ്യതയും അനേകം നദികളും ഉണ്ടായിട്ടെന്തു കാര്യം? മുഴുവനും മലിനമാക്കുവാനും രോഗിയാകുവാനും മാത്രം വിധിക്കപ്പെട്ടവര്‍!!!! അധികമായാല്‍ അമൃതും വിഷം. നമുക്ക് ജലലഭ്യത കൂടുതലായതുകൊണ്ട് നാം അതിനെ വിഷമയമാക്കി മാറ്റുന്നു. അടുത്ത് പൂര്‍ത്തിയാവുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കും ഇതുതന്നെ ജലം.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍