-
No Comments
കാര്‍ഡിട്ടാല്‍ പാല്‍ ചുരത്തും മില്‍മ എടിഎം
കൊച്ചി: നിങ്ങളുടെ ഫ്ളാറ്റില്‍ ഇനി മില്‍മയുടെ സ്വന്തം ‘ജഴ്സി പശു. പക്ഷേ ഇൌ ‘പശു പുല്ലു തിന്നില്ല. പാലും ചുരത്തും, തൈരും ചുരത്തും.ബാങ്കുകളുടെ എടിഎം മാതൃകയില്‍ പാലും തൈരും ലഭിക്കുന്ന മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ നിലവില്‍ വരുമ്പോള്‍ കേരളത്തിലെ പാല്‍ വിപണിയില്‍ ഹൈടെക് വിപ്ളവമാകുകയാണ്. അടുത്ത മാസം ആദ്യ വാരം മില്‍മയുടെ ‘എടിഎം കൌണ്ടറുകള്‍
ANY TIME MILK (ATM)COUNTERS കൊച്ചി നഗരത്തില്‍ യാഥാര്‍ഥ്യമാകും.പാലിനു വേണ്ടി ബൂത്തുകള്‍ തോറും നെട്ടോട്ടമോടേണ്ട. ഫ്ളാറ്റുകള്‍ക്കു മുന്നില്‍ സ്ഥാപിക്കുന്ന
മില്‍ക്ക് വെന്‍ഡിങ് മെഷീനുകളില്‍ കാര്‍ഡ് ഇടേണ്ട താമസം, കാമധേനുവിനെപ്പോലെ വെന്‍ഡിങ് മെഷീനുകള്‍ പാലും തൈരും ചുരത്തും….
പാല്‍ വിപണയില്‍ മില്‍മയുടെ പുത്തന്‍ പരീക്ഷണമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കൊച്ചി നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏഴിടത്താണു സ്ഥാപിക്കുക. ട്രയല്‍ റണ്‍ അടുത്തയാഴ്ച നടക്കും.മില്‍മ എറണാകുളം മേഖലാ യൂണിയനു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെഷീനുകള്‍ എറണാകുളത്തെ ഹെഡ് ഓഫീസിലെ പ്രൊഡക്ഷന്‍ പ്ളാന്റില്‍ കഴിഞ്ഞ ദിവസം എത്തിച്ചു. മില്‍മ ഉപഭോക്താക്കള്‍ക്കുള്ള ഓണസമ്മാനമാണ് ഇതെന്നു എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ ‘ബിസിനസ്
മനോരമയോടു പറഞ്ഞു. വിജയകരമെന്നു കണ്ടാല്‍ എറണാകുളത്തിനു പുറമേ, മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലും വ്യാപിപ്പിക്കും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റുന്നതിനൊപ്പം, വിപണിയില്‍ മില്‍മയുടെ കുതിപ്പിനു ശക്തി പകരുക എന്നതും ലക്ഷ്യമാണ്-ചെയര്‍മാന്‍ പറഞ്ഞു.ഫ്ളാറ്റുടമകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മില്‍ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുക. മെഷീനുകള്‍ 20 % ഡിസ്ക്കൌണ്ട് റേറ്റില്‍, ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ ഫ്ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നല്‍കും. പൂര്‍ണ ചുമതല ഇവര്‍ക്കാണ്. പാല്‍, തൈര് എന്നിവ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന കമ്മിഷനും ഇവര്‍ക്കുള്ളതാണ്. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പട്ടിക തയാറാക്കിയ ശേഷം ‘സ്മാര്ട്ട് കാര്‍ഡുകള്‍ നല്‍കും. ഇതിനു ശേഷമാണ് വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. സ്റ്റോക്കു തീരുന്ന മുറയ്ക്ക് മില്‍മയുടെ മാര്‍ക്കറ്റിങ് വിഭാഗം എത്തി പാലും തൈരും എത്തിക്കും.
കടപ്പാട് – മനോരമ 10-08-09പശു വളര്‍ത്താതെ പാല്‍ വിതരണം ചെയ്യുന്ന മില്‍മ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥാപനം. കവര്‍ പാലിന്റെ ഗുണനിലവാരം ഉപഭോക്താവിന് ബോധ്യപ്പെടുവാനുള്ള സംവിധാനത്തിന്റെം അപര്യാപ്തത പാല്‍ കഴിച്ചാല്‍ ഡയബറ്റിസ്, ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍ എന്നിവയിലേക്കെത്തിക്കില്ല എന്ന് എന്താണുറപ്പ്? ഡെക്സ്ട്രോസും, സോപ്പ് ഓയിലും, വെളിച്ചെണ്ണയും, പാല്‍പ്പൊടിയും വെള്ളവും അല്ലെങ്കില്‍ കരിഓയിലിന്റെ കറുപ്പ് നിറം നീക്കം ചെയ്ത ഫാറ്റ് എന്നിവക്ക് കേരളത്തില്‍ പാലൊഴുക്കാന്‍ കഴിയും. രുചികരമായതിനാല്‍ ഉപഭോക്താക്കള്‍ക്കും പരാതിയില്ല. സര്‍ക്കാരിനും, ഉദ്യോഗസ്ഥര്‍ക്കും, ഉപഭോക്താക്കള്‍ക്കും ആശ്വസിക്കാം പലിന് വിലക്കുറവാണല്ലോ. ഉത്തരേന്ത്യയിലെ കൊടും ചൂടുകാരണം (ആംഗലേയം ഹിന്ദി പോസ്റ്റുകള്‍ വായിക്കുക) പാല്‍ ഉല്പാദനം കുറഞ്ഞതും, ഫെസ്റ്റിവല്‍ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വരാന്‍ പോകുന്ന ലഭ്യതക്കുറവും പരിഹരിക്കാന്‍ ഏതെങ്കിലും ഒരു രാജ്യവുമായി മറ്റൊരു കരാര്‍ ആവും പ്രാവര്‍ത്തികമാവുക. ക്ഷീര കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനോ പ്രതിലിറ്റര്‍ പാലിന്റെ ഉത്പാദന ചെലവ് കണക്കാക്കാനോ നേരമില്ലാത്തവര്‍ ഉപഭോക്താക്കളെയാവും ദ്രോഹിക്കുക. പാല്‍വില കൂടിയാലും ശുദ്ധമായ പാല്‍ ലഭിക്കില്ല എന്നതുതന്നെയാവും വരും തലമുറയുടെ ശാപം. -
No Comments
കേരളത്തിലെ കൃഷിനാശത്തിന് കാരണമായ കര്‍ഷകരുടെ അസംഘടിതാവസ്ഥയും അജ്ഞതയും ആണെങ്കില്‍ നമുക്കതിനെതിരെ സംഘടിക്കാം, ചര്‍ച്ചചെയ്യാം, അറിവുകള്‍ പങ്കുവെയ്ക്കാം. സ്വാര്‍ത്ഥതയില്ലാത്ത കൃഷിശാസ്ത്രജ്ഞരെ നമുക്ക് ഒപ്പം കൂട്ടാം. വരൂ Agriculture എന്ന കൂട്ടായ്മയില്‍ പങ്കുചേരൂ കൃഷിയെ രക്ഷിക്കൂ കര്‍ഷകരെ രക്ഷിക്കൂ. ഈ കൂട്ടായ്മയില്‍ അജ്ഞരായ അംഗങ്ങളെ ഒഴിവാക്കുവാനായി ചേരുമ്പോള്‍ത്തന്നെ പോസ്റ്റല്‍ അഡ്രസ് രേഖപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുകയും അത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇന്റെര്‍നെറ്റിലൂടെയും സുതാര്യത ഉറപ്പാക്കുവാന്‍ കഴിയുമെന്ന് ഇവിടെ തെളിയിക്കപ്പെടുകയാണ്. നിങ്ങ് ഡോട് കോം എന്ന വെബ് സൈറ്റിന്റെ രൂപകല്പന ഇത്തരം ശ്രദ്ധേയമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ പ്രാപ്തമാണ്.
-
5 Comments
കേരളീയരുടെ സ്വപ്ന പദ്ധതിയായി ഉയര്‍ന്നു പൊങ്ങിയ വിഴിഞ്ഞം മദര്‍ പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ തന്നെ വീണ്ടും തല പൊക്കിക്കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ ഭീതി ഉണര്‍ത്തത്തക്ക വിധത്തില്‍ പുറത്തുവിട്ട ലാന്റ് അക്യുസിഷന്‍ നോട്ടിഫിക്കേഷന്‍ അടിയന്തിരമായി മരവിപ്പിക്കണം. ആറ് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്ന നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം.
227 കുടുംബങ്ങളെ മാത്രമേ മാറ്റി പാര്‍പ്പിക്കേണ്ടിവരികയുള്ളു എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ ജനപക്ഷം സ്വാഗതം ചെയ്യുന്നു. ഒപ്പം ഒരു പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഞ്‌ജാപനം തെറ്റിദ്ധാരണ പരത്തുന്നത് തന്നെയാണെന്ന പൊതുവികാരത്തോടൊപ്പം ജനപക്ഷം പങ്കുചേരുന്നു. ജനങ്ങളില്‍ ആവശ്യമില്ലാത്ത ഭീതി സൃഷ്ടിച്ച്, അവരെ തെരുവുകളിലേക്ക് വലിച്ചിഴച്ച്, ക്രമസമാധാനനില തകരാറിലാക്കി, ഒടുവില്‍ പദ്ധതിതന്നെ ഇല്ലാതാക്കും വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരെ ജനങ്ങളും ഭരണകൂടവും തിരിച്ചറിയണം. നേരിട്ട് പദ്ധതിയെ എതിര്‍ക്കാന്‍ കഴിയാത്തവര്‍ ഒളിഞ്ഞും തെളിഞ്ഞും ജനങ്ങളെ ഇളക്കിവിട്ടും, വ്യാപകമായ കുടിയൊഴിപ്പിക്കലിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു എന്ന കള്ള പ്രചരണം അഴിച്ചു വിട്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ബുദ്ധി നമ്മള്‍ തിരിച്ചറിയണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ ഒരു പുനര്‍ചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. ബാലരാമപുരത്തിനും വിഴിഞ്ഞത്തിനും മദ്ധ്യേ പ്ലാന്‍ ചെയ്ത റെയില്‍, റോഡ് എന്നിവക്കുള്ള ഭൂമിയാണ് അടിയന്തിരമായി ആവശ്യമുള്ളത്. ഇതിന് പുറമേ ഉള്ള ആവശ്യങ്ങള്‍ക്ക് ജനപ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
ഏറ്റവും അവസാന ഘട്ടത്തില്‍ മാത്രമേ ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കുന്നതിനോ, മാറ്റി പാര്‍പ്പിക്കുന്നതിനോ പരിഗണിക്കാവൂ. ഇത്തരത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുന്ന ഒരു പുതിയ ലാന്‍ഡ് അക്യുസിഷന്‍ സമനീപനമാണ് വിഴിഞ്ഞത്ത് അനുവര്‍ത്തിക്കേണ്ടത്.
പദ്ധതിപ്രദേശത്ത് നടന്നുവരുന്ന ജനകീയ സമരങ്ങള്‍ നിക്ഷേപത്തിലൊതുങ്ങുന്ന കമ്പനിയെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചുതുടങ്ങിയതായിട്ടാണ് മനസ്സിലാക്കുന്നത്. സംഘര്‍ഷപൂരിതമായ ഒരു അന്തരീക്ഷത്തില്‍ മുതല്‍ മുടക്കാന്‍ ഒരു നിക്ഷേപകനും തയ്യാറാവുകയില്ല.
വിഴിഞ്ഞം മദര്‍ പോര്‍ട്ട് ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചറിയാന്‍ ഈ അവസരം ഉപയോഗിക്കണമെന്നും ജനപക്ഷം ആഗ്രഹിക്കുന്നു. ചില അന്താരാഷ്ട്ര പോര്‍ട്ടുകള്‍, രാജ്യത്തിനകത്തുതന്നെയുള്ള പോര്‍ട്ട് വക്താക്കള്‍, അയല്‍ സംസ്ഥാനങ്ങളിലെ ചില കേന്ദ്ര മന്ത്രിമാര്‍, ഇവര്‍ വിലക്കെടുത്തിട്ടുള്ള ചില ബുദ്ധിജീവികള്‍, സ്ഥലത്തെ ഹോട്ടല്‍ റിസോര്‍ട്ട് പ്രമാണിമാര്‍, തുണ്ടു ഭൂമികള്‍ വാരിക്കൂട്ടി റീയല്‍ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനം നടത്തുന്നവര്‍ എന്നിവരൊക്കെ ശിഖണ്ഡികളുടെ വേഷമണിഞ്ഞ് നമ്മുടെ ഇടയില്‍ വ്യാജ പ്രചരണം നടത്തിവരുന്നു.നമ്മുടെ കിടപ്പാടവും ഭൂമിയും സംരക്ഷിച്ചുകൊള്ളാം എന്ന വാഗ്ദാനമാണ് ഇവര്‍ നമുക്കു നല്‍കുന്നത്. സ്വന്തം സാമ്രാജ്യങ്ങള്‍ സംരക്ഷിക്കലും തങ്ങളുടെ വോട്ട് ബാങ്കുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. സംരക്ഷക വേഷമണിഞ്ഞെത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വപ്ന പദ്ധതി എന്നെന്നേക്കും തകര്‍ത്തെറിയുക എന്ന ഹിഡന്‍ അജണ്ട ഇതിലൂടെ നടപ്പാക്കും. കോടികള്‍ കൈമറിയുന്ന ഈ കരാര്‍പണി ദല്ലാള്‍മാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ജനപക്ഷം അഭ്യര്‍ത്ഥിക്കുന്നു.
അടിയന്തിരമായി സര്‍ക്കാര്‍ ഒരു നടപടി കൈക്കൊള്ളണം, വിഴിഞ്ഞത്തിന് ഏറ്റവും അടുത്തുള്ള പ്രദേശങ്ങളില്‍ ഒരു സാറ്റലൈറ്റ് സര്‍വ്വെ നടത്തണം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങള്‍, തരിശ് ഭൂമികള്‍, കൃഷിയിടങ്ങള്‍ എന്നിവ കണ്ടെത്തി കുടിയൊഴിപ്പിക്കല്‍ വേണ്ടാത്ത ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തണം. ഈ സ്ഥലങ്ങളെ പ്രധാന റോഡ്, റെയില്‍പ്പാത എന്നിവയുമായി ചേരുന്ന വിധത്തില്‍ ഉപ റോഡുകളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി തയ്യാറാക്കണം.
സിങ്കൂര്‍ നന്ദിഗ്രാം പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ഒരു ലാന്‍ഡ് അക്വിസിഷന്‍ പരീക്ഷണമാണ് നടത്തേണ്ടത്. കല്ലേപ്പിളര്‍ക്കുന്ന കല്പനകള്‍ കാലം ചെയ്തിട്ട് പതിറ്റാണ്ടുകളായി ജനകീയ സര്‍ക്കാരുകള്‍ ജനകീയമായിത്തന്നെ പദ്ധതികള്‍ നടപ്പാക്കണം കാരണം വിഴിഞ്ഞം തലമുറകളുടെ കിനാവാണ് – തച്ചുടയ്ക്കാന്‍ ആരെയും അനുവദിക്കരുത്
ശ്രീ ഏലിയാസ് ജോണ്‍ ജനപക്ഷം പ്രസിഡന്റ് വീഡിയോയില്‍
മുന്‍ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ ശ്രീ അപ്പുക്കുട്ടന്‍ പിള്ള വീഡിയോയില്‍
ജനപക്ഷം പ്രവര്‍ത്തകനായ ശ്രീ ജേക്കബ് ശാമുവല്‍ വീഡിയോയില്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ടി.വി യുടെ വെബ് സൈറ്റ് സന്ദര്‍ശിക്കുക
എന്ന്
ജനപക്ഷം
-
No Comments
ഫാക്ടിനു തിരിച്ചടിയായി സര്‍ക്കാര്‍ നിലപാട്
കൊച്ചി: നഷ്ടത്തില്‍ നിന്നു കരകയറാനുള്ള ഫാക്ടിന്റെ ശ്രമങ്ങ ള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിഷേധാത്മക സമീപനം കനത്ത തിരിച്ചടിയാകുന്നു. കമ്പനിയുടെ പ്രവര്‍ത്തനരീതിയും പ്രത്യേക സാഹചര്യങ്ങളും പരിഗണിക്കാതെ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉയര്‍ന്ന നിരക്കും ഫലത്തില്‍ ഇരട്ടി ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താവായ ഫാക്ട് പ്രതിമാസം 137 ലക്ഷം യൂണിറ്റോളം വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗമണ്ഡലിലേക്ക് 14 എംവിഎയും അമ്പലമേട്ടിലേക്ക് 14 എംവിഎയുമാണു പരമാവധി ആവശ്യത്തിനുള്ള കരാര്‍. 25% വൈദ്യുതി കട്ടും യൂണിറ്റൊന്നിന് 50 പൈസ സര്‍ച്ചാര്‍ജും ആയപ്പോള്‍ ഫാക്ടിന്റെ അധിക ഭാരം ഈയിനത്തില്‍ പ്രതിവര്‍ഷം 63 കോടി രൂപയിലെത്തും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേരിയ തോതില്‍ ലാഭത്തിലെത്തിയ കമ്പനിക്ക് ഇതു താങ്ങാനാവാത്ത സ്ഥിതിയാണ്.മാത്രല്ല, വൈദ്യുതി ഉപയോഗിക്കാന്‍ ക്വോട്ട കണക്കാക്കിയ രീതിയും ഫാക്ടിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉദ്യോഗമണ്ഡ ല്‍, അമ്പലമേട് യൂണിറ്റുകള്‍ക്ക് മൊത്തത്തില്‍ നല്‍കിയിരിക്കുന്ന ക്വോട്ടയനുസരിച്ചു നിയന്ത്രണം ഫലത്തില്‍ 25 ശതമാനത്തിനു പകരം 45% ആയി ഉയര്‍ത്തിയിട്ടുണ്ട്. 2007-2008 ല്‍ യഥാര്‍ഥത്തില്‍ ഉപയോഗിച്ച വൈദ്യുതി കണക്കിലെടുത്താണ് ഇതു നിശ്ചയിച്ചത്. ഈ കാലയളവില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കമ്പനിക്കു പൂര്‍ണമായും പ്രവര്‍ത്തിക്കാനായിട്ടില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ക്വോട്ടയാകട്ടെ ആവശ്യത്തിനു തികയുകയുമില്ല.
മുന്‍ വര്‍ഷങ്ങളില്‍ വൈദ്യുതി കട്ട് ഏര്‍പ്പെടുത്തിയിരുന്നത്, ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിച്ച മാസം അടിസ്ഥാനമാക്കിയായിരുന്നു. ഈ രീതി സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്നം ഒഴിവാക്കാമായിരുന്നുതാനും. ഇക്കാര്യം വൈദ്യുതി ബോര്‍ഡിനെ പലവട്ടം അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള വ്യത്യസ്ത സപ്ളൈ പോയിന്റുകളില്‍ നിന്നു വൈദ്യുതി ഒന്നിച്ചെടുക്കാനും ബോര്‍ഡ് അനുവദിക്കുന്നില്ല. ഫാക്ട് പോലുള്ള സ് ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉപയോഗിക്കാത്ത ക്വോട്ട ഉപയോഗിച്ച് ഒരു പ്ളാന്റ് പ്രവര്‍ത്തിപ്പിക്കാനും മറ്റൊന്ന് അടച്ചിടാനുമുള്ള സൌകര്യമാണ് ഇതുവഴി നിഷേധിക്കുന്നത്. ഉദാഹരണത്തിന് ഉദ്യോഗമണ്ഡലിലെയും അമ്പലമേട്ടിലേയും ഫാക്ടംഫോസ് പ്ളാന്റുകള്‍, പൂര്‍ണശേഷിയിലല്ലാതെ പ്രവര്‍ത്തിപ്പിക്കുന്നത് ആദായകരമല്ല. ഒരെണ്ണം നിര്‍ത്തി മൊത്തം ക്വോട്ട ഉപയോഗിച്ചു മറ്റൊന്ന് പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാന്‍ ബോര്‍ഡിന്റെ വ്യവസ്ഥയനുസരിച്ചു സാധ്യമല്ല. മുന്‍ വര്‍ഷങ്ങളില്‍, വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഇതിനെല്ലാം സൌകര്യം അനുവദിച്ചിരുന്നതാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഫാക്ടിനു വല്ലാര്‍പാടം റോഡിനു വേണ്ടി സ്ഥലം വിട്ടുകൊടുത്ത വകയില്‍ ദേശീയ പാത അതോറിറ്റിയില്‍ നിന്ന് 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എന്‍ഒസി കൊടുക്കാത്തതാണ് ഇതിനു തടസ്സം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലവട്ടം കൊണ്ടുവന്നിട്ടും നടപടിയായിട്ടില്ല. കൊച്ചി കോര്‍പറേഷന്റെ മാലിന്യം ഫാക്ടിന്റെ സ്ഥലത്തു കൊണ്ടിടാന്‍ അനുമതി നല്‍കി കമ്പനി സാമൂഹിക പ്രതിബദ്ധത കാണിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അര്‍ഹമായ പരിഗണന ലഭിക്കാത്തതു ജീവനക്കാരെ അസ്വസ്ഥരാക്കുന്നു. ഭക്ഷ്യസുരക്ഷയ്ക്ക് രാജ്യം ഏറ്റവും പ്രാധാന്യം നല്‍കുന്ന അവസരത്തില്‍, ഫാക്ട് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോടു കടുത്ത വിവേചനം സര്‍ക്കാര്‍ കാണിക്കുന്നതില്‍ അവര്‍ക്ക് പ്രതിഷേധവുമുണ്ട്.
കടപ്പാട് – മനോരമ 9-09-08
വന്‍ സാമ്പത്തികബാധ്യതയും, മണ്ണിന്റെ ജൈവസമ്പുഷ്ടി നശിപ്പിക്കലും ഒരിക്കലും ഭക്ഷ്യ സുരക്ഷയ്ക്ക് അനുകൂലമല്ല. ഫാക്ടിനുവേണ്ടി ചെലവാക്കുന്ന ഭീമമായ തുകകള്‍ മൃഗസംരക്ഷണ, കാര്‍ഷികമേഖലകളില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ ഭക്ഷ്യ സുരക്ഷ സാക്ഷാത്ക്കരിക്കപ്പെട്ടേനെ. ഇവര്‍ ഉപയോഗിക്കുന്ന വൈദ്യുതിപോലും കേരളത്തെ മണിക്കൂറുകളോളം ഇരുട്ടിലാക്കുവാനെ പ്രയോജനപ്പെടുകയുള്ളു.
-
1 Comment
പാല്‍ പതിവാക്കൂ… ആയുസ്സ് വര്‍ദ്ധിപ്പിയ്‌ക്കാം
പതിവായി പാല്‍ കുടിച്ചാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തി ആയുസ്സ് വര്‍ദ്ധിപ്പിയ്‌ക്കാം. ബ്രിട്ടനിലെ ശാസ്‌ത്രജ്ഞരാണ് പാലിന്റെ പുതിയ ഗുണങ്ങള്‍ കണ്ടെത്തിയത്.ദിവസേന ഏതാണ്ട് അരലിറ്റര്‍ പാല് കുടിയ്‌ക്കുകയാണെങ്കില്‍ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിയ്‌ക്കാന്‍ കഴിയുമത്രേ. പാല്‍ കുടിയ്‌ക്കുന്നത് പതിവാക്കിയാല്‍ ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം( ടൈപ്പ് 2) എന്നിവ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
45നും 59നും ഇടയില്‍ പ്രായമുള്ള 2,400 പുരുഷന്മാരില്‍ 25വര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഇക്കാര്യം
ഉറപ്പുനല്‍കുന്നത്. പഠനവിധേയരായവരില്‍ ആറില്‍ ഒരാള്‍ക്ക് ഹൃദ്രോഗബാധയും പ്രമേഹവും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ആഴ്‌ചയില്‍ പ്രത്യേക അളവില്‍ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ചോദ്യാവലിവഴിയാണ് പഠനത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്.

ഇതില്‍ സ്ഥിരമായി പാല് കുടിയ്‌ക്കുകയും പാലുല്‌പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തവരില്‍ ഇതുപയോഗിക്കാത്തവരെ അപേക്ഷിച്ച് രോഗബാധ കുറവാണെന്നാണ് കണ്ടെത്തിയത്. നിത്യേന അരലിറ്റര്‍ പാല് നേരിട്ട് ഉപയോഗിക്കുന്നവരില്‍ പാലുപയോഗിക്കാത്തവരെ അപേക്ഷിച്ച് 62 ശതമാനം വരെ രോഗ്യസാധ്യത കുറവാണത്രേ.
പാലുല്‌പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരിലാകട്ടെ രോഗബാധ 56ശതമാനംവരെ കുറവാണെന്നും കണ്ടെത്തി. പാല്, പാല്‍ക്കട്ടി എന്നിവ പതിവായി ഉപയോഗിക്കുന്നവരില്‍ പോഷണാപചയം ഉണ്ടാകുന്നതിനുള്ള സാധ്യത പകുതിയായി കുറയ്‌ക്കുന്നുണ്ട്.
ഹൃയത്തിന്റെ അറകളെയും വാല്‍വുകളെയും ബാധിയ്‌ക്കുന്ന പലതരം രോഗങ്ങളും ഉണ്ടാക്കാനുളള സാധ്യതയും പാലുല്‌പന്നങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയവരില്‍ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാലും പാലുല്‌പന്നങ്ങളും ഹൃദ്രോഗങ്ങള്‍ വരുത്തിവെയ്‌ക്കുമെന്ന പൊതുവായ വിശ്വാസത്തിന് നേരെ വിപരീതമായ കാര്യങ്ങളാണ് ബ്രിട്ടനിലെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
കടപ്പാട് – ദാറ്റ്സ്‌മലയാളം
ഡല്‍ഹിയില്‍ കുറെ നാള്‍ മുന്‍പ് ഒരു ഡോക്ടര്‍ നടത്തിയ പത്രപ്രസ്ഥാവന ആരും മറന്നുകാണാന്‍ വഴിയില്ല. പശുവിന്‍പാല്‍ ഹൃദയാഘാദത്തിന് കാരണമാകുന്നു എന്ന വാര്‍ത്തയായിരുന്നു. പശുവിന്‍ പാല്‍ നല്ലതാകണമെങ്കില്‍ അവയ്ക്ക് കൊടുക്കുന്ന തീറ്റ നല്ലതായിരിക്കണം.










വ്യാഖ്യാനം