കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ പറയുന്നതൊന്ന് കേന്ത്ര നിയമ മന്ത്രി പറയുന്നത് മറ്റൊന്ന്

    Justice

    അഴിമതിക്കാര്‍ക്ക് പരിരക്ഷ: പുനരാലോചന വേണം

    ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങളില്‍ കേസെടുക്കുന്നതിനെതിരെ പൊതുപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിരക്ഷ നല്കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി എം. വീരപ്പമൊയ്‌ലി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടുവരികയാണെന്നും ഭരണഘടനയിലെ ചില വ്യവസ്ഥകള്‍ അഴിമതിക്കാരായ സര്‍ക്കാരുദ്യോഗസ്ഥരെ നേരിടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അഴിമതിക്കാരായ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അതിനുപിന്നാലെവന്ന നിയമമന്ത്രിയുടെ പ്രസ്താവന പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

    ‘അഴിമതിക്കാരായ സര്‍ക്കാരുദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിന് ഭരണഘടനയിലെ 311-ാം വകുപ്പ് തടസ്സമാകുന്നു എന്ന് പറയുന്നതുകൊണ്ട് കാര്യമില്ല. ഭരണഘടനയുടെ 311-ാം വകുപ്പ് ഒരു പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഈ വകുപ്പിന് കോടതികള്‍ നല്‍കിയ ഭാഷ്യം ഉദ്യോഗസ്ഥ അഴിമതി ഫലപ്രദമായി തടയുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സന്താനം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു- മൊയ്‌ലി പറഞ്ഞു. ‘അഴിമതിക്കുറ്റങ്ങള്‍ക്കെതിരായ പോരാട്ടം’ എന്ന വിഷയത്തില്‍ സി.ബി.ഐ.യും ദേശീയ ക്രിമിനോളജി ഇന്‍സ്റ്റിറ്റിയൂട്ടും സംഘടിപ്പിച്ച സെമിനാറില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 311-ാം വകുപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അവകാശങ്ങളും പരിരക്ഷയും പ്രോസിക്യൂഷന്‍ താമസിപ്പിക്കാന്‍ ദുരുപയോഗപ്പെടുത്തുന്നുണ്ട്. വകുപ്പ് ഭേദഗതി ചെയ്താലും പിന്നെയും ബാക്കിയാവുന്ന പരിരക്ഷയുടെയും നടപടിക്രമങ്ങളുടെയും പ്രതിരോധം കേസ് നടപടി നീട്ടിക്കൊണ്ടുപോകാന്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ആഴത്തിലുള്ള വിശകലനം ഇക്കാര്യത്തില്‍ ആവശ്യമാണ്.

    കേന്ദ്ര നിയമവകുപ്പ് ഇത്തരം നിയമപ്രശ്‌നങ്ങളില്‍ ചില നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്ന് മന്ത്രി വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ എല്ലാ പഴുതുകളും അടയ്ക്കപ്പെടണം. ചിലപ്പോള്‍ നിയമത്തില്‍ത്തന്നെ പഴുതുകളുണ്ടാകാം. മറ്റു ചിലപ്പോള്‍ കോടതികള്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകളുടെ കീഴ്‌വഴക്കമായിരിക്കും പഴുതുകള്‍- മൊയ്‌ലി പറഞ്ഞു.

    അഴിമതിക്കേസ് നടപടികള്‍ക്ക് വേഗം കൂട്ടാന്‍ ഭരണഘടനയുടെ 311, 310 അനുച്ഛേദങ്ങള്‍ റദ്ദാക്കപ്പെടണം. 309 പ്രകാരം പൊതുപ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്കും പരിരക്ഷയ്ക്കുമൊക്കെ ഉപാധി വെച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുകയും വേണം. രാജ്യത്ത് അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തീരെ കുറയുന്നത് ആശങ്കാജനകമാണ്. 1998-ല്‍ ലക്ഷത്തില്‍ 0.07 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ’99-ലും അതില്‍ മാറ്റമുണ്ടായില്ല. രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെയും അന്വേഷണ ഏജന്‍സികളുടെയും പ്രതിച്ഛായ തീരെ മോശമാകാന്‍ ഇതു കാരണമാകുന്നു-നിയമമന്ത്രി ചൂണ്ടിക്കാട്ടി.

    കടപ്പാട് – മാതൃഭൂമി

    14 September 2009 · Filed under വാര്‍ത്ത, മാധ്യമം
    No Comments

Comments are closed.

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍